
കല്ല്യാണം കഴിഞ്ഞ് ആദ്യരാത്രിയില്‍ തളത്തില്‍ ദിനേശനെപ്പോലെ ജനലു തുറന്നിട്ട് ഒരാവശ്യോമില്ലാതെ
വിദൂരതയിലുള്ള പട്ടികൊരകേട്ടുകൊണ്ട് ഇരുട്ടിന്‍റെ ഭംഗിയാസ്വദിക്കുകയാണ് അരുണ്‍. ഏതു നിമിഷവും കടന്നുവരാം നവവധു,
വിദൂരതയിലുള്ള പട്ടികൊരകേട്ടുകൊണ്ട് ഇരുട്ടിന്‍റെ ഭംഗിയാസ്വദിക്കുകയാണ് അരുണ്‍. ഏതു നിമിഷവും കടന്നുവരാം നവവധു,
ഇവളെ പെണ്ണുകാണാന്‍ പോയപ്പോള്‍ അവിടിരുന്നു പലരും പെണ്ണിന്‍റെ പേര് പലയാവര്‍ത്തി പറഞ്ഞെങ്കിലും "എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിലായിക്കോ" ന്ന് കേട്ടിട്ട് തൊട്ടടുത്ത മുറിയിലേക്ക് കയറുമ്പോള്‍ പാതി അടുക്കളയിലും അതിന്‍റെ പാതി പുറത്തേക്കുമായി നില്‍ക്കുന്ന പെണ്ണിനോടാദ്യം ചോദിച്ചതും പേരെന്തുവാന്നാ...
മറുപടിപറഞ്ഞതിനൊപ്പംതന്നെ ആരുടെയോ ഒറ്റ തള്ളലില്‍ ആള് മൊത്തത്തില്‍ മുറിയിലേക്ക് വരികയും പിന്നില്‍ ഒരു കൂട്ടച്ചിരിയും കേട്ടു, പിന്നെയാകെപ്പാടെ നിശബ്ദതയായിരുന്നു , അതുവരെയവിടെ സംഭാഷണവിഷയമാക്കിയ ഇവിടുത്തെ ഉത്സവത്തിന് ആനയിടഞ്ഞ കഥയവിടെ സ്റ്റോപ്പായി, അടുക്കളയിലും കനത്ത നിശബ്ദത, ഇത്രയും തീഷ്ണമായി ചെവിയോര്‍ത്തുനില്‍ക്കുന്ന ശ്രോതാക്കള്‍ക്കിടയിലൂടെ വേണം എന്തെങ്കിലുമൊക്കെ ചോദിച്ചറിയാന്‍.....മനസ്സില്‍ കരുതിവെച്ച പല ചോദ്യങ്ങളും വിഴുങ്ങി
എല്ലാ പെണ്ണുകാണലിലും കാണാറുള്ള വിദ്യാഭ്യാസ വിവരാന്യേഷണവും ഒടുവില്‍ എന്നെ ഇഷ്ടമായോ എന്ന ചോദ്യവും ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു......
ആ മറുപടിയില്‍ തൃപ്തനായി തിരിയാന്‍ തുടങ്ങുമ്പോള്‍ അവള്‍ അടുക്കളയുടെ കര്‍ട്ടന്‍പിരിച്ചു കയറുപോലെയാക്കി വലിച്ചു നിര്‍ത്തിയിട്ടുണ്ട്. അവധി തീരെയില്ലാത്തതുകൊണ്ട് പത്തുദിവസത്തിനുള്ളില്‍ കല്ല്യാണം വേണമെന്ന തീരുമാനം അവരോടൊപ്പം ചെന്നിരുന്നപ്പോള്‍ത്തന്നെ പറയുമ്പോള്‍ ബ്രോക്കര്‍ കൃഷ്ണന്‍ചേട്ടന്‍റെ മുഖത്താണ് സന്തോഷം കൂടുതല്‍ അലതല്ലിയത്, ദുബായില്‍ നിന്നും അവധിക്കുവരുമ്പോള്‍ അവിടെ കൂട്ടുകാരുടെ ചോദ്യത്തിന് " നോക്കുന്നുണ്ട് ശരിയായെങ്കില്‍ കഴിഞ്ഞിട്ടേ പോരൂ" ന്ന് പറഞ്ഞിറങ്ങാന്‍ തുടങ്ങിയിട്ട് ഇത് നാലാമാത്തെ അവധിക്കുവരവാണ്....
ഈ പ്രാവശ്യം വന്നപ്പോളും കൃഷ്ണന്‍ചേട്ടന്‍റെ അപ്ഡേറ്റ് സ്റ്റോക്ക് പെണ്ണുകാണല്‍ ചടങ്ങുകളില്‍ പങ്കുകൊണ്ട് ഇളിഭ്യനായി ഒടുവില്‍ അവധികഴിഞ്ഞു തിരിച്ചു പോകാനുള്ള ദിവസങ്ങള്‍ ഏതാണ്ടടുത്തു വരുമ്പോളാണ് കൃഷ്ണന്‍ചേട്ടന്‍ കാലത്തു വീട്ടിലേക്കുവന്നിട്ട് മനസ്സില്ലാമനസ്സോടെയൊരു ഫോട്ടോ പുറത്തെടുത്തു കാണിച്ചത്
അരുണ്‍ ആ ഫോട്ടോ വാങ്ങി നോക്കി, കാണാന്‍ വല്ല്യ തെറ്റില്ല..... പതിവുപോലെ കൃഷ്ണന്‍ചേട്ടന്‍റെ അന്നത്തെ വരുമാനമാര്‍ഗ്ഗമെന്ന് കരുതിയിട്ടുതന്നെ പറഞ്ഞു :-
"ഇല്ല കൃഷ്ണന്‍ചേട്ടാ, ഞാന്‍ വരുന്നില്ല.....പെണ്ണിനെ കൂടെ കൊണ്ടോവാന്‍ പറ്റിയ ജോലിയൊന്നുവല്ല എനിക്ക്. അത് ചേട്ടനുമറിയാവല്ലോ, വെറുതെയെന്തിനാ
എനിക്കുവേണ്ടി അവര് ബേക്കറിക്കാശു ചെലാവാക്കുന്നെ, എന്‍റെ അവസ്ഥ നിങ്ങളവിടെയൊട്ടു പറയത്തുവില്ല",
എനിക്കുവേണ്ടി അവര് ബേക്കറിക്കാശു ചെലാവാക്കുന്നെ, എന്‍റെ അവസ്ഥ നിങ്ങളവിടെയൊട്ടു പറയത്തുവില്ല",
"അരുണേ ഇതങ്ങനെയൊന്നുവല്ല, "നിന്‍റെ തീരുമാനം ഓക്കേന്നാണെങ്കില്‍" അവര്‍ക്ക് സമ്മതമാ, പെണ്ണിനെ കാണാനും പോകേണ്ട".....
ആ വാക്കിലെ ഉറപ്പുകണ്ടിട്ട് ഫോട്ടോവാങ്ങിച്ചിട്ടൊന്നൂടെ നോക്കുമ്പോള്‍ കൃഷ്ണന്‍ചേട്ടന്‍ തുടര്‍ന്നു :-
പത്തു കൊല്ലം മുന്‍പ് അയലത്ത് വീട്ടിലെ എഴുപതു വയസ്സുള്ള ഒരു കെളവന്‍ പീഡിപ്പിച്ച ഒരു പെൺകുഞ്ഞിന്റെ വാര്‍ത്ത ടീവീലും പത്രത്തിലുമൊക്കെ വന്നിട്ടുണ്ട്, പാവങ്ങളാ.....അവരൊക്കെ അന്നീ കുഞ്ഞിനെ വില്‍പ്പനയ്ക്കുവെച്ച് ഒരുപാടു കാശുണ്ടാക്കി മടങ്ങിപ്പോയെങ്കിലും അന്നും ഇന്നും അതിന്‍റെ ദുരന്തമനുഭവിക്കുന്ന പെണ്‍കുട്ടിയാണിത് ,നിനക്കു പെണ്ണുകിട്ടാത്ത അവസ്ഥ മുതലാക്കി കൊണ്ടുവന്ന ആലോചനയായി കാണണ്ട, കുറച്ചു വൈകിയാണെങ്കിലും നിനക്ക് നല്ല പെണ്ണിനെത്തന്നെ കിട്ടും. പിന്നെ, പെണ്ണുകണ്ട് മടുത്തവര്‍ക്കു മുന്‍പിലേക്ക് ഈ ഫോട്ടോ ഞാന്‍ വെറുതെയൊന്നു വെച്ചുനീട്ടും, അവള്‍ക്കൊരു ജീവിതമുണ്ടാകാന്‍ സദാചാരം പ്രസംഗിക്കാന്‍ സമയംകിട്ടാതെ നടക്കുന്ന വെറുമൊരു ബ്രോക്കറിന്‍റെ ആഗ്രഹമായി കണ്ടാല്‍മതി .....
എന്തെങ്കിലുമൊത്തുവന്നാല്‍ അറിയിക്കാമെന്നു പറഞ്ഞു കൃഷ്ണന്‍ചേട്ടന്‍ തിരിഞ്ഞുനടക്കുമ്പോള്‍ " നിക്ക് ചേട്ടാ" എന്ന അരുണിന്‍റെ പിന്‍വിളി ഒരു പെണ്ണുകാണലില്‍ നിന്നും ഇന്ന് കാലത്ത് പത്തരക്കുള്ള മുഹൂര്‍ത്തത്തില്‍ കല്ല്യാണത്തിലേക്കുമെത്തിയപ്പോള്‍ ആദര്‍ശം പ്രസംഗിക്കുന്നവര്‍ "ഇങ്ങനെയുള്ള ഗള്‍ഫുകാര്‍ക്ക് പെണ്ണുകിട്ടണമെങ്കില്‍ അരുണിനെപ്പോലെ കടുംകൈ ചെയ്യണമെന്നു വിധിയെഴുതി", ആരുടേം മുന്‍പില്‍ കൈനീട്ടാതെ അദ്ധ്വാനിച്ചുതന്നെ കുടുംബം നോക്കുന്ന മനുഷ്യത്വമുള്ള പ്രവാസിയെന്നു പറയാന്‍ സ്വന്തം കുടുംബത്തില്‍പോലും ആരുമുണ്ടായില്ല.......
______________________________________________
നിറകണ്ണുകളുമായി കട്ടിലിന്‍റെ ഓരത്തുവന്നിരുന്ന പുതുപ്പെണ്ണിനെ എഴുനേല്‍പ്പിച്ച് നെഞ്ചിലേക്ക് ചേര്‍ത്തുപിടിക്കുമ്പോള്‍ ഇത്രയുംനാള്‍ അവള്‍ അണകെട്ടിനിര്‍ത്തിയ സങ്കടത്തിന്‍റെയുപ്പുകടല്‍ വലിയ പാറക്കെട്ടിലെന്നപോലെയലതല്ലിയൊഴുകി....
______________________________________________
നിറകണ്ണുകളുമായി കട്ടിലിന്‍റെ ഓരത്തുവന്നിരുന്ന പുതുപ്പെണ്ണിനെ എഴുനേല്‍പ്പിച്ച് നെഞ്ചിലേക്ക് ചേര്‍ത്തുപിടിക്കുമ്പോള്‍ ഇത്രയുംനാള്‍ അവള്‍ അണകെട്ടിനിര്‍ത്തിയ സങ്കടത്തിന്‍റെയുപ്പുകടല്‍ വലിയ പാറക്കെട്ടിലെന്നപോലെയലതല്ലിയൊഴുകി....
ഈ സമയം വാര്‍ത്തകള്‍ക്ക് പരക്കംപാഞ്ഞു നടക്കുന്ന മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും
വൃദ്ധന്‍ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് ആശംസകള്‍ അറിയിച്ചും , ഒരുജീവിതംകൊടുത്ത ധീരനായ ചെറുപ്പക്കാരനു സല്യൂട്ടടിച്ചും സമയംകൊന്നുകൊണ്ടിരുന്നു.......
<3
_____________________________________________
സന്തോഷ് നൂറനാട്
വൃദ്ധന്‍ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് ആശംസകള്‍ അറിയിച്ചും , ഒരുജീവിതംകൊടുത്ത ധീരനായ ചെറുപ്പക്കാരനു സല്യൂട്ടടിച്ചും സമയംകൊന്നുകൊണ്ടിരുന്നു.......

_____________________________________________
സന്തോഷ് നൂറനാട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക