Slider

സുഖനിദ്ര

0

അവ്യക്തമായ സ്വപ്നം കണ്ട്‌ എഴുനേറ്റതാണവൾ..പിന്നീട് ഉറങ്ങാൻ കഴിഞ്ഞില്ല...സ്വപ്നത്തിൽ നടന്നതുപോലെ നടക്കുമെന്നൊരു തോന്നൽ..പക്ഷെ ഭയമില്ല..നേരിടാനുള്ള ധൈര്യമുണ്ടെന്നും പറയാൻ കഴിയാത്ത അവസ്ഥ..
"നമുക്കൊന്നു വീടുവരെ പോയാലോ.."അവളുടെ ചോദ്യം കേട്ട് ടിവി കണ്ടുകൊണ്ടിരുന്ന ഭർത്താവ് ഭാവമാറ്റമൊന്നുമില്ലാതെ ചോദിച്ചു.."എന്താ പെട്ടന്നൊരാഗ്രഹം..ഇനി എനിക്ക് ലീവ് ആവട്ടെ...കൊണ്ടുപോവാം"...
"അത് പറ്റില്ല...നമുക്ക് നാളെ വൈകിയിട്ട് പോയാലോ ഏട്ടാ "...
"നീ എന്ത് പൊട്ടത്തരമാ പറയണേ...മറ്റന്നാൾ ജോലിക്കു പോവണ്ടേ എനിക്ക്..നാളെ പോയാൽ എങ്ങനെയാ ശരിയാവ...ഒരു കാര്യം ചെയ്..നീ പോയിട്ട് വാ..."
മനസ്സില്ലാമനസോടെ അവൾ സമ്മതിച്ചു..
പിറ്റേന്ന് അതിരാവിലെ എഴുനേറ്റ് വീട്ടിലെ ജോലിയൊക്കെ തീർത്തു..അവളും ഭർത്താവും ഒരുമിച്ചിറങ്ങി..
വീടിന്റെ ഉമ്മറത്തെത്തിയപ്പോൾ അമ്മ ശോഭനചേച്ചിയോടു സംസാരിച്ച് നില്കുന്നത് കണ്ടു..
"അല്ല.....നീ എന്താ പതിവില്ലാതെ ഇന്ന് വന്നിരിക്കണേ..വിളിച്ച് പറയുംകൂടി ചെയ്തില്ലലോ.."അമ്മയുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അകത്തേക്ക് നടക്കുമ്പോൾ ശോഭനചേച്ചി.."മോള് ക്ഷീണിച്ചുലോ...എന്തുപ്പറ്റി"..
"ഒന്നുല്യാ ചേച്ചി ..എനിക്ക് കുഴപ്പമൊന്നുമില്ല ..എല്ലാവരെയും കാണാൻ തോന്നി അത്രേന്നെ.."..ഇതും പറഞ്ഞ് അകത്തേക്ക് നടക്കുമ്പോൾ അമ്മയും വിശേഷങ്ങൾ ചോദിച്ഛ് പിന്നിലുണ്ടായിരുന്നു..
"ഏട്ടൻ വരുമ്പോഴേക്കും എനിക്ക് തിരിച്ചെത്തണംട്ടാ അമ്മേ"...
"അപ്പോ അവന്റെ ലീവ് നോക്കിയിട്ട് വന്ന പോരെ..ഒരൂസം ഇവിടെ നില്കാതിരുന്നലോ..."
അമ്മയുടെ സംശയങ്ങളെല്ലാം തീർത്തപ്പോഴേക്കും അച്ഛൻ വന്നു..രണ്ടാളോടും പതിവില്ലാതെ എന്തൊക്കെയോ അവൾ സംസാരിച്ചു..ഉച്ചയൂണും കഴിഞ്ഞ് അച്ഛൻ അവളെ ബസ് സ്റ്റാൻഡിൽ കൊണ്ടാക്കി കൊടുത്തു..എന്തിനെയോ നേരിടാനുള്ള ആദ്യപടിയായിരുന്നോ ഇപ്പോ ഈ നടന്നതൊക്കെ..?അഗാധമായ ചിന്തകളിൽ മുഴുകി സ്ഥലമെത്തിയത് അറിഞ്ഞില്ല..വീട്ടിൽ പോയ വിശേഷങ്ങളൊക്കെ ഏട്ടനോട് പറഞ്ഞ് അവൾ കിടക്കാനൊരുങ്ങിയപ്പോഴും സംഭവിക്കാൻ പോകുന്നതിന്റെ കാര്യഗൗരവം മനസ്സിലാക്കാത്തപോലെ അവൾ നടിച്ചു..
പിറ്റേന്ന് അയാൾ എണീറ്റപ്പോൾ അമ്പലത്തിൽ പോയ് വന്ന അവളെ കണ്ട് "നിനക്ക് എന്തുപ്പറ്റി..അല്ലെങ്കിൽ അമ്പലത്തിൽ പോവാൻ എന്നെ വിളിക്കുന്നതാണല്ലോ..എന്താ നിന്റെ പ്രശ്നം.?"
"അമ്പലത്തിൽ പോണത് ഇത്ര വല്യ കുറ്റമാണോ..ചായയുണ്ടാക്കി വെച്ചിട്ടുണ്ട്..കുളിച്ച് റെഡിയായി വാ.."
അയാളെ ഓഫീസിലേക്കയച്ചശേഷം അവൾ മുറിയിൽ പോയ് കിടന്നു..ഒരു ഭാരം മനസ്സിൽ തിങ്ങി നിൽക്കുന്നതായി അനുഭവപ്പെട്ടു..അനുവദിച്ച സമയം അവസാനിക്കുന്നു..ചെയ്തുതീർക്കാൻ ബാക്കി നിൽക്കുന്ന കാര്യങ്ങൾ ഒട്ടേറെയാണ്..അച്ഛൻ..അമ്മ..അതിലുപരി സ്വന്തം ഭർത്താവിനെ പിരിയേണ്ട അവസ്ഥയെ കുറിച്ചോർത്തപ്പോൾ താങ്ങാനാവാത്ത മനോവേദന..എല്ലാം നേരിടാൻ പ്രാപ്തയായി അവൾ കിടന്നു...സുഖനിദ്രയിലാണ്ടു..ഒരിക്കലുമുണരാത്ത സുഖനിദ്ര...
എഴുതിയത്
ദേവൂ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo