നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുറ്റബോധം (ചെറുകഥ)


മനൂ നിങ്ങൾക്കെങ്ങനെ പറയാൻ കഴിയുന്നു ഇത്ര നിസാരമായി...താലി കെട്ടിയില്ലെങ്കിലും നിങ്ങളെന്റെ ഭർത്താവല്ലേ....
ഓഹ് നിന്റെയൊരു ഭർത്താവ്..എന്നു മുതലാടി നീയൊക്കെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഓർത്തു തുടങ്ങിയത്....എന്റെ കൂടെ ഇറങ്ങി പുറപ്പെട്ടപ്പോ ഓർത്തോ നി നിന്റെ ഭർത്താവിനെ... എന്തിനു താലി എന്ന വാക്കിന്റെ അർഥമെങ്കിലും നിനക്കറിയാമോ....ദേ എന്നെക്കൊണ്ട് ഓരോന്നു പറയിക്കരുത്..നാളെ എനിക്കു വേണ്ടപ്പെട്ട ഒന്നു രണ്ടു പേർ വരും... ഞാൻ പറയുന്നതു കേട്ടു മര്യാദക്ക് ഒരുങ്ങി ഇരിന്നോളണം...അല്ലെങ്കിൽ അറിയാല്ലോ നിനക്കെന്നെ....ഞാൻ കൂടെ ഉപേക്ഷിച്ചാൽ നിനക്കു പോകാൻ സ്വന്തമായി ഒരു വീട് പോലുമില്ലെന്നു ഓർത്തോ....അതു വേണോ അതോ ആരും ഒന്നുമറിയാതെ ഇങ്ങനെ തന്നെ മുൻപോട്ടു പോണോന്നു നീ തന്നെ തീരുമാനിക്കു....
ഫോൺ കട്ടിലിലേക്കെറിഞ്ഞു എന്തു ചെയ്യണമെന്നറിയാതെ മായ തളർന്നിരുന്നു.....
ഈശ്വരാ ഇങ്ങനൊരു പരീക്ഷണം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല.... താലി കെട്ടിയ ഭർത്താവിനേക്കാൾ ഞാൻ സ്നേഹിച്ച, വിശ്വസിച്ച, മനുവാണ് പണത്തിനു വേണ്ടി എന്നെ ഒരു തെരുവ് വേശ്യയെപ്പോലെ... ഓർക്കുന്തോറും കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ...എല്ലാം എന്റെ തെറ്റു തന്നെയാണ്... താലി കെട്ടിയ പുരുഷനെ വഞ്ചിച്ചതിനു ഈശ്വരൻ തന്ന ശിക്ഷ....
ഒരു വർഷം മുൻപാണ് ചാറ്റിങ്ങിലൂടെ മനുവിനെ പരിചയപ്പെടുന്നത്....കാഴ്ചയിലുള്ള സൗന്ദര്യവും മാന്യമായ പെരുമാറ്റവും കൊണ്ടു പെട്ടെന്ന് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി....
എന്റെ വിഷമങ്ങളെല്ലാം ഒരു നല്ല സുഹൃത്തെന്ന നിലയിൽ മനുവിനോട് ഞാൻ തുറന്നു പറഞ്ഞിരിന്നു.....പലപ്പോഴും അവന്റെ വാക്കുകൾ എനിക്കു വലിയ ആശ്വാസമായിരിന്നു.... അവന്റെ സൗന്ദര്യവും പെരുമാറ്റവും എന്നെ അവനിലേക്കു കൂടുതൽ കൂടുതൽ അടുപ്പിക്കുകയായിരുന്നു....
സ്വന്തം ഭർത്താവിന്റെ കൂടെയുള്ള
സ്വകാര്യനിമിഷങ്ങളിൽ പോലും അവന്റെ മുഖമായി്രിന്നു എന്റെ മനസ് നിറയെ.....
അതുകൊണ്ടു തന്നെ ഒരിക്കൽ എന്നെ കാണാൻ വരട്ടെയെന്നുള്ള അവന്റെ ചോദ്യത്തിന് എതിരു പറയാൻ എനിക്കായില്ല....ഹരിയേട്ടൻ ജോലിക്കും മക്കൾ സ്കൂളിലും പോയിക്കഴിഞ്ഞാൽ വീട്ടിൽ ഞാൻ തനിച്ചാണ്....ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു... എന്റെ സംസാരത്തിലും പെരുമാറ്റത്തിലും അവനോടുള്ള ഇഷ്ടം മനസിലായത് കൊണ്ടാകണം യാത്ര പറഞ്ഞിറങ്ങും മുന്നേ അവനെന്നെ ചേർത്തു പിടിച്ചു....പുറമെ കാട്ടിയില്ലെങ്കിലും ഞാനുമതു ആഗ്രഹിച്ചിരുന്നു....അങ്ങനെ അന്ന് ആദ്യമായ് മനസിൽ ആഗ്രഹിച്ചിരുന്ന എല്ലാ ഇഷ്ടത്തോടെയും ഞാൻ അവന്റേതായി മറുകയായിരുന്നു.....
തെറ്റാണെന്നു അറിഞ്ഞുകൊണ്ടു തന്നെ പിന്നീട് പലവട്ടം ഞങ്ങൾ വീണ്ടും അതേ തെറ്റാവർത്തിച്ചു....അവന്റെ ഒരിഷ്ടത്തിനും ഞാൻ എതിരു നിന്നില്ല....അത്രക്ക് സ്നേഹവും വിശ്വാസവും അവൻ നേടികഴിഞ്ഞിരിന്നു എന്റെ മനസിൽ....ഒടുവിൽ താലി കെട്ടിയ സ്വന്തം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു അവനോടൊപ്പം പോകുമ്പോൾ ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടിയ സന്തോഷമായിരുന്നു എനിക്ക്....
ആഗ്രഹിച്ച ജീവിതം തിരികെ കിട്ടിയ എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.....
പക്ഷെ ദിവസങ്ങൾ കഴിയുംതോറും മനുവിന്റെ പെരുമാറ്റത്തിൽ ചെറിയ ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി....എല്ലാം എന്റെ തോന്നൽ ആയിരിക്കുമെന്ന് കരുതി ഞാൻ ആശ്വസിച്ചു....പക്ഷെ ഒന്നും വെറും തോന്നലായിരിന്നില്ല....സ്നേഹത്തിന്റെ ഭാഷയിലുള്ള സംസാരം പലപ്പോഴും അധികാരത്തിന്റെ സ്വരത്തിലായി....
ബുദ്ധിപൂർവം മനു എന്നെ ചതിക്കുകയായിരിന്നു..
ദിവസങ്ങൾ കഴിയുംതോറും എനിക്ക്
മനസിലായി മനുവിന് വേണ്ടിയിരുന്നത് എന്റെ സൗന്ദര്യം മാത്രമാണെന്ന്....
അച്ഛന്റെ ഇഷ്ടത്തിന് വഴങ്ങി പ്രായത്തിൽ പതിനാലു വയസിന്റെ വ്യത്യാസമുള്ള ഹരിയേട്ടനെ വിവാഹം കഴിക്കുമ്പോ മനസിൽ മുഴുവൻ ജീവിതത്തോടുള്ള വെറുപ്പയിരിന്നു....ഒരിക്കലും പ്രായം കൊണ്ടു എനിക്കു ചേരുന്ന ഒരാളായിരിന്നില്ല ഹരിയേട്ടൻ....ആദ്യം മുതലേ മനസിൽ വെറുപ്പാണ് തോന്നിയത്...ആ വെറുപ്പോടെയെ ഞാൻ പെരുമാറിയിട്ടുള്ളൂ അദേഹത്തിനോട്....സ്നേഹത്തോടെയുള്ള ഒരു വാക്ക് പോലും ഇന്നുവരെ ഞാൻ പറഞ്ഞിട്ടില്ല....എന്തിനു എന്റെ ദേഹത്തൊന്നു തൊടാൻ പോലും ഇഷ്ടത്തോടെ ഞാൻ അനുവദിച്ചിട്ടില്ല... ഹരിയേട്ടന്റെ പ്രായവ്യത്യാസം അംഗീകരിക്കാൻ എനിക്കായിട്ടില്ല എന്നതാണ് സത്യം....പലപ്പോഴും അദ്ദേഹം എന്നോടടുക്കാൻ ശ്രെമിച്ചപ്പോഴെല്ലാം പല പല കാരണങ്ങൾ പറഞ്ഞു ഞാൻ ഒഴിഞ്ഞു മറിയിട്ടേയുള്ളു....പക്ഷെ എന്നിട്ടും എനിക്കൊരു കുറവും അദ്ദേഹം വരുത്തിയിട്ടില്ല... എന്റെ ഒരാഗ്രഹങ്ങൾക്കും എതിരു നിന്നിട്ടില്ല....ഒന്നിനും ഒരു കുറ്റവും പറഞ്ഞിട്ടില്ല... എന്നിട്ടും അദേഹത്തെ മനസിലാക്കാതെ സൗന്ദര്യവും പ്രായവും നോക്കിപോയ എനിക്ക് ഈശ്വരൻ വിധിച്ച ശിക്ഷയാണിത്....
ഇല്ല എന്തു വന്നാലും അവന്റെ ഭീഷണിക്കു കീഴടങ്ങാൻ വയ്യ....ഹരിയേട്ടനോടെല്ലാം തുറന്നു പറഞ്ഞു മാപ്പു ചോദിക്കണം കൊല്ലുന്നെങ്കിൽ കൊന്നോട്ടെ...കുറ്റബോധം അവളെ മാനസികമായി തളർത്തി...രണ്ടും കല്പിച്ചു അവൾ ഹരിയുടെ വീട്ടിലേക്ക് തിരിച്ചു...മായയെ കണ്ടതും അവന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു... അവന്റെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് മനുവിനെ പരിചയപ്പെട്ടത് മുതൽ സംഭവിച്ചതെല്ലാം അവൾ തുറന്നു പറഞ്ഞു...ഒരു കഥ കേൾക്കുമ്പോലെ അയാളതെല്ലാം കേട്ടു നിന്നു....ഹരി അവളെ പിടിച്ചെഴുനേല്പിച്ചു....
മുഖമടച്ചൊരു അടിയിലൂടെ ആയിരുന്നു ഹരിയുടെ മറുപടിയുടെ തുടക്കം...എന്താടീ നീ കരുതിയത് എന്നെപ്പോലുള്ള ആണുങ്ങളെപ്പറ്റി...നിന്റെയൊക്കെ താളത്തിന് തുള്ളുന്ന വെറും പാവകളാണ് ഞങ്ങളെന്നു കരുതിയോ....ഒരിക്കൽ ഒരുപാട് സ്നേഹിച്ചിരുന്നു നിന്നെ ഞാൻ....ഇന്നല്ലെങ്കിൽ നാളെ എല്ലാം ശെരിയാകും എന്നു കരുതി പലതും ഞാൻ ക്ഷമിച്ചു, സഹിച്ചു...പ്രായത്തിന്റെയും സൗന്ദര്യത്തിന്റെയും പേരും പറഞ്ഞു താലി കെട്ടിയ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരുത്തന്റെ കൂടെ പോകുമ്പോ നിന്നെപോലുള്ള ഒരു അവളുമാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നെപോലുള്ള ഭർത്താക്കന്മാരുടെ ജീവിതം പിന്നെ എങ്ങനെയായിരിക്കുമെന്ന്...ഞാനും എന്റെ കുടുംബവും അനുഭവിച്ച പരിഹാസത്തിനും നാണക്കേടിനും എന്തു മറുപടിയാണ് നിനക്കു പറയാനുള്ളത്.....
പ്രായക്കൂടുതലിന്റെ പേരും പറഞ്ഞു എന്റെ ജീവിതം നീ നശിപ്പിച്ചപ്പോ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഞങ്ങളൊക്കെ ആ പ്രായം വരെ വിവാഹം കഴിക്കാത്തത് എന്തുകൊണ്ട് ആയിരിക്കുമെന്ന്..
സ്വന്തമായി ഒരു ജോലി കണ്ടെത്തി കുടുംബവും പ്രാരാബ്ധങ്ങളുമെല്ലാം ഒരു കരക്കെത്തിച്ചു ഒരു ജീവിതം സ്വപ്നം കണ്ടു തുടങ്ങുമ്പോഴേക്കും ഏതൊരു സാധാരണക്കാരന്റെയും വിവാഹപ്രായം കഴിഞ്ഞു പോയിട്ടുണ്ടാകും....
ഒരു പെണ്കുഞ്ഞു ജനിക്കുന്ന സമയം തൊട്ടു അച്ഛനും അമ്മയും സ്വരുക്കൂട്ടി വച്ചും കടം വേടിച്ചും കയ്യിലും കഴുത്തിലും നിറയെ പൊന്നുമിട്ടു പതിനെട്ടാം വയസിൽ ഒന്നും അറിയിക്കാതെ നിന്നെയൊക്കെ കെട്ടിച്ചു വിടുമ്പോ പ്രായം കൂടിപോയവനോട് നിനക്കൊക്കെ വെറും പുച്ഛം...സ്വന്തം ഭാര്യ മറ്റൊരുത്തന്റെ കൂടെ പോയീന്നു അറിയുമ്പോ താലി കെട്ടിയ ഭർത്താവിന്റെ ഉള്ളിലുണ്ടാകുന്ന ഒരു പെടച്ചിലുണ്ട്...ഇതുപോലെ ഒരു നൂറു വർഷം നീ കരഞ്ഞാലും ആ വേദനക്ക് പകരമാവില്ല....
നീ ചെയ്തതൊക്കെ ക്ഷമിച്ചു നിന്നെ നെഞ്ചോടു ചേർത്തു നെറുകയിൽ ചുംബിച്ചു മാപ്പു തരാൻ ഇതു സിനിമയോ സീരിയലോ ഒന്നുമല്ല...ഹരികൃഷ്ണൻ എന്ന ഒരു സാധാരണ വ്യക്തിയുടെ പച്ചയായ ജീവിതമാണ്....
വെറും പച്ചയായ ജീവിതം....
എങ്ങോട്ടു വേണമെങ്കിലും നിനക്കു പോകാം... പക്ഷെ മരണം വരെയും ഹരിയുടെ മനസിൽ നിനക്കിനി ഒരു സ്ഥാനം ഉണ്ടാകില്ല....
അല്പനേരത്തെ മൗനത്തിനു ശേഷം ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞു നടന്നു...
ഇതു ഞാൻ അർഹിക്കുന്ന ശിക്ഷ തന്നെയാണ്...
പക്ഷെ ഇനിയെങ്ങോട്ടു എന്നൊരു ചോദ്യം മാത്രമേ ഇപ്പൊ എന്റെ മനസ്സിലുള്ളൂ.......
NB:ജീവിതത്തിൽ പലപ്പോഴും ഒന്നും ചിന്തിക്കാതെ എടുത്തുചാടി നമ്മൾ പല തെറ്റായ തീരുമാനങ്ങളും എടുക്കാറുണ്ട്...പക്ഷേ അതൊക്കെ തെറ്റായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും നമുക്ക് വേണ്ടപ്പെട്ടതെല്ലാം ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടിരിക്കും....
ഉണ്ണി ആറ്റിങ്ങൽ......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot