Slider

പരേതൻ

0
Image may contain: 1 person, playing a musical instrument and beard

ഒരു
പുഴുവായെങ്കിലും
ജീവിക്കാനറിയാത്ത നീ
എങ്ങനെയാണ്
ഇത്ര ഭംഗിയായി
മരിച്ചു കളഞ്ഞത്?
ചായക്കടയിലെ
പറ്റു തീർത്ത്,
നാളത്തെ
പത്രത്തിന്
ഇന്നു തന്നെ
വാർത്തയുണ്ടാക്കിക്കൊടുത്ത്
നിന്റെ
മുഖത്തിടാൻ
വിലകൂടിയ
പട്ടു വാങ്ങി വെച്ച് ..
അമ്മക്കു വേണ്ടി
അടുത്ത ജന്മം
പ്രാർത്ഥിച്ചു വെച്ച്
ആരും കാണാതെ
കണ്ണീരു തുടച്ച് തുടച്ച് ...
നീയൊരു
ഒന്നൊന്നര നീയാണ് ..
നാളെ മുതൽ
നാടിന്റെ
സ്വന്തമാണ്
എല്ലാ വീടുകളിലും
ചില്ലിട്ടു വെക്കാനുള്ള
പുഞ്ചിരിക്കുന്നൊരു
ചിത്രമാണ് ..
പണിയില്ലാത്ത
ഭാര്യക്ക്
പണമുണ്ടാക്കാനൊരു
വഴിയാണ്..
അശാന്തരായ
അസംഖ്യം
യാത്രക്കാർക്ക്
പ്രശാന്തമായൊരു
ഷെൽട്ടറാണ്....
ഏറ്റവും
പ്രധാനമായി
നാട്ടിൽ
നടക്കാൻ പോവുന്ന
മത്സരങ്ങളിലെല്ലാം
ഒന്നാമതെത്തുന്നവർക്ക്
കൊടുക്കാനുള്ള
സ്വർണ്ണം പൂശിയ
ട്രോഫിയാണ്..
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo