
ഒരബദ്ധം ആര്‍ക്കെങ്കിലും ഒക്കെ പറ്റുംന്ന് പറയുന്നത് അനുഭവത്തില്‍ പഠിച്ചൊരു പാവത്തിനെ കണ്ടാ...ദാ ഇങ്ങടു നോക്കിയാട്ടെ...
കുറച്ചു നാളായി ഞങ്ങള്‍ രണ്ടു ഫാമലി ഒരു വില്ല റെന്റിനെടുത്ത് താഴെയും മുകളിലും ആയാണ് താമസം.താഴെ ഞങ്ങളും മുകളില്‍ മറ്റേ ഫാമലിയും.അടുത്തടുത്ത വീടുകളില്‍ കൂടുതലും ഒമാനി ഫാമലികള്‍ ആണ് താമസം.
ഒരുദിവസം ഗെയ്റ്റ് ബെല്‍ അടിക്കുന്നതു കേട്ട് മുകളില്‍ താമസിക്കുന്നയാള്‍ നോക്കിയപ്പോള്‍ അടുത്ത വീട്ടിലെ ഒരു ഒമാനി ലേഡി ഗേയ്റ്റിനടുത്ത് നില്‍ക്കുന്നതു കണ്ടു ,കുറെനേരം ബെല്ലടിച്ചിട്ടും നമ്മള്‍ പോയി നോക്കിയില്ല.പോയി നോക്കിയാല്‍ തന്നെ കിലുക്കത്തിലെ ജഗതിയെ പോലെയല്ലാതെ വെറെന്തു ചെയ്യാനാ,,ഭാഷ ഭാഷ പ്രശ്നമാണേ..(അടുത്ത വീട്ടിലെ ആണെന്നു മനസ്സിലാക്കിയത് അവിടെക്ക് കയറി പോവുന്നത് കണ്ടിട്ടാണ്)
ആ സ്ത്രീയെ കണ്ട് നമ്മുടെ അടുത്ത പോര്‍ഷനില്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കു ചെയ്യുന്ന പയ്യന്‍ ചെന്ന് എന്തോ സംസാരിക്കുന്നതും കണ്ടിരുന്നു ...അതിനു ശേഷം അവര്‍ എന്തു സംസാരിച്ചെന്നറിയാതെ എനിക്കു നില്‍ക്കാന്‍ വയ്യാണ്ടായി.
,,രാജീവേട്ടന്‍ വന്നപ്പോ ഉന്തിതള്ളി ആ പയ്യന്‍മാരുടെ അടുത്തേക്ക് കാര്യം അന്യേഷിക്കാന്‍ പറഞ്ഞു വിട്ടു...
തിരിച്ചു വന്ന രാജീവേട്ടന്‍ friends സിനിമയില്‍ പെയിന്റില്‍ വീണ ''ജനാര്‍ദ്ദനന്‍ രാജാവിനെ ''കണ്ട ശ്രീനിവാസനെ പോലെ എന്നെ നോക്കി കിടന്നും ഇരുന്നും ചിരിയോടു ചിരി,,,പൊതുവെ അധികം expressions പ്രകടിപ്പിക്കാത്ത ഈ മനുഷ്യന്റെ തലയില്‍ പുറത്തിറങ്ങിയപ്പോള്‍ ഉല്‍ക്കയെങ്ങാനും വീണോ ഭഗവാനെ എന്നായി എന്റെ ചിന്ത...
ഉണ്ടകണ്ണും തള്ളിയുള്ള എന്റെ നില്‍പ്പു കണ്ടപ്പോള്‍ മൂപ്പരു പറഞ്ഞു ,,,
''ഢീ നിനക്കു പണി കിട്ടി ,,നാളെ മുതല്‍ പോയ്ക്കോ''
''പണിയാ എനിക്കാ പോയേ പോയേ ''എന്നു ഞാനും..(തച്ചു കൊന്നാലും ജോലിക്കൊന്നും പോകാന്‍ മൂഡില്ലാത്ത ഞ്യാനാ ഞ്യാന്‍)
അപ്പോ മൂപ്പരു ,,''നീയിന്നു മുറ്റം അടിച്ചു വാരിയോ,,''
''ങ്ഹാ ''എന്നു ഞാന്‍
''വരാന്ത കഴുകിയോ ,,''
''ങ്ഹാ ''എന്നു വീണ്ടും ഞാന്‍.
അപ്പോ വീണ്ടും ''നിന്റെ സ്ഥിരം ഡ്രസ്സ് കോഡില്‍ തന്നെ അല്ലേ ചെയ്തിട്ടുണ്ടാവുക ,''
''ങ്ഹാ ''
അതെന്നു വീണ്ടും ഞാന്‍
''ങ്ഹാ ''
അതെന്നു വീണ്ടും ഞാന്‍
അപ്പോ വീണ്ടും മറുപടി ..
''ഇവിടെ ഒരു മെയ്ഡിനെ കണ്ടു,ആ മെയ്ഡിനെ daily കുറച്ചു നേരം അവരുടെ വീട്ടിലെക്കു വിടാന്‍ പറ്റുമോയെന്ന് അറിയാനാണ് ആ സ്ത്രീ വന്നതു പോലും.അപ്പോ നാളെ മുതല്‍ പോവുകയല്ലെ..''
ഞാന്‍ പ്ളിംങ്ങ് പ്ളിംങ്ങോടു പ്ളിംങ്ങ് ..
ആ സ്ത്രീ ചോദിച്ചത് തെറ്റല്ലാന്നെ , എന്റെ കോലം കണ്ടാ ആരും ചോദിച്ചു പോവും.
കീറിയ നൈറ്റിയും ,,''ബോബനും മോളിയിലെ ചേട്ടത്തിയെ പോലെ '',മൂര്‍ത്തിയില്‍ പിടിച്ചു കെട്ടിയ മുടിയുമായി ചീന ഭരണി പോലത്തെ ഒരു രൂപം ചൂലും പിടിച്ചു നടക്കുന്നത് ഒന്നു ഒാര്‍ത്തു നോക്കിയെ ,,
അതിന് എന്റെ ഛായയോ കാപ്പിയോ ഉണ്ടാവും .........
by: SudhaRajeevan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക