Slider

ഉരുളൻ കല്ലുകൾ :(കവിത)

0
Image may contain: 1 person, beard
കടപ്പാട്
മുഴുവൻ
മഴയോടും പുഴയോടും.
മഴ പെയ്ത് പെയ്താണല്ലോ
പുഴയുണ്ടായത്.
അങ്ങ് മലയിൽ നിന്നും
പുഴ ഒലിച്ചൊലിച്ച്...
ഒപ്പം ഉരുണ്ടുരുണ്ട്....
പുഴ വറ്റുമ്പോൾ
പരവതാനി
വിരിച്ച പോലെ.
പൂന്തോട്ടത്തിൽ
ചെടിക്ക് തടം,
അക്വോറിയത്തിനുള്ളിൽ
അലങ്കാരം,
ചുവരിൽ പതിഞ്ഞാൽ മോടി,
ഷോകേസിനുളളിൽ കാഴ്ച,
ഗവൺമെന്റോഫീസിൽ
പേപ്പർ വെയ്റ്റ്, ..............
ഉപദ്രവമാകാറില്ല,
പയ്യൻ പെറുക്കി എറിയുമ്പോൾ
നായക്കല്ലാതെ.
പക്ഷേ,
പണ്ടൊരു വേനലിൽ
ചുട്ടുപഴുത്ത ഒരെണ്ണം
അപ്പമെന്നു നിനച്ച്
ആർത്തിയോടെ വിഴുങ്ങിയതും,
തൊണ്ടയിൽ കുരുങ്ങി
ഒരു സിംഹത്താൻ......
<<<<<<<<>>>>>>>>>>>
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo