Showing posts with label Sindhya Shibu. Show all posts
Showing posts with label Sindhya Shibu. Show all posts

ഞാനും❤💙💚💛 അവനും


ഞാനും💙💚💛 അവനും
ഞാൻ ഓർക്കുന്നു നിന്നെ....... അന്നാ ആദ്യമായി പരിചയപ്പെട്ടത്. ഒരുനട്ടുച്ചക്ക്..... മമ്മി കടയിൽ സാധനം വാങ്ങാൻ വിട്ടത്.... തിരിച്ചു വരുന്ന വഴി കയ്യിലുള്ള മിഠായി എണ്ണിനോക്കിയതും .. അനിയനും ചേച്ചിക്കും കൊടുത്തിട്ടു ബാക്കി അവർ കാണാതെ എവിടെ ഒളിപ്പിച്ചു വയ്‌ക്കണം എന്നു തലപുകഞ്ഞു ആലോചിക്കുമ്പോഴാണ്..... നീയെന്റെ മുന്നിൽ വന്നത് ....... നിന്നെ കാണുന്നതോടെ പേടിച്ചു ഞാനോടി എങ്കിലും. നീയെന്നെ പിന്തുടരുന്നുണ്ടായിരുന്നു... ഇപ്പോൾ നീയെന്നെ പിടിക്കും എന്നു തോന്നിയപ്പോൾ അലറിവിളിച്ചു. . ഓടി ഓടി വല്യപടർന്നു നിൽക്കുന്ന കശുമാവിന്റെ ചുവട്ടിൽ എത്തി തിരിഞ്ഞു നോക്കി. അതിന്റെ പുറകിൽ ഒളിച്ചിരുന്നു ...
രക്ഷപെട്ടു!!! കാണുന്നില്ല.......... ആരാവും അത്?....എന്നൊക്കെ തലപുകഞ്ഞു ചിന്തിച്ചിരുന്നപ്പോഴാണ് കയ്യിൽ ഉണ്ടായിരുന്ന മിഠായിയെക്കുറിച്ച് ഓർത്തത്......ഇനി തിരിച്ചുപോയി നോക്കുന്നത് ശെരിയല്ല വീട്ടിൽ പോകാം എന്ന ആലോചനയിൽ എഴുന്നേറ്റു ....ചുറ്റും ഒന്നുകൂടി നോക്കി.എവിടെയെങ്കിലും അവൻ ഒളിച്ചിരുപ്പുണ്ടോ..... എന്നു. ഇല്ല.. പയ്യെ നടന്നു വീടിനടുത്തു എത്തിയപ്പോൾ ദേ । എന്റെ മുന്നിൽ നിലത്തു.. പിന്നെ അലറി വിളിച്ചു ...... കരച്ചിൽ കേട്ടു എല്ലാരും ഓടി വന്നു.
"എന്താടി കൊച്ചേ..?" പപ്പായുടെ ചോദ്യം "ആരോ എന്നെ പിടിച്ചുകൊണ്ടുപോകാൻ വന്നു "കരഞ്ഞുകൊണ്ട് ഓടിച്ചെന്നു പപ്പയെ കെട്ടിപ്പിടിച്ചു. പപ്പാ നോക്കാം... വീടിനുവെളിയിലൊക്കെ നോക്കികൊണ്ട്‌ പപ്പാ പറഞ്ഞു "ഇവിടെങ്ങും ആരും ഇല്ല കൊച്ചിന് തോന്നിയതായിരിക്കും കൊച്ചു പേടിക്കണ്ട ആരും വരില്ല " പിടിച്ചുകൊണ്ടുപോകാൻ.. എന്നാലും ഞാൻ കണ്ടതാണല്ലോ. മമ്മിയുടെ പുറകെ ചുറ്റിക്കറങ്ങി നടന്നു.രാത്രിആയികളഞ്ഞുപോയ മിടായിയെ കുറിച്ച് ചിന്തിച്ചിരുന്നപ്പോൾ 'ദേ എന്റെ എതിർവശത്തു ചുമരിൽ എന്നെ പിടിക്കാൻ വന്നവൻ!! ഒറ്റ അലറിച്ച മമ്മി ഓടി വന്നു. ഞാൻ കയ്യ് ചുണ്ടിപറഞ്ഞു "ദേ എന്നെ പിടിക്കാൻ വന്നവൻ" അതു കണ്ടതും മമ്മി ചിരിക്കാൻ തുടങ്ങി. "ദേ നിങ്ങളുടെ മകളെ പിടിക്കാൻ വന്നവനെ കണമെങ്കിൽ ഇങ്ങു വാ.. "പാപ്പവന്നു നോക്കി പപ്പയും ചിരിതുടങ്ങി. ഒന്നും അറിയാതെ ഞാൻ അവരെ മിഴിച്ചു നോക്കി.ചേച്ചിചിരിച്ചുകൊണ്ട് പറഞ്ഞു അതു നിന്റെ നിഴൽ ആണേടി.. "നിഴലോ"? ഞാൻ ആകാംഷയോടെ ചോദിച്ചു. ഇപ്പോൾ എല്ലാവരും ഉണ്ട് ചുമരിൽ.!!! ആ അതെ നീ എന്തു ചെയ്താലും അതുപോലെ അതും ചെയ്യും..! അതുകാണാൻ..... വേണ്ടി ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു നോക്കി ഓടി നോക്കി കയ്യ് കൊണ്ട് ഓരോ ചേഷ്ഠകൾ കാണിച്ചുനോക്കി.എല്ലാം അതുപോലെ ചെയ്തു. അന്നുമുതൽ ഞങ്ങൾ നല്ല കുട്ടുകാരായി ......ഒപ്പത്തിനൊപ്പം എല്ലാം ചെയ്തു എന്നാലും എന്റെ ആഗ്രഹം അവന്റെ തലയിൽ ഒന്നു ചവിട്ടണം എന്നായിരുന്നു.. .....പരിശ്രമിച്ചു. പക്ഷേ നടന്നില്ല അതുപോലെ എന്നെയും ചവിട്ടാൻ വന്നു.. ആരെങ്കിലും തോറ്റുകൊടുത്തല്ലേ പറ്റു....... അങ്ങനെ അങ്ങനെ ഒരേ മനസോടെ കാലങ്ങൾ കടന്നുപോയി..വെയിലിലും മഴയിലും നിലാവിലും സന്തോഷത്തിലും സങ്കടങ്ങളിലും എല്ലാവരിലുംനിന്നുള്ള ഒറ്റപെടലിലും എന്റെ ഏകാന്തതയിലും അവൻ മാത്രം എന്റെ കൂടെ നിന്നു... അറിയാതെ അവനോടു പ്രണയവും തോന്നി ....തുടങ്ങി എന്റെ മരണത്തിലൂടെ അല്ലാതെ ഇവനെ വിട്ടുപോവാൻ എനിക്കാവില്ല മരണത്തിലും നീ എന്റെ കൂടെ വരില്ലേ!! ഞാൻ സ്നേഹിച്ചവരൊക്കെ എന്നെ വിട്ടുപോയിട്ടും നീ മാത്രം എന്തെ എന്നെ വിട്ടുപോവാതെ..? ഒരിക്കൽ നിന്നെ ഞാൻ തോൽപ്പിക്കും എനിക്കുറപ്പുണ്ട് അന്നു ഞാൻ നിന്നിൽ അലിഞ്ഞിട്ടുണ്ടാവും അതിലൂടെ നമ്മുടെ പ്രണയവും സഫലമാവും..!!!
ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ .... എന്റെ മോൾ ചുമരിൽ നോക്കി ഇരുന്നു എന്തൊക്കെയോ കാണിക്കുന്നുണ്ടായിരുന്നു ..... ചിരിക്കുന്നു,തലകുലുക്കി കാണിക്കുന്നു, .....ചുമരിൽ നോക്കി വിരലുകൾ മടക്കി എന്തൊക്കെയോ രൂപങ്ങൾ പരീക്ഷിക്കുന്നു...... ഒരുകാൽ പൊക്കിപിടിച്ചു ചാടുന്നു.. അറിയാതെ ഞാനും ചിരിച്ചുപോയി. ഇവളും എന്നെപോലെ നിഴലിനെ ഇഷ്ടപ്പെട്ടു തുടങ്ങിയോ,!!!😍😍
"തിരിച്ചു വിളിക്കുമെന്നുകരുതി.......... പിന്നിൽ പതുങ്ങി. ......ഒപ്പം കൂട്ടുമെന്ന് മോഹിച്ചു അരികിലുരുമ്മി.......... ഒന്നിച്ചൊന്നിച്ചുനിന്ന് എന്റെ പ്രണയം മോഹിച്ച ഗന്ധർവ്വനല്ലേ നിഴൽ!!!!"😍
സിന്ധ്യ ഷിബു

ഇതെന്റെ പ്രണയം❤❤❤❤


ഇതെന്റെ പ്രണയം
...............................
"മഞ്ഞുപെയ്യുന്ന
താഴ് വരകളിലുടെ ....... കൊഴിഞ്ഞു വീണ ഇലകളിലൂടെ.......... ഇനിയൊരു വസന്തവും.വരില്ലെന്നോർത്ത മനസ്സിന്റെ വരണ്ട പാതകളിൽ ......... നിറയെ പ്രണയത്തിന്റെ പനിനീർ പൂക്കളുമായി വന്നു ......... കാത്തിരിപ്പിന്റെ സുഖമേകാൻ ....... കരിഞ്ഞുണങ്ങിയ .ഓർമ്മകളിൽ പുതുമഴ പോലെ ....... പൊട്ടി മുളച്ച പുതുനാമ്പുകൾക്ക് എന്റെ കിച്ചുവേട്ടന്റെ മുഖമായിരുന്നു ...... കടിഞ്ഞാണില്ലാത്ത മനസ്സുമായി തിരയുകയാണ് നിന്നെ........ അടുക്കുംതോറും സ്നേഹത്തിന്റെ പരിമളം വീശി...... തെന്നൽ വന്നു . എന്തോമൊഴിയുന്നുണ്ട് കാതിൽ... ചിറകടിച്ചുയരുവാൻ മോഹിച്ചയെൻ ചിറകുകൾക്കു നിന്റെ സാമീപ്യം കൂടുതൽ ഭംഗിനൽകി...........
രാവിലെമുതൽ കാത്തിരുന്നു ഒരു മെസ്സേജിനു വേണ്ടി.......
ക്ഷമകിട്ടാതെ വീണ്ടും ഫോണെടുത്ത് മെസ്സേജ് അയച്ചു കൊണ്ടിരുന്നു........ "എന്നെ മറന്നോ എന്താ ഓൺലൈൻ ഉണ്ടായിട്ടും ഒരു മെസ്സേജ് പോലും അയക്കാതെ... ഞാൻ പോണു ......ഇനി ഞാൻ അയക്കില്ല!!.. ........അപ്പോൾ തന്നെ മറുപടിയുംകിട്ടി .. "പോവല്ലേടീ നിക്കെടി തിരക്കായതുകൊണ്ടല്ലേ ...ജോലിക്കിടയിൽ ഫോണിൽനോക്കിയിരിക്കാൻ പറ്റാത്തകൊണ്ടല്ലേ..... എന്നാലും നിന്റെ ഒരു സ്മൈലിയെങ്കിലുംകണ്ടില്ലേൽ എന്തോപോലെയാ അതുകൊണ്ടാ ഓടി വന്നു നോക്കുന്നത്"..........
" ന്നാ ഓടി വന്നു നോക്കുമ്പോൾ ഒരു സ്മൈലി കെങ്കിലും അയച്ചൂടെ. .....എത്ര തെരക്കെങ്കിലും... എത്ര ദൂരത്തെങ്കിലും... ഒരു നിമിഷം മതിയല്ലോ ഞാനും ഇവിടെ അടങ്ങിയിരുന്നോളില്ലെ?"
"അതുപറ്റില്ല ഇടക്കിടക്ക് ഇങ്ങനെ ഓരോന്നു പറയണം എന്നോടു എന്നാലേ ഒരു.. ഒരു..😜..."
"ഉം... ഉം.. ഞാൻ പോണു ഇനി മെസ്സേജ് അയക്കണില്ല"
" ടീ..നീ എന്റെ നെഞ്ചിൽ പറ്റിപിടിച്ചുകിടക്കുന്നുണ്ട്......ദൂരത്തെന്നു തോന്നുന്നില്ല..!!........രാത്രി ഞാൻ വരുമ്പോൾ ഓടിവന്നു എന്നോടൊട്ടുന്നു.. എന്റെ നെഞ്ചിന്റെ താളത്തിനുകാതോർക്കുന്നു... തലയിൽ മുടിയിഴകളിൽ തലോടുന്നുണ്ട്....... . ചെവിയിൽ മന്ത്രിക്കുന്നുണ്ട് നീയെന്റെ പെണ്ണെന്ന് ..... നീ എന്റേതാണെന്നു..ഞാനുറങ്ങിയാലും ... എന്നെ കെട്ടിപിടിച്ചുനെഞ്ചിൽ ഉറങ്ങുന്നുണ്ട്... എനിക്ക് ജീവിക്കണം ഇനിയും .... ഇപ്പോൾ പ്രതീക്ഷയാണ് നീ... കാത്തിരുന്നുവന്നതുപോലേ..!!..!!എന്റെ പെണ്ണിനെ..!!ഞാൻ കൊണ്ടുപോകും നിന്റെ കയ്യും പിടിച്ചു........
എങ്ങടാ..?...അവൾചോദിച്ചു.
ഈ ലോകത്തിന്റെ അറ്റത്തേക്കു..
എന്നിട്ടു..??
എത്തുംമുൻപ് നിന്റെ മടിയിൽ ഞാൻ മരിക്കും....
''എന്നെ പെരുവഴിയിൽ ആക്കാനാണോ പ്ലാൻ..???
"ഇല്ല
നിനക്ക് തിരിച്ചുപോവാം നിന്നെ സ്നേഹിക്കുന്നവരുടെ അരികിലേക്ക്."... എനിക്ക് ദേഷ്യം വന്നു സങ്കടവും.
"ഇല്ലല്ലോ..!!തിരിച്ചുപോവാൻ അല്ലാലോ കൂടെ വന്നത്..ഏട്ടന്റെകൂടെ ഞാനും വരും "..!!
എന്റെ കണ്ണ് കലങ്ങിയത് അറിഞ്ഞു കാണും പിന്നീട് ശബ്ദം താഴ്ത്തി പറഞ്ഞു
"ന്നാ..വാ മരിക്കാതെ ഞാൻ കൂട്ടിരിക്കാം " "പൊന്നുപോലെനോക്കിക്കൊളാം....... നീ തിരിച്ചുനടക്കുമെങ്കിൽ പിന്നെ ഭൂമിയിൽ ഞാൻ ഉണ്ടാവരുത് എന്നോർത്തു."
.എന്താ എനിക്ക് നിന്നോടു ഇത്ര ഇഷ്ടം...ജീവനെപോലെ."
..ഇപ്പോൾ എന്റെ ആഗ്രഹം നിന്നെ കാണുക എന്നതാ...കൂടെ അരികിലിരിക്കാൻ .... ആ കണ്ണിൽ നോക്കി ഇതുവരെ എവിടായിരുന്നെന്നു പരിഭവം പറയണം......സ്നേഹിക്കണം..., പ്രണയിക്കണം...,മനസ്സിൽ സൂക്ഷിച്ചതെല്ലാം പറയണം.. നിനക്കായ് ജീവിക്കണം ഇനി.......... ആ മടിയിൽ കിടന്ന് മനോഹരമായ ആ കണ്ണുകളിൽ നോക്കി ...നിനക്കായി കാത്തിരുന്ന കഥപറയണം....... കണ്ണുനിറഞ്ഞതും ....... നെഞ്ചുപൊടിഞ്ഞതു...
കൊതിച്ചതാ..ഈ പ്രണയം!! കാത്തതാ .ഈ ജന്മം....!! ! കഴിഞ്ഞജന്മം നീ എന്റേതായിരുന്നു..!!എനിക്കുറപ്പാ..!! ഇല്ലെങ്കിൽ എന്നെ തേടിവരില്ല .! എനിക്കിത്രക്കും ഇഷ്ടം തോന്നില്ല,!!!ജീവനെപ്പോലെ സ്നേഹിക്കാൻ കഴിയില്ല,!! നീ എന്നിൽ നിറയുന്നു...!ചിലപ്പോൾ തുളുമ്പുന്നു "..!!
"ഇഷ്ടാണ് എന്നേക്കാൾ..!! കാത്തിരിക്കുന്നു നീ എന്റടുത്തു എത്തുന്ന നിമിഷത്തിനായി..!!! "
വായിച്ചുകൊണ്ടിരുന്ന അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി...സന്തോഷത്താൽ!!!..
ആ നെഞ്ചിൽ തല ചായ്ച്ചു കരഞ്ഞു .... എന്തിനെന്നറിയില്ല ..... സന്തോഷമാണോ സങ്കടമാണോ .....
അരികിൽ ഉണ്ടെന്ന് തോന്നി ........ എന്നെ ചേർത്തു നിർത്തിയതുപോലെ തോന്നി ....... എത്രയോ ദൂരെയാ എന്റെ കിച്ചുവേട്ടൻ എങ്കിലും ......
ജീവന്റെ വിലയുള്ള അക്ഷരളിൽ നോക്കിയിരുന്നു
ഞാനും കാത്തിരിക്കുന്നുണ്ട് ....... നെഞ്ചിടിപ്പിന്റെ താളത്തിൽ അലിഞ്ഞു ചേരാൻ.......... എന്റെ പ്രിയപ്പെട്ടവന്റെ അരികിൽ എത്താനുള്ള നിമിഷങ്ങൾക്കായ്!!!
സിന്ധ്യാ ഷിബു

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo