ഞാനും
❤
💙
💚
💛 അവനും
ഞാൻ ഓർക്കുന്നു നിന്നെ....... അന്നാ ആദ്യമായി പരിചയപ്പെട്ടത്. ഒരുനട്ടുച്ചക്ക്..... മമ്മി കടയിൽ സാധനം വാങ്ങാൻ വിട്ടത്.... തിരിച്ചു വരുന്ന വഴി കയ്യിലുള്ള മിഠായി എണ്ണിനോക്കിയതും .. അനിയനും ചേച്ചിക്കും കൊടുത്തിട്ടു ബാക്കി അവർ കാണാതെ എവിടെ ഒളിപ്പിച്ചു വയ്‌ക്കണം എന്നു തലപുകഞ്ഞു ആലോചിക്കുമ്പോഴാണ്..... നീയെന്റെ മുന്നിൽ വന്നത് ....... നിന്നെ കാണുന്നതോടെ പേടിച്ചു ഞാനോടി എങ്കിലും. നീയെന്നെ പിന്തുടരുന്നുണ്ടായിരുന്നു... ഇപ്പോൾ നീയെന്നെ പിടിക്കും എന്നു തോന്നിയപ്പോൾ അലറിവിളിച്ചു. . ഓടി ഓടി വല്യപടർന്നു നിൽക്കുന്ന കശുമാവിന്റെ ചുവട്ടിൽ എത്തി തിരിഞ്ഞു നോക്കി. അതിന്റെ പുറകിൽ ഒളിച്ചിരുന്നു ...
രക്ഷപെട്ടു!!! കാണുന്നില്ല.......... ആരാവും അത്?....എന്നൊക്കെ തലപുകഞ്ഞു ചിന്തിച്ചിരുന്നപ്പോഴാണ് കയ്യിൽ ഉണ്ടായിരുന്ന മിഠായിയെക്കുറിച്ച് ഓർത്തത്......ഇനി തിരിച്ചുപോയി നോക്കുന്നത് ശെരിയല്ല വീട്ടിൽ പോകാം എന്ന ആലോചനയിൽ എഴുന്നേറ്റു ....ചുറ്റും ഒന്നുകൂടി നോക്കി.എവിടെയെങ്കിലും അവൻ ഒളിച്ചിരുപ്പുണ്ടോ..... എന്നു. ഇല്ല.. പയ്യെ നടന്നു വീടിനടുത്തു എത്തിയപ്പോൾ ദേ । എന്റെ മുന്നിൽ നിലത്തു.. പിന്നെ അലറി വിളിച്ചു ...... കരച്ചിൽ കേട്ടു എല്ലാരും ഓടി വന്നു.
"എന്താടി കൊച്ചേ..?" പപ്പായുടെ ചോദ്യം "ആരോ എന്നെ പിടിച്ചുകൊണ്ടുപോകാൻ വന്നു "കരഞ്ഞുകൊണ്ട് ഓടിച്ചെന്നു പപ്പയെ കെട്ടിപ്പിടിച്ചു. പപ്പാ നോക്കാം... വീടിനുവെളിയിലൊക്കെ നോക്കികൊണ്ട് പപ്പാ പറഞ്ഞു "ഇവിടെങ്ങും ആരും ഇല്ല കൊച്ചിന് തോന്നിയതായിരിക്കും കൊച്ചു പേടിക്കണ്ട ആരും വരില്ല " പിടിച്ചുകൊണ്ടുപോകാൻ.. എന്നാലും ഞാൻ കണ്ടതാണല്ലോ. മമ്മിയുടെ പുറകെ ചുറ്റിക്കറങ്ങി നടന്നു.രാത്രിആയികളഞ്ഞുപോയ മിടായിയെ കുറിച്ച് ചിന്തിച്ചിരുന്നപ്പോൾ 'ദേ എന്റെ എതിർവശത്തു ചുമരിൽ എന്നെ പിടിക്കാൻ വന്നവൻ!! ഒറ്റ അലറിച്ച മമ്മി ഓടി വന്നു. ഞാൻ കയ്യ് ചുണ്ടിപറഞ്ഞു "ദേ എന്നെ പിടിക്കാൻ വന്നവൻ" അതു കണ്ടതും മമ്മി ചിരിക്കാൻ തുടങ്ങി. "ദേ നിങ്ങളുടെ മകളെ പിടിക്കാൻ വന്നവനെ കണമെങ്കിൽ ഇങ്ങു വാ.. "പാപ്പവന്നു നോക്കി പപ്പയും ചിരിതുടങ്ങി. ഒന്നും അറിയാതെ ഞാൻ അവരെ മിഴിച്ചു നോക്കി.ചേച്ചിചിരിച്ചുകൊണ്ട് പറഞ്ഞു അതു നിന്റെ നിഴൽ ആണേടി.. "നിഴലോ"? ഞാൻ ആകാംഷയോടെ ചോദിച്ചു. ഇപ്പോൾ എല്ലാവരും ഉണ്ട് ചുമരിൽ.!!! ആ അതെ നീ എന്തു ചെയ്താലും അതുപോലെ അതും ചെയ്യും..! അതുകാണാൻ..... വേണ്ടി ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു നോക്കി ഓടി നോക്കി കയ്യ് കൊണ്ട് ഓരോ ചേഷ്ഠകൾ കാണിച്ചുനോക്കി.എല്ലാം അതുപോലെ ചെയ്തു. അന്നുമുതൽ ഞങ്ങൾ നല്ല കുട്ടുകാരായി ......ഒപ്പത്തിനൊപ്പം എല്ലാം ചെയ്തു എന്നാലും എന്റെ ആഗ്രഹം അവന്റെ തലയിൽ ഒന്നു ചവിട്ടണം എന്നായിരുന്നു.. .....പരിശ്രമിച്ചു. പക്ഷേ നടന്നില്ല അതുപോലെ എന്നെയും ചവിട്ടാൻ വന്നു.. ആരെങ്കിലും തോറ്റുകൊടുത്തല്ലേ പറ്റു....... അങ്ങനെ അങ്ങനെ ഒരേ മനസോടെ കാലങ്ങൾ കടന്നുപോയി..വെയിലിലും മഴയിലും നിലാവിലും സന്തോഷത്തിലും സങ്കടങ്ങളിലും എല്ലാവരിലുംനിന്നുള്ള ഒറ്റപെടലിലും എന്റെ ഏകാന്തതയിലും അവൻ മാത്രം എന്റെ കൂടെ നിന്നു... അറിയാതെ അവനോടു പ്രണയവും തോന്നി ....തുടങ്ങി എന്റെ മരണത്തിലൂടെ അല്ലാതെ ഇവനെ വിട്ടുപോവാൻ എനിക്കാവില്ല മരണത്തിലും നീ എന്റെ കൂടെ വരില്ലേ!! ഞാൻ സ്നേഹിച്ചവരൊക്കെ എന്നെ വിട്ടുപോയിട്ടും നീ മാത്രം എന്തെ എന്നെ വിട്ടുപോവാതെ..? ഒരിക്കൽ നിന്നെ ഞാൻ തോൽപ്പിക്കും എനിക്കുറപ്പുണ്ട് അന്നു ഞാൻ നിന്നിൽ അലിഞ്ഞിട്ടുണ്ടാവും അതിലൂടെ നമ്മുടെ പ്രണയവും സഫലമാവും..!!!
ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ .... എന്റെ മോൾ ചുമരിൽ നോക്കി ഇരുന്നു എന്തൊക്കെയോ കാണിക്കുന്നുണ്ടായിരുന്നു ..... ചിരിക്കുന്നു,തലകുലുക്കി കാണിക്കുന്നു, .....ചുമരിൽ നോക്കി വിരലുകൾ മടക്കി എന്തൊക്കെയോ രൂപങ്ങൾ പരീക്ഷിക്കുന്നു...... ഒരുകാൽ പൊക്കിപിടിച്ചു ചാടുന്നു.. അറിയാതെ ഞാനും ചിരിച്ചുപോയി. ഇവളും എന്നെപോലെ നിഴലിനെ ഇഷ്ടപ്പെട്ടു തുടങ്ങിയോ,!!!
😍

"തിരിച്ചു വിളിക്കുമെന്നുകരുതി.......... പിന്നിൽ പതുങ്ങി. ......ഒപ്പം കൂട്ടുമെന്ന് മോഹിച്ചു അരികിലുരുമ്മി.......... ഒന്നിച്ചൊന്നിച്ചുനിന്ന് എന്റെ പ്രണയം മോഹിച്ച ഗന്ധർവ്വനല്ലേ നിഴൽ!!!!"
😍
സിന്ധ്യ ഷിബു

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക