ഇരു ചെവി അറിയാതെ,!! ( കഥ )
=============
''ബാങ്കിലേ മാനേജരുടെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ നാൻസി വെറുതെ ഒന്ന് തിരിഞ്ഞു നോക്കി,
=============
''ബാങ്കിലേ മാനേജരുടെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ നാൻസി വെറുതെ ഒന്ന് തിരിഞ്ഞു നോക്കി,
''മാനേജരുടെ നോട്ടം അപ്പോഴും തന്നിലാണെന്ന് അവൾക്ക് മനസിലായി, !!
''ബാങ്കിന്റെ മുന്നിൽ വന്ന് നിന്ന ഓട്ടോറിക്ഷയിൽ കയറി ഭർത്താവ് ആൻഡ്രൂസിനൊപ്പം വീട്ടിലേക്ക് പോകവേ,
ആൻഡ്രൂസ് പറഞ്ഞു,
ആൻഡ്രൂസ് പറഞ്ഞു,
''പേപ്പറുകളെല്ലാം ഓകെ യാണ്, എല്ലാ പേപ്പറിലും ഞാൻ സെെൻ ചെയ്തിട്ടുണ്ട്, മാനേജർ വന്ന് വീടൊന്ന് കണ്ടാൽ മതി ലോൺ കിട്ടും, അന്ന് തന്നെ അഞ്ചു ലക്ഷം രൂപ പലിശക്കാരന് കൊടുത്തേക്ക് ആ ബാധ്യത തീരൂലോ _
ഹൊ ദെെവമേ നല്ലവനായ ആ ബാങ്ക് മാനേജർ ക്ക് നന്മ ചൊരിയണെ !!
ഇനി സമാധാനമായി എനിക്ക് പോകാലോ !!!
ഹൊ ദെെവമേ നല്ലവനായ ആ ബാങ്ക് മാനേജർ ക്ക് നന്മ ചൊരിയണെ !!
ഇനി സമാധാനമായി എനിക്ക് പോകാലോ !!!
ആൻഡ്രൂസണ്ണാ, നാളെ എപ്പോഴാ ഫ്ളെെറ്റ് ?? ഓട്ടോ ഡ്രെെവർ പുറകിലേക്ക് നോക്കി കൊണ്ട് ചോദിച്ചു, !!
ഉച്ചക്കഴിഞ്ഞാടാ, പത്ത് മണിക്കിറങ്ങണം !!
ലോൺ ശരിയായോ ? ഓട്ടോക്കാരൻ ,
ങാ, ആ ഭാഗം ക്ളിയറായി,
വീട് വാങ്ങിയ വകയിൽ കുറച്ച് ബാധ്യതയുണ്ടായിരുന്നു, വീട് മെയിന്റെൻസിന്റെ പേരിൽ ഒരു ലോൺ തരപ്പെടുത്തി !!
വീട് വാങ്ങിയ വകയിൽ കുറച്ച് ബാധ്യതയുണ്ടായിരുന്നു, വീട് മെയിന്റെൻസിന്റെ പേരിൽ ഒരു ലോൺ തരപ്പെടുത്തി !!
നന്നായി അണ്ണാ വട്ടി പലിശയിൽ നിന്ന് തലയൂരിയല്ലോ, ??
അതെയതെ, !! ജെയിംസേ ആ കവലയിൽ നിർത്തിക്കോ, ഞങ്ങളവിടെ ഇറങ്ങിക്കോളാം !!
ഓകെ അണ്ണാ, !!
****
അന്ന് രാത്രി കിടക്കാൻ നേരം നാൻസി യുടെ മനസിലപ്പോഴും ആ ബാങ്ക് മാനേജരുടെ കൊത്തിപ്പറിക്കുന്ന കണ്ണുകളായിരുന്നു,
****
അന്ന് രാത്രി കിടക്കാൻ നേരം നാൻസി യുടെ മനസിലപ്പോഴും ആ ബാങ്ക് മാനേജരുടെ കൊത്തിപ്പറിക്കുന്ന കണ്ണുകളായിരുന്നു,
പിറ്റേന്ന് ആൻഡ്രൂസ് ഷാർജയിലേക്ക് പറന്നു,
ആ വലിയ വീട്ടിൽ നാൻസിയും ആൻഡ്രൂസിന്റെ അമ്മ മേരിയും തനിച്ചായി, വിവാഹം കഴിഞ്ഞ്
വർഷം നാല് കഴിഞ്ഞിട്ടും മക്കളില്ലാത്തതിന്റെ വലിയ ദുഃഖം നാൻസിയുടെ മനസിനെ വല്ലാതെ വ്യാകുലതപ്പെടുത്തികൊണ്ടേയിരുന്നു, !!
വർഷം നാല് കഴിഞ്ഞിട്ടും മക്കളില്ലാത്തതിന്റെ വലിയ ദുഃഖം നാൻസിയുടെ മനസിനെ വല്ലാതെ വ്യാകുലതപ്പെടുത്തികൊണ്ടേയിരുന്നു, !!
പാതിരാത്രിയാണ് ആൻഡ്രൂസിന്റെ കോൾ വന്നത് , മേരിയമ്മയാണ് ഫോണെടുത്തത്
ഷാർജയിലെ റൂമിലെത്തിയെന്നും ക്ഷീണമാണ് നാളെ വിളിക്കാമെന്നും പറഞ്ഞു, !
ഷാർജയിലെ റൂമിലെത്തിയെന്നും ക്ഷീണമാണ് നാളെ വിളിക്കാമെന്നും പറഞ്ഞു, !
പിറ്റേന്ന് രാവിലെ നാൻസി ബാങ്ക് മാനേജരുടെ അടുത്തെത്തി, മാനേജർ ഇരിക്കാൻ ആഗ്യം കാണിച്ചു, ശേഷം നാൻസിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് മാനേജർ പറഞ്ഞു,
''പേപ്പറുകളെല്ലാം ഓകെയാണ്, എനിക്ക് വീടൊന്ന് കാണണം, തന്നയുമല്ല മെയിന്റെൻസ് വർക്ക് തുടങ്ങണം , ഘട്ടം ഘട്ടമായി ക്യാഷ് തരാം !!
നാൻസി ഞെട്ടിപ്പോയി, അവൾ ചോദിച്ചു,
സാറല്ലേ പറഞ്ഞത് മെയിന്റെൻസ് വർക്കൊന്നും ചെയ്യണ്ടാ, ക്യാഷ് മൊത്തം തരാമെന്ന്, അങ്ങനെ ക്യാഷ് കിട്ടിയാലേ അതുകൊണ്ട് പ്രയോജനമുളളു, എന്റെ ഭർത്താവ് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞതല്ലേ സാറിനോട്, സാറത് സമ്മതിക്കുകയും ചെയ്തു, ഇപ്പോഴെന്താ പ്രോബ്ളം ??
അത് പിന്നെ, ഒരു കാര്യം ചെയ്യ് താൻ രാത്രി എന്നെ ഒന്ന് വിളിക്ക് ഞാനിപ്പം അല്പ്പം തിരക്കിലാ ! പെട്ടന്നയാൾ മൊബെെലെടുത്ത് ആർക്കോ ഫോൺ ചെയ്യാൻ തുടങ്ങി, !
നാൻസി അവിടുന്ന് പുറത്തിറങ്ങി !!
ആൻഡ്രൂസ് വിളിച്ചപ്പോൾ രണ്ട് ദിവസം കൂടി കഴിയും ക്യാഷ് കിട്ടാനെന്ന് കളളം പറഞ്ഞു, ഇനി ഇതിന്റെ കാര്യമോർത്ത് അവിടെ ടെൻഷനടിക്കേണ്ട എന്ന് കരുതിയാണ് അവൾ കളളം പറഞ്ഞത്,
അന്ന് രാത്രി അവൾ ബാങ്ക് മാനേജരെ വിളിച്ചു,
'' ആമുഖമൊന്നും കൂടാതെ മാനേജർ പറഞ്ഞു,
നാൻസി എല്ലാ പേപ്പറുകളും ഓകെയാണ്, പക്ഷേ മെയിന്റെൻസ് വർക്ക് ഒന്നും ചെയ്യാതെ ക്യാഷ് മൊത്തം തരാനാകില്ല, അതാണ് നിയമം , പക്ഷേ നാൻസിക്ക് ഞാനത് ചെയ്ത് തരാം ക്യാഷും തരാം പക്ഷേേേ,===========??
നാൻസി എല്ലാ പേപ്പറുകളും ഓകെയാണ്, പക്ഷേ മെയിന്റെൻസ് വർക്ക് ഒന്നും ചെയ്യാതെ ക്യാഷ് മൊത്തം തരാനാകില്ല, അതാണ് നിയമം , പക്ഷേ നാൻസിക്ക് ഞാനത് ചെയ്ത് തരാം ക്യാഷും തരാം പക്ഷേേേ,===========??
ഒരു സ്ത്രീലമ്പടനെ നാൻസി തിരിച്ചറിഞ്ഞു,
വട്ടി പലിശക്കാരന്റെ ശല്ല്യം ഒരു വശത്ത്,
ക്യാഷും നീട്ടിപ്പിടിച്ച് തരാമെന്ന് പറഞ്ഞിട്ട് ഒടുവിൽ ????
ക്യാഷും നീട്ടിപ്പിടിച്ച് തരാമെന്ന് പറഞ്ഞിട്ട് ഒടുവിൽ ????
മാനേജർ തുടരുകയാണ്,
നാൻസി ഒന്നും കൊണ്ടും പേടിക്കേണ്ട ഇരു ചെവി അറിയില്ലാ, !!
നാൻസി ഒന്നും കൊണ്ടും പേടിക്കേണ്ട ഇരു ചെവി അറിയില്ലാ, !!
സർ അത്,!!
ആലോചിട്ട് പറഞ്ഞാൽ മതി, !! മറുപടി ഈ രാത്രി തന്നെ പറയണം, !! അയാൾ ഫോൺ കട്ടാക്കി,
ദെെവമേ, പലിശക്കാരനോട് നാളകഴിഞ്ഞ് ക്യാഷ് മൊത്തം കൊടുത്തേക്കാമെന്നും പറഞ്ഞതാണല്ലോ, ശൊ, ഇനി എന്ത് ചെയ്യും ?? എവിടെ പോയി അഞ്ച് ലക്ഷം ആരോട് ചോദിക്കും, ഇത്രയും വലിയ തുക ആര് തരും ??
അവൾ തല പുകഞ്ഞാലോചിച്ചു, ഒടുവിൽ എന്തോ തീരുമാനിച്ച് അവൾ മൊബെെലെടുത്തു,!!
പിറ്റേന്ന്
അവൾ പതിവിലും സുന്ദരിയായി അണിഞ്ഞൊരുങ്ങി വീട്ടിൽ നിന്നിറങ്ങി,
നേരെ ബാങ്കിലേക്ക് ചെന്നു,
അവൾ പതിവിലും സുന്ദരിയായി അണിഞ്ഞൊരുങ്ങി വീട്ടിൽ നിന്നിറങ്ങി,
നേരെ ബാങ്കിലേക്ക് ചെന്നു,
മാനേജരുമായി സംസാരിച്ചു, അയാൾ കൂടുതൽ സന്തോഷവാനായി , അയാൾ ലോൺ പാസാക്കി രണ്ടര ലക്ഷം രൂയുടെ രണ്ട് ചെക്ക് നല്കി, ======
പുറത്ത് കാത്ത് നിന്ന പലിശക്കാരനെ ചെക്ക് ഏല്പ്പിച്ച് നാൻസി ബാങ്ക് മാനേജരുടെ ക്യാബിനിലേക്ക് തിരികെ കയറി,
പുറത്ത് കാത്ത് നിന്ന പലിശക്കാരനെ ചെക്ക് ഏല്പ്പിച്ച് നാൻസി ബാങ്ക് മാനേജരുടെ ക്യാബിനിലേക്ക് തിരികെ കയറി,
സാറിനെപ്പോഴാണ് ഡ്യുട്ടി കഴിയുക ?
അഞ്ച് മണിയാകും, പറഞ്ഞതു പോലെ റെഡിയായി ബസ്റ്റാൻഡിലേക്ക് പോന്നോളു ഞാൻ കാറുമായി വരാം, ! നമുക്ക് എറണാകുളത്തിന് പോകാം നാളെ ഉച്ചക്ക് മടങ്ങി വരാം !!
ഓകെ, ! നാൻസി ജെയിംസിന്റെ ഓട്ടോയിൽ കയറി വീട്ടിലേക്ക് മടങ്ങി!
സമയം ആറ് കഴിഞ്ഞിട്ടും നാൻസിയെ കാണാതായപ്പോൾ മാനേജർ നാൻസിയു ടെ മൊബെെലിലേക്ക് വിളിച്ചു,
സാറെ, സാറ് ക്ഷമിക്കണം, ഇരുചെവി അറിയില്ലാ എന്നു പറഞ്ഞ രഹസ്യം ഒരാളറിഞ്ഞു, അതുകൊണ്ട് സാറിന്റെ പൂതി മനസില് വച്ചാ മതി, !!
ആരറിഞ്ഞു, മാനേജർ രോഷത്തോടെ ചോദിച്ചു,
ആൻഡ്രോയ്ഡ് മൊബെെൽ, എന്റെ സാറെ ലോണിനു വേണ്ടി ഞാനുമെന്റെ ഭർത്താവും അവിടെ വന്നതുമുതലുളള കാര്യങ്ങൾ ഈ സംസാരം വരേയും എന്റെ മൊബെെലിൽ റെക്കോഡായി പോയി, സംഭവം ഞാനത് സിറ്റി പോലീസിലെ എന്റെ ബന്ധുവിനെ ഏല്പ്പിച്ചാലോ എന്ന് ആലോചിക്കുവാ,
എന്താ സാറിന്റെ അഭിപ്രായം ??
മറുപടി ആലോചിച്ചിട്ട് പറഞ്ഞാൽ മതി പക്ഷേ ഈ രാത്രി തന്നെ പറയണം !!
അവൾ ഫോൺ കട്ടാക്കി, !
എന്താ സാറിന്റെ അഭിപ്രായം ??
മറുപടി ആലോചിച്ചിട്ട് പറഞ്ഞാൽ മതി പക്ഷേ ഈ രാത്രി തന്നെ പറയണം !!
അവൾ ഫോൺ കട്ടാക്കി, !
പിറ്റേന്ന് എന്തോ ആവിശ്യത്തിനായി ജെയിംസിന്റെ ഓട്ടോയിൽ ടൗണിലേക്ക് പോയപ്പോൾ ജെയിംസ് പറഞ്ഞാ അറിഞ്ഞത്,
ചേച്ചി അറിഞ്ഞോ, നിങ്ങൾക്ക് ലോൺ ശരിയാക്കി തന്ന ആ മാനേജർ സ്ഥലം മാറി പോകുവാ, പെട്ടന്നായിരുന്നെത്രേ, !!നല്ല മനുഷ്യനായിരുന്നു, !!!
ഹും, നല്ല മനുഷ്യൻ ! നാൻസി മനസിൽ പറഞ്ഞു,
ചേച്ചി എവിടെയാ ഇറങ്ങുന്നത് ??
എനിക്ക് ആ മൊബെെൽ കടയിലൊന്ന് ഇറങ്ങണം, ഈ മൊബെെലിന്റെ ബാറ്ററി പോയെന്നാ തോന്നുന്നത് ചാർജ് നില്ക്കുന്നില്ല, !!
കാണട്ടെ മൊബെെൽ ,!!ജെയിംസ്
നാൻസി ബാഗിൽ നിന്ന് മൊബെെലെടുത്ത് ജെയിംസിന് നേരെ നീട്ടി, !
ജെയിംസിന് അത്ഭുതം,
ഹെന്റെ ദെെവമേ, ഒരു ഗൾഫുകാരന്റെ ഭാര്യ ഉപയോഗിക്കുന്ന മൊബെെലേ, എന്റെ ചേച്ചി ഈ സാധനത്തിന്റെ ബാറ്ററിയൊന്നും നിലവിലില്ല, ഇത് ആയിരം രൂപേടെ പഴയ സെറ്റാ, അണ്ണനോട് ആൻഡ്രോയിഡ് ഫോൺ കൊടുത്ത് വിടാൻ പറ, !!
ഹെന്റെ ദെെവമേ, ഒരു ഗൾഫുകാരന്റെ ഭാര്യ ഉപയോഗിക്കുന്ന മൊബെെലേ, എന്റെ ചേച്ചി ഈ സാധനത്തിന്റെ ബാറ്ററിയൊന്നും നിലവിലില്ല, ഇത് ആയിരം രൂപേടെ പഴയ സെറ്റാ, അണ്ണനോട് ആൻഡ്രോയിഡ് ഫോൺ കൊടുത്ത് വിടാൻ പറ, !!
എന്റെ മോനെ, ഇതൊക്കൊ മതി ഇത് ആൻഡ്രോയിഡ് ഫോണിന്റെ വലിയ ഗുണം ചെയ്തിട്ടിരിക്കുവാ !!
ഇരു ചെവി അറിയാതെ !!!അവൾ ചിരിച്ചുകൊണ്ട് ഓട്ടോയിൽ നിന്നിറങ്ങകൂലി നല്കി, മൊബെെൽ കടയിലേക്ക് കയറി, !!
=======================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
ഇരു ചെവി അറിയാതെ !!!അവൾ ചിരിച്ചുകൊണ്ട് ഓട്ടോയിൽ നിന്നിറങ്ങകൂലി നല്കി, മൊബെെൽ കടയിലേക്ക് കയറി, !!
=======================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക