നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

[കഥ] മാളവിക എന്ന സുന്ദരി.


[കഥ]
മാളവിക എന്ന സുന്ദരി.
"സ്വിമ്മിങ്ങ്പൂളിലെ വെള്ളം മാറ്റിയിരുന്നോ...?"
മധുസാറിന്റെശബ്ദംകാതിൽവീണപ്പോളാണ്
ചെറിയ മയക്കത്തിയത്തിൽ നിന്നും
ഞെട്ടി ഉണർന്നത്. ഉച്ചയൂണും കഴിഞ്ഞ്ഡെസ്ക്കിൽ തലവച്ച് മയങ്ങുന്നത് ഒരു സുഖം തന്നെയാണ്.കൃഷ്ണകുമാർ അവധി ആയതിനാൽ അവന്റെ ഡ്യൂട്ടി കൂടിചെയ്യേണ്ടി വന്നു. അഞ്ച് മണിയാകാൻ ഇനിയും സമയമുണ്ട്.
ഉറക്കം വിട്ട് മാറാതെ
സ്വിമ്മിങ്ങ് പൂളിനരുകിലെയ്ക്ക് നടന്നു.
അവിടെ ഒരു സമ്മേളനത്തിനുള്ള ആളുണ്ട്. നോർത്തിൻഡ്യയിലെ ഏതോ VIP യുടെ വിവാഹ ചടങ്ങ് ഈ ഹോട്ടലിൽ വച്ചാണ്. മുഴുവൻ മുറികളും ഒന്നിച്ച് എടുത്തു. അതാണ് ഇത്ര തിരക്ക്.
അല്പവസ്ത്രധാരികളായ തരുണിമണികൾ നീന്തി തുടിക്കുന്ന കാഴ്ച നയനസുഖം പകരുന്നതാണെങ്കിലും മോഹിപ്പിക്കാതെയായ്. ഒരു പക്ഷെഎല്ലാദിവസവും കാണുന്നത് കൊണ്ടോ അല്ലെങ്കിൽമനുഷ്യശരീരങ്ങൾ എല്ലാം ഒന്നു തന്നെയാണെന്നുള്ള തിരിച്ചറിവോ ആയിരിക്കാം.
മൊബൈലിൽ ഒരുവിറയൽ .. കോൾ വരുന്നു.
സുഹൃത്ത് അനിൽ ആണ്.
"അളിയാ എവിടാ..."
" ഡ്യൂട്ടിയിൽ ആണ് ... എന്തെ..?"
ഒന്നുമില്ലാതെ ഇവൻ വിളിക്കില്ല.
" നിനക്ക് അഞ്ച് മണിക്കല്ലെ ഡ്യൂട്ടി കഴിയുന്നത്..?" എന്തോ തക്കതായ കാര്യം ഉണ്ട്.
"അതെ.. എന്താ കാര്യം ."
"അളിയാ...ഒരു ഉപകാരം ചെയ്യണം ...."
"നീ കാര്യം പറയു.. "
"അളിയാഅമ്മായിയുടെമോള്കൊച്ചിയിലുണ്ട് .നീ
വരുമ്പോൾ അവളെക്കൂടീ കൊണ്ട് വരണം. അവൾക്ക് ഇങ്ങോട്ടുള്ള വഴിഅറിയില്ല.. അതാ..."
"ഏത്, ലക്ഷ്മി അമ്മായുടെ മോളോ....?"
"അല്ല ,ഇത് ഇളയഅമ്മായിയുടെ..."
പണി ആയല്ലോ .ശ്ശെ ഫോൺ എടുക്കേണ്ടി ഇല്ലായിരുന്നു. സ്വയം പഴിച്ചു.
" അല്ലെങ്കിൽ ഞാൻ കൊച്ചിവരെ വരണ്ടെ... അതാ. പ്ലീസ് അളിയാ..."
"ശരി ,ശരി... " മനസില്ലാമനസ്സോടെ സമ്മതം മൂളി.
"താങ്ക്സ് അളിയാ .അവളുടെ നംബർ ഞാൻ മെസ്സേജ് ചെയ്യാം.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എന്റെ അമ്മായിയുടെ മോൾ എന്ന് പറയുമ്പോൾ നിനക്കും പെങ്ങൾ ആണ് അത് മറക്കരുത് കെട്ടോ.."
ചിരിച്ച് കൊണ്ടാണ് അവൻഅങ്ങിനെ പറഞ്ഞതെങ്കിലും അതിലടങ്ങിയ മുന്നറിയിപ്പ് തള്ളിക്കളയാനാകുമായിരുന്നില്ല.
"ഓക്കെ.. ഓക്കെ ,എന്താ അമ്മായിടെ മോളുടെ പേര്...?"
അനിലിന്റെ രൂപം മനസ്സിൽ വന്നു. കറുത്ത് മെലിഞ്ഞ ഒരു രൂപം.അത് പോലെ തന്നെയാവും അമ്മായിടെ മോളും
"മാളവിക...."
അനിൽ നൽകിയ ഫോൺനംബറിലേയ്ക്ക് വിളിച്ചു.
"ഹലോ..." ഒരു കിളിനാദം.
കാര്യം ചുരുക്കിപറഞ്ഞു.
കത്രിക്കടവ് എന്ന സ്ഥലത്താണ് അവളുള്ളത്.
ഡ്യൂട്ടി കഴിഞ്ഞ് അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞു ഫോൺ വച്ചു.
അനിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. അവന്റെ അത്യാവശ്യം എല്ലാ ബന്ധുക്കളെയും പരിചയമുണ്ട് ഇളയ അമ്മയിയെ മാത്രം പരിചയമില്ല.
അവന്റെ ഫോൺ എടുത്തനേരത്തെ ശപിച്ച് കൊണ്ട് കത്രിക്കടവിലേയ്ക്കുള്ളബസ്സിൽ കയറി.
ഇരുപത് മിനിറ്റ് കൊണ്ട് കത്രിക്കടവിൽ എത്തി. ബസ്സ്സ്റ്റോപ്പിലെ മാർബിൾ ബഞ്ചിലിരുന്നു. മാളവികയെ വിളിച്ചു.
"ദാ ഇപ്പോ എത്താം ട്ടോ .. ഒരഞ്ച് മിനിറ്റ് "
ആകാംക്ഷയുടെ നിമിഷങ്ങൾ .. മുന്നിലൂടെ കടന്ന് പോകുന്ന പെൺകുട്ടികളെ സംശയത്തോടെ നോക്കി. ഇവരാരെങ്കിലുമാണോ..?
സമയം ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു.
പെട്ടെന്ന് ഒരു കറുത്ത നിറമുള്ളഹോണ്ടാ ആക്റ്റീവാ സ്കൂട്ടർബസ്സ്റ്റോപ്പിനു മുന്നിൽ വന്നു നിന്നു. ഒരു പെൺകുട്ടിയാണ് അത് ഓടിച്ചിരുന്നത്. ഹെൽമറ്റ് വച്ചിരിക്കുന്നതിനാൽ മുഖം കാണാൻ ആവുമായിരുന്നില്ല.. അവൾ കൈ കൊണ്ട് എന്നോട് അടുത്ത് ചെല്ലുവാൻ ആഗ്യംകാട്ടി. ചുറ്റിനും നോക്കി. ഞാനല്ലാതെ വെറെ ആരും അവിടെയില്ലാ. എഴുന്നേറ്റ് അടുത്ത് ചെന്നു. അവൾഹെൽമറ്റ് ഊരിമാറ്റി. അഴിഞ്ഞു വീണ മുടിയിഴകളിലാണ് ആദ്യം ദൃഷ്ടി പതിഞ്ഞത്. സുന്ദരമായമുടിക്കുള്ളിലെ മനോഹരമായ പൂമുഖം. സിനിമാനടിയെപോലെയുണ്ട്. ചുവന്ന ചുണ്ടുകൾ ,വിടർന്ന കണ്ണുകൾ ..
"ആർ യു മിസ്റ്റർ ജിനദേവ്...?"
മൊബൈലിൽ കേട്ട അതെ സ്വരം.അതെ എന്ന് തലയാട്ടി.
മാളവിക തന്നെ.
"എങ്ങനെയാ നമ്മൾ പോകുന്നത് ..?"
" ബസ്സിൽ.." വിക്കി വിക്കി പറഞ്ഞു.
" ബസ്സിലോ....?" വാക്കുകളിലെ പുച്ഛം ഞാൻ തിരിച്ചറിഞ്ഞു.
ഈ സമയം അവൾ സ്കൂട്ടർ അടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് സ്റ്റാന്റിൽ വച്ച് പൂട്ടി താക്കോൽബാഗിലിട്ട് എന്റെ അടുത്ത് വന്നിരുന്നു.
വില കൂടിയ പെർഫ്യൂമിന്റെ ഗന്ധം അവിടെ പരന്നു.
ഇളം റോസ് നിറത്തിലെ ചുരിദാറും ,നീല ജീൻസിലും ഒരു മൊഡൽ ഗേളിനെപോലെ തോന്നിച്ചു.അഴകൊത്തശരീരം.
അവൾ എന്തെക്കെയോ എന്നോട് ചോദിച്ചു കൊണ്ടിരുന്നു.എല്ലാ ചോദ്യത്തിനും കൃത്യമായ മറുപടി കൊടുത്ത് കൊണ്ടെ ഇരുന്നു.
ആദ്യമുണ്ടായിരുന്ന അപരിചിതത്ത്വം മാറി.ജന്മാന്തരങ്ങളായ് പരിചയമുണ്ടെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടെ ഇരുന്നു.
ബസ്സിൽഅടുത്തടുത്തായ് ഇരുന്നു. ആ മുടിയിഴകൾ കാറ്റിൽ പാറി മുഖത്ത് വീഴുമ്പോൾ എടുത്ത് മാറ്റുവാൻ മനസ്സു വന്നില്ല. ആ സുഗന്ധത്തിൽ എല്ലാം മറന്ന് ഞാൻ ഇരുന്നു.
ചില നേരങ്ങളിൽ അവളുടെ വിടർന്ന കണ്ണുകൾ എന്നിൽ പതിയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
പല പെൺകുട്ടികളെ കണ്ടിട്ടുണ്ടെങ്കിലും അവർക്കൊന്നും ഇത്രയും സൗന്ദര്യമില്ലായിരുന്നു. പ്രണയാർദ്രമായ് മാറിയിരിക്കുന്നു മനസ്സ്.
ഞങ്ങൾക്കിറങ്ങേണ്ട സ്ഥലം അടുക്കുന്നു.
മനസ്സിൽ ഒരു വിങ്ങൽ .. പിരിയാൻ സമയമായ്.
ബൈക്കുമായ് അനിൽ അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
ബൈക്കിൽ ഏറിയിട്ട് അവൾ ഒന്ന് തിരിഞ്ഞ് നോക്കി.
വിരഹം തുളുമ്പി നിൽക്കുന്ന മുഖം..
കണ്ണിൽ നിന്നും അവർ മറഞ്ഞിട്ടും മുന്നിൽ മാളവിക നിൽക്കുന്നപോലെ തോന്നൽ.
വീട്ടിലെത്തിയിട്ടും അവളുടെ ഓർമ്മകൾ മാത്രം.
പലവട്ടംഫോൺ ചെയ്യാൻ മനസ്സ് തുടിച്ചെങ്കിലും പാടില്ലാ എന്ന് ഉൾമനസ്സ് മന്ത്രിച്ചു.
അവസാനം ഒരു മിസ്സ്കോൾ അടിച്ചു നിർത്തി.
സ്വപ്നങ്ങളിൽ അവളായിരുന്നു.
അടുത്തനാൾ രാവിലെ തന്നെ ഫോൺ എടുത്ത് മാളവികയെ വിളിച്ചു.
സ്വിച്ച്ഓഫ്.... ആയിരുന്നു.
പലവട്ടം വിളിച്ചിട്ടും അത് തന്നെ ആവർത്തിച്ചു.
ഉച്ചകഴിഞ്ഞ് എന്റെ മൊബൈലിലേയ്ക്ക് മാളവികയുടെ കോൾ വന്നു.
മനസ്സിൽ നൂറു പൂക്കൾ ഒന്നിച്ച് വിരിഞ്ഞു.
തുടിക്കുന്ന മനസ്സോടെ ഫോൺ എടുത്തു.
"@ @@@....പഫ പന്നക്കഴുവേറി..... "
ഇന്നലെ കാതുകളെ കുളിരണിയിച്ച അതെസ്വരത്തിൽ തെറി... ഞെട്ടിപ്പോയ്.
"ഹലോ മാളവികെ ഇത് ഞാനാ ജിനദേവ് " പരിഭ്രമത്തോടെ പറഞ്ഞു..
"@..... മോനെ... " വീണ്ടും തെറി...
" മനുഷ്യനെ വിളിച്ച് വരുത്തിയിട്ട് ഒരു മാതിരി പണി കാണിക്കുന്നോ.....? ഒരാളെ ഉള്ളു എന്ന് പറഞ്ഞിട്ട് കല്യാണത്തിനുള്ള ആളും. പറഞ്ഞ കാശും തന്നില്ല.. തന്ന കാശിലോ ലോട്ടറി ടിക്കറ്റും ആർക്കും വേണ്ടാത്തആയിരത്തിന്റെ നോട്ടും...@ മക്കൾ "
വേഗം ഫോൺ കട്ട് ചെയ്തു..
ശ്ശോശ്ശോ............... വിയർത്ത് പോയ് കുറച്ച് നേരം കൊണ്ട്...
ഇനിയും ചിലപ്പോൾ വിളിച്ചാലോ..
അപ്പോ തന്നെ ഫോണിൽ നിന്നും സിമ്മ്കാർഡ് ഊരി അടുത്തുള്ള കുളത്തിലേയ്ക്ക് എറിഞ്ഞു.
തെളിഞ്ഞ വെള്ളത്തിൽ ആസിമ്മ് കാർഡ് ആടി ഉലഞ്ഞ് ആഴങ്ങളിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു.അതോടൊപ്പം ഇന്നലെ നെയ്ത് കൂട്ടിയ സ്വപ്നങ്ങളും...
ശുഭം..
നിസാർ VH.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot