"അമ്മിണി ചേച്ചീടെ മോള് അമ്മു മരിച്ചുത്രേ...."
കാലത്തു ആ വാർത്തയും കേട്ടാണ് ഞാൻ ഉണർന്നത്... മൂന്ന് ദിവസമായി അമ്മുവിനെ കാണാതെ ആയിട്ട്.. ഇന്നലെ കൂടി അവളെ തിരയാൻ ഞാൻ പോയതാണ്... കാലത്തു ക്ലാസിനു പോയ കുട്ടിയാണ് ..പക്ഷേ വൈകുന്നേരമായിട്ടും തിരിച്ചുവന്നില്ല... അന്ന് രാത്രി തന്നെ തിരച്ചിൽ തുടങ്ങി ഈ നിമിഷം വരെ കിട്ടിയില്ല.. ഇപ്പോൾ സുരേഷ് വന്ന് പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്... ചെമ്പൻ പാറയുടെ മുകളിലാണ് ശവം കണ്ടത്.. പട്ടിയും കുറുനരിയും കുറുക്കനും കടിച്ചുകീറി തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ടുന്ന വിധമാണത്രെ...
എട്ടാം തരത്തിൽ പഠിക്കുന്ന കുട്ടി ആയിരുന്നു.. അതും എല്ലാറ്റിലും മിടുക്കിയായ കുട്ടി.. അമ്മിണി ചേച്ചിക്ക് അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ബാലേട്ടനും (അമ്മിണി ചേച്ചിയുടെ ഭർത്താവ്) എന്റെ അച്ഛനും അമ്മയും പിന്നെ ഈ നാട്ടിലെ കുറച്ചു പേരും ഒരു വാഹനാപകടത്തിലാണ് മരിച്ചത്.. ചെറുപ്പത്തിലേ അമ്മയും അച്ഛനും നഷ്ടമായി അനാഥനായ എന്നെ അമ്മിണി ചേച്ചിക്ക് ഒത്തിരി ഇഷ്ടമായിരുന്നു..
കുത്തുവാക്കുകളും ശാസനകളും നിറഞ്ഞ അമ്മാവന്റെ വീട്ടിൽ നിന്നും ഇടക്ക് എനിക്ക് മോചനം കിട്ടാറുള്ളത് അമ്മിണി ചേച്ചിയുടെ അടുത്ത് പോകുമ്പോഴാണ്.. വയറു നിറച്ചു ഭക്ഷണം.. ഒരു അമ്മയുടെ ലാളന .. അനിയത്തിയുടെ സ്നേഹം എല്ലാം കിട്ടിയത് അവിടെ നിന്നായിരുന്നു...

ബാലേട്ടന്റെ മരണത്തിനു ശേഷം അമ്മിണി ചേച്ചിയുടെ ജീവിതം അമ്മുവിന് വേണ്ടി മാത്രമായിരുന്നു...
എല്ലാം ഇന്നത്തോടെ അവസാനിച്ചു.. പ്രതീക്ഷകളും സ്വപ്നങ്ങളും എല്ലാം.....
എല്ലാം ഇന്നത്തോടെ അവസാനിച്ചു.. പ്രതീക്ഷകളും സ്വപ്നങ്ങളും എല്ലാം.....
ഞാനും സുരേഷും കൂടി അമ്മിണി ചേച്ചിയുടെ വീട് ലക്ഷ്യമായി നടന്നു.. എന്ത് പറഞ്ഞു സമാധാനിപ്പിക്കും.. കരഞ്ഞു തളർന്നു കിടക്കുന്ന ചേച്ചിയോട് ഒരു ആശ്വാസവാക്ക് പറയാൻ പോലും എനിക്കാവുന്നില്ലായിരുന്നു... പോസ്റ്റ്മോർട്ടം കഴിഞ്ഞു കെട്ടിപൊതിഞ്ഞ അമ്മുവിന്റെ ശരീരമെത്തി.. മരിച്ചിട്ട് മൂന്ന് ദിവസം കഴിഞ്ഞത് കൊണ്ട് അധികനേരം വൈകിക്കാതെ അവളെ തെക്കേപറമ്പിൽ അടക്കി...
പോസ്റ്റ് മോർട്ടം വഴി പോലീസിന് അറിയാൻ കഴിഞ്ഞത് മരണം കൊലപാതകം ആയിരുന്നു എന്നാണ്..മരിക്കുന്നതിന് മുൻപ് കുട്ടി ദാരുണമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നും അറിഞ്ഞു.. അന്വേഷണം പുരോഗമിച്ചു പ്രതിയെയും പിടിച്ചു.. കക്ഷി ഔസേപ്പ് മുതലാളിയുടെ മകൻ മാർട്ടിൻ.. അവൻ ആള് ഒരു തരികിടയാണ്.. പെൺ കുട്ടികളെ ഉപദ്രവിച്ച പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.. ഒരിക്കൽ അമ്മുട്ടിയെ ശല്യം ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ കുറച്ചു ദിവസം ഞാൻ അവൾക്ക് കൂട്ട് പോയിരുന്നതാണ്.... ഞാൻ സ്ഥിരമായി വരുന്നത് കണ്ടപ്പോൾ അവൻ പിന്നീട് ശല്യം ചെയ്യാൻ വരാതെയായി.. അതിന് ശേഷമാണ് ഈ സംഭവം..
പക്ഷെ അപ്പന്റെ കാശിന്റെ ബലത്തിൽ അവൻ രക്ഷപ്പെട്ടു.. കൊന്നതിന് തെളിവില്ലത്രേ.. അവനെ രക്ഷിക്കാൻ ശ്രമങ്ങൾ നടക്കുന്നത് മോഹനേട്ടൻ(നാട്ടിലെ ഒരു പോലീസുകാരൻ) വഴിയാണ് ഞാൻ
അറിഞ്ഞത്... ചെയ്തവന് പകരമായി ഒരു പ്രതിയെ വേണം അതിനായി അവർ നാട്ടിൽ പണിക്ക് വന്ന ഒരു ബംഗാളിയെ ബലി കൊടുത്തു... ഒരു അമ്മയുടെ സ്വപ്നങ്ങൾ തെക്കേ പറമ്പിലെ ആറടി മണ്ണിൽ ഉറങ്ങി... പിന്നീട് അമ്മിണി ചേച്ചിയെ ഞാൻ ചിരിച്ച് കണ്ടിട്ടില്ല..ജീവിതത്തിലെ പ്രതീക്ഷയുടെ അവസാനത്തെ നാളം കൂടി അണഞ്ഞപ്പോൾ ജീവച്ഛവം പോലെ ആയിപ്പോയ അവരെ ഓരോ തവണ കാണുമ്പോളും എന്റെ മനസ്സിൽ മാർട്ടിനോടുള്ള പക ക്രമാതീതമായി വർധിച്ചുകൊണ്ടിരുന്നു..

മാർട്ടിൻ ഇപ്പോഴും നാട്ടിൽ വിലസി നടക്കുന്നു.. കള്ളും കഞ്ചാവും എല്ലാം ആയി രാത്രി വരെ ചെമ്പൻ മലയിൽ ഉണ്ടാകും.. അവനുള്ള ശിക്ഷ നടപ്പിലാക്കണം ഞാൻ ഉറപ്പിച്ചു.. ശിക്ഷയും വിധിച്ചു... കൊല്ലണം.. അന്ന് നാട്ടിലെ ഉത്സവമാണ് എല്ലാവരും അമ്പലത്തിൽ ആകും.. മാർട്ടിൻ ഇന്നും അവിടെ തന്നെ കാണും.. നേരം ഇരുട്ടിയതും ഞാൻ അവനേ തിരഞ്ഞു മല കയറി.. മുകളിൽ കുടിച്ചു ലക്കില്ലാതെ നിന്നിരുന്ന അവനെ കീഴ്പ്പെടുത്താൻ എനിക്ക് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല... കയ്യിൽ കരുതിയ കയറുപയോഗിച്ചു കാലുകളും കൈകളും ബന്ധിച്ചു.. തലക്ക് കിട്ടിയ അടിയിൽ വീണു പോയെങ്കിലും അവൻ മരിച്ചിട്ടില്ലായിരുന്നു.. ശബ്ദമുണ്ടാക്കാതിരിക്കാൻ വായ പ്ലാസ്റ്റർ കൊണ്ട് മൂടി കെട്ടി അവനേയും എടുത്തു ഞാൻ നടന്നു..
ലക്‌ഷ്യം നരിപ്പാറ ആണ്..പകൽ തന്നെ ആരും പോകാൻ പേടിക്കുന്ന സ്ഥലം.. കാട്ടുനായ്ക്കളുടെയും വവ്വാലുകളുടെയും, കുറുക്കന്റെയും കുറുനരിയുടെയും കേന്ദ്രമായ ഒരു ഗുഹയുണ്ട് അവിടെ.. ഞാൻ അമ്മുട്ടിയെ അന്വേഷിക്കാൻ അവിടെ പോയിട്ടുണ്ട്.. പോവാണേൽ ഒരു ചൂട്ട് കയ്യിൽ കരുതണം.. തീ പേടിയാണത്രെ ഈ കൂട്ടങ്ങൾക്ക്.. ആ ഗുഹയിൽ അവനേ ഉപേക്ഷിക്കണം കൈകാലുകൾ ബന്ധിച്ച കാരണം അവന് രക്ഷപ്പെടാൻ കഴിയില്ല വായ മൂടി കെട്ടിയ കാരണം ശബ്ദമുണ്ടാക്കാനും കഴിയില്ല..

ഈ അവസ്ഥയിൽ അവനേ കൊണ്ടുപോയി ഇട്ടാൽ കുറുക്കനും കുറുനരിയും കാട്ടു നായ്ക്കളും വെറുതെ വിടില്ല.. അവനേ ആറേഴു ദിവസത്തേക്ക് ആരും തിരയാൻ വഴി ഇല്ല.. കാരണം അവൻ ഇടക്ക് ആരോടും പറയാതെ ഒരു പോക്ക് പോകും എന്നിട്ട് ഒരാഴ്ച കഴിഞ്ഞാണ് വരാറുള്ളത് എന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.. അവനേ അവിടെ ഉപേക്ഷിച്ചു ഞാൻ മടങ്ങി.. മനസ്സിൽ ഒരു ലേശം പോലും കുറ്റബോധമില്ലാതെ.. 13 വയസായ ഒരു കുട്ടിയെ കൊന്നു തള്ളിയ അവൻ ഇത് അർഹിക്കുന്നു.. ചെന്നായയും കുറുക്കനും കടിച്ചു ബാക്കിയായ ശരീരം മതി അവന്... അവനേ കൊന്നതിന് ഞാൻ പിടി കൊടുക്കാനും പോകുന്നില്ല.. എനിക്ക് ഇനിയും കുറച്ചു കടമകളുണ്ട് മകൾ നഷ്ടപ്പെട്ട അമ്മിണി ചേച്ചിക്ക് മകനായി ജീവിക്കണം.. പേ ഇളകിയ പട്ടികളെ തല്ലി കൊന്നത് പോലെ പേ ഇളകിയ ഒരു മനുഷ്യനെ ഞാൻ കൊന്നു എന്ന് മാത്രം..
ഇന്നേക്ക് ഒരു മാസം കഴിഞ്ഞു മാർട്ടിനേ നാട്ടിൽ ആരും കണ്ടിട്ടില്ല.. ഔസേപ്പ് ചേട്ടൻ അവനേ അന്വേഷിച്ചു നടപ്പ് തുടങ്ങിയത്രെ...
Note:- മോഷണം അറിയാതെ ചെയ്‌തേക്കാം അത് ചിലപ്പോൾ ഒരു നേരത്തേ ഭക്ഷണത്തിന് വേണ്ടി ആകാം, കൊലപാതകം അറിയാതെ ചെയ്തു പോയേക്കാം സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടിയും ആകാം എന്നാൽ ഒരു സ്ത്രീയുടെ മാനത്തിനു വിലപറയുന്നത്.. ഒരിക്കലും അറിയാതെ സംഭവിച്ചുപോകുന്നതല്ല .. അത് അറിഞ്ഞുകൊണ്ടേ ചെയ്യുകയുള്ളൂ.. അങ്ങനെ ചെയ്‌ത ഒരാൾക്ക് തുടർന്ന് ജീവിക്കാനുള്ള അർഹതയുമില്ല...
Sajith_Vasudevan(ഉണ്ണി..)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക