Slider

പ്രിയപ്പെട്ട എഴുത്തുകാരൻ

0

പ്രിയപ്പെട്ട എഴുത്തുകാരൻ
=======================
ഡ്യൂട്ടി കഴിഞ്ഞു പബ്ലിക് ലൈബ്രറിയുടെ മുന്നിൽ ഞാൻ വന്നു. ഗോപാലും Gopal Arangal അവിടെ എത്താമെന്ന് പറഞ്ഞിരുന്നു. ഇടക്ക് സൗഹൃദം പുലർത്താൻ ഞങ്ങൾ ഇങ്ങനെ കാണാറുണ്ട്. ഇപ്പോൾ കണ്ടിട്ട് കുറെ നാളായി. രണ്ടുപേർക്കും തിരക്ക് . ഇന്ന് ലൈബ്രറിയിൽ നിന്നും ബുക്കും എടുക്കണം.
താമസിയാതെ ഗോപാലും അവിടെത്തി. പതിവ് വിശേഷങ്ങൾ പറഞ്ഞു തീർന്നു ലൈബ്രറിക്കുള്ളിലേക് പോകുമ്പോൾ. മുന്നിൽ ഒരു ഇരുപത്തഞ്ചു വയസുള്ള പെൺകുട്ടിയും അച്ഛന്റെ പ്രായമുള്ള ഒരാളും. ഗോപാലനെ കണ്ടതും പെൺകുട്ടി നിറപുഞ്ചിരിയോടെ അടുത്തേക്ക് വന്നു.
"വേണുഗോപൻ സാറല്ലേ ?" പെൺകുട്ടിയുടെ ചോദ്യം കേട്ട് ഞാനും ഗോപാലും ഒന്നു പതറി.
"ഓ അച്ഛൻ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. സാർ ഇവിടെ ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. സാറിന്റെ പുസ്തകങ്ങൾ എല്ലാം വായിക്കാറുണ്ട് ഒരു വലിയ ഫാനാണ് ഞാൻ.
വീണ്ടും ഞങ്ങൾ ഞെട്ടി ഗോപാൽ എന്നാ വലിയ എഴുത്തുകാരൻ ആയാത്. വായനയും കുറച്ചു എഴുത്തൊക്കെ ഉണ്ടെങ്കിലും പുസ്തകങ്ങൾ ഒന്നും എഴുതിയിട്ടില്ല. ഇനി ഗ്രൂപ്പിലെ എഴുത്ത് കണ്ടിട്ടാണോ ?
"എന്താടാ ഗോപ ഇത്. ആളുമാറിന്നാ തോന്നണെ " അവൻ അതേന്നു തലയാട്ടി
"അച്ഛാ സാറിനെ നമ്മുടെ വീട്ടിലേക്ക് ക്ഷണിക്കു പ്ളീസ്...
ഒരുകൊച്ചു കുഞ്ഞിന്റെ പോലുള്ള നിർബന്ധ ബുദ്ധി കണ്ടപ്പോൾ എന്തോ പന്തികേട് എനിക്ക് തോന്നി.നോർമൽ മൈൻഡ് ഉള്ള കുട്ടി അല്ലേ ?
"വിളിക്കാം മോൾ ഒന്നു സമാധാനിക്ക്. ശേഷം അദ്ദേഹം ഞങ്ങൾക്കരുകിലേക്ക് വന്നു
"ഹലോ വേണു സാർ. കണ്ടതിൽ സന്തോഷം എന്റെ മോൾ താങ്കളുടെ വലിയ ഫാൻ ആണ്‌.. വായന ജീവന അവൾക്ക് . ഇപ്പോൾ അവൾക്ക് നിങ്ങടെ എഴുത്തുകൾ വളരെ പഥ്യവും. സാർ വീട്ടിലേക്ക് ഒന്നു വരണം. മോൾക്ക് സന്തോഷം ആകും... "
"വരാം ഇന്ന് പറ്റില്ല വേറോരു ദിവസം ".
പെട്ടന്ന് ഗോപാൽ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കൺഫ്യൂസ്ഡ് ആയി. ഇവനെന്താ ഇങ്ങനെ.
"പറ്റില്ല ഇന്ന് തന്നെ വരണം" അവൾ കൊഞ്ചി കരഞ്ഞു കാലുകൾ നിലത്തിട്ടു ബലത്തിൽ ചവിട്ടി.
അച്ഛൻ അവൾക്കരുകിലേക്ക് പോയ്
"മോളേ കരയാതെ. സാറിനു തിരക്കുണ്ട് . പുതിയ കഥ എഴുതുവാ. അത് തീർന്ന ശേഷം മോളേ ആദ്യം വായിപ്പിച്ചു കേൾപ്പിക്കാൻ വീട്ടിൽ വരും. "
"സത്യം " അവൾ ഒന്നു അയഞ്ഞു.
പിന്നെ ഗോപാലിന്റെ അരികിലേക്ക് വന്നു.
"വേണുസാറേ വേണുസാറേ അച്ഛൻ പറഞ്ഞത് നേരാണോ. മാഷ്‌ പുതിയ ബുക്ക് എഴുതി എന്റെ വീട്ടിലേക്ക് വരോ ?"
" വരും സത്യം " ഗോപാൽ പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഞെട്ടി .
അവൾ സന്തോഷം കൊണ്ട് കൈകൊട്ടി ചിരിച്ചു.
ശേഷം അച്ഛന്റെ അരികിലേക്ക് പോയ്. അദ്ദേഹം അവളെ ചേർത്തണച്ചു ഞങ്ങളോട് യാത്ര പറഞ്ഞു പുറത്തേക്ക് പോയ്.
അവർ പോയതും ഞാൻ ഗോപാലിന്റെ നേർക്ക് തിരിഞ്ഞു.
"നിനക്കെന്താടാ വട്ടായ ആ പെങ്കൊച്ചിനെ പോലേ ?
എഴുത്തുകാരൻ എന്നുകേട്ടപ്പോൾ മതിമറന്നോ ?
"അതല്ലെടാ എനിക്കവരെ അറിയാം. അദ്ദേഹം ഞാൻ ആദ്യം ജോലി ചെയ്ത ഓഫീസിലെ മേലുദ്യോഗസ്ഥനാണ്. കൂടെ ഉള്ളത് ഏക മകളും. എഴുത്തിലും വായനയിലും കുഞ്ഞുനാളിലെ ഭയങ്കര ഇഷ്ട പെങ്കൊച്ചിന്. അവളുടെ വാശി കാരണം. മലയാളം സാഹിത്യം പഠിപ്പിക്കാൻ വിട്ടു. ബി. എ ഫാസ്റ്റ് റാങ്ക്..
എം എ. അവസാന ദിവസ പരീക്ഷ കഴിഞ്ഞു വരുന്ന വഴിക്ക് ഒരാക്സിടന്റിൽ പെട്ടു ബുദ്ധിക്ക് സ്ഥിരത ഇല്ലാണ്ടായി.
ഇടക്കൊക്കെ കാണുമ്പോൾ എപ്പോഴും വിഷമമാ സാറിന്. മോൾക്ക് വായന ഇപ്പോഴും ഉണ്ട്.
പ്രിയ എഴുത്തുകാരൻ വേണുഗോപൻ ആണ്‌... നിർഭാഗ്യവശാൽ എനിക്കും പുള്ളിയുടെ ചെറിയ മുഖഛായ ആയിപോയി. അതാ ആ കുട്ടി തെറ്റുധരിപ്പിക്കപ്പെട്ടത്. "
"അപ്പോൾ ഇവിടെ ഇങ്ങനെ നടന്നത് മുൻകൂട്ടി പ്ലാൻ ചെയ്തതാണോ ?". ഞാൻ ചോദിച്ചു.
"ചെറുതായ് ഒരു പ്ലാൻ.. ഞാനാ ഈ പ്ലാൻ പറഞ്ഞത് ഇങ്ങനെ ചെറിയ കാര്യങ്ങൾ ആ കുട്ടിക്ക് ഒരു ആശ്വാസമാകുമെങ്കിൽ ആകട്ടെ എന്ന് വച്ചു.
സത്യത്തിൽ ഗോപാലിനോട് കൂടുതൽ മതിപ്പ് തോന്നി. ബഹുമാനവും.
"സന്തോഷമായെടാ എനിക്ക് നിന്റെ വലിയ മനസ്സിന്. നീ അറിയപ്പെടുന്ന എഴുത്തുകാരനെക്കാൾ വലിയവനാ.......
അവന്റെ മുഖത്ത് പുഞ്ചിരിയാണോ സന്തോഷമാണോ എന്ന് നോക്കാതെ കൈക്ക് പിടിച്ച് ലൈബ്രറിക് ഉള്ളിലേക്ക് പോയ്...
-==============
രതീഷ് സുഭദ്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo