Slider

#കവിഹൃദയം

0

#കവിഹൃദയം
==-==-==-==-==
"മാഷേ താങ്കളുടെ
വരികളിലെല്ലാം
മരണത്തിന്റെ 
ഗന്ധമാണല്ലോ"?.
സഹപ്രവർത്തകരുടെ ചോദ്യത്തിന്
മുന്നിൽ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു...
"ആഗ്രഹങ്ങളില്ലാത്ത മനുഷ്യർ
ഈ ഭൂമിയിലുണ്ടാകില്ല....
എനിക്കുമുണ്ട് ആഗ്രഹം,
മരണമെന്ന സത്യത്തെ വരികളിൽ
പകർത്തി കാത്തിരിക്കുന്നു
ആ സത്യം വാക്കുകളിലൂടെ
അറംപറ്റിയതാകാൻ "...
"മാഷിന്റെ ഓരോചിന്തകൾ."അവർക്കത് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല...
വാടിത്തളർന്ന
സൂര്യന്റെ മടങ്ങിപ്പോക്ക് എഴുത്തുപുരയിലിരുന്നു
അദ്ദേഹം വീക്ഷിക്കുകയായിരുന്നു....
എവിടെനിന്നാണോ വന്നത്
അവിടേക്ക്തന്നെ മടങ്ങിപ്പോകണം
ഭൂമിയിലെ ഓരോ
ജീവജാലങ്ങൾക്കും ബാധകമാണ്...
പക്ഷികൾ ചലപില ചിലയ്ക്കുന്നു
വാസസ്ഥലത്തേയ്‌ക്ക് തിരികെ
പോകാനുള്ള ധൃതിയിലാകും...
ആകാശത്തിന്റെ മീതെ കൂട്ടമായി
ദിക്ക്തേടി യാത്രയായിലാണവ...
അതുവരെയും തഴുകി തലോടിയ
മന്ദമാരുതനും ക്ഷീണമറിയിച്ചു,
ഭൂമിയിലെ മാറ്റങ്ങൾ മനുഷ്യനെക്കാളും
പ്രകൃതിയാണ് അടുത്തറിയുന്നത്‌...
എല്ലാ ജീവജാലകങ്ങകളുടെ
ഭാഷകളും കവിഹൃദയങ്ങളിലൂടെ ലോകമറിഞ്ഞു...
വ്യത്യസ്തമായ കാഴ്ചകളിലൂടെ
കവിഹൃദയം നമുക്കു പങ്കുവെച്ചു...
അദ്ദേഹത്തിന്റെ മിഴികൾ
മുറ്റത്തുവിരിഞ്ഞുനിന്ന പനിനീർപൂവിലേയ്ക്കായി...
എന്ത് ഉൻമേഷവതിയാണവൾ
ഇന്നോ നാളെയോ പൊഴിയുമെന്ന്
അറിഞ്ഞിട്ടും മോഹമായി ശോഭയായി
കാഴ്ചയിൽ പ്രാണനേകി ഭൂവിലെമാറിൽ
വിരിഞ്ഞു നില്ക്കുന്നു...
കവിഹൃദയത്തിന് മറ്റൊരുരൂപം സ്വീകരിക്കുവാൻ കണ്ണിമവെട്ടും
നിമിഷങ്ങൾ മതിയാകും ...
🌹മൊട്ടിട്ട
പൂവിനുണ്ട്
വിടരുവാൻ
മോഹം...
🌹വിടരുമീ
പൂവിനുണ്ട്
കാന്തിയായി
നിറയുവാൻ
മോഹം...
🌹മോഹങ്ങളൊക്കയും തേൻനുകരും
വണ്ടിനോട് ചൊല്ലുവാൻ
മോഹം...
🌹മോഹമീ ജീവിതം
പ്രണയമീ ജീവിതം
ധന്യമീ ജീവിതം...
🌹പൊഴിയുവാൻ
നേരമായി
ശോഭയായി
പൊഴിയണം
മോഹമായി
പുനർജനിക്കാൻ....
മോഹമാണ് എല്ലാജീവജാലങ്ങളെയും ശോഭയായി മുന്നോട്ടുനയിക്കുന്നത് കവിഹൃദയം പ്രണയമായി
നമുക്കുമുന്നിൽ കാട്ടിത്തന്നു...
കാഴ്ചയുടെ ദിശക്കനുസരിച്ചു
സഞ്ചരിക്കുന്ന ഓടമായിരുന്നു
കവിഹൃദയം...
എവിടെ തുടങ്ങിയെന്നറിയില്ല
എങ്ങോട്ടേയ്‌ക്കെന്നറിയാതെ-
വിജനമായ ഭൂവിലും ഭാവനയുടെ
സ്പർശംതേടി കവിഹൃദയം
യാത്ര തുടർന്നുകൊണ്ടിരിക്കുന്നു....
ശരൺ😍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo