Showing posts with label ശരൺ. Show all posts
Showing posts with label ശരൺ. Show all posts

#കവിഹൃദയം


#കവിഹൃദയം
==-==-==-==-==
"മാഷേ താങ്കളുടെ
വരികളിലെല്ലാം
മരണത്തിന്റെ 
ഗന്ധമാണല്ലോ"?.
സഹപ്രവർത്തകരുടെ ചോദ്യത്തിന്
മുന്നിൽ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു...
"ആഗ്രഹങ്ങളില്ലാത്ത മനുഷ്യർ
ഈ ഭൂമിയിലുണ്ടാകില്ല....
എനിക്കുമുണ്ട് ആഗ്രഹം,
മരണമെന്ന സത്യത്തെ വരികളിൽ
പകർത്തി കാത്തിരിക്കുന്നു
ആ സത്യം വാക്കുകളിലൂടെ
അറംപറ്റിയതാകാൻ "...
"മാഷിന്റെ ഓരോചിന്തകൾ."അവർക്കത് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല...
വാടിത്തളർന്ന
സൂര്യന്റെ മടങ്ങിപ്പോക്ക് എഴുത്തുപുരയിലിരുന്നു
അദ്ദേഹം വീക്ഷിക്കുകയായിരുന്നു....
എവിടെനിന്നാണോ വന്നത്
അവിടേക്ക്തന്നെ മടങ്ങിപ്പോകണം
ഭൂമിയിലെ ഓരോ
ജീവജാലങ്ങൾക്കും ബാധകമാണ്...
പക്ഷികൾ ചലപില ചിലയ്ക്കുന്നു
വാസസ്ഥലത്തേയ്‌ക്ക് തിരികെ
പോകാനുള്ള ധൃതിയിലാകും...
ആകാശത്തിന്റെ മീതെ കൂട്ടമായി
ദിക്ക്തേടി യാത്രയായിലാണവ...
അതുവരെയും തഴുകി തലോടിയ
മന്ദമാരുതനും ക്ഷീണമറിയിച്ചു,
ഭൂമിയിലെ മാറ്റങ്ങൾ മനുഷ്യനെക്കാളും
പ്രകൃതിയാണ് അടുത്തറിയുന്നത്‌...
എല്ലാ ജീവജാലകങ്ങകളുടെ
ഭാഷകളും കവിഹൃദയങ്ങളിലൂടെ ലോകമറിഞ്ഞു...
വ്യത്യസ്തമായ കാഴ്ചകളിലൂടെ
കവിഹൃദയം നമുക്കു പങ്കുവെച്ചു...
അദ്ദേഹത്തിന്റെ മിഴികൾ
മുറ്റത്തുവിരിഞ്ഞുനിന്ന പനിനീർപൂവിലേയ്ക്കായി...
എന്ത് ഉൻമേഷവതിയാണവൾ
ഇന്നോ നാളെയോ പൊഴിയുമെന്ന്
അറിഞ്ഞിട്ടും മോഹമായി ശോഭയായി
കാഴ്ചയിൽ പ്രാണനേകി ഭൂവിലെമാറിൽ
വിരിഞ്ഞു നില്ക്കുന്നു...
കവിഹൃദയത്തിന് മറ്റൊരുരൂപം സ്വീകരിക്കുവാൻ കണ്ണിമവെട്ടും
നിമിഷങ്ങൾ മതിയാകും ...
🌹മൊട്ടിട്ട
പൂവിനുണ്ട്
വിടരുവാൻ
മോഹം...
🌹വിടരുമീ
പൂവിനുണ്ട്
കാന്തിയായി
നിറയുവാൻ
മോഹം...
🌹മോഹങ്ങളൊക്കയും തേൻനുകരും
വണ്ടിനോട് ചൊല്ലുവാൻ
മോഹം...
🌹മോഹമീ ജീവിതം
പ്രണയമീ ജീവിതം
ധന്യമീ ജീവിതം...
🌹പൊഴിയുവാൻ
നേരമായി
ശോഭയായി
പൊഴിയണം
മോഹമായി
പുനർജനിക്കാൻ....
മോഹമാണ് എല്ലാജീവജാലങ്ങളെയും ശോഭയായി മുന്നോട്ടുനയിക്കുന്നത് കവിഹൃദയം പ്രണയമായി
നമുക്കുമുന്നിൽ കാട്ടിത്തന്നു...
കാഴ്ചയുടെ ദിശക്കനുസരിച്ചു
സഞ്ചരിക്കുന്ന ഓടമായിരുന്നു
കവിഹൃദയം...
എവിടെ തുടങ്ങിയെന്നറിയില്ല
എങ്ങോട്ടേയ്‌ക്കെന്നറിയാതെ-
വിജനമായ ഭൂവിലും ഭാവനയുടെ
സ്പർശംതേടി കവിഹൃദയം
യാത്ര തുടർന്നുകൊണ്ടിരിക്കുന്നു....
ശരൺ😍

കൊതി


വയറിനുള്ളിലെ കത്തലും ആനയെ തിന്നാനുള്ള വിശപ്പുമായി
ആണ്ഹോട്ടലിനുള്ളിലേയ്‌ക്ക്‌ കയറിയത്‌. 
മട്ടൻ ബിരിയാണിയുടെ മണം
മൂക്കിനുള്ളിലേയ്ക്ക് തറഞ്ഞുകയറുന്നു.....😋
വായിലൂറിയ ഉമിനീര്
ആരുംകാണാതെ
നൈസായിട്ട് താഴേക്കിറക്കി ....‌
നട്ടുച്ചയായതു കൊണ്ട് നല്ലതിരക്കുണ്ട്,
കൈകൈഴുകി ഇരിപ്പിടം ഉറപ്പിച്ചു...😉
കണ്ണുരൂക്ഷം
ഫ്രണ്ടിലിരുന്നവന്റെ
പ്ലാറ്റിലേയ്ക്ക് പോയതും
അവൻ എന്നെ നോക്കിയതും
ഒരുമിച്ചായിരുന്നു.....
നോക്കരുതെ നോക്കരുതെ
കണ്ണിനോടു നൂറുവട്ടം പറഞ്ഞതാ,
ഇറുകണ്ണുണ്ടോ കേൾക്കാൻ...😲
വായിൽ കപ്പലോട്ടിച്ചതവൻ അറിഞ്ഞുകാണുമോ.?
അയ്യേ മോശമായിപ്പോയി....😑
എന്റെ മെയിൻ പ്രോബ്ലം ഇതാണ്
ഹോട്ടലിൽ കയറിയാൽ ഉമിനീര് ഊറിക്കൊണ്ടിരിക്കും,
ആരും കാണാതെ അത്കുടിച്ചിറക്കാൻ പെടുന്നപാട് ദൈവത്തിനും എനിക്കുമേ അറിയുള്ളു...🙈
ജെഗ്ഗിൽ നിന്നും ക്ലാസ്സിലേയ്‌ക്ക്
വെള്ളം അടർത്തി
അണ്ണാക്കിലേയ്ക്ക് തള്ളി....
ഫോൺ കൈയിലേയ്‌ക്കെടുത്തു
കുമ്പിട്ടിരുന്നു കുത്തി...
ഉമിനീരിഞ്ഞെ തുരത്താൻ
തന്ത്രങ്ങൾ അങ്ങനെ
പയറ്റികൊണ്ടിരുന്നു....😎
ജെഗ്ഗിലെ വെള്ളം കാലിയായതും
ഫുഡും വന്നതും ഒരുമിച്ചു....😏
ആനയെ കഴിക്കാനുള്ള വിശപ്പുമായി ഇരുന്നഞാൻ പൂച്ചകുട്ടിയെ കഴിച്ചു എഴുന്നേറ്റുപോയി ....😶
രണ്ടു ബോട്ടിൽവെള്ളത്തിന്റെ
ആവശ്യമേ ഉള്ളായിരുന്നു...
അയിനാണ് നൂറ്റമ്പത് രൂപ
ഹോട്ടലിൽ കൊണ്ട് കൊടുത്തത്...😣
ഇത് എന്തെങ്കിലും അസുഖമാണോ
സുഹൃത്തുക്കളെ ...😥
ശരൺ😬

ഓർമ്മകളുണർത്തുന്ന കേക്ക്(കഥ)


ഓർമ്മകളുണർത്തുന്ന കേക്ക്(കഥ)
==-==-==-==-==-==-==-==-==-=-==-=
#തീൻമേശയുടെ മുകളിൽ പല ആകൃതിയിലും
വർണ്ണങ്ങളിലുമുള്ള മധുര കേക്കുകൾ....
കേക്കുകൾ എനിക്കേറെ ഇഷ്ടമാണെന്ന്
എന്റെ ഭാര്യക്കും മക്കൾക്കും നല്ലതുപോലെ അറിയാം...എന്തോ കാര്യസാദ്ധ്യത്തിനായുള്ള മുന്നൊരുക്കമാണ് എന്റെ മുന്നിൽ നിരത്തി വെച്ചിരിക്കുന്ന ഈ കേക്കുകൾ.....
"അച്ഛാ എടുത്തു കഴിക്കു ."അമ്മയെ സപ്പോർട്ട് ചെയ്യാൻ കുഞ്ഞുമോളും അടുത്തുണ്ടല്ലൊ....
"മോൻ എവിടെയാടി."എന്തിനും അവനാണ് മുന്നിൽ നില്ക്കാറ്.....
"അവൻറൂമിലാണ്,"ഗൗരവത്തോടെയായിരുന്നു‌ ഭാര്യയുടെ മറുപടി.......
"അവനെന്തുപറ്റി,ഈ സമയത്ത്‌ റൂമില്"
"മോനാകെ വിഷമത്തിലാണ്‌.".....
"അവനെന്തിനാ വിഷമം ."......
"വെക്കേഷന് നാട്ടിൽ പോകാൻ
താല്‌പര്യമില്ല. അവന്റെ സുഹൃത്തുക്കളൊക്കെ സിംഗപ്പൂരും,
മലേഷ്യയിലും ഒക്കെയാ വെക്കേഷൻ ആഘോഷിക്കാൻ പോകുന്നത്.
അവനും അതാണ് ആഗ്രഹം".
"അതാണ് കാര്യം അല്ലെ,
വന്നപ്പോഴേ എനിക്ക് തോന്നി എന്തോ കാര്യസാദ്ധ്യത്തിനുള്ള പതപ്പീരാണെന്ന്.
എടിയേ നിനക്ക് എവിടെപോകണം,
കുഞ്ഞുമോളും പറഞ്ഞോളു എവിടെയാണ് പോകേണ്ടതെന്നു."....
"ഏട്ടാ നമുക്കു സിംഗപ്പൂരിൽ പോകാം.
അപ്പുറത്തെ ഫ്ളാറ്റിലെ രസ്‌മിയും ഹസും ഒക്കെ പോകുന്നുണ്ട്.".....
"അച്ഛാ എനിക്കും 'അമ്മ പറഞ്ഞ സ്ഥലത്തുപോയാൽ മതി." ഭാര്യയും കുഞ്ഞുമോളും അവരുടെ നയം വ്യകതമാക്കി......
"മോനും അവിടെപോയാൽ മതിയല്ലൊ അല്ലെ. അവനെ ഇങ്ങുവിളിക്കു."മൂന്നുപേരും മുന്നിലെ ചെയറിൽ
എന്നെനോക്കിയിരുപ്പായി,
എന്റെ അഭിപ്രായം എന്തന്നറിയാനുള്ള ആകാംക്ഷയായിരന്നു അവരുടെ മുഖത്ത്....
"എല്ലാവർക്കും വെക്കേഷൻ സിംഗപ്പൂരിൽ പോകണം അല്ലെ. പോകാം നമുക്ക്.
അച്ഛന്റെ വാക്കുകൾ കേട്ടിട്ടുമക്കള് തീരുമാനം പറയണം. അതുപോലെ അച്ഛൻ കേൾക്കാം."
എല്ലാവരും മൗനമോടെ സമ്മതിച്ചു...
മക്കളെ നിങ്ങളുടെ ആഗ്രഹം
തെറ്റാണെന്നു അച്ഛൻ പറയില്ല......
പക്ഷെ നാട്ടിലൊരു ജീവനുള്ള കാര്യം നിങ്ങൾ മറന്നില്ലേ. നമ്മൾ നാട്ടിൽവരുന്നതും
കാത്തിരിക്കുന്ന എന്റെ അമ്മയെ.
ആ അമ്മയോട് ഞാനെന്ത് പറയും.....
വയ്യാത്ത അവസ്ഥയാണെങ്കിലും കൊച്ചുമക്കൾക്കുവേണ്ടി തൊടിയിൽ
നിന്നും പറിച്ചെടുത്ത കണ്ണിമാങ്ങയും,
പുളിഞ്ചിയും,നെല്ലിക്കയും ഉപ്പിലിട്ട് കാത്തിരിക്കുന്ന 'അമ്മയോട്
ഞാനെന്തു പറയും......
വർഷങ്ങളുടെ കാത്തിരിപ്പിന്ശേഷം
സ്വന്തം മകനെ ഒരുനോക്കുകാണുവാൻ ആഗ്രഹിക്കുന്ന അമ്മ മനസ്സിനോട്
ഞാനെന്തു പറയും....
വർഷങ്ങൾക്കു മുൻപ് നിങ്ങളുടെ അമ്മയെ അനാഥാലയത്തിന്റെ പടിക്കലിൽ നിന്നും എന്റെ കൈലേയ്‌ക്ക്‌ പിടിച്ചു തന്ന അമ്മയോട് ഞാനെന്ത് പറയും.....
മക്കളെ അച്ഛന് കേക്ക് ഒരുപാട് ഇഷ്ടമാണ്.
വന്ന വഴി ഓർക്കാനും, അമ്മയുടെ ഗന്ധം ഉണർത്താനുമാണ് അച്ഛൻ ഇന്നും
കേക്കിനെ ഇഷ്ടപ്പെടുന്നത്.....
അച്ഛന്റെ കുട്ടിക്കാലം മക്കൾ
അനുഭവിക്കുന്ന പോലുള്ള സുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല...... സന്ധ്യായാകുമ്പോൾ മുതൽ വീടിന്റെ പടിക്കൽ വിദൂരതയിലേയ്‌ക്ക്‌ കണ്ണുംനട്ട് മൂന്ന് മുഖങ്ങളുണ്ടാകും. രണ്ടു കുഞ്ഞി പെങ്ങള്മാരും ഈ അച്ഛനുമാകും അത്‌......
ചൂട്ട് വെളിച്ചം കണ്ണിൽ പതിയുമ്പോൾ നമ്മൾ മൂവരുടെയും മനസ്സിൽ വിരിയുന്ന സന്തോഷം ഇപ്പോഴും എന്റെ ഹൃദയത്തിൽ പതിഞ്ഞു കിടപ്പുണ്ട്........ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന അമ്മയെ കാത്തിരിക്കുകയാണ് ആ മുഖങ്ങൾ....അച്ഛന്റെ മരണ ശേഷം അമ്മയായിരുന്നു മൂന്ന് വയറുകളെ വിശപ്പുശമിപ്പിക്കാൻ കഷ്ടപ്പെട്ടത്....
ചൂട്ടുവെളിച്ചം നമ്മളെ തേടി മുന്നിലേക്ക് വരും. അമ്മയുടെ നിഴൽരൂപം ചൂട്ടുവെളിച്ചത്തിൽ കാണാം നമുക്ക്....
ഓടി അമ്മയുടെ അടുത്തേയ്ക്ക് ചെല്ലും....'
അമ്മയുടെ ശരീരം വിയർപ്പ്താന്ന വാടയാകും.ആ വിയർപ്പ് വാടയും
നമുക്ക് സുഗന്ധമായിരുന്നു കെട്ടിപിടിച്ചു നില്ക്കാൻ......
പിന്നെ മൂവരുടെയും കണ്ണുകൾ അമ്മയുടെ കൈയിലെ പൊതിയിലേയ്‌ക്ക്‌ ആകും നോട്ടം.
പൊതി മുന്നിലേക്ക് നീട്ടുമ്പോൾ
വായിൽ ഉമിനീര് നിറഞ്ഞിട്ടുണ്ടാകും......
ചിമ്മിനിയുടെ വെളിച്ചത്തിൽ
പൊതി നിവർത്തും.....
വൃത്താകൃതിയിലുള്ള കേക്കാകും പൊതിക്കുള്ളിൽ.....
അകത്തു മധുരം നിറച്ച കേക്ക്.....
അമ്മയുടെ വിയർപ്പിന്റെയും സ്നേഹത്തിന്റെയും ഗന്ധം കേക്കിനുള്ളിലുണ്ടാകും.......
ആ ഓർമ്മകൾ എന്നും
അച്ഛനോടൊപ്പം ഉണ്ടാകും.....
ഒരുപാട് കഷ്ടത അനുഭവിച്ചു
എന്നെ പഠിപ്പിച്ചു ഈ
ചുറ്റുപാടിൽ എത്തിച്ചത്........
ഈ സുഖസൗകര്യങ്ങളിലും
അമ്മയുടെ വിയർപ്പിന്റെ ഗന്ധം
ഞാൻ അനുഭവിച്ചറിയുന്നു.....
പലരാത്രികളിലും 'അമ്മയുടെ മൂളൽ
നമ്മൾ കേൾക്കാറുണ്ട്. പാവത്തിന് ശരീരം വേദനിച്ചിട്ടാണ്. പാറമലയിൽ കല്ലടിക്കുന്ന ജോലിയാണ്. ചട്ടിയും കലവും പിടിക്കേണ്ട കൈയിൽ അന്ന് അച്ഛനെക്കാളും വലുപ്പമുള്ള ചുറ്റികയാണ് 'അമ്മ പിടിച്ചിരുന്നത്.എല്ലാം നോക്കിനില്ക്കാനെ കഴിയുമാരുന്നുള്ളു,
അച്ഛന് ജോലിയാകുന്നവരെ......
എപ്പോഴും 'അമ്മ അടുത്തുണ്ടാകണമെന്നു ആഗ്രഹിക്കാറുണ്ട്.പെങ്ങന്മാരുടെ വിവാഹ ശേഷം എന്നോടൊപ്പം വരാൻ അമ്മയെ ഒരുപാട് നിർബന്ധിച്ചു. അച്ഛനുറങ്ങുന്ന മണ്ണുവിട്ട് 'അമ്മ വരില്ല. ഇല്ലങ്കിൽ എന്നോടൊപ്പം ഇന്നു അമ്മയുണ്ടാകുമായിരുന്നു......
പഴയ ഓർമ്മകളിൽ നിന്നും
അകലാൻ അച്ഛന് കഴിയില്ല,
അച്ഛൻനൊരു പഴഞ്ചൻ തന്നെയാണ്‌
മക്കളൊക്കെ ഇടയ്ക്കു കളിയാക്കുന്നതുപോലെ.....
ബന്ധങ്ങൾക്ക്‌ എപ്പോഴും അച്ഛൻ വിലകല്പ്പിക്കാറുണ്ട്.
ബന്ധങ്ങളുടെ മൂല്യവും അച്ഛന് നന്നായി അറിയാം.ഫ്‌ളാറ്റുകളുടെ ഇടുങ്ങിയ മുറികളിൽ ജീവിക്കേണ്ടി വരുന്ന മക്കൾക്ക് അതറിയണമെന്നില്ല.അതുകൊണ്ടുമാത്രമാണ്
അച്ഛൻ ഇത്രയും പറഞ്ഞത്.....
ഇനി നിങ്ങള് തീരുമാനിക്കു അതുപോലെ അച്ഛൻ കേൾക്കാം"......
"വേണ്ട അച്ഛാ എനിക്ക് അച്ഛമ്മയുടെ അടുത്തുപോയാൽ മതി."
കുഞ്ഞുമോൾക്കു സങ്കടം വന്നു.......
"കുഞ്ഞുമോള് എന്തിനാ കരയണേ,അച്ഛന്റെ അടുത്തുവാ മൂന്നുപേരും."..........
"ഏട്ടാ ക്ഷമിക്കു, ഞാനും മക്കളും വിഷമിപ്പിച്ചു ഒരുപാട്."
"എന്റെ രണ്ടുമക്കളെക്കാളും
കുഞ്ഞു മനസ്സാണ് നിന്റേത്.......
എനിക്ക് സങ്കടം ഒന്നുമില്ല
അമ്മയോടൊപ്പമുള്ള കുറച്ചു നിമിഷങ്ങൾ ഓർമ്മിക്കാൻ കഴിഞ്ഞു. എത്രെയും പെട്ടെന്ന് നാട്ടിൽ എത്തണം, അമ്മയെ കാണണം
അതുമാത്രമാണ് മനസ്സിൽ. നിങ്ങളും എന്നോടൊപ്പമുണ്ടാകണം".......
ശരൺ🙂😊

ആദ്യരാത്രി


ആദ്യരാത്രി
**=**=**=**
"മച്ചാനെ പത്തുമരുന്നു ഒഴിക്കട്ടെ,
ആദ്യ രാത്രി ഒന്ന് കൊഴുക്കട്ടെ."....
"വേണ്ട മച്ചാ ,ആദ്യ ദിവസം തന്നെ,
അതൊരിക്കലും ശരിയായ കാര്യമല്ല.
ഒരുപാട് പ്രതീക്ഷയുമായി വന്നു കയറുമ്പോൾ നമ്മൾ മദ്യപിച്ചിട്ട്
ചെന്നാൽ.".....
"ശരിയാണ് മച്ചാനെ ക്ഷമിക്കു,
നമ്മൾ അത്രയ്ക്കങ്ങ് ചിന്തിച്ചില്ല."....
"സാരമില്ല,ഇതുവരെ കുത്തഴിഞ്ഞ ജീവിതമായിരിന്നിരിക്കാം.
ഇനി മുന്നോട്ട് അങ്ങനെയാകില്ല.".....
" എന്നാൽ അളിയൻ റൂമിലേയ്ക്ക് വിട്ടോ,
നമ്മളും ഇറങ്ങാൻ പോകുന്നു.
എല്ലാവിധ ആശംസകളും."
എല്ലാവരും ചങ്കു കൂട്ടുകാരാണ്,
ഇനിയല്പം അകലം പാലിക്കുന്നത് നല്ലതാണെന്ന് തോന്നി.
പെണ്ണിന്റെ സാരിത്തുമ്പിൽ
തൂങ്ങിയവൻ എന്നൊക്കെ വിളിക്കും.
സാരമില്ല. നമ്മൾ എത്രപേരെ അങ്ങനെ വിളിച്ചിരിക്കുന്നു.....
നാട്ടുകാരുടെ വാ അടഞ്ഞു. രണ്ടുവട്ടം
നാട്ടിൽ വന്നു പോയിട്ടും വിവാഹം കഴിക്കാൻ പറ്റിയില്ല. അതു സാരമില്ല നാട്ടുകാരുടെ കുത്തികുത്തിയുള്ള ചോദ്യമാണ് സഹിക്കാൻ കഴിയാതിരുന്നത്.
പ്രവാസികൾക്ക് ഇപ്പോൾ ഡിമാൻഡ്‌
ഇല്ലത്രേ. ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല പ്രവാസിയുടെ അവസ്ഥകൾ അങ്ങനെയാണല്ലോ......
റോയൽ മിറാജ് സ്പ്രേ റൂമിൽ സുഗന്ധം വിതറി. ഇതുമാത്രമാണ് ബാക്കിയുള്ളത്.
വീട്ടുകാരുടെ കണ്ണിൽ പെടാതെ ഒളിപ്പിച്ചിട്ടത് എന്തായാലും നന്നായി.
കട്ടിലിന്റെ ബലമൊക്കെ നല്ലതുപോലെ പരിശോധിച്ചു. കാത്തിരിപ്പ് തുടങ്ങിയിട്ട്‌
കുറച്ചു നേരമായി, കാണുന്നില്ലാലോ.....
പുതിയ ജീവിതം ഇവിടെ തുടങ്ങുന്നു.
ഇതുവരെ എന്റെ ഇഷ്ടങ്ങൾമാത്രമേ ചിന്തിച്ചിരുന്നുള്ളു. ഇനി മുന്നോട്ടങ്ങനെയല്ല. ഒരാളുകൂടി എന്നോടപ്പമുണ്ടാകും.
ഓളുടെ ഇഷ്ടങ്ങളും എന്റെ ഇഷ്ടങ്ങളാകണം. മന: കോട്ട കെട്ടി ഉയർത്തി കാത്തിരുന്നു...
വാതിൽ തുറന്നു അകത്തേയ്ക്കു വരുന്നു മണവാട്ടി. സെറ്റ് സാരിയിൽ കാണാൻ എന്ത് ഭംഗിയാണ്. ആകാശത്തിൽ നിറഞ്ഞു നില്ക്കുന്ന പൂർണചന്ദ്രനെ പോലെ.
കൈയിൽ പാലുമേന്തി.നാണത്താൽ മുഖം താഴ്ത്തിയിട്ടുണ്ട്. കട്ടിലിലേയ്‌ക്ക്‌ മെല്ലെ
പിടിച്ചിരുത്തി. മുഖം പിടിച്ചുയർത്തി.
കണ്ണുകൾ നിറഞ്ഞിരിക്കുന്നു.....
വീട്ടിലെ സാഹചര്യവുമായി പൊരുത്തപ്പെടുവാൻ കുറച്ചു സമയമെടുക്കും.
ഒരു ചായഗ്ലാസ്സിൽ മാത്രം പരിചയപ്പെട്ടവർ ആദ്യ രാത്രിയിൽ തന്നെ കിടക്കപങ്കിടണം എന്നത് തെറ്റായ ചിന്തയാണ്. മനസ്സ് കൊണ്ട് പൊരുത്തമാവട്ടെ എന്നിട്ടാകാം എല്ലാം.
മനസ്സിനോട് സ്വയം പറഞ്ഞു.
അതാണ് ശരി.....
"എന്താ ഒന്നും മിണ്ടാത്തത്," സ്വരം
താഴ്ത്തി ചോദിച്ചു. കുറച്ചു നേരം മൗനമായിരുന്നു മറുപടി....
"തലപൊട്ടുന്ന വേദന."
"എങ്കിൽ കുട്ടി കിടന്നോളു. യാത്രയൊക്കെ ചെയ്‌തതല്ലേ ക്ഷീണം ഉണ്ടാകും".....
"ഉം."ഒരുമൂളലോടെ അപ്പോഴേ കിടന്നു.
ഇനി ഞാൻ എന്തിനാ ഉണർന്നിരിക്കണേ.
തലയണയെടുത്തു കെട്ടിപ്പിടിച്ചു.
അങ്ങനെ ആദ്യ രാത്രി
തലയണ രാത്രിയായി.......
ഓരോ ദിവസവും അടുക്കുവാനായി
പല തന്ത്രങ്ങളാണ് സ്വീകരിച്ചത്.
എല്ലാം ചീറ്റിപോയത് മാത്രം....
ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.
എന്റെ ക്ഷമയെ പരീക്ഷിക്കുകയാണോ.....
ജോസ് പ്രകാശിനെ അനുകരിച്ചാലോ എന്നുവരെ ചിന്തിച്ചു തുടങ്ങി....
പക്ഷെ അടുക്കുന്ന ലക്ഷണമില്ല.......
എല്ലാവരുടെയും മുന്നിൽ എന്ത്
സ്നേഹമാണ്‌. രാത്രി ആയാൽ
നടുവേദന തലവേദന, ഇല്ലാത്ത
അസുഖങ്ങൾ ഒന്നുമില്ല......
അങ്ങനെ ഒരു മാസം കഴിഞ്ഞു.
ശരീരത്തിൽ ഒന്ന് തൊടാൻ
പോലും സമ്മതിച്ചിട്ടില്ല ഇതുവരെ.....
പ്രവാസത്തിലേയ്ക്ക് തിരികെ
പോകുവാൻ നാളുകൾ അടുത്തുവരുന്നു.
മനസ്സിലെ വിഷമം ആർക്കു
പറഞ്ഞാൽ മനസ്സിലാകും.......
ഒന്നാം കിളി രണ്ടാം കിളി .....
പാട്ടുകേട്ടാണ് ഹാളിലേയ്‌ക്ക് ചെന്നത്.
നമ്മുടെ നായിക‌ ഫ്രണ്ടിൽ തന്നെയിരുപ്പുണ്ട്.
കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ ശ്രീനിവാസന്റെ അവസ്ഥയാണ്
എന്റേതെന്ന് ഓർത്തുപോയി.
അങ്ങനെ വല്ല ബന്ധമുണ്ടാകുമോ അവൾക്ക്.
ഏയ്, എന്നെ ഇഷ്ടമായി കാണില്ല
അതാകും ഒഴിവാക്കാൻ ശ്രമിക്കുന്നത്.
അങ്ങനെ പലചിന്തകൾ കടന്നുകൂടി.....
കൂടെ കിടന്നില്ലെങ്കിലും ഈ ഒരുമാസം കൊണ്ട് എന്റെ മനസ്സിനെ ഒരുപാട് ആകർഷിച്ചു ഓളുടെ സ്വഭാവം.
വയ്യാത്ത അമ്മയെ സ്വന്തം
അമ്മയെ പോലെയാണ്‌ നോക്കുന്നത്‌.
ഒന്നു കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നിയിട്ടുണ്ട് പലവട്ടം.
സഹോദരിയും കുഞ്ഞുങ്ങളും വീട്ടിൽവരുമ്പോൾ എന്തൊരു സ്നേഹമാണ് അവരോട്. ഈ കാലഘട്ടത്തിൽ ഇതുപോലുള്ള പെണ്ണിനെ കിട്ടാൻ പുണ്യം ചെയ്യണമെന്ന് എല്ലാവരും പറയുന്നു. ആ പുണ്യത്തെ അനുഭവിക്കാൻ എനിക്ക്
മാത്രം ഭാഗ്യമുണ്ടായിട്ടില്ല.
ഇന്ന് രാത്രി എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം മനസ്സിൽ ഉറപ്പിച്ചു.....
റൂമിലേയ്ക്ക് കടന്നു വന്നു. വേഗം ചെന്ന് വാതിൽ കൂറ്റിയിട്ടു. ഇനി അറ്റ കൈ പ്രയോഗം. എന്നെകൊണ്ട് കഴിയുമോ അറിയില്ല. ശ്രമിക്കാം ഒത്താൽ ഒത്ത്.
ജീവിതത്തിൽ ഒരുപാടുപേരോട്‌
പറഞ്ഞു നോക്കിയതായിരുന്നു എല്ലാം പരാജയം.എനിക്ക് വഴങ്ങില്ല .പക്ഷെ ഇവിടെ എനിക്ക് വിജയിച്ചെ മതിയാകൂ. ബുക്ക് നോക്കി മനഃപാഠമാക്കിയിരുന്നു
അതിന്റെ പിന്ബലമുണ്ട്......
"അടുത്തിരിക്കു."തിരികെ എന്തോ പറയുവനായി വന്നു.....
"വേണ്ട വേണ്ട കുട്ടി ഒന്നും പറയണ്ട എനിക്ക് ഊഹിക്കാം." മൗനമായി വന്നു അടുത്തേയ്ക്കിരുന്നു.....
"അമ്മ പറഞ്ഞു അല്ലെ ഞാൻ ചൂടനാണെന്നു.
അങ്ങനെ ഒന്നുമല്ല കുട്ടി ഞാൻ പാവമാ.
കാണാൻ മൊരട്ടുകാളയെപ്പോലെ ആണെന്നെയുള്ളൂ. ഉള്ളിൽ പൂച്ചകുട്ടിയാ."
"ഉം." ഉത്തരം ഒരു മൂളലിൽ മാത്രമായി ഒതുക്കി.
"വിശ്വസിച്ചില്ലെ, സത്യമായിട്ടും
ഞാൻ പാവമാണ് കുട്ടി."
"ഉം."വീണ്ടും ഒരു മൂളൽ.
"ഞാൻ തമാശയൊക്കെ പറയും.
കൂട്ടുകാരൊക്കെ പറയുന്നത് ഞാൻ
നല്ല തമാശകാരനാണെന്നാ."
"ഉം" എന്റെ ആറ്റുകാൽ അമ്മച്ചി ഈ മൂളൽ കണ്ടുപിടിച്ചവൻ പണ്ടാരമടങ്ങി പോകണെ.
"ഇപ്പോൾ തമാശ പറയാൻ മുട്ടിനില്ക്കുവാ.
രണ്ടണ്ണം എടുത്തു കാച്ചട്ടെ."
"ഞാൻ തലയണ മന്ത്രം സിനിമ കണ്ടായിരുന്നു." ബുക്കിന്റെ കാശ് പോയി, അതും ചീറ്റി, എന്റെ ശ്രീനിവാസൻ അണ്ണാ...
എന്നാലും ആ മുഖത്ത് പുഞ്ചിരിവിടർന്നിരുന്നു.....
"എന്താ ഇയ്യാൾക്ക് പറ്റിയെ, എന്നെ ഇഷ്ടമാകാത്തതു കൊണ്ടാണോ അകറ്റി നിർത്താൻ ശ്രമിക്കുന്നത്."
"ഏയ്, അങ്ങനെ ഒന്നും പറയരുതേ ഏട്ടാ,
എനിക്കിപ്പോൾ ഒരുപാട് ഇഷ്ടമാ ഏട്ടനെ."
"അത് വെറുതെ എന്നെ സമാധാനിപ്പിക്കാൻ പറയുന്നത് അല്ലെ."
"അല്ല ഏട്ടാ ശരിക്കും ഇഷ്ടമാ,
ഞാൻ ഏട്ടനിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിൽ പല കാരണങ്ങളുണ്ട്.
ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. ഇന്നെനിക്ക്
ഏട്ടനോട് എല്ലാം തുറന്നു പറയണം".
"പറയു എന്താണെങ്കിലും എന്നോട് തുറന്നു പറയൂ."
"വർഷങ്ങൾക്കു മുൻപ്,ഞാൻ
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം.
സ്കൂൾ വെക്കേഷൻ സമയം.
എല്ലാ വർഷവും വെക്കേഷന് കുടുംബവീട്ടിലാണ്‌ അടിച്ചു പൊളിക്കാറ്‌.
ആ വർഷവും കുടുംബവീട്ടിൽ തന്നെ പോകാൻ തീരുമാനിച്ചു. ഞാനും അനിയനും ചെറിയമ്മയുടെ മക്കളും അങ്ങനെ കുറച്ചു കുട്ടിപട്ടാളങ്ങൾ തന്നെ അവിടെയുണ്ട്.
അവരിൽ തലമൂത്തതായിരുന്നു ഞാൻ.....
വലിയച്ഛനും കുടുംബവുമാണ് കുടുംബവീട്ടിൽ താമസിക്കുന്നത്.
വെക്കേഷഞ്ഞു എല്ലാവരും വരുമ്പോൾ ഉത്സവലഹരിയിലാകും കുടുംബം......
എല്ലാ കുട്ടിപട്ടാളവും കിടക്കുന്നത് ഒരു റൂമിലാണ്.ഒരു ദിവസം രാത്രി കാലിൽ എന്തോ ഇഴഞ്ഞു കയറുന്നതുപോലെ തോന്നി. കണ്ണുകൾ ഞെട്ടലോടെ തുറന്നു.
പെട്ടന്നൊരു നിഴൽ രൂപം ആ നിലാവെളിച്ചത്തിൽ റൂമിൽ
നിന്നും പുറത്തേക്കുപോകുന്നത് ഞാൻകണ്ടു.
തനിച്ചിരുന്നു ഒരുപാട് കരഞ്ഞു......
കുട്ടികളെ വലിയച്ഛന്റെ മടിയിൽ
എപ്പോഴും പിടിച്ചിരുത്തുന്നത്‌
എന്തെന്ന് അപ്പോഴാണ് മനസ്സിലായത്.
അതിന് ശേഷം ഒരു വെക്കേഷനിലും
ഞാൻഅവിടെ പോയിട്ടില്ല......
ആ സംഭവം മനസ്സിനെ അലട്ടികൊണ്ടിരുന്നു.
അച്ഛനെപോലെ സ്നേഹിച്ച ചെറിയച്ഛന്റെ ഭാഗത്തുനിന്നും അങ്ങനെ സംഭവിച്ചപ്പോൾ
മനസ്സിലുണ്ടാക്കിയ വേദന താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.
സ്വന്തം അച്ഛനിൽ നിന്നുപോലും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. ഭയമാണ് ഏട്ടാ ഉള്ളില്. പുരുഷന്മാരെ കാണുമ്പോൾ വലിയച്ഛന്റെ മുഖമാണ് മുന്നിൽ വരുന്നത്.
എന്നെ വെറുക്കരുതേ ഏട്ടാ......
"കരയാതെ മോളെ. കൂടുതലായി
ഇഷ്ടം തോന്നുന്നു ഈ നിമിഷം,
ചെറുപ്പത്തിലേ മോൾക്കുണ്ടായ അനുഭവമാണ് ഇപ്പോഴും പിന്തുടർന്നുകൊണ്ടിരിക്കുന്നത്.
നമ്മുക്കൊരു നല്ല കൗൺസലറെ കാണിക്കാം.എല്ലാം ശരിയാകും.
ഒരുപാട് ബാല്യങ്ങൾക്ക് ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും.
കുടുംബത്തിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലാത്ത കാലം.
പഴയതെല്ലാം എന്റെ മോള് മറന്നേക്കൂ ,
നമുക്കു മുന്നിൽ വലിയൊരു
ജീവിതമുണ്ട്..."
"വേണം ഏട്ടാ,കുറച്ചു സാവകാശം കൂടി എനിക്കു തരൂ. മനസ്സിനെ പാകപ്പെടുത്തി എടുക്കാം ഞാൻ."
"സാരമില്ല ,എനിക്ക്പൂർണ മനസ്സോടെ
വേണംഎന്റെ മോളെ, നിന്ചുണ്ടിലെ
തേൻനുകരാൻ കാത്തിരിക്കാം ഞാൻ
എത്ര നാൾ വേണമെങ്കിലും".....
ശരൺ.....

#ബോംബെ


#ബോംബെ
***********
അമ്മയും ഞാനും മാത്രമടങ്ങിയ ചെറിയൊരു കുടുംബം.
എനിക്ക് രണ്ട് വയസ്സുള്ളപ്പോൾ ആക്‌സിഡന്റിൽ പപ്പാ മരിച്ചു.
മുന്നോട്ടുള്ള ജീവിതത്തിൽ
അമ്മ മാത്രമായിരുന്നു എല്ലാം.....
എന്നിട്ടും അമ്മയെ പൂർണമായി സ്നേഹിക്കാൻ എനിക്ക്‌
കഴിയുമായിരുന്നില്ല.
അതിനു കാരണങ്ങളുമുണ്ട്.....
എന്റെകാര്യത്തിൽ അമ്മ കാണിക്കുന്ന അധിക സ്വാതന്ത്യം എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു.അമ്മയുടെ ഉള്ളിൽ‌ ഭയമായിരുന്നു.അമ്മയുടെ ഭയപ്പാട്
എന്റെ സ്വാതന്ത്ര്യത്തെ പൂർണമായും തടങ്കലിലാക്കിയിരുന്നു.അമ്മയുടെ
ചില സമയത്തെ ഭാവ വ്യത്യാസങ്ങൾ ഉള്ളിൽ വേദനയായി മാറി........
സൗഹൃദങ്ങൾ 'അമ്മ അനുവദിച്ചിരുന്നില്ല.
ആരോഗ്യമുള്ള ശരീരം ഉണ്ടായിട്ടും
മരവിച്ച ശരീരംപോലെ ഇരുട്ടറയിൽ ജീവിക്കേണ്ടി വന്നു കാലങ്ങൾ.
മറ്റുള്ള കുട്ടികളെപ്പോലെ
സ്വതന്ത്രമായി പാറി നടക്കണം.
ഇഷ്ടങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും സഞ്ചരിക്കണം. 'അമ്മ ഒന്നും
അറിയുവാൻ ശ്രമിച്ചില്ല.....
തടങ്കലിൽ നിന്നും രക്ഷപ്പെട്ടത്.
കോളേജ് പഠനകാലമാണ്.അമ്മയ്‌ക്ക് തീരെ ഇഷ്ടമായിരുന്നില്ല.എന്റെ നിർബന്ധത്തിനു ഒടുവിൽ വഴങ്ങിതരുകയായിരുന്നു. നിബന്ധനകളോടെ........
അമ്മയുടെ തടവറയിൽ നിന്നും രക്ഷപെടുക അത് മാത്രമായിരുന്നു എന്റെ ലക്ഷ്യവും....‌
അപ്രതീക്ഷമായി ആണ് ആ കാൾ
എന്റെ ഫോണിലേയ്ക്ക് വന്നത്....
"ഹാലോ വിച്ചു."
"ഹാലോ! ഇത് താങ്കൾ ഉദ്ദേശിക്കുന്ന വ്യക്തിയല്ല.ഈ ഫോണിന്റെ ഉടമസ്ഥന് ആക്‌സിഡന്റ് പറ്റി. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേയ്ക്ക്
പൊയ്‌ക്കൊണ്ടിരിക്കുന്ന വഴിയാണ്.
ഇതിൽ ലാസ്‌റ്റ് ഡയൽ ചെയ്‌തിരുന്ന
നമ്പർ താങ്കളുടേതാണ്."
വിഷ്ണു, വിച്ചുവെന്ന് ഞാൻ വിളിക്കും.
സൗഹൃദം തൊട്ടറിഞ്ഞത് വിച്ചുവിലൂടെയായിരുന്നു ,
അവനുണ്ടായ ആക്സിഡന്റ് മനസ്സിനെ വല്ലാതെ ഉലച്ചു,ഞാൻ ഒരുപാട് തവണ പറഞ്ഞതാ ബൈക്കിലെ സ്പീഡ് കുറച്ചുഓട്ടിക്കണമെന്ന്,എനിക്കാണെങ്കിൽ ഈ സാധനം ഉരുട്ടാൻപോലും അറിയില്ല ....
വിച്ചുവിന്റെ വീട്ടിലറിയിച്ചു.
ഞാനുംഹോസ്പിറ്റലിലേയ്‌ക്ക്‌ തിരിച്ചു.
അമ്മയെ അറിയിച്ചിരുന്നില്ല.അറിയിച്ചാൽ നൂറുകാരണങ്ങൾ നിരത്തേണ്ടി വരും
എന്നത് കൊണ്ട് മാത്രമാണ്......
"ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞു."
ഡോക്ടറുടെ പ്രതികരണം
മനസ്സിനു ആശ്വാസമായി.
"രക്തം ഒരുപാട് പോയിരുന്നു.
ബ്ലഡ് ആവശ്യമാണ്".
നെഴ്‌സ് അറിയിച്ചു.......
ഇതുവരെയും രക്തദാനം ചെയ്‌തിട്ടില്ല.സുഹൃത്തുക്കൾ എല്ലാവരും
രക്തദാന മഹത്വത്തിനെ
കുറിച്ചു സംസാരിക്കാറുണ്ട്.
അന്നുമുതലെ ചിന്തിക്കുന്നതാണ്
രക്തദാനത്തെക്കുറിച്ച്.......
'അമ്മയറിഞ്ഞാൽ ജീവൻപോകും.
എന്റെ കൂട്ടുകാരനുവേണ്ടി
ഇതെങ്കിലും ഞാൻ ചെയ്യണ്ടെ.
അങ്ങനെ രക്തദാനം
ചെയ്യാൻ തന്നെ തീരുമാനിച്ചു.....
കുറച്ചു സമയം കഴിഞ്ഞിട്ടുണ്ടാകും.
നെഴ്‌സ് എന്നെ ഡോക്ടർ റൂമിലേയ്ക്ക്
വിളിപ്പിച്ചു .ബ്ലഡ് പരിശോധിച്ചതിൽ?.
നെഴ്‌സ് പൂർണമായി ഒന്നും വ്യക്തമാക്കുന്നില്ല....
പരിഭ്രമം മുഖത്തു നിഴലിച്ചിരുന്നു.
എനിക്കെന്തെങ്കിലും?
ഡോക്റ്ററിന്റെ റൂമിലേയ്‌ക്ക്‌
ചെല്ലുമ്പോഴും പല പല
ചിന്തകളിലൂടെ മനസ്സ് സഞ്ചരിച്ചിരുന്നു....
ഡോക്ടറിന്റെ വിവരണത്തിൽ
ജീവിതത്തിൽ ഇങ്ങനെയൊരു
മാറ്റം സംഭവിക്കുമെന്ന് ഒരിക്കൽപോലും
പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.......
"രാജ്യത്ത് കണ്ടുവരുന്ന വിരളമായ ഒരു രക്തഗ്രൂപ്പ് ആണ് താങ്കളുടേത്. ബോംബെ രക്തഗ്രൂപ്പ് എന്ന് പറയും. ഇന്ത്യയില്‍ തന്നെ 400ല്‍ താഴെ ആളുകളില്‍ മാത്രമാണ് ബോംബെ രക്തഗ്രൂപ്പ് കണ്ടുവരുന്നത്.
പക്ഷേ, പലരും ഇപ്പോഴും ബോംബെ രക്തഗ്രൂപ്പിനെക്കുറിച്ച് അജ്ഞരാണ്. "
ഡോക്ടറുടെ മറുപടി
ഉള്ളിലെ പരിഭവംമാറി .കൗതുകമായി ആണ് വിശദീകരണം ഞാൻ കേട്ടത്.
അധികം ആർക്കുമില്ലാത്ത രക്ത ഗ്രൂപ്പ്......
"വളരെ അപൂര്‍വ്വമായ എ ബി ഒ ഗ്രൂപ്പില്‍പ്പെടുന്നവയാണ് . ആദ്യമായി ഇത് കണ്ടെത്തിയത് ബോംബെയിലെ ചില ആളുകളിലാണ്. അതുകൊണ്ടാണ് ഇതിന് ബോംബെ രക്തഗ്രൂപ്പ് എന്ന് പേര് വന്നത്.
ഏകദേശം 50 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ രക്തഗ്രൂപ്പ് കണ്ടെത്തിയത്. പാള്‍സ് കെ ഇ എം ആശുപത്രിയില്‍ ചികിത്സയ്ക്കു വന്ന ഒരു രോഗിയില്‍ ബി ഗ്രൂപ്പ് രക്തം അലര്‍ജി ഉണ്ടാക്കിയിരുന്നു. ഇതാണ് ബോംബെ രക്തഗ്രൂപ്പ് തിരിച്ചറിയാന്‍ കാരണമായത്.....
ഇതിന് മുൻപ് കേരളത്തിൽ ഒരാൾക്ക് ബോംബെ രക്ത ഗ്രൂപ്പ് കണ്ടെത്തിയിരുന്നു.
പക്ഷെ അദ്ദേഹം ഇന്നു ജീവിച്ചിരിപ്പില്ല. ആക്‌സിഡന്റിലാണ് തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ ഗ്രൂപ്പ് ബോംബെ രക്ത ഗ്രൂപ്പാണെന്ന്.ആ രക്തഗ്രൂപ്പ് ഉള്ളവര്‍ ഒരിക്കലും മറ്റ് രക്തഗ്രൂപ്പുകാരുടെ പക്കല്‍ നിന്നും രക്തം സ്വീകരിക്കാൻ കഴിയില്ല.
ആ കാരണത്താൽ അദ്ദേഹം
മരണത്തിനു കീഴടങ്ങുകയാണ്........
തിരികെ വീട്ടിലേക്കു മടങ്ങുമ്പോൾ
എല്ലാം ഞാൻ മനസ്സിലാക്കുന്നു.
അമ്മ എന്റെ ജീവിതത്തിൽ കാണിച്ച മുൻകരുതലുകളായിരുന്നു എല്ലാം.
എനിക്ക് എന്തെങ്കിലും സംഭിവിക്കുമോ
എന്ന ഭയത്തിലാകാം അമ്മ ഇതുവരെ ജീവിച്ചത്.ഞാൻ വിഷമിക്കുമെന്നു കരുതിയാകും എന്നോട് ഒന്നും പറയാതിരുന്നത്,ആ കാലിൽ
വീണ് മാപ്പ് ചോദിക്കണം......
അമ്മയിൽ നിന്നും ആ സത്യം ഞാൻ തിരിച്ചറിയുന്നു...
അന്ന് രക്തം കിട്ടാതെ മരിച്ചത് എന്റെ പപ്പയായിരുന്നു എന്ന സത്യം.
ഒരുപാട് അന്വേഷിച്ചു എന്നിട്ടും ബോംബെ
രക്തഗ്രൂപ്പ് കണ്ടെത്താൻ അവർക്കു സാധിച്ചില്ല,അതുപറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.... ..
ഞാൻ അമ്മയിൽ നിന്നും അനുവാദം വാങ്ങി.എന്റെ പപ്പയെപ്പോലെ രക്തം കിട്ടാതെ മരണത്തിന് ആരെയും വിട്ടുകൊടുക്കാൻ അനുവദിക്കില്ല.........
ഇന്ത്യയിൽ അഞ്ഞൂറോളം
ആൾക്കാരിൽ ബോംബെ രക്ത
ഗ്രൂപ്പ് കണ്ടെത്തി.എല്ലാവരെയും
ഒരു കുടക്കീഴിനുള്ളിൽ
കൊണ്ടുവരാൻ എനിക്കു കഴിഞ്ഞു......
അവർക്കെല്ലാവർക്കുമുള്ള മുൻകരുതലായിരുന്നു അത്‌......
ഇന്നൊരു യാത്രകഴിഞ്ഞു
തിരിച്ചുവരുകയാണ്.
ബംഗാളി യുവാവിന് രക്തം
നല്‌കി ജീവൻ രക്ഷിച്ച
ആത്മവിശ്വാസത്തിൽ,അമ്മ എല്ലാ കാര്യത്തിലും പൂർണമായ
സപ്പോർട്ടോടു കൂടി എന്നോടൊപ്പമുണ്ട്........
രക്തദാനം ജീവദാനം
**-**-**-**-**-**-**-**-**
#രക്തദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
* 18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്.
* ശരീരഭാരം മിനിമം 45 കിലോഗ്രാം എങ്കിലും ഉണ്ടായിരിക്കണം.
* ദാതാവിന്‍റെ രക്തത്തില്‍ 125g/L ഹീമോഗ്ലോബിന്‍ എങ്കിലും ഉണ്ടാകണം.
* രോഗ ബാധയുള്ളപ്പോള്‍ രക്തം ദാനം ചെയ്യരുത് .
* രക്തദാന വേളയില്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായിരിക്കണം.
ഇവര്‍ക്ക് രക്തദാനം നിഷിദ്ധം
* ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും അടുത്തയിടെ ഗര്‍ഭം അലസിയവരും
* ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ രക്തദാനം ചെയ്യരുത്.
* ഹൃദ്രോഗം, വൃക്കത്തകരാറുകള്‍ , ആസ്തമ , കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍
* രോഗചികിത്സയ്ക്കായി സ്റ്റീറോയ്ഡ് , ഹോര്‍മോണ്‍ എന്നിവ അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നവര്‍
* എച്ച് ഐ വി , സിഫിലിസ് , മഞ്ഞപ്പിത്തം, മലേറിയ എന്നീ രോഗങ്ങളുള്ളവര്‍
* മയക്കുമരുന്നിന് അടിമപ്പെട്ടവര്‍
* രക്തദാനത്തിന് 24 മണിക്കൂര്‍ മുന്‍പ് മദ്യം ഉപയോഗിച്ചവര്‍.....‍
നന്ദി :ശരൺ

ഞാൻ ഹീറോ


ഞാൻ ഹീറോ
==-==-==-==-==
അമ്മയുടെ
വയറുകീറാതെ-
പിറന്നുവീണു, 
ഡോക്റ്റേഴ്‌സിനും
അമ്മയ്‌ക്ക്‌ മുന്നിലും
ഞാൻ ഹീറോ ആയി......
ഹിന്ദു മുസ്ലിം കൃസ്ത്യൻ
എന്നു നോക്കാതെ
കൈയിലിരുന്ന ചോറ്റുപാത്രം
വിശക്കുന്നവരുടെ
മുന്നിലേയ്‌ക്കുനീട്ടി,
സമൂഹത്തിനും
കൂട്ടുകാർക്കു മുന്നിലും
ഞാൻ ഹീറോ ആയി.......
സ്നേഹിച്ച പെണ്ണ്
മറ്റൊരാളെ
സ്നേഹിക്കുന്നതറിഞ്ഞു,
പ്രണയം വിട്ടുകൊടുത്തു
പ്രണയത്തിന് മുന്നിൽ
ഞാൻ ഹീറോ ആയി.........
കിട്ടിയ ജോലികൾ
തിരസ്‌കരിച്ചു
പട്ടാളത്തിൽ ചേർന്നു,
നാടിനു മുന്നിൽ
ഞാൻ ഹീറോ ആയി.........
കാവൽ ഭടനായി
അവസാനശ്വാസം-
വരെയുംപൊരുതി
വീര്യമൃത്യു വരിച്ചു,
സഹപ്രവർത്തകർക്കു മുന്നിൽ
ഞാൻ ഹീറോ ആയി..........
ഭാരത് മാതാ കീ ജയ്
കീർത്തി ചക്ര
എന്റെ ശവകുടീരത്തിനു
മുകളിൽ വെയ്ക്കുമ്പോൾ,
ലോകത്തിനു മുന്നിൽ
ഞാൻ ഹീറോ ആയി........

ഇക്ക


ഇക്ക
=-=-=
ധം ബിരിയാണിയുടെ മണം റൂമിലാകെ
നിറഞ്ഞു .വായിൽവെള്ളമൂറാൻ തുടങ്ങി .
ഷൈനും നസീറുംപെട്ടി കെട്ടുന്ന തിരക്കിലാണ്‌.
സ്മിത്ത്‌ പുറത്തുപോയിരിക്കുവാണ്‌. ഇക്കയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങുവാൻ......
ഇക്ക കിച്ചണിൽ ബിരിയാണി തയ്യാറാക്കുന്ന തിരക്കിലും.ബിരിയാണി ചെമ്പിറക്കി വെച്ച് അവസാനം എന്തോ സൂത്രപണിയുണ്ട്.
അതിലാണ് ബിരിയാണിയുടെ രുചി
എന്നാണ് ഇക്ക പറയുന്നത്.
ഇക്കയുടെ ഓരോ നമ്പര്........
"ഇക്ക ബിരിയാണിയുടെ മണം പൊളിച്ചുട്ടോ.വായിൽ വെള്ളമൂറുന്നു."
എന്റെ പുകഴ്ത്തല് കേട്ട് ശടാന്ന് തന്നെ ഇക്കയുടെ മറുപടിയും വന്നു.......
"ഇന്നും കൂടിയെ ഉള്ളു .....
ബിരിയാണിയുടെ മണംവന്നാലേ നിങ്ങളൊക്കെ എന്നെ ഓർക്കുള്ളൂ.. എനിക്കറിയാം.കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല.ഞാൻ പോകുമ്പോൾ അറിയും".......
"ഇക്ക അങ്ങനെ ഒന്നും പറയരുതെ,
ഇക്ക നമ്മുടെ മുത്തല്ലേ."
വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് തിരശീല.മണലാരണ്യ ജീവിതം അവസാനിപ്പിച്ചു ഇക്ക നാട്ടിലേയ്ക്ക് തിരിക്കുകയാണ്........
വയനാട് കാരനായ ഒരു സാധുമനുഷ്യൻ.
ഭാര്യയും രണ്ടു മക്കളും.
സുൽഭീക്കറും,സോഫിയയും..
രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു.
സോഫിയയുടെ നിക്കാഹ്
രണ്ടു വർഷം മുന്നെയാണ് കഴിഞ്ഞത്. ഒരുകുട്ടിയുമുണ്ട്.അവരുടെ ബർത്ഡേ തീയതി പോലും നമുക്ക് കൃത്യമായിട്ടും അറിയാം.ആ ദിവസങ്ങളിൽ എല്ലാം
റൂമിൽ ബിരിയാണി ചെമ്പ്
പൊട്ടുന്നതല്ലേ.......
നമ്മൾ നാല് ചെറുപ്പക്കാരോടൊപ്പം
നമ്മുടെ സ്വന്തം ഇക്കയും.പൊന്നു പോലെ നോക്കി.നമ്മൾ ഇക്കയെ അല്ല.ഇക്ക നമ്മളെയാണ് എന്നുവേണം പറയുവാൻ.
ഇക്കയെ ഓർത്താൽ തീർച്ചയായും ധം ബിരിയാണി ഓർത്തു പോകും.ഇക്കയുടെ ധം ബിരിയാണി കമ്പനിയിൽ തന്നെ ഫേമസ്സാണ്.
ആ രുചിയും സ്നേഹവും ഇന്നത്തെ
ദിവസം കൊണ്ട് കഴിഞ്ഞു.
നാളെ രാവിലെത്തെ ഫ്ലൈറ്റിന് ഇക്ക
നാട്ടിലേയ്ക്ക് തിരിക്കുകയാണ്.......
പുറപ്പെടുവാനായി ഇക്ക പുറത്തേയ്ക്കിറങ്ങി. ഗിഫ്റ്റ് ഇക്കക്ക് കൈമാറി.....
"ഇതൊന്നും വേണ്ടായിരുന്നു മക്കളെ."..ഇക്കയുടെ കണ്ണുകൾ നിറഞ്ഞു....
"ഇക്ക ദാ സെന്റി ആകുകയാണല്ലോ."
എപ്പോഴും കളിയാക്കാൻ ഇക്കമാത്രമേയുള്ളൂ.അത് ഇക്കയും ആസ്വദിക്കുകയും ചെയ്യും.പ്രായം ഒന്നും സൗഹൃദത്തിന് വിലങ്ങു തടിയേ അല്ല.അമ്പത് കാരനും ഇരുപത്തിയഞ്ചു വയസ്സായവരോട് ചേർന്നാൽ അവർ ചെറുപ്പമാകും.....
"ഒന്നു പോടാ കളിയാക്കാതെ.".....
"എന്തെങ്കിലും അറിഞ്ഞോ അറിയാതെയോ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ഇക്ക നമ്മളോട് ക്ഷമിക്കണം."...സ്മിത്തിന്റെ സെന്റി ഡയലോഗ് ഇക്കയെ കരയിപ്പിക്കാനുള്ള പരിപാടിയാ.....
"എന്നെ നിങ്ങൾ കരയിപ്പിച്ചിട്ടേ വിടുള്ളൂ അല്ലെ.ദുഷ്ടൻ മാരെ."എല്ലാവരും ചേർന്നു ഇക്കയെ മുറുകെ കെട്ടിപ്പിടിച്ചു .കുറച്ചു നേരം അങ്ങനെ ചേർന്നു നിന്നു.....
തല തെറിച്ച നമ്മുടെ ജീവിതത്തിൽ വഴികാട്ടിയായിരുന്നു ഇക്ക.ആർക്കും എന്ത് സഹായത്തിനും ആരുടെയും കൂടെ നില്‌ക്കും.
ഇന്ത്യക്കാരനാണോ ബംഗാളി എന്നോ നോക്കാതെ .ഭൂമിയിൽ ചില മനുഷ്യർ
മാത്രമേ ഇക്കയെപോലെയുള്ളൂ.
ഇക്കയിൽ നിന്നും നമ്മുടെ ജീവിതത്തിലേയ്ക്ക് ഒരുപാട്
കാര്യങ്ങൾപകർത്താൻ കഴിഞ്ഞിട്ടുണ്ട്.......
ഇക്കയെ ഒന്ന് ദേഷ്യപ്പെടുത്തുവാൻ
എന്തല്ലാം വേലത്തരങ്ങൾ നമ്മൾ കാട്ടി
കൂട്ടി.ആ ചുണ്ടിൽ നിന്നും പുഞ്ചിരിമായാതെ
നില്ക്കും. എന്നും ആ പുഞ്ചിരി നിലനില്‌ക്കട്ടെ.......
മരിച്ചുപോയ എന്റെ അച്ഛന്റെ സ്ഥാനമായിരുന്നു.കുടുംബത്തിലെ ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ട
വന്ന സാഹചര്യങ്ങളിലും ഇക്കയുടെ അഭിപ്രായമാണ് ഞാൻ കേട്ടിരുന്നതും പ്രവർത്തിച്ചതും.എന്നോട് അല്പം
വാത്സല്യം കൂടുതൽ ഉണ്ടായിരിന്നു എന്നു വേണം പറയുവാൻ.ആ ഇക്ക ഇന്ന് പടിയിറങ്ങുകയാണ്.എല്ലാവരുടെയും കണ്ണുകളിലും ഇക്കയോടുള്ള സ്നേഹത്തിന്റെ ആഴങ്ങൾ അറിയാം....
കാലങ്ങൾ കടന്നുപോയി.റൂമിൽ ധം ബിരിയാണിയുടെ മണമില്ല.ആദ്യ കുറച്ചു നാളുകളിൽ ഇക്കയുമായി കോൺടാക്ട് ഉണ്ടായിരിന്നു.അവസാനമായി ഇക്കപറഞ്ഞത് ഓർക്കുന്നു ഞാൻ കുറച്ചുനാൾ യാത്രയിലാകും.
അതിന് ശേഷം ഇക്കയുടെ ഫോൺ ഓഫായിരുന്നു......
ഇക്കയെമറന്നുതുടങ്ങിയിരുന്നു.
പ്രവാസചൂടിലെ പ്രാരാബ്ധങ്ങള്‍
പലരെയും പലതും മറക്കുവാൻ പ്രേരിപ്പിക്കും എന്നതാണ് സത്യം.
ഓർക്കുവാനുള്ള സാഹചര്യം വരുമ്പോൾ തീർച്ചയായും ഓർക്കും......
നാട്ടിൽ പോകുവാൻ ലീവ് ആയി.
വിവാഹമുണ്ടാകും.ഇക്കയെ കോൺടാക്റ്റ് ചെയ്യുവാൻ‌ ശ്രമിച്ചിട്ട് ഒരുരക്ഷയുമില്ല,
നമ്പർ ഓഫാണ്,നാട്ടിലെത്തി ഇക്കയെ കാണാൻ തന്നെ തീരുമാനിച്ചു.........
ഇക്കയുടെ അഡ്രസ് ഡയറിയിൽ നിന്നും തപ്പിയെടുത്തു.തിരുവനന്തപുരത്തു നിന്നും വയനാടുവരെ ഒരു യാത്ര.
വയനാട്ടിലേയ്ക്കുള്ള യാത്ര പണ്ടേ ആഗ്രഹിച്ചിരുന്നതാണ്‌.കൂടെ സുഹൃത്തുക്കളും.ബാച്ചിലർ പാർട്ടിയായി ഒരു വിനോദയാത്ര.അതാണ് പ്ലാൻ.......
വയനാട് ചെന്ന് ഇക്കയെയുംകൂട്ടി നാട് ചുറ്റണം.പിന്നെ നമ്മുടെ ഇക്കയുടെ ധം ബിരിയാണിയും.കൂട്ടുകാരുടെ ഇടയിലും ഇക്കയുടെ ബിരിയാണി ഫേമസായി .എന്റെ നാവല്ലേ.അങ്ങനെ ആട്ടവും പാട്ടുമായി ഞങ്ങൾ യാത്ര തിരിച്ചു.പ്രകൃതിയുടെ വശ്യ മനോഹാരിതയാർന്ന നാട്ടിലേയ്ക്ക്........
ഇക്ക തന്ന അഡ്രസ്സിൽ അന്വേഷിച്ചു.
അതു തന്നെയായിരുന്നു വീട്.പക്ഷെ ഇക്ക അവിടെയുണ്ടായിരുന്നില്ല.വാടകക്ക് കൊടുത്തിരിക്കുകയാണ് .
അവിടെ നിന്നും അഡ്രസ്സ് കിട്ടി.
വയനാടിന്റെ മറുസൈഡിലേയ്‌ക്കായി
പിന്നത്തെ യാത്ര.........
തട്ടു തട്ടായി കിടക്കുന്ന മലനിരകൾ.എങ്ങും പച്ചപ്പ്.‌പാതകൾ ശാന്തം.ഇടയ്ക്കു മാത്രം എതിർ ദിശയിൽ നിന്നും വരുന്ന വാഹനം മുന്നിലേയ്ക്ക് ചെല്ലുന്തോറും പല കാഴ്ചകൾ.ആ യാത്ര മലയുടെ
മുകളിൽ അവസാനിക്കുകയാണ് .....
ലിപികളിൽ തണൽ വീട് എന്ന്
എഴുതിയ കവാടത്തിനകത്തൂടെ
വാഹനം കയറി ചെന്നു.വീടിന് മുന്നിൽ മനോഹരമായ പൂന്തോട്ടം കാണാം.
നട്ടും നനച്ചും കുറച്ചു വൃദ്ധർ.
അതിനിടയിൽ മുഖത്തു പുഞ്ചിരി
തൂകിയ ആ മുഖം ഞാൻ കണ്ടു..
നമ്മുടെ ഇക്കയെ......
കുടുംബം ഉപേക്ഷിച്ച അനാഥരുടെ
കൂട്ടത്തിൽ എന്റെ ഇക്കയും.
കണ്ണുകൾക്ക് വിശ്വസിക്കാൻ
കഴിയുന്നില്ല.കുടുംബത്തെ അത്രത്തോളം നെഞ്ചോട് ചേർത്തുവെച്ചിരുന്നു.
കുടുംബത്തെ സ്നേഹിക്കുന്ന എല്ലാ പ്രവാസിയുടെയും അവസ്ഥ ഇക്കയെപോലെ തന്നെയാകും അവസാനിക്കുക.കണ്ണിലെ നനവ് തുടച്ചു വാഹനത്തിന് പുറത്തേക്കിറങ്ങി...........
എന്നെ ഇക്കയിവിടെ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല..........
വർഷങ്ങൾക്കു ശേഷം അപ്രതീക്ഷമായ
കൂടിച്ചേരൽ...എല്ലാ വൃദ്ധരുടെയും കണ്ണുകളിൽ വാഹനത്തിനുള്ളിൽ ആരെന്നറിയാനുള്ള ആകാംക്ഷ
നിറഞ്ഞു നിന്നു...മക്കളെയോ കൊച്ചു മക്കളായോ പ്രതീക്ഷിച്ചിരിക്കുകയാകും
ആ മുഖങ്ങൾ.........
പക്ഷെ ഇക്ക മാത്രം നോക്കിയിരുന്നില്ല...
ആരെയും പ്രതീക്ഷിക്കുന്നുണ്ടാകില്ല....
"ഇക്കാ......" എന്റെ ശബ്ദം ഇക്ക ഒരിക്കലും ഇവിടെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
മണ്ണ് ചവിട്ടി മെതിച്ചു വെപ്രാളപ്പെട്ടു എന്റെ
മുന്നിലേക്ക് തെറിച്ചു വരുന്ന ഇക്ക.ഒരുകാല് നിലത്തു ഉറക്കുന്നുണ്ടായിരുന്നില്ല.മുറുകെ കെട്ടിപിടിച്ചു.ആ മുഖത്തെ പുഞ്ചിരിമാഞ്ഞു.
വികാരഭരിതമായ നിമിഷങ്ങൾ........
എന്റെ ചിന്ത തെറ്റായിരുന്നു.
ഇക്കയുടെ തൊണ്ടയിടറി കടന്നുപോയ ദിനങ്ങൾ പറയുമ്പോൾ.രണ്ടു വർഷം മുന്നെ
നടന്ന ആക്സിഡന്റ്.കുടുംബത്തെ മുഴുവൻ കൊണ്ടുപോയി.ഇക്കയെ മാത്രം ദൈവം വിളിച്ചില്ല.ആക്‌സിഡന്റിൽ ഇക്കയുടെ ഒരുകാല് നഷ്ടമായി.എന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുന്ന ഇക്ക.എങ്ങനെ സമാധാനപ്പിക്കും അറിയില്ല.കരയട്ടെ ആ നെഞ്ചിലെ വേദന അല്പമെങ്കിലും കുറയട്ടെ..........
ഞാൻ ഒരിക്കലിവിടെ വരുമെന്ന് ഇക്ക പ്രതീക്ഷിച്ചിരുന്നു.അവിടെ എല്ലാവർക്കും എന്നെ പരിചയപ്പെടുത്തുകയാ.
"എന്റെ മോനാണ്‌"എന്റ്റെ കണ്ണുകൾ നിറയുന്നുണ്ട്...
"കൊതിയനാ, എന്നെകാണാൻ വന്നതല്ല.
എന്റെ ബിരിയാണി കഴിക്കാൻ വന്നതാ."ഉള്ളിലെ ഭാരം എല്ലാം ഇറക്കിവെച്ചു ഇക്ക എന്റെ മുന്നിൽ ചിരിക്കുവാൻ ശ്രമിക്കുകയാണ്.
ചില ജീവിതങ്ങളെ വിധി അമ്മാനമാടിക്കൊണ്ടിരിക്കും,
ഇവിടെയുള്ള ഓരോജീവിതങ്ങൾക്കും ഒരുപാട് സങ്കട കഥകളുണ്ട് പറയുവാൻ..
എന്റെ സാന്നിദ്ധ്യം ഇക്കക്ക് ഒരുപാട് സമാധാനം നൽകുന്നുണ്ട്‌.ഇവിടെയുള്ള ഓരോ മുഖങ്ങളിലും സന്തോഷം നിറഞ്ഞു നില്ക്കുന്നത് കാണാം.ദുഃഖങ്ങൾ എല്ലാം മാറ്റിവച്ചു.ആട്ടവും പാട്ടുമായി
എല്ലാവരും ഇക്കയുടെ ധം ബിരിയാണി പാചകത്തിലേക്കു ചേർന്നു......
എന്റെ കൈകൊണ്ട് എല്ലാവർക്കും ബിരിയാണി വിളമ്പി.ഇക്കയുടെ അരികിലായി ഞാനും.ആ ബിരിയാണി ചോറിൽ പഴയ രുചിയില്ല.കണ്ണുനീരിന്റെ ഉപ്പുരസം മാത്രം.എനിക്ക് ഇപ്പോൾ മനസ്സിലാകുന്നു ഇക്ക ബിരിയാണി ചെമ്പിലിടുന്ന സൂത്രം എന്താണെന്ന്.
സന്തോഷവും സമാധാനവും സ്നേഹവുമായിരിന്നു.മനസ്സ്
നഷ്ടമായിരിക്കുന്നു.ഒരു കൈകൊണ്ട് ഇക്കയുടെ കൈയിൽ അമർത്തിപ്പിടിച്ചു.
മുന്നിലോട്ടുള്ള ജീവിത പ്രതീക്ഷ അതിലുണ്ടായിരുന്നു........
വാഹനം ചുരമിറങ്ങുമ്പോൾ നനവൂറും കണ്ണുകൾ നമ്മളെ തന്നെ നോക്കി നില്പ്പുണ്ടായിരുന്നു.
അവരെയും ആരെങ്കിലും
കൂട്ടികൊണ്ടുപോകുവാൻ വരുമെന്ന പ്രതീക്ഷയിൽ.ഞാനും സുഹൃത്തുക്കളും രണ്ടുകൈകളിലായി ഇക്കയെ മുറുകെപ്പിടിച്ചു.........
നമ്മുടെ റൂമിൽ ഇന്ന് ധം
ബിരിയാണിയുടെ മണമുണ്ട്....
ഇക്ക പഴയ കമ്പനിയിൽ തന്നെ
ഓഫീസിൽ ജോലിക്കു കയറി.......
നിങ്ങൾ കണ്ടോ കുട്ടികളെപ്പോലെ
ചുണ്ടിൽ പുഞ്ചിരിയും വിതറി എന്നെ
തല്ലാൻ ഓട്ടിക്കുന്നത്‌.....
"ഇക്കയെ ഇനിയൊരു കല്ല്യാണം
കഴിപ്പിക്കണം". എന്നു പറഞ്ഞതിതിന്റെ
കട്ട കലിപ്പിലാണ് എന്നെ ഓട്ടിക്കുന്നത്....
അപ്പോൾ പിന്നെ നമ്മൾ അങ്ങോട്ടേയ്ക്ക് ..... 😊
.....നന്ദി..

റാമിന്റെ ലെച്ചു - കഥ: കനൽ


കേസിന്റെ വിധി അടുത്ത മാസം
1/1/2017 തീയതിലേക്ക് മാറ്റി
വച്ചിരിക്കുന്നു.....
മരണ വിധിക്കായി
കാത്തിരിക്കുകയാണ്......
എന്റെ ശരീരത്തു അവശേഷിക്കുന്ന
ജീവന്റെ ഓരോ തുടിപ്പുകളും.......
അഞ്ച്പേരുടെ ജീവനെടുത്ത
ഈ കൈകൾക്ക് ഒരു വിറയിലും ഉണ്ടായിരുന്നില്ല........
നെഞ്ചിലേക്ക് കഠാരയിറക്കുമ്പോൾ.
മുഖത്തേയ്‌ക്ക്‌ ചീറ്റിയ ചൂട് രക്തവും
ഓരോ ജീവനുകളും ഈ കൈകളിലൂടെ പിടഞ്ഞു ഇല്ലാതാകുമ്പോഴും നെഞ്ചിലെ കനൽ അണഞ്ഞിരുന്നില്ല ......
ആരായിരുന്നു ഞാൻ......
കൊച്ചി നഗരത്തിലെ പേടി സ്വപ്നം....
നഗരത്തെ വിറപ്പിച്ചിരുന്ന റൗഡി.....
ബുള്ളെറ്റ് റാം,പരുന്തു റാം.....
അതാണ് പിള്ളേര് എനിക്കിട്ട പേര്.
പരുന്ത് ഒന്ന് ആഗ്രഹിച്ചാൽ അത് നേടിയിരിക്കും.......
കൊട്ടേഷൻ,കള്ളക്കടത്ത്‌, റിയൽ എസ്റ്റേറ്റ് ,നിശാപാർട്ടികളിലെ ബ്രൗൺ ഷുഗർ സപ്ലൈ,
കൊച്ചി നഗരത്തിൽ ഓരോ ഡീലിലും പരുന്തിന്റെ കൈകളുണ്ടായിരുന്നു ,
വമ്പൻ സ്രാവുകൾക്കു വേണ്ടപ്പെട്ടവൻ,
കൊച്ചി നഗരത്തിൽ കിരീടം വയ്ക്കാത്ത രാജാവ്........
കൊണ്ടും കൊടുത്തും കയ്യൂക്കോടെ കൊച്ചിനഗരത്തെ അടക്കി ഭരിച്ചിരുന്ന കാലം........
അന്നൊരു ന്യൂഇയർ ദിനമായിരുന്നു ...
പണപ്പിരിവിനു വേണ്ടി കൊച്ചി
നഗരത്തിലൂടെ പരുന്തുപോലെ
ബുള്ളെറ്റിൽ മുന്നിലേയ്ക്ക് പാഞ്ഞു ....
ആ യാത്ര അധികം നീണ്ടു നിന്നിരുന്നില്ല ....
ലെച്ചുവിനെ അന്നായിരുന്നു
ആദ്യമായി കാണുന്നത്......
അതൊരു ആക്സിഡന്റ് ആയിരുന്നു.....
ബുള്ളറ്റിന്റെ ഫ്രണ്ടിലേയ്ക്ക് വീണ
 കുട്ടിയെ ഇടിച്ചു തെറിപ്പിച്ചു.....
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണു. തലപൊട്ടി രക്തം വാർന്നൊഴുകാൻ തുടങ്ങി. ഒരു നിമിഷത്തെ എന്റെ അശ്രദ്ധകൊണ്ട് സംഭവിച്ച ആക്‌സിഡന്റ്‌.....
വലിയ തെറ്റുകൾ ചെയ്തിട്ടുണ്ട് .
ഇതുവരെയും ഒരു സ്ത്രീയുടെ ചോര
എന്റെ കൈകളിൽ പുരണ്ടിട്ടില്ല....
ഉപേക്ഷിച്ചിട്ട് പോകുവാൻ മനസ്സു വന്നിരുന്നില്ല......
ഇരു കൈകളിലേയ്‌ക്ക് ‌കോരി എടുക്കുമ്പോൾ, വിറയ്ക്കുന്ന ശരീരവുമായി എന്റെ മുഖത്തേയ്ക്കു തന്നെ ഉറ്റു നോക്കുന്ന നിറഞ്ഞ കണ്ണുകൾ .എന്റെ ഹൃദയത്തിൽ വേദനയോടെ ആഴ്ന്നിറങ്ങി......
 രക്തം ഒഴുകുന്നു ശരീരമോടെ
അടുത്തുള്ള ആശുപത്രിൽ
എത്തിക്കാനുള്ള വെപ്രാളമായിരുന്നു.....
വേണ്ടപ്പെട്ടവരുമായി ബന്ധപ്പെടുവാൻ ഹോസ്പിറ്റലെ അധികൃതർ
പറഞ്ഞപ്പോഴാണ് ആ കുട്ടിയുടെ കൈയില് തൂക്കിയിരുന്ന ബാഗ് ശ്രദ്ധിച്ചത്....
ഉള്ളിലെ അറയിലായി ചെറിയ ബുക്കും .....
അതിൽ രണ്ടു നമ്പർ മാത്രമേ കുറിച്ചിരുന്നുള്ളൂ.......
എന്നെ അത്ഭുത പെടുത്തിയത്......
അതിലെ ഒരുനമ്പർ എന്റേതായിരുന്നു .... ഇതുവരെയും കാണാത്ത പരിചയമില്ലാത്ത മുഖം. എങ്ങനെ നമ്പർ ....?
മറു നമ്പറിലേയ്ക്ക് കാൾ ചെയ്‌തു.
ഒരു സ്ത്രീ കാൾ അറ്റൻഡ് ചെയ്‌തത്‌.
ഓർഫണെജിലെ നമ്പർ ആയിരുന്നു അത് .
ആക്സിഡന്റ് വിവരങ്ങൾ അറിയിച്ചു നിമിഷങ്ങൾക്കകംകുറച്ചു സ്ത്രീകൾ
അവിടെ നിന്നും എത്തിയിരുന്നു ....
"അപകടനില തരണം ചെയ്‌തു."
ഡോക്ടറുടെ മറുപടി കേട്ടത്തിന്
ശേഷമാണ് ശ്വാസം പൂർണ സ്ഥിതിയിലേയ്‌ക്ക്‌ എത്തിയിരുന്നത്‌...
ഇതുവരെ തോന്നാത്തൊരു കുറ്റബോധം മനസ്സിനെ ഒന്നുലച്ചിരുന്നു.....
ഹോസ്പിറ്റലിലെ ബില്ല് എല്ലാം
 സെറ്റിൽ ചെയ്‌തിറങ്ങുമ്പോഴും...
മനസ്സിൽ ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയിരുന്നില്ല...എന്റെ നമ്പർ
എങ്ങനെ ആ ബുക്കിൽ വന്നു.....
ഓരോ ദിവസവും ഹോസ്പിറ്റലിലെ റിസപ്ഷൻ വരെ എത്തിയിരുന്നു .
അസുഖ വിവരങ്ങൾ അന്വേഷിച്ചു.
ദിവസങ്ങളോരോന്നും കടന്നുപോയി.
ഒരു നാൾ ഹോസ്പിറ്റൽ എത്തിയപ്പോൾ അവർ അവിടെ നിന്നും ഡിസ്ചാർജ്
ചെയ്‌തു പോയിരുന്നു ....
ആ കണ്ണുകൾ എന്റെ ഹൃദയത്തിൽ
ആഴ്ന്നിറങ്ങിയിരുന്നോ.?എനിക്കറിയില്ല...
റിസപ്ഷനിൽ നിന്നും സാർ എന്ന വിളികേട്ടാണ് തിരിഞ്ഞു നോക്കുന്നത്...
"സാർ ആ കുട്ടി ഇവിടെ ഒരു ലെറ്റർ ഏൽപ്പിച്ചിരുന്നു.. സാറിനെ
ഏൽപ്പിക്കാൻ പറഞ്ഞു ".......
ജീവിതത്തിൽ ആദ്യമായി എനിക്കൊരു ലെറ്റർ....എന്താകും അതിനുള്ളിൽ
കുറിച്ചിട്ടുണ്ടാവുക.എന്നെ അറിയാമോ ,?
ആകാംഷാഭരിതമായ നിമിഷങ്ങളിലൂടെ
മനസ്സ് ഒരുനിമിഷം കടന്നുപോയി .....
പ്രിയപ്പെട്ട റാം ഏട്ടന്....
 എന്റെ പേര് ലക്ഷ്മി...
ഇഷ്ടമുള്ളവർ ലെച്ചു എന്ന് വിളിക്കും...
റാം ഏട്ടൻ എന്നെ ലെച്ചു എന്ന് വിളിച്ചാൽ മതി... അതാണ് എനിക്ക് ഇഷ്ടം...സ്വന്തമെന്നു പറയുവാൻ ഓർഫണെജിലെ
അന്തേവാസികളല്ലാതെ ആരുമില്ല....
ഏട്ടന്റെ കാര്യങ്ങളും എനിക്കറിയാം....
ഏട്ടൻ എന്നോട് ക്ഷമിക്കണം അന്നത്തെ ആക്സിഡന്റ് ഞാൻ മനഃപൂർവം സൃഷ്ട്ടിച്ചതാണ്...ഏട്ടന്റെ മുന്നിൽ
വരുവാൻ എന്റെ മുന്നിൽ
അങ്ങനെയൊരു വഴിയുള്ളായിരുന്നു....
ഞാൻ ടീച്ചറാണ്...അതിന് കാരണം ഏട്ടനാണ് ഏട്ടന്റെയുള്ളിലെ ആരും കാണാത്ത നല്ല മനസ്സാണ്...നന്ദിയും കടപ്പാടും എങ്ങനെ വീട്ടും എനിക്കറിയില്ല....
ഒന്ന് മാത്രം എനിക്കറിയാം..എന്റെ മനസ്സ്
ഏട്ടന് അർപ്പിച്ചു കഴിഞ്ഞു ...ഏട്ടൻ എന്നെ സ്വീകരിക്കണം...ഞാൻ കാത്തിരിക്കും... ഏട്ടന്റെ മാത്രംലെച്ചു...
ക്രൂരനായ മനുഷ്യൻ.എല്ലാവരുടെ
ഉള്ളിലും അറപ്പും വെറുപ്പുമുള്ള മുഖം. .. അങ്ങനെയുള്ള എന്നെ സ്നേഹിക്കാൻ
ഒരു പെൺകുട്ടിയോ.....
അതൊരിക്കലും ശരിയാകില്ല.....
ബുള്ളറ്റ് മുന്നിലേയ്ക്ക് പാഞ്ഞു...
തെരുവോരത്തു ജനിച്ച എനിക്ക് അന്നം
തന്നത് തെരുവിന്റെ മക്കളാണ്.....
ഒരു പ്രാന്തി തള്ളയുടെ വയറ്റിൽ
നിന്നുമാണ് പിറന്നു വീണത് എന്ന് ആരൊക്കയോ പറഞ്ഞകേട്ടറിവ്‌.....
തെരുവിൽ കിടന്ന മക്കളെ പഠിപ്പിച്ചു.
എന്റെ അവസ്ഥ അവർക്ക് വരരുതെന്ന് ആഗ്രഹിച്ചു, അവരുടെ രക്ഷകൻ ഞാനെന്ന് ഒരിക്കലും അറിയരുതെന്ന് ആഗ്രഹിച്ചു.......
അനാഥരായി കഴിയുന്ന അമ്മമാരെ ഏറ്റെടുത്തു, ...വഴിയോരത്തു ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാനത്തിനു വിലപറയാൻ വന്നവന്റെ തല തല്ലിപ്പൊളിച്ചു. അവിടെനിന്നും തുടങ്ങി എന്റെ പ്രയാണം...
കൈയൂക്കാണ് മുന്നിലോട്ടുള്ള വഴിയെന്ന് തിരിച്ചറിഞ്ഞ നാളുകൾ....പലതെറ്റായ
 വഴികളിലൂടെയും സഞ്ചരിച്ചിരിക്കേണ്ടി വന്നു .....പുഴുത്ത പട്ടിയപോലെ ഏതെങ്കിലും തെരുവോരത്തു എന്റെ ശരീരവും ഒരുനാൾ ഉണ്ടാകും...കരയുവാൻ ആരും വേണ്ട...
.....വാളെടുത്തവൻ വാളാൽ....
അങ്ങനെയുള്ള എന്റെ ജീവിതത്തിൽ
ഒരു പെണ്ണിന് സ്ഥാനമുണ്ടായിരുന്നില്ല ......
കടലിന്റെ തീരം.....തിരമാലകൾ രോഷം കൊണ്ട് വിറയ്ക്കുന്നു.....ചുവന്ന സൂര്യൻ കടലിന്റെ മീതെ ജ്വലിച്ചു നില്ക്കുന്നു....
അരികിലായി ലക്ഷ്മിയും.....
എന്റെ മറുപടി അവളെ ഒരുപാട് വേദനിപ്പിച്ചു കണ്ണുകൾ
ചുവന്നു തുടുത്തു .....
എനിക്കതിനെ കഴിയുള്ളു....
അവളുടെ സ്‌നേഹം തിരിച്ചറിയാഞ്ഞിട്ടല്ല....
ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞാനും....
മൗനങ്ങൾ കുറച്ചു നേരം കഥകൾ പറഞ്ഞിരുന്നു ..... .
ലെച്ചുവിന്റെ കണ്ണുനീർ കണ്ട് പിടിച്ചുനില്ക്കുവാൻ എനിക്ക്
അധികനേരം സാധിക്കുമായിരുന്നില്ല ....
അത്രത്തോളം ലെച്ചുവിലേയ്‌ക്ക്‌ എന്റെ മനസ്സടുക്കുന്നുണ്ട് ...
ആരുമില്ലാത്തവർക്ക് സ്നേഹിക്കാൻ കൂടെആരെങ്കിലും ഉണ്ടാകുമ്പോഴുള്ള മാറ്റമാകാം അത്....
ഇനി മുന്നോട്ട് ലെച്ചുവിനു വേണ്ടി മാത്രം ജീവിക്കുവാൻ തയ്യാറാവണം,
മനസ്സിനെ പറഞ്ഞു ബലപ്പെടുത്തി ......
മനസ്സിന്റെ കോണിൽ സ്നേഹത്തിന്റെയും ജീവിതത്തിന്റെയും നാമ്പുകൾ
 മുളപൊട്ടി .......
തിരമാലകളും....
ചുവന്ന സൂര്യനും.....
പ്രകൃതിയുടെ സമ്മതം അറിയിച്ചിരുന്നു....
മനസ്സ് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് സ്നേഹവും സാന്ത്വനവും..... .
നഷ്ടമായ ബാല്യത്തിന്റെ,യൗവ്വനത്തിന്റെ സ്നേഹ സുഖങ്ങൾ ...ലെച്ചുവിന്റെ സ്പർശനത്തിൽ തിരിച്ചറിയുവാൻ സാധിക്കുന്നുണ്ട് ...
നെഞ്ചിലേയ്ക്ക് ലെച്ചു ചാഞ്ഞു,
മുന്നോട്ടുള്ള ജീവിതത്തിലെ എല്ലാ പ്രതീക്ഷയും അർപ്പിച്ചു .....
എല്ലാം അവസാനിപ്പിക്കണം.പുതിയ മനുഷ്യനായി മുന്നോട്ട് ജീവിക്കണം.ഇനി മുന്നിലോട്ടുള്ള ജീവിതത്തിൽ ഈ പരുന്തു റാമിനെ ആരും കാണില്ല......
കാലങ്ങൾ കടന്നുപോയി...
തണുത്ത പുലരിയിൽ...എന്റെ നെഞ്ചിൽ ചൂടുപറ്റി മയങ്ങുന്ന ലെച്ചു...
എല്ലാം ഉപേക്ഷിച്ചു കൊച്ചി നഗരത്തോട്
വിട പറഞ്ഞിട്ട് രണ്ടു വർഷക്കാലം കഴിഞ്ഞിരിക്കുന്നു.....
ലെച്ചുവിന്റെ വയറ്റിലേക്ക് തടവി...
അച്ഛന്റെ തലോടൽ...ഇപ്പോൾ അഞ്ചു മാസ്സം ഗർഭിണിയാണ് ..ഒരു കുഞ്ഞുജീവനും കൂടി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു...
സന്തോഷകരമായ ദിനങ്ങളിലൂടെയാണ് ഈ രണ്ടു വർഷക്കാലം കടന്നുപോയത്...
ആരും തിരിച്ചറിയാൻ ഇല്ലാത്ത ഗ്രാമത്തിൽ നമുക്ക് നമ്മൾമാത്രമായി ജീവിതം ....
വാശിക്കാരിയാണ്.എപ്പോഴും അടുത്തു ഞാനുണ്ടാവണം. ഈ അവസ്ഥയിൽ എല്ലാ പെൺകുട്ടികളും അങ്ങനെയാകാം. എല്ലാ ആഹാരത്തിനോടും കൊതിയാണ്. എന്നാൽ ഒന്നും കഴിക്കുകയുമില്ല.....
ഓരോ ജീവിതങ്ങൾക്കും മാറ്റങ്ങളുണ്ടാകും . മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത് എപ്പോഴും സ്നേഹമായിരിക്കും .എന്റെ ജീവിതത്തിലെ മാറ്റങ്ങളുടെ തുലാസിൽ ലെച്ചുവിന്റെ സ്നേഹം മാത്രമേയുള്ളു . അല്ലങ്കിൽ ഇന്ന് ഏതെങ്കിലും ഓടയിൽ ഞാനിപ്പോൾ .
എന്തിനാ പഴയകാര്യങ്ങൾ ഞാനിപ്പോൾ ഓർക്കുന്നത് .....
ലെച്ചുവിന്റെ വിളികേട്ടാണ് റൂമിലേക്ക് ചെന്നത് .വാശിപിടിച്ചിരിക്കുവാ
കാരണം ഞാനിപ്പോൾ തൊട്ടിൽ വാങ്ങികൊടുക്കണം. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു.സിറ്റിയിൽ പോയാലെ വാങ്ങാനും കഴിയുള്ളു.
വാശിപിടിച്ചാൽ വാങ്ങി കൊടുക്കുന്നതുവരെ മുഖവും വീർപ്പിച്ചിരിക്കും.ഞാൻ ജോലിക്കു
പോയിക്കഴിഞ്ഞാൽ ഒറ്റയ്ക്കല്ലേള്ളു . തൊട്ടിൽ കൂടെയുള്ളപ്പോൾ
കുഞ്ഞടുത്തുള്ള തോന്നൽ......
കേട്ടപ്പോൾ ത്തന്നെ സങ്കടം തോന്നി. എന്തയാലും സിറ്റിവരെ പോകേണ്ടി വരും ...
"വാതിൽ അടച്ചു tv കണ്ടിരിക്ക്.ഞാൻ വേഗം പോയിട്ടുവരാം" .ഇറങ്ങുമ്പോൾ
വാതിപ്പടിയിൽ എന്നെനോക്കി
നിൽപ്പുണ്ടായിരുന്നു......
സിറ്റിയിൽ നല്ല തിരക്കായിരുന്നു .വണ്ടികൾ ഒച്ചുപോലെ ഇഴയുന്നുള്ളു. അങ്ങനെ സിറ്റിയിൽ എത്തിപ്പെട്ടു .കുട്ടികൾക്കുള്ള സാധങ്ങൾ വാങ്ങുന്ന മൊഞ്ചുള്ള കടയിൽ ത്തന്നെ കയറി. ഏറ്റവും വിലയുള്ള തൊട്ടിൽ തിരഞ്ഞെടുത്തു .കുട്ടികൾക്കുള്ള എല്ലാ സാധനങ്ങളും കടയിലുണ്ട് .കട മുഴുവനായി വാങ്ങാൻ തോന്നും.കുഞ്ഞു ഡ്രെസ്സുകളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല.
പോക്കറ്റിൽ യാത്ര ചിലവിനുള്ള പൈസ മാറ്റിവെച്ചു.കുഞ്ഞു ഉടുപ്പുകൾ നല്ലമണമുണ്ട്.കുഞ്ഞുങ്ങളുടെ അതേ മണം, എല്ലാം വാങ്ങണം. "അച്ഛന്റെ കൈയിൽ പൈസ ഇല്ലടാ.നീ ഇങ്ങു വാ നമുക്ക് എല്ലാം വാങ്ങാം."കുഞ്ഞിനെ ആഗ്രഹിക്കുന്ന
അച്ഛന്റെ മനസ്സായിരുന്നു....
ലെച്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടും.
ഈ കുഞ്ഞുടുപ്പുകൾ കാണുമ്പോൾ .
മനസ്സിലൂടെ ലെച്ചുവിന്റെ മുഖത്ത് വിരിയുന്ന സന്തോഷങ്ങൾ ഓർത്തുപോയി,
ഭർത്താവ് ഭാര്യക്ക് കൊടുക്കുന്ന അപ്രതീക്ഷ സമ്മാനം,തിരിച്ചു പ്രകടമാകുന്ന സ്നേഹം....
റോഡിലെ തിരക്കുകാരണം അല്പം വയ്കിയിരുന്നു...
അക്കരെ നിന്നു നോക്കിയപ്പോഴെ വീടിനു പുറത്തുള്ള ലൈറ്റ് അണഞ്ഞുകിടക്കുന്നു ... ഞാൻ വരുന്നതിന് മുന്നെ ഉറങ്ങിയോ.
തോടും വയലും കടന്നു വീട്ടിന്റെ മുന്നിൽ എത്തി......
മുന്നിലെ വാതിൽ തുറന്നു കിടക്കുന്നു....
വാതിൽ അടയ്ക്കാതെ കിടന്നോ.....?
റൂമിന്റെ ലൈറ്റ് ഓൺ ചെയ്‌തു....
കട്ടിലിലും കാണുന്നില്ല
 എവിടെപോയിരിക്കുവാ ......
അടുക്കള ഭാഗത്തുമില്ല....
എവിടെയാ ലെച്ചു നീ ....
മനസ്സിനുള്ളിലൂടെ തീ ഗോളങ്ങൾ പായുന്നുണ്ട് .രക്തം വളരെ കുറവാണെന്ന ഡോക്ടർ പറഞ്ഞത്,
തലകറക്കം അനുഭവപ്പെടാം ..... പുറത്തേക്കിറങ്ങി തലകറങ്ങി വല്ലതും വീണോ....ഓരോ നിമിഷവും മനസ്സിൽ പല ചിന്തകൾ കടന്നുവന്നിരുന്നു ....
ഉച്ചത്തിൽ വിളിച്ചു...
തിരിച്ചു വിളികേൾക്കുവാനായി....
അടുക്കള വാതിൽ തുറന്നു കിടക്കുന്നത്‌ അപ്പോഴാണ് ശ്രദ്ധിക്കുന്നത് ....
പുറത്തേക്കിറങ്ങി.. .... നെഞ്ചിടിപ്പിന്റെ വേഗത വർദ്ധിച്ചു വരുന്നു ....എവിടെയാണ് ലെച്ചു നീ ....എന്നെ ഭയപ്പെടുത്തുവാൻ ശ്രമിക്കുകയാണോ... "ലെച്ചു എന്നെ കളിപ്പിക്കാതെ. മുന്നിലേയ്ക്ക് വാ വേഗം....
ലെച്ചുവിന്റെ നമ്പറിലേയ്ക്കു വിളിച്ചു നോക്കി.ബെല്ല് കേൾക്കുന്നുണ്ടായിരുന്നില്ല ഫോൺ ഓഫാക്കി വച്ചിരിക്കുകയാണല്ലോ...
വീടിനു ചുറ്റിലും ലൈറ്റ് അടിച്ചു നോക്കി .... വീടിനു കുറച്ചുമാറി ഫോൺ നിലത്തു ചിന്നി ചിതറി കിടക്കുന്നു....ഇതങ്ങനെയാണ്‌
ഇവിടെ വന്നത്....
ഫോൺ കിടന്ന ഭാഗത്തുനിന്നും എന്തോ ഇഴച്ചുകൊണ്ടുപോയ പാടുകൾ കിടക്കുന്നു ...
ആ പാടുകൾ വീടിഞ്ഞു ചേർന്നുള്ള കുറ്റികാട്ടിലേക്കാണ് കണ്ണുകൾ കൊണ്ടെത്തിച്ചത്....
വിറയാർന്ന കാലുകൾ മുന്നിലേക്ക് വെച്ചു...
കാലുകൾ നീങ്ങുന്നുണ്ടായിരുന്നില്ല,
ഉള്ളിലൂടെ കയറി ഭയം കാഴ്ചയെ മങ്ങിച്ചു........
മോളെ ലെച്ചു.....
കണ്ണുകൾ കുറ്റികാട്ടിലൂടെ പരതി..... ആരൊക്കയോ ഉള്ളിലേക്ക് കടന്നിട്ടുണ്ട്,ചെറിയ കിരു കിരു ശബ്ദം ഉള്ളിൽ നിന്നും പുറത്തേക്കു വരുന്നത് എനിക്ക് കേൾക്കാമായിരുന്നു .....
ശബ്ദത്തെ കാതുകളും കണ്ണുകളും പിന്തുടർന്നു
കാലിൽ എന്തോ തടഞ്ഞു താഴേക്ക് നോക്കി... മാക്സി ....അല്ല ലെച്ചു അണിഞ്ഞിരുന്ന
 മാക്‌സി അല്ല....
മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു.....
ഈ നിമിഷം എന്റെ ശ്വാസം നിലയ്ക്കുമോ.... കാലുകൾ മുന്നിലേക്ക് തന്നെ വെച്ചു...
ശരീരത്തെ മറയ്ക്കുന്ന അടി വസ്ത്രങ്ങൾ
പലഭാഗത്തായി.....
ശ്വാസം കിതക്കുന്നുണ്ട്‌ ....
അയ്യോ മോളെ ലെച്ചു ...
ഞാൻ കണ്ടു എന്റെ ലെച്ചുവിനെ എന്റെ കണ്ണുകൾ കണ്ടു ....
നഗ്‌ന ശരീരത്തോടെ എന്റെ മുന്നിൽ...
വിറയ്ക്കുന്ന ഹൃദയത്തോടെ ഒരുപാട് വിളിച്ചു നോക്കി ......
ചലനമറ്റ് കിടക്കുന്ന ലെച്ചുവിന്റെ ശരീരം എന്റെ മടിയിലേക്ക് കിടത്തി‌ ...
തുടയിലൂടെ രക്തം താഴേക്കു
ഒലിച്ചിറങ്ങുന്നു ....
വയറ്റിലേക്കു തടവി....
എന്റെ കുഞ്ഞുപോയോ....
മരവിച്ച മനസ്സിൽ നിന്നും ഇടറിയ ശബ്ദം ലെച്ചുവിനെ വിളിച്ചുണർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു....
"കണ്ണുതുറക്കു ലെച്ചു ഞാൻ എന്തൊക്കെയാ വാങ്ങികൊണ്ടുവന്നത് നോക്കൂ,നമ്മുടെ കുഞ്ഞിന്.തൊട്ടിലും ,ഉടുപ്പ്.
മോളെ ലെച്ചു എഴുനേൽക്കട....
അവസാനത്തെ നിമിഷങ്ങളായിരുന്നു...
പിന്നിൽ നിന്നും ആരോ തലയിലേക്ക് ആഞ്ഞടിച്ചു ....
പിന്നെ ഒന്നും ഓർമയുണ്ടായിരുന്നില്ല....
മാസങ്ങൾക്കു ശേഷമാണ് ബോധം തെളിഞ്ഞത്. ...
എല്ലാം നഷ്ടപ്പെട്ടവനായി...
പുതിയൊരു എഴുനേൽപ്പായിരുന്നു.....
അന്നുകേരളത്തിലെ കോളിളക്കം
സൃഷ്‌ടിച്ച കേസ്സായിരിന്നു ....
ഗുണ്ടാപക ,
ഗർഭിണിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തു
ക്രൂരമായി കൊലപ്പെടുത്തി....
അഞ്ചുപേരെ അറസ്റ്റ്
ചെയ്‌തു...
നിയമത്തിന്റെ പഴുതിൽ നിന്നും
അവർ രക്ഷപ്പെട്ടിരുന്നു.....
ഞാൻ ചെയ്‌ത തെറ്റിനുള്ള ശിക്ഷയാണോ....
എന്റെ കുഞ്ഞും ലെച്ചുവും അനുഭവിച്ചത്‌...
മനസ്സിൽ ഊതിക്കാച്ചിയ കനലുമായി...
അഞ്ചു ജീവനുകൾ...
നാളുകൾക്ക് ശേഷം...
എന്റെ കൈകളിലൂടെ
ഈ മണ്ണിൽ നിന്നും തുടച്ചു നീക്കി......
വിധിക്കൂ നിങ്ങളെന്റെ വിധി നിർണയിക്കൂ.......
ശരൺ🙂😐

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo