നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആദ്യരാത്രി


ആദ്യരാത്രി
**=**=**=**
"മച്ചാനെ പത്തുമരുന്നു ഒഴിക്കട്ടെ,
ആദ്യ രാത്രി ഒന്ന് കൊഴുക്കട്ടെ."....
"വേണ്ട മച്ചാ ,ആദ്യ ദിവസം തന്നെ,
അതൊരിക്കലും ശരിയായ കാര്യമല്ല.
ഒരുപാട് പ്രതീക്ഷയുമായി വന്നു കയറുമ്പോൾ നമ്മൾ മദ്യപിച്ചിട്ട്
ചെന്നാൽ.".....
"ശരിയാണ് മച്ചാനെ ക്ഷമിക്കു,
നമ്മൾ അത്രയ്ക്കങ്ങ് ചിന്തിച്ചില്ല."....
"സാരമില്ല,ഇതുവരെ കുത്തഴിഞ്ഞ ജീവിതമായിരിന്നിരിക്കാം.
ഇനി മുന്നോട്ട് അങ്ങനെയാകില്ല.".....
" എന്നാൽ അളിയൻ റൂമിലേയ്ക്ക് വിട്ടോ,
നമ്മളും ഇറങ്ങാൻ പോകുന്നു.
എല്ലാവിധ ആശംസകളും."
എല്ലാവരും ചങ്കു കൂട്ടുകാരാണ്,
ഇനിയല്പം അകലം പാലിക്കുന്നത് നല്ലതാണെന്ന് തോന്നി.
പെണ്ണിന്റെ സാരിത്തുമ്പിൽ
തൂങ്ങിയവൻ എന്നൊക്കെ വിളിക്കും.
സാരമില്ല. നമ്മൾ എത്രപേരെ അങ്ങനെ വിളിച്ചിരിക്കുന്നു.....
നാട്ടുകാരുടെ വാ അടഞ്ഞു. രണ്ടുവട്ടം
നാട്ടിൽ വന്നു പോയിട്ടും വിവാഹം കഴിക്കാൻ പറ്റിയില്ല. അതു സാരമില്ല നാട്ടുകാരുടെ കുത്തികുത്തിയുള്ള ചോദ്യമാണ് സഹിക്കാൻ കഴിയാതിരുന്നത്.
പ്രവാസികൾക്ക് ഇപ്പോൾ ഡിമാൻഡ്‌
ഇല്ലത്രേ. ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല പ്രവാസിയുടെ അവസ്ഥകൾ അങ്ങനെയാണല്ലോ......
റോയൽ മിറാജ് സ്പ്രേ റൂമിൽ സുഗന്ധം വിതറി. ഇതുമാത്രമാണ് ബാക്കിയുള്ളത്.
വീട്ടുകാരുടെ കണ്ണിൽ പെടാതെ ഒളിപ്പിച്ചിട്ടത് എന്തായാലും നന്നായി.
കട്ടിലിന്റെ ബലമൊക്കെ നല്ലതുപോലെ പരിശോധിച്ചു. കാത്തിരിപ്പ് തുടങ്ങിയിട്ട്‌
കുറച്ചു നേരമായി, കാണുന്നില്ലാലോ.....
പുതിയ ജീവിതം ഇവിടെ തുടങ്ങുന്നു.
ഇതുവരെ എന്റെ ഇഷ്ടങ്ങൾമാത്രമേ ചിന്തിച്ചിരുന്നുള്ളു. ഇനി മുന്നോട്ടങ്ങനെയല്ല. ഒരാളുകൂടി എന്നോടപ്പമുണ്ടാകും.
ഓളുടെ ഇഷ്ടങ്ങളും എന്റെ ഇഷ്ടങ്ങളാകണം. മന: കോട്ട കെട്ടി ഉയർത്തി കാത്തിരുന്നു...
വാതിൽ തുറന്നു അകത്തേയ്ക്കു വരുന്നു മണവാട്ടി. സെറ്റ് സാരിയിൽ കാണാൻ എന്ത് ഭംഗിയാണ്. ആകാശത്തിൽ നിറഞ്ഞു നില്ക്കുന്ന പൂർണചന്ദ്രനെ പോലെ.
കൈയിൽ പാലുമേന്തി.നാണത്താൽ മുഖം താഴ്ത്തിയിട്ടുണ്ട്. കട്ടിലിലേയ്‌ക്ക്‌ മെല്ലെ
പിടിച്ചിരുത്തി. മുഖം പിടിച്ചുയർത്തി.
കണ്ണുകൾ നിറഞ്ഞിരിക്കുന്നു.....
വീട്ടിലെ സാഹചര്യവുമായി പൊരുത്തപ്പെടുവാൻ കുറച്ചു സമയമെടുക്കും.
ഒരു ചായഗ്ലാസ്സിൽ മാത്രം പരിചയപ്പെട്ടവർ ആദ്യ രാത്രിയിൽ തന്നെ കിടക്കപങ്കിടണം എന്നത് തെറ്റായ ചിന്തയാണ്. മനസ്സ് കൊണ്ട് പൊരുത്തമാവട്ടെ എന്നിട്ടാകാം എല്ലാം.
മനസ്സിനോട് സ്വയം പറഞ്ഞു.
അതാണ് ശരി.....
"എന്താ ഒന്നും മിണ്ടാത്തത്," സ്വരം
താഴ്ത്തി ചോദിച്ചു. കുറച്ചു നേരം മൗനമായിരുന്നു മറുപടി....
"തലപൊട്ടുന്ന വേദന."
"എങ്കിൽ കുട്ടി കിടന്നോളു. യാത്രയൊക്കെ ചെയ്‌തതല്ലേ ക്ഷീണം ഉണ്ടാകും".....
"ഉം."ഒരുമൂളലോടെ അപ്പോഴേ കിടന്നു.
ഇനി ഞാൻ എന്തിനാ ഉണർന്നിരിക്കണേ.
തലയണയെടുത്തു കെട്ടിപ്പിടിച്ചു.
അങ്ങനെ ആദ്യ രാത്രി
തലയണ രാത്രിയായി.......
ഓരോ ദിവസവും അടുക്കുവാനായി
പല തന്ത്രങ്ങളാണ് സ്വീകരിച്ചത്.
എല്ലാം ചീറ്റിപോയത് മാത്രം....
ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.
എന്റെ ക്ഷമയെ പരീക്ഷിക്കുകയാണോ.....
ജോസ് പ്രകാശിനെ അനുകരിച്ചാലോ എന്നുവരെ ചിന്തിച്ചു തുടങ്ങി....
പക്ഷെ അടുക്കുന്ന ലക്ഷണമില്ല.......
എല്ലാവരുടെയും മുന്നിൽ എന്ത്
സ്നേഹമാണ്‌. രാത്രി ആയാൽ
നടുവേദന തലവേദന, ഇല്ലാത്ത
അസുഖങ്ങൾ ഒന്നുമില്ല......
അങ്ങനെ ഒരു മാസം കഴിഞ്ഞു.
ശരീരത്തിൽ ഒന്ന് തൊടാൻ
പോലും സമ്മതിച്ചിട്ടില്ല ഇതുവരെ.....
പ്രവാസത്തിലേയ്ക്ക് തിരികെ
പോകുവാൻ നാളുകൾ അടുത്തുവരുന്നു.
മനസ്സിലെ വിഷമം ആർക്കു
പറഞ്ഞാൽ മനസ്സിലാകും.......
ഒന്നാം കിളി രണ്ടാം കിളി .....
പാട്ടുകേട്ടാണ് ഹാളിലേയ്‌ക്ക് ചെന്നത്.
നമ്മുടെ നായിക‌ ഫ്രണ്ടിൽ തന്നെയിരുപ്പുണ്ട്.
കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ ശ്രീനിവാസന്റെ അവസ്ഥയാണ്
എന്റേതെന്ന് ഓർത്തുപോയി.
അങ്ങനെ വല്ല ബന്ധമുണ്ടാകുമോ അവൾക്ക്.
ഏയ്, എന്നെ ഇഷ്ടമായി കാണില്ല
അതാകും ഒഴിവാക്കാൻ ശ്രമിക്കുന്നത്.
അങ്ങനെ പലചിന്തകൾ കടന്നുകൂടി.....
കൂടെ കിടന്നില്ലെങ്കിലും ഈ ഒരുമാസം കൊണ്ട് എന്റെ മനസ്സിനെ ഒരുപാട് ആകർഷിച്ചു ഓളുടെ സ്വഭാവം.
വയ്യാത്ത അമ്മയെ സ്വന്തം
അമ്മയെ പോലെയാണ്‌ നോക്കുന്നത്‌.
ഒന്നു കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നിയിട്ടുണ്ട് പലവട്ടം.
സഹോദരിയും കുഞ്ഞുങ്ങളും വീട്ടിൽവരുമ്പോൾ എന്തൊരു സ്നേഹമാണ് അവരോട്. ഈ കാലഘട്ടത്തിൽ ഇതുപോലുള്ള പെണ്ണിനെ കിട്ടാൻ പുണ്യം ചെയ്യണമെന്ന് എല്ലാവരും പറയുന്നു. ആ പുണ്യത്തെ അനുഭവിക്കാൻ എനിക്ക്
മാത്രം ഭാഗ്യമുണ്ടായിട്ടില്ല.
ഇന്ന് രാത്രി എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം മനസ്സിൽ ഉറപ്പിച്ചു.....
റൂമിലേയ്ക്ക് കടന്നു വന്നു. വേഗം ചെന്ന് വാതിൽ കൂറ്റിയിട്ടു. ഇനി അറ്റ കൈ പ്രയോഗം. എന്നെകൊണ്ട് കഴിയുമോ അറിയില്ല. ശ്രമിക്കാം ഒത്താൽ ഒത്ത്.
ജീവിതത്തിൽ ഒരുപാടുപേരോട്‌
പറഞ്ഞു നോക്കിയതായിരുന്നു എല്ലാം പരാജയം.എനിക്ക് വഴങ്ങില്ല .പക്ഷെ ഇവിടെ എനിക്ക് വിജയിച്ചെ മതിയാകൂ. ബുക്ക് നോക്കി മനഃപാഠമാക്കിയിരുന്നു
അതിന്റെ പിന്ബലമുണ്ട്......
"അടുത്തിരിക്കു."തിരികെ എന്തോ പറയുവനായി വന്നു.....
"വേണ്ട വേണ്ട കുട്ടി ഒന്നും പറയണ്ട എനിക്ക് ഊഹിക്കാം." മൗനമായി വന്നു അടുത്തേയ്ക്കിരുന്നു.....
"അമ്മ പറഞ്ഞു അല്ലെ ഞാൻ ചൂടനാണെന്നു.
അങ്ങനെ ഒന്നുമല്ല കുട്ടി ഞാൻ പാവമാ.
കാണാൻ മൊരട്ടുകാളയെപ്പോലെ ആണെന്നെയുള്ളൂ. ഉള്ളിൽ പൂച്ചകുട്ടിയാ."
"ഉം." ഉത്തരം ഒരു മൂളലിൽ മാത്രമായി ഒതുക്കി.
"വിശ്വസിച്ചില്ലെ, സത്യമായിട്ടും
ഞാൻ പാവമാണ് കുട്ടി."
"ഉം."വീണ്ടും ഒരു മൂളൽ.
"ഞാൻ തമാശയൊക്കെ പറയും.
കൂട്ടുകാരൊക്കെ പറയുന്നത് ഞാൻ
നല്ല തമാശകാരനാണെന്നാ."
"ഉം" എന്റെ ആറ്റുകാൽ അമ്മച്ചി ഈ മൂളൽ കണ്ടുപിടിച്ചവൻ പണ്ടാരമടങ്ങി പോകണെ.
"ഇപ്പോൾ തമാശ പറയാൻ മുട്ടിനില്ക്കുവാ.
രണ്ടണ്ണം എടുത്തു കാച്ചട്ടെ."
"ഞാൻ തലയണ മന്ത്രം സിനിമ കണ്ടായിരുന്നു." ബുക്കിന്റെ കാശ് പോയി, അതും ചീറ്റി, എന്റെ ശ്രീനിവാസൻ അണ്ണാ...
എന്നാലും ആ മുഖത്ത് പുഞ്ചിരിവിടർന്നിരുന്നു.....
"എന്താ ഇയ്യാൾക്ക് പറ്റിയെ, എന്നെ ഇഷ്ടമാകാത്തതു കൊണ്ടാണോ അകറ്റി നിർത്താൻ ശ്രമിക്കുന്നത്."
"ഏയ്, അങ്ങനെ ഒന്നും പറയരുതേ ഏട്ടാ,
എനിക്കിപ്പോൾ ഒരുപാട് ഇഷ്ടമാ ഏട്ടനെ."
"അത് വെറുതെ എന്നെ സമാധാനിപ്പിക്കാൻ പറയുന്നത് അല്ലെ."
"അല്ല ഏട്ടാ ശരിക്കും ഇഷ്ടമാ,
ഞാൻ ഏട്ടനിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിൽ പല കാരണങ്ങളുണ്ട്.
ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. ഇന്നെനിക്ക്
ഏട്ടനോട് എല്ലാം തുറന്നു പറയണം".
"പറയു എന്താണെങ്കിലും എന്നോട് തുറന്നു പറയൂ."
"വർഷങ്ങൾക്കു മുൻപ്,ഞാൻ
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം.
സ്കൂൾ വെക്കേഷൻ സമയം.
എല്ലാ വർഷവും വെക്കേഷന് കുടുംബവീട്ടിലാണ്‌ അടിച്ചു പൊളിക്കാറ്‌.
ആ വർഷവും കുടുംബവീട്ടിൽ തന്നെ പോകാൻ തീരുമാനിച്ചു. ഞാനും അനിയനും ചെറിയമ്മയുടെ മക്കളും അങ്ങനെ കുറച്ചു കുട്ടിപട്ടാളങ്ങൾ തന്നെ അവിടെയുണ്ട്.
അവരിൽ തലമൂത്തതായിരുന്നു ഞാൻ.....
വലിയച്ഛനും കുടുംബവുമാണ് കുടുംബവീട്ടിൽ താമസിക്കുന്നത്.
വെക്കേഷഞ്ഞു എല്ലാവരും വരുമ്പോൾ ഉത്സവലഹരിയിലാകും കുടുംബം......
എല്ലാ കുട്ടിപട്ടാളവും കിടക്കുന്നത് ഒരു റൂമിലാണ്.ഒരു ദിവസം രാത്രി കാലിൽ എന്തോ ഇഴഞ്ഞു കയറുന്നതുപോലെ തോന്നി. കണ്ണുകൾ ഞെട്ടലോടെ തുറന്നു.
പെട്ടന്നൊരു നിഴൽ രൂപം ആ നിലാവെളിച്ചത്തിൽ റൂമിൽ
നിന്നും പുറത്തേക്കുപോകുന്നത് ഞാൻകണ്ടു.
തനിച്ചിരുന്നു ഒരുപാട് കരഞ്ഞു......
കുട്ടികളെ വലിയച്ഛന്റെ മടിയിൽ
എപ്പോഴും പിടിച്ചിരുത്തുന്നത്‌
എന്തെന്ന് അപ്പോഴാണ് മനസ്സിലായത്.
അതിന് ശേഷം ഒരു വെക്കേഷനിലും
ഞാൻഅവിടെ പോയിട്ടില്ല......
ആ സംഭവം മനസ്സിനെ അലട്ടികൊണ്ടിരുന്നു.
അച്ഛനെപോലെ സ്നേഹിച്ച ചെറിയച്ഛന്റെ ഭാഗത്തുനിന്നും അങ്ങനെ സംഭവിച്ചപ്പോൾ
മനസ്സിലുണ്ടാക്കിയ വേദന താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.
സ്വന്തം അച്ഛനിൽ നിന്നുപോലും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. ഭയമാണ് ഏട്ടാ ഉള്ളില്. പുരുഷന്മാരെ കാണുമ്പോൾ വലിയച്ഛന്റെ മുഖമാണ് മുന്നിൽ വരുന്നത്.
എന്നെ വെറുക്കരുതേ ഏട്ടാ......
"കരയാതെ മോളെ. കൂടുതലായി
ഇഷ്ടം തോന്നുന്നു ഈ നിമിഷം,
ചെറുപ്പത്തിലേ മോൾക്കുണ്ടായ അനുഭവമാണ് ഇപ്പോഴും പിന്തുടർന്നുകൊണ്ടിരിക്കുന്നത്.
നമ്മുക്കൊരു നല്ല കൗൺസലറെ കാണിക്കാം.എല്ലാം ശരിയാകും.
ഒരുപാട് ബാല്യങ്ങൾക്ക് ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും.
കുടുംബത്തിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലാത്ത കാലം.
പഴയതെല്ലാം എന്റെ മോള് മറന്നേക്കൂ ,
നമുക്കു മുന്നിൽ വലിയൊരു
ജീവിതമുണ്ട്..."
"വേണം ഏട്ടാ,കുറച്ചു സാവകാശം കൂടി എനിക്കു തരൂ. മനസ്സിനെ പാകപ്പെടുത്തി എടുക്കാം ഞാൻ."
"സാരമില്ല ,എനിക്ക്പൂർണ മനസ്സോടെ
വേണംഎന്റെ മോളെ, നിന്ചുണ്ടിലെ
തേൻനുകരാൻ കാത്തിരിക്കാം ഞാൻ
എത്ര നാൾ വേണമെങ്കിലും".....
ശരൺ.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot