എന്തൊരു തണുപ്പ് കൈയും കാലും എല്ലാം മരവിച്ചിരിക്കുന്നു .
അതെ മരണത്തിന്റെ തണുപ്പ് ..ഞാന്‍ മരിച്ചിരിക്കുന്നു ..ഇന്നലെ വരെ ഈ ഭൂമിയില്‍ ആരൊക്കെയോ ആയിരുന്ന ഞാന്‍ ഇന്ന് വെറും ജഡമാണ് .
ഇന്നലെ വരെ പട്ടുമെത്തയില്‍ ശയിച്ചിരുന്ന ഞാന്‍ ഇന്ന് പെട്ടിക്കുള്ളില്‍ കൈയും കാലും അനക്കുവാന്‍ കഴിയാതെ , ഒന്ന് ഉറക്കെ കരയാന്‍ പോലുമാകാതെ നിശബ്ധന്‍ ആയിരിക്കുന്നു ...
ആരായിരുന്നു ഞാന്‍ ..?
**************************************
എന്റെ അമ്മയുടെ ഒരേ ഒരു മകൻ ...അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു .പോസ്റ്റ് മാഷ് ആയിരുന്ന, അച്ഛന്റെ പെന്‍ഷന്‍ കൊണ്ടാണ് അമ്മ എന്നെ വളര്‍ത്തി പഠിപ്പിച്ചത്.

എഞ്ചിനിയറിംഗ് കഴിഞ്ഞതും വകയിലുള്ള ഒരു അമ്മാവന്‍ വിദേശത്ത് ജോലി ശരിയാക്കി തന്നു.
അമ്മയെ വിട്ടു പോരാന്‍ ഒരുപാടു സങ്കടമായിരുന്നു ..അമ്മ കഴിഞ്ഞാല്‍
എനിക്കൊരു ലോകം ഉണ്ടായിരുന്നില്ല ..എല്ലാവരും കൂട്ടുകാരുമായി കൂട്ട്കൂടി നടക്കുമ്പോള്‍ എന്റെ കൂട്ടുകാരിയും ,.അമ്മയും, അച്ഛനും ,എല്ലാം എന്റെ അമ്മ ആയിരുന്നു.
എനിക്കൊരു ലോകം ഉണ്ടായിരുന്നില്ല ..എല്ലാവരും കൂട്ടുകാരുമായി കൂട്ട്കൂടി നടക്കുമ്പോള്‍ എന്റെ കൂട്ടുകാരിയും ,.അമ്മയും, അച്ഛനും ,എല്ലാം എന്റെ അമ്മ ആയിരുന്നു.
പിന്നെ എവിടെയാണ് എനിക്ക് പിഴച്ചത് ...ജോലി ..ഉയര്‍ന്ന ശമ്പളം ഞാന്‍ പെറ്റ അമ്മയെ മറന്നു എന്ന് വേണം പറയാന്‍ ..പാര്‍ട്ടി ..ക്ലബ് പുതിയ കൂട്ട്കാര്‍ അങ്ങനെ വേറെ
ഒരു ലോകത്തേക്ക് ഞാന്‍ പിഴുതുനടപ്പെടുകയായിരുന്നു ..
നാട് മറന്നു.. വീടും അമ്മയെയും മറന്നു
ഒരു ലോകത്തേക്ക് ഞാന്‍ പിഴുതുനടപ്പെടുകയായിരുന്നു ..
നാട് മറന്നു.. വീടും അമ്മയെയും മറന്നു
അതിനിടക്ക് ആണ് ഞാന്‍ രേഷ്മയെ പരിചയപെടുന്നത് ..പരിചയം പിന്നെ പ്രണയത്തിലേക്കും, കല്യാണത്തിലേക്കും വഴിമാറി .....
നേഴ്സ് ആയിരുന്ന അവളുടെ ലോകവും തനിയെ ആയിരുന്നു പരസ്പരം സ്നേഹം എന്നൊന്നും പറയാന്‍ പറ്റില്ല ഒരു തര൦ അഡ്ജസ്റ്റ്മെന്റ് ലൈഫ് ..ഞങ്ങള്‍ക്ക് ഒരു മോന്‍ അരുണ്‍ ...അമ്മയും .അച്ഛനും ബിസി ആയപ്പോ അവനെ നോക്കാന്‍ ആയമാര്‍ മാറി മാറി വന്നു കൊണ്ടിരുന്നു ..
ജീവിതം അടിച്ചുപൊളിച്ചു തീര്‍ക്കുന്നതിനിടയില്‍ നാട്ടില്‍ മോന്റെ ആരോഗ്യത്തിനും ..ആയുസ്സിനും വേണ്ടി വ്രതവും പ്രാര്‍ത്ഥനയും
നടത്തികൊണ്ടിരുന്ന അമ്മയെ ഞാന്‍ മറന്നു ...
നടത്തികൊണ്ടിരുന്ന അമ്മയെ ഞാന്‍ മറന്നു ...
വല്ലപ്പോഴും ഉള്ള വിളി മാത്രം ആയി അമ്മയോടുള്ള സ്നേഹം ഒതുങ്ങി ..
അതോണ്ട് തന്നെ അവസാന കാലത്ത് വയ്യാതെ ആശുപത്രി
കിടക്കുന്ന അമ്മ മോനെ ഒന്നും അറിയിപ്പിച്ചതും ഇല്ല ..
അതോണ്ട് തന്നെ അവസാന കാലത്ത് വയ്യാതെ ആശുപത്രി
കിടക്കുന്ന അമ്മ മോനെ ഒന്നും അറിയിപ്പിച്ചതും ഇല്ല ..
ഏതോ ബിസ്സിനെസ്സ് ടൂറിന് ഇടക്കാണ് അമ്മ മരിച്ചു എന്ന് ഞാന്‍ അറിയുന്നത് ..വാര്‍ത്ത കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞോ ?...ഇല്ല...
പൈസ ..അഹങ്കാരം എല്ലാം എന്നെ വേറെ ഒരു മനുഷ്യന്‍ ആക്കി തിര്‍ത്തിരുന്നല്ലോ..
തിരിച്ചു നാട്ടില്‍ വരുമ്പോള്‍ അമ്മ ഏഴു ദിവസം ആയി മോര്‍ച്ചറി ക്കുള്ളില്‍ കിടക്കുകയായിരുന്നു ...
..
ഒരേ ഒരു മോന്‍ വന്നു കണ്ടു ..ആ കൈ കൊണ്ട് ആ ശരീരത്തിന് കൊള്ളി വയ്ക്കാന്‍ വേണ്ടി ..അന്ന് എന്റെ അമ്മയും എന്നെ പോലെ തണുത്ത് വിറച്ചു കാണും കഷ്ടപ്പെട്ട് നോക്കി വളര്‍ത്തിയ മോനെ ഒരു നോക്ക്കാണാന്‍ അമ്മ തണുത്ത് വിറച്ചുആരാരും ഇല്ലാതെ
തനിയെ ഈ പെട്ടിക്കുള്ളില്‍ കിടന്ന് കാണും .
.
ആരെങ്കിലും ഒന്ന് പുറത്തെടുത്തു ഈ ശരീരം കത്തിച്ചു എനിക്ക് ഇത്തിരി ചൂട് കിട്ടിയെങ്കില്‍ എന്ന് ആശിച്ചു കാണും
.......
അമ്മയെ സമാധി ആക്കി വയ്ക്കണം എന്ന് അമ്മാവന്‍ പറഞ്ഞപ്പോ രേഷ്മ അതിനെ എതിര്‍ത്തു . ഈ വീടും പറമ്പും വില്‍ക്കണം സമാധി കണ്ടാല്‍ സ്ഥലം ആരും വാങ്ങില്ല എന്നായിരുന്നു അവള്‍ കണ്ടെത്തിയ ന്യായം ....

അമ്മ ഒരു ഓര്‍മ്മ ആയി..
വീണ്ടും തിരിച്ചു പോയി തിരക്കില്‍ മുഴുകി ജീവിച്ചു ..
പ്രായമാകുംതോറും രേഷ്മയുമായി മുന്നോട്ടു പോകാൻ കഴിയാതെ വന്നു ..രോഗങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങി. അപ്പോഴാണ് വീണ്ടും
നാട് എന്നൊരു ചിന്ത വന്നത് ..
നാട് എന്നൊരു ചിന്ത വന്നത് ..
.ജനിച്ച വീടും സ്ഥലവും എന്നോ കൈവിട്ടു കളഞ്ഞ ഞാന്‍ വേറെ വീട് വാങ്ങിച്ചു,...
വാര്‍ധക്യത്തില്‍ തനിച്ചായപോഴാണ് വീണ്ടും അമ്മയെ ഓര്‍ക്കുന്നത് ,,അമ്മ അനുഭവിച്ച സങ്കടങ്ങളും ബുദ്ധിമുട്ടുകളും ഞാനും അറിയുകയായിരുന്നു.
..അമ്മയുടെ വാത്സല്യം ..സ്നേഹം എല്ലാം ഞാന്‍ വീണ്ടും ഓര്‍ത്തെടുക്കുകയായിരുന്നു..
തിരിച്ചറിവ് വരുമ്പോഴേക്കും ..ഒരു അറ്റാക്കിന്റെ രൂപത്തില്‍ ഞാനും മരിച്ചു ...അങ്ങനെ ഈ പെട്ടിക്കുള്ളില്‍ ..മകനും ..ഭാര്യയും വരാന്‍ കാത്ത് വച്ചിരിക്കുകയാണ് എന്റെ ശരിരം .
രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു ...ഇനി എത്ര ദിവസം വേണ്ടി വരും എന്നറിയില്ല ....എന്റെ മകനും ഏതോ ബിസിനെസ്സ് ടുറില്‍ ആകണം ..എപ്പോ വരും എന്നറിയില്ല മരണത്തിന്റെ തണുപ്പ് ഞാന്‍ അനുഭവിക്കുന്നു ....
എന്റെ തൊട്ടടുത്ത് ഒരുപാട് പേരുണ്ട് ഇതുപോലെ പെട്ടിയില്‍ അനാഥ ജഡങ്ങള്‍ ആയി ..വിദേശത്ത് നിന്ന് മക്കളുടെ വരവും കാത്ത് തണുത്ത് വിറച്ചു ഒരിറ്റ് മോക്ഷത്തിനായി കാത്തുകെട്ടി കിടക്കുന്നവര്‍ ...
അമ്മ അങ്ങ് ദൂരെ നിന്ന് മാടി മാടി വിളിക്കുന്നുണ്ട് ..മോനെ അടുത്ത് കിട്ടാന്‍ ..വീണ്ടും ലാളിക്കാന്‍ ...ചിലപ്പോ അമ്മക്ക് സഹിക്കുന്നുണ്ടാകില്ല പൊന്നുമോന്‍ ഈ പെട്ടിയില്‍ മോക്ഷത്തിനായി തണുത്ത് വിറച്ചു കിടക്കുന്നത്.

.അമ്മ പ്രാര്‍ഥിക്കുന്നുണ്ടാകുംപെട്ടെന്ന് അവന് മോക്ഷം കൊടുത്തു എന്റെ അടുത്ത് എത്തിച്ചിരുന്നെങ്കിൽ എനിക്ക് വീണ്ടുംഎന്റെ
മോനെ തിരികെ കിട്ടുമായിരുന്നു എന്ന് ....
മോനെ തിരികെ കിട്ടുമായിരുന്നു എന്ന് ....
പക്ഷെ പെറ്റമ്മയെ വാര്‍ധക്യത്തില്‍ ഉപേക്ഷിച്ച എനിക്ക് ഏതെങ്കിലും
ജന്മത്തില്‍ ശാപമോക്ഷം കിട്ടുമോ ....ഇല്ല ഒരിക്കലും ഇല്ല......എന്റെ ആത്മാവ് അലഞ്ഞു തിരിയും ഇവിടെ ...എനിക്കുണ്ടായ ഈ ഗതി എന്റെ മോനു ഉണ്ടാകരുതേ , എന്റെ മോന്‍ പെട്ടെന്ന് വന്ന്
എത്രയും വേഗം എന്റെ ശരീരം കത്തിച്ചിരുന്നു എങ്കില്‍ ..........
********************************************************
കഷ്ടപ്പെട്ട് പെറ്റ്പോറ്റി വളര്‍ത്തി വലുതാക്കി ജോലിയിയും മേടിച്ചു കൊടുത്തു ..വലിയ ആളാക്കി മക്കളെ കൊണ്ട് വരുമ്പോഴേക്കും .വാര്‍ധക്യവും രോഗവും തളര്‍ത്തുന്ന മാതാപിതാക്കളെ പെരുവഴിയില്‍ തള്ളുന്ന മക്കള്‍ ഓര്‍ക്കണം
അവര്‍ക്കും അവരുടെ മക്കള്‍ കാത്തു വച്ചിരിക്കുന്നത് ഇത് തന്നെ ആണെന്ന്....
**********************************************************************
എഴുതാന്‍ പ്രചോദനം ;വിദേശത്ത് ഉള്ള മകന്റെ വരവിനായി ഒരാഴ്ചയില്‍ കൂടുതല്‍ ആയി ആശുപത്രി മോര്‍ച്ചറിയില്‍ കാത്തു കിടക്കുന്ന ഒരു പാവം അമ്മയുടെ ശരിരം.............................

No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക