Slider

പ്രിയനുമാത്രം...

0

പ്രിയനുമാത്രം...
♡♡♡♡♡♡♡
നിലാവിൻ ചേലത്തുമ്പിലായ് നീ നിൻ
കിനാവിൻ പൊൻകസവുനൂൽ തുന്നിയോ
പൂവാകതൻനെഞ്ചിൽ കണ്ണേറ്റു കൊണ്ടനേരം
പനിനീരുപെയ്തുപോയ്മനം നീയറിഞ്ഞുവോ
മൂകരാവല്ലിത് നീളെയെൻമോഹക്കടൽപെയ്യും
അലയടിക്കും ചെറുമുത്തുവിളങ്ങുംചുണ്ടിൽ
അവിടവിടെ അരിമുല്ലകളുംപൂക്കും അതിലും ഹിമകണമായ് നീ പടരും,ഞാനറിയാതെ
വ്രീളാവിവശയായ് നിനക്കായൊരുപൂമഞ്ചം
ഒരുങ്ങുന്നിതായെൻ പൂങ്കിനാവിൻവർണ്ണത്തേരിൽ,
ചേലെഴുന്നോരീയഴകാർന്ന നീലരാവിൽ പ്രിയനേ
രാക്കുളിർക്കാറ്റിലുലഞ്ഞുനിൽക്കുമീ കണിക്കൊന്നയും
പൊഴിക്കുന്നോരീ പൂവിതളത്രയുമിമയാതെ
കാത്തിരിക്കുന്നതൊരു നിലാവിലെസ്വർഗ്ഗസംഗമം
നോവിലുലയാത്തോരെൻറെ സ്വപ്നം നിന്നാദ്യസ്പർശനം.
♡♡♡ലിൻസി അരുൺ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo