Slider

"ഞങ്ങളെ, കൊല്ലരുതേ....

0

"ഞങ്ങളെ, കൊല്ലരുതേ....
..........................................
" യജമാനേ...
, പലവട്ടം നിൻ മുമ്പിൽ
യാചിച്ചതല്ലേ ...
കൊല്ലരുതെന്ന് പറഞ്ഞതല്ലേ ?..
നിനക്കെന്നും കാവലായും,
കാലാളായും
കൂട്ടിനായ് ഞാൻ, വന്നിരുന്നതല്ലേ ....
എന്റെ കൂട്ടാളികൾ
ദ്രോഹമതെന്തു ചെയ്തു....
നാട്ടിലെ മനുഷ്യരെ
കടിച്ചുക്കീറുന്നതും
കൊന്നുതിന്നുന്നതും,
ഞങ്ങളാണോ?
"മനുഷ്യർ ചെയ്യുന്ന ക്രൂരതയോളം
ഞങ്ങളാരും ചെയ്യുന്നില്ലെന്നറിയുക "
നിൻ മുന്നിൽ വാലാട്ടി
നിന്നതാണെങ്കിലും,
എൻക്കൂടപിറപ്പുകളോട്, നിൻ വർഗം
കരുണ കാട്ടിയില്ല.
മിണ്ടാപ്രാണികളായ ഞങ്ങൾ
നിലനില്പ്പിനു വേണ്ടി
ആരുടെ മുന്നിൽ വാലാട്ടി
യാചിയ്ക്കണം.
നാട്ടിലെ പട്ടികളെയെല്ലാം
കൊന്നൊടുക്കിയാൽ
പ്രശ്നത്തിനന്ത്യം
ഉണ്ടായിടുമോ ?.
"എൻ കണ്ണുനീർ വീണിവിടം
നരകയാതന ആയിടും
എന്നോർക്കുക, യജമാനേ......
സുമേഷ് കൗസ്തുഭം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo