Slider

ജാരന്‍

0
ജാരന്‍
-------------------------------------------------
കറുത്തിരുട്ടിന്റെ മറപിടിച്ചു
മിന്നാമിനുങ്ങുകള്‍ തെളിയിക്കും
വെളിച്ച വിടവുകളിലൂടെ
ഊളിയിട്ടെത്തുന്ന ജാരന്‍.
തിളച്ച വെയില്‍പെരുക്കത്തില്‍
നിഴലിന്‍ കുടപിടിച്ചെത്തുന്ന ജാരന്‍.
പിരിച്ച മീശയില്‍പൗരുഷംകാട്ടും
വിരിഞ്ഞ നെഞ്ചുള്ള ജാരന്‍.
പല "പുര" ങ്ങളില്‍ കൌശലക്കണ്ണോടെ
പിടയ്ക്കുംപേടമാന്‍ മിഴികളെ
തേടിപ്പിടിക്കുന്ന ജാരന്‍.
ചില ദേവിമാര്‍ ഇപ്പോഴും
അനുദിനം ആവാഹനത്തിന്‍
ഹവനമന്ത്രങ്ങള്‍ ഉരുക്കഴിച്ചിട്ടു
വിളിച്ചു വരുത്തുന്ന ജാരന്‍.
നിദ്രയില്‍ നിന്നും ഞെട്ടിയുണര്‍ന്നിട്ടു
പൊട്ടിക്കരഞ്ഞു തള്ളിപ്പറയുന്ന
പരശതം ദേവിമാര്‍ക്കിടയില്‍
പരിഭ്രമചിത്തയായ് കരയുന്ന
അഭിനവ ശ്യാമളമാര്‍ക്കിടയില്‍
ഭയന്നു പോകുന്ന രഘുമാര്‍ക്കു മുന്നില്‍
കര്‍മ്മദോഷത്തിന്റെ ചിവിട്ടു വാങ്ങി
തകര്‍ന്നുടഞ്ഞ അഭിമാന പത്തിയുമായി
തലകുനിച്ചു പോകുന്ന ജാരന്മാര്‍
നിറഭേദങ്ങള്‍ കാലത്തിനുമാത്രം
ഭാവങ്ങള്‍ മാറാതെ ഇന്നും ജാരന്മാര്‍
-------------------------പ്രവീണ്‍
(പ്രേരണ പാണ്ഡവപുരം )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo