Slider

ചില കാഴ്ചകള്‍.....

0
ചില കാഴ്ചകള്‍.....
-----------------------------------------------------
കുരിശടി മുന്നിലെ കടലാസുപെട്ടിയില്‍
സര്‍ക്കാരു കെട്ടിയ പൊട്ടിയ തൊട്ടിലില്‍
പൊക്കിള്‍ക്കൊടിയറുത്തു തള്ളിക്കളയുന്നു 
ചോരമണം മാറാത്ത പാപശിഷ്ട ങ്ങളെ
പുത്രകാമേഷ്ടി യാഗം കഴിച്ചവര്‍
പുത്രഭാഗ്യം തേടി അലയുന്നവര്‍
ഉരുളുന്നവര്‍,ഉരുളി കമഴ്ത്തുന്നവര്‍
ആതുരാലയപ്പടി വ്യര്‍ത്ഥം നിരങ്ങുന്നവര്‍
ആശിച്ചു മോഹിച്ചുള്ളില്‍ കുരുത്ത
ആനന്ദ സൗഭാഗ്യലബ്ദിക്കുരുന്നിനെ
മുജ്ജന്മശാപശിക്ഷയില്‍ നഷ്ടമായ്
അഴലാഴങ്ങളിലാണ്ട അമ്മമനസ്സുകള്‍
ഉന്മാദരതിയുടെ ഉത്തുംഗപര്‍വ്വത്തില്‍
ഉദരപക്ഷത്തിലൊട്ടുന്ന ജീവനെ
ഉദരകൃമിപോലെ നിഷ്ടുരം
ഉന്മൂലനം ചെയ്യും മനുഷ്യകീടങ്ങള്‍
ഉയിരു പറിയും നോവിലും പുണ്യമായ്
ഉയിരു പകുത്തു പെറ്റുപോറ്റുന്ന ജന്മങ്ങളെ
ഊറ്റിക്കുടിച്ചു വെറും ചണ്ടിയാകുമ്പോള്‍
ഉപേക്ഷിച്ചു രക്ഷനേടുന്നവര്‍ ചിലര്‍
---------------------പ്രവീണ്‍
(ഒരു സ്നേഹമനസ്സിനായ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo