നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മ മനസ്സ്


അമ്മ മനസ്സ്
===========
അടുക്കളയിൽ തിരക്കിട്ട ജോലിക്കിടയിലാണ് പുറത്തേ റോഡിൽ നിന്നും ആരുടെയൊക്കെയോ കാൽപെരുമാറ്റവും ശബ്ദവും കേട്ടത്...,
ഉടനെ ദീപ വാതിൽ തുറന്നു നോക്കിയപ്പോൾ ഒരു പാട് ആളുകൾ പരിഭ്രാന്തരായി റോഡിലൂടെ ഓടുന്നു...,
ഒന്നും മനസ്സിലാവാതെ ദീപ മുറ്റത്തേക്കിറങ്ങി.
ദീപയും ഭർത്താവ് ജീവനും പിന്നെ നാലാം ക്ലാസിൽ പഠിക്കുന്ന ഒരേയൊരു മകൻ അഭിജിത്തും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണവരുടേത്..., ജീവൻ ഓഫീസിലേക്കും അഭിമോൻ സ്കൂളിലോട്ടും പോയാൽ വീട്ടിൽ പിന്നെ ദീപതനിച്ചാണ്, ജോലികളെല്ലാം തീർത്താൽ പിന്നെ ഉച്ചഭക്ഷണത്തിനു ശേഷം ദീപ Tvകണ്ടും, ഉറങ്ങിയുമൊക്കെയാണ് ഏകാന്തതക്ക് കടിഞ്ഞാണിടാറ്.., ഇന്ന് ഞായറാഴ്ച ആയതിനാൽ മോൻക്ക് സ്കൂളും ജീവന് ഓഫീസും ഇല്ല..., അച്ഛനും മകനും കൂടി പാടത്തിനടുത്തുള്ള കുളത്തിൽ നീന്തിക്കുളിക്കാൻ പോയതാണ്.., ഞായറാഴ്ച്ചകളിൽ അത് പതിവുള്ളതുമാണ്.
മുറ്റത്തേക്കിറങ്ങിയ ദീപ ഗൈറ്റിനടുത്തെത്തിയപ്പോൾ അയൽവാസിയും ജീവന്റെ സുഹൃത്തുമായ മൊയ്തീൻ ഓടി വരുന്നത് കണ്ടു, ഉടനെ ദീപ ചോദിച്ചു.
"മൊയ്തീൻക്കാ.... എവിടെക്കാ എല്ലാവരും ഈ വെപ്രാളപ്പെട്ട് ഓടുന്നത്....?"
"പാടത്തെ കുളത്തിൽ ഒരു കുട്ടി മുങ്ങിയിട്ടുണ്ടത്രെ...."
-ഓട്ടം നിറുത്താതെ കിതപ്പോടെ മൊയ്തീൻ പറഞ്ഞു.
"ഏത് കുട്ടിയാ....?"
"ഏത് കുട്ടിയാണെന്നറിയില്ല.."
"കുട്ടിയേ കിട്ടിയോ....?"
"ഇല്ലാ....കുട്ടിയെ കിട്ടിയിട്ടില്ലെന്നാ പറഞ്ഞു കേട്ടത്..... "
-ഓടത്തിനിടയിൽ മൊയ്തീൻ വിളിച്ചു പറഞ്ഞു.
ദീപയുടെ മനസ്സിൻ ഒരു നൂറായിരം ചോദ്യങ്ങൾ മിന്നിമറിഞ്ഞു.
പക്ഷേ... അഭിമോനെ കുറിച്ച് അവൾക്ക് തെല്ലും ഭയമില്ലായിരുന്നു...., അഞ്ചുവയസ്സായപ്പെഴേക്കും ജീവൻ അവനെ നീന്തൽ പഠിപ്പിച്ചിരുന്നു...,
ഈ കഴിഞ്ഞ ഓണത്തിനോടനുബന്ധിച്ച് നടന്ന നീന്തൽ മത്സരത്തിൽ പത്തു വയസ്സിൽ താഴുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം അഭിമോൻക്കായിരുന്നു.
"ഈശ്വരാ..... ഏതു കൂട്ടിയാകും വെള്ളത്തിൽ പോയിട്ടുണ്ടാവുക...? ആ കുട്ടിയുടെ വീട്ടിലും ഉണ്ടാകില്ലെ എന്നെപ്പോലെ അവനെയും കാത്തുകൊണ്ടിരിക്കുന്ന ഒരമ്മ....., ദൈവമേ... ആ കുട്ടിക്കൊരാപത്തും വരുത്താതെ ആ അമ്മക്ക് തിരിച്ചുനൽകണേ....."
-ദീപ ഉള്ളുരുകി പ്രാർത്ഥിച്ചു.
ദീപ വേഗം വീടിനകത്തെക്കു തന്നെ വന്നുകൊണ്ട് മൊബൈലെടുത്ത് ജീവന്റെ നമ്പറിലെക്ക് ഡയൽ ചെയ്തു...,
റിങ്ങ് ചെയ്യുന്നുണ്ടെങ്കിലും ജീവൻ ഫോണെടുത്തില്ല.....,
പലവട്ടം ശ്രമിച്ചെങ്കിലും ഫലം തഥൈവ..,
അസ്വസ്ഥതയോടെ ദീപ വീണ്ടും മുറ്റത്തേക്കിറങ്ങി, ഗൈറ്റിനടുത്തായി റോഡിലെക്കും നോക്കി നിൽക്കുമ്പോഴാണ് അടുക്കളയിൽ നിന്നും എന്തോ കരിഞ്ഞ മണം വരുന്നത് ശ്രദ്ധിച്ചത്, വേഗം അടുക്കളയിലേക്കോടി ഗ്യാസ്സ്റ്റൗ ഓഫ് ചെയ്തപ്പൊഴേക്കും മീൻ വറുക്കാൻ വെച്ചത് കരിക്കട്ടയായിരുന്നു....,
ആ സമയം രണ്ട് കാറുകൾ റോഡിലൂടെ വേഗത്തിൽ ഹോണും മുഴക്കിപ്പോകുന്നത് ദീപ അടുക്കളയിലെ ജെനവാതിലിലൂടെ കണ്ടു,
അടുക്കളയിൽ നിന്നിട്ട് നിൽപ്പുറക്കാത്തതിനാൽ ദീപ വീണ്ടും മുറ്റത്തേക്കിറങ്ങി, റോഡിലൂടെ പാടത്തു നിന്നും കുറച്ചുകുട്ടികൾ നടന്നു വരുന്നതു കണ്ട ദീപ ഗൈറ്റിനടുത്തായി നിലയുറപ്പിച്ചു, കുട്ടികൾ അടുത്തെത്തിയപ്പോൾ ദീപ ചോദിച്ചു,
"നിങ്ങളെവിടുന്നാ വരുന്നത്.....?"
"ഞങ്ങൾ കുളത്തിലെക്ക് കുളിക്കാൻ വന്നതായിരുന്നു.."
"കുളത്തിൽ ഏതോ ഒരുകുട്ടി മുങ്ങിയെന്നു കേട്ടു...., ആ കുട്ടിയേ കിട്ടിയോ....?"
"കിട്ടി.... പക്ഷേ..... ആ കുട്ടി മരിച്ചെന്നാണ് അവിടെ കൂടിയവർ പറഞ്ഞത്..., എന്തായാലും ഹോസ്പിറ്റലിൽ കൊണ്ടു പോയിട്ടുണ്ട്..."
"അയ്യോ.... മരിച്ചെന്നോ......?? നീന്തലറിയാത്ത കുട്ടിയാകുമല്ലേ....?
കൂടെയുള്ളവരൊന്നും ആ കുട്ടി വെള്ളത്തിൽ താഴുന്നത് കണ്ടില്ലേ...?"
"അല്ല ചേച്ചീ.... നന്നായി നീന്തിയിരുന്ന കുട്ടിയാ.....,
അവർ കളിക്കുമ്പോഴാണ് അപകടം പറ്റിയത്...."
-ഇത്തവണ ദീപയുടെ ഭയം ഇരട്ടിച്ചു,
"കളിക്കുമ്പോഴോ....? എന്ത് കളി...?"
"അത് ചേച്ചീ....., വെള്ളത്തിനടിയിൽ കൂടുതൽ സമയം ശ്വാസം പിടിച്ച് പൊങ്ങാതെ നിൽക്കുന്ന ഒരു കളിയുണ്ട്..., വെള്ളത്തിൽ മുങ്ങിയതു മുതൽ പൊങ്ങുന്നതു വരെ മറ്റുള്ളവർ എണ്ണിക്കൊണ്ടിരിക്കും....,
അങ്ങിനെ കളിക്കുമ്പോൾ ഈ കുട്ടി കരക്കു കയറി അറ്റേൺഷനായി നിന്നുകൊണ്ട് വെള്ളത്തിലോട്ട് ചാടി, മറ്റു കുട്ടികൾ എണ്ണലാരംഭിച്ചു...., സാധാരണയിൽ കൂടുതൽ സമയം കഴിഞ്ഞത്തിട്ടും ആ കുട്ടി പൊങ്ങാതായപ്പോൾ അവിടെ കൂടിയ ചേട്ടൻ മരെല്ലാവരും കൂടി തിരച്ചിലാരംഭിച്ചു.., ഒരുപാടു നേരത്തെ തിരച്ചിലിനൊടുവിലാ ആ കുട്ടിയെ പുറത്തെടുത്തത്..., അപ്പൊഴേക്കും മരിച്ചിരുന്നു... "
"ആ കുട്ടിക്ക് നീന്താനറിയാമെന്നും പറഞ്ഞു..., പിന്നെങ്ങിനെയാ......?"
-ദീപയുടെ തൊണ്ട ഇടറിയതിനാൻ ചോദ്യം മുഴുവനായും പുറത്തു വന്നില്ല..,
"അത്..... ആ കുട്ടിയെ കരക്കെത്തിച്ചവർ പറയുന്നത് കേട്ടു... കുട്ടിയുടെ രണ്ട് കാലുകളും കുളത്തിലെ ചേറിൽ താഴ്‌ന്നിറങ്ങി കുടുങ്ങിയ നിലയിൽ നിൽക്കുകയായിരുന്നു കുട്ടിയെന്ന്....,
ഞങ്ങൾ പോകാണ് ചേച്ചി..."
"മക്കളെ..... ഒരു നിമിഷം... എവിടെയുള്ള കുട്ടിയാണെന്നറിയോ...?"
ദീപ ഭയത്തോടെ ചോദിച്ചു.
"അറിയില്ല ചേച്ചീ......, ആ കുട്ടിയുടെ അച്ഛനാണെന്നു തോന്നുന്നു... അഭിമോനേ...എന്നു വിളിച്ച് പൊട്ടിക്കരയുന്നുണ്ടായിരുന്നു.... "
ഇതും പറഞ്ഞ് കുട്ടികൾ നടന്നു, ഒരു ഉച്ഛത്തിലുള്ള ഒരു നിലവിളിയോടെ ദീപ ബോധം കെട്ടുവീണു...,
പിന്നീടെപ്പൊഴോ ബോധം വന്നപ്പോൾ ദീപ പതിയെ കണ്ണുകൾ തുറന്നു...., തന്റെ ചുറ്റും ഒരുപാട് പേർ നിൽക്കുന്നത് ദീപ അവ്യക്തമായി കണ്ടു, ആരുമാരും ഒന്നും മിണ്ടുന്നുമില്ല...., എരിഞ്ഞ് പുകയുന്ന ചന്ദനത്തിരിക്കടുത്തായി തറയിൽ വെള്ളപുതച്ച് കിടത്തിയിരിക്കുന്നത് തന്റെ പൊന്നോമന അഭിമോനെയാണെന്ന് മനസ്സിലായ നിമിഷം ദീപ വീണ്ടും അട്ടഹസിച്ചു കരഞ്ഞു...., കൂടി നിന്നവരിൽ പലരും എന്തൊക്കെയോ പറഞ്ഞാശ്വസിപ്പിക്കുന്നുണ്ട്, ദീപ അതൊന്നും ശ്രദ്ധിക്കാതെ പൊട്ടിക്കരയുകയാണ്.., കരച്ചിലിനൊടുവിൽ ദീപക്ക് വീണ്ടും ബോധം നഷ്ടപ്പെട്ടു...., ആരൊക്കെയോ ചേർന്ന് ദീപയുടെ മുഖത്ത് വെള്ളം തെളിക്കുന്നുണ്ടായിരുന്നു.., തണുത്ത വെള്ളം മുഖത്തു വീണപ്പോൾ ചാടിയെണീറ്റുകൊണ്ട് എന്റെ മോനേന്നും പറഞ്ഞു കൊണ്ട് വീണ്ടും ദീപ കരയാൻ തുടങ്ങി.
"എന്താ ദീപേ നീ പറയുന്നത്...? മോനല്ലേ അപ്പുറത്ത് കിടന്നുറങ്ങുന്നത്..... നീ എന്ത് സ്വപ്നമാ ഈ നടപ്പാതിരാക്ക് കണ്ടത്..?"
-ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തോടെ ജീവൻ ചോദിച്ചു.., കണ്ണുകൾ തിരുമ്മിക്കൊണ്ട് ദീപ നോക്കുമ്പോൾ ഒരു കപ്പിൽ കുറച്ചു വെള്ളവുമായി ജീവൻ നിൽക്കുന്നു....,
അപ്പൊഴാണ് ദീപക്ക് താനിത്രയും നേരം കണ്ടത് ഒരു ദു:സ്വപ്നമായിരുന്നെന്ന് ബോദ്ധ്യമായത്..., ദീപ വേഗം അഭിമോൻ കിടക്കുന്ന കട്ടിലിന്റെ ഭാഗത്തേക്ക് നോക്കി..,
ഒന്നുമറിയാതെ സുഖമായി മൂടിപ്പുതച്ചുറങ്ങുന്ന അഭിമോനെ കണ്ടപ്പോൾ ദീപക്കൊരൽപം ആശ്വാസമായി.
അവൾ കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റ് പോയി കുറച്ച് വെള്ളം കുടിച്ചു വീണ്ടും വന്നു കിടന്നെങ്കിലും ഉറക്കം വന്നില്ല.., ഒരു വല്ലാത്ത ഭയം അവളെ പിടികൂടിയിരുന്നു...,
തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയമങ്ങിനെ കടന്നു പോയിക്കൊണ്ടിരുന്നു,
അവസാനം അവൾ പതിയെ എഴുന്നേറ്റശേഷം അഭിമോന്റെ അടുത്തു പോയി കിടന്നു..., അവനേയും കെട്ടിപ്പിടിച്ച്‌ പതിയെപ്പതിയെ വീണ്ടുമവൾ നിന്ദ്രയിലാണ്ടു......!
✍🏻മുനീർ ചൂരപ്പുലാക്കൽ,
രണ്ടത്താണി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot