നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പട്ടാളക്കാരന്റെ കഥ..


ഒരു പട്ടാളക്കാരന്റെ കഥ..
"രാവിലെ തന്നെ ഓരോ ശകുനം മുടക്കികൾ വന്നോളും"..ആരാണ് ഇന്ന് ഭാര്യയുടെ ശാപങ്ങൾക് ഇര എന്ന് നോക്കിയാണ് മുകുന്ദൻ എഴുന്നേറ്റത്.നോക്കുമ്പോൾ നമ്മുടെ ജവാൻ ചാച്ചാ ആണ്..അങ്ങനെ പേര് വരാനും ഒരു കാരണം ഉണ്ട്: അദ്ദേഹം പാട്ട്ടാളത്തിൽ നിന്നും വരുബോൾ ഞങ്ങളെ കൊണ്ട് അങ്ങനെ വിളിപ്പിക്കുമരയിരുന്നു.അങ്ങനെ കുട്ടികളായ ഞങ്ങൾക്കൊപ്പം ഒരു ഗ്രാമം തന്നെ ആ പേര് ഏറ്റെടുത്തു...കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കുമ്പോൾ വരെ അദ്ദേഹത്തിന് എല്ലാവരും ഉണ്ടായിരുന്നു.യുദ്ധത്തിൽ കാല് നഷ്ട്ടപ്പെട്ട ശേഷം സഹായ ധനം തീര്നപ്പോ ഉമ്മയും കുടിപിറപ്പുകൾക്കും പിന്നെ സ്വന്തം ഭാര്യക്ക് പോലും അറപ്പായി ആ ഒന്നര കാലൻ...ഇപ്പൊ പെൻഷൻ കൊണ്ട് കഞ്ഞി കുടിച്ചു കടത്തിണ്ണയിൽ കിടക്കുന്നു...ഒരു പ്രാന്തന് കോലമാണ്...അതാണ് വീണക്കു ഇത്ര ദേഷ്യം...
"ഞാനും ഒരു പട്ടാളക്കാരനാണ്, എന്റെ ഗതി എന്താണോ എന്തോ??" ആത്മഗതം ഉച്ചത്തിലായി ."അയാളുടെ ഭാര്യയെ പോലെയാണോ മുകുന്ദേട്ടൻ എന്നെ കണക്കാക്കുന്നത്??കഷ്ടമാണ് കേട്ടോ..."ഒരു നുള്ളും തന്നു അവൾ അടുക്കളയിലേക്കു പോയി...ഞാൻ ഒന്നും മിണ്ടണ്ടായിരുന്നു എന്ന് മനസ്സിലോർത്തു...അങ്ങനെ അവധി കഴിഞ്ഞു, അതിർത്തിയിൽ ആണ് മാറ്റം...
ആറു മാസങ്ങൾ കഴിഞ്ഞു .അങ്ങനെ ഇരിക്കുമ്പോൾ ആണ് ദേ വരുന്നു surgical strike....അതും വിജയകരമായി പൂർത്തിയാക്കി വന്നപ്പോൾ വീണ്ടും ലീവ് കിട്ടി.
നാട്ടിൽ എത്തിയപ്പോൾ വീരമായ സ്വീകരണം...എല്ലാവരിലും മതിപ്പു...ഞാൻ വീട്ടിലെത്തി , അവിടെയും സന്തോഷം അലയടിക്കുന്ന..ഞാൻ രണ്ടു ദിവസം കഴിഞ്ഞു ഒരു ബോംബ് പൊട്ടിച്ചു..,"ഇനി തിരിച്ചില്ല, എന്റെ കാലിനു സ്റ്റീൽ കമ്പി ഇട്ടു ഓപ്പറേഷൻ ചെയ്തു,ഇനി പഴയപോലെ പറ്റില്ല...VRS ആയത് കൊണ്ട് pension ഇല്ല."..ഇത്രയും കേട്ടപ്പോൾ അന്തരീക്ഷം മാറി...ഒരാഴ്ച അങ്ങനെ പോയി...
അമ്മ വന്നു പറഞ്ഞു"ഒരു കൂട്ടം പറയാനുണ്ട്, അനക്ക് വിഷമം തോന്നരുത്...വീട് നിന്റെ അനിയത്തിക്കു കൊടുക്കാം എന്നാ വിചാരിക്കുന്നു, ഇനി അവൾ എന്റെ കാര്യം നോക്കിക്കോളും.നിന്നെ ബുദ്ധിമുട്ടികണ്ടല്ലോ....നിനക്ക് കിട്ടിയ പണവും നീക്കിയിരിപ്പും കൊണ്ട് ചെറിയ ഒരു വീട് വാങ്ങാവുന്നതല്ലേ ഉള്ളു"..
ശരിയാണ് ഇത്ര കാലവും കഷ്ടപ്പെട്ട പണം ഈ വീട് പുതുക്കി പണിയാൻ ചെലവിട്ട എന്നോട് ഇത് തന്നെ പറയണം...പോട്ടെ ഇനി ഭാര്യാ എന്താ പറയുന്നേ എന്ന് കേൾക്കാം"മുകുന്ദേട്ടൻ പണം അയച്ചു തന്നു എന്ന് പറയുന്നത് ശരിയാ..പക്ഷെ ആ വസ്തു വാങ്ങിയത് എന്റെ പേരിലല്ല..അതവിടെ കിടന്നോട്ടെ...അത് വിൽക്കാൻ ഞാൻ സമ്മതിക്കില്ല."
അപ്പൊ അതും ഗോവിന്ദ....അനിയത്തിയും ഭർത്താവും ഇപ്പൊ തന്നെ അധികാരം ഉറപ്പിച്ച മട്ടാണ് വീട്ടിൽ....ഇനി പിടിച്ചു നില്ക്കാൻ കഴിയില്ല..ഇത്ര കാലം ഞാൻ പറയുന്നതായിരുന്നു അവസാന വാക്ക്..ഇപ്പൊ എല്ലാവര്ക്കും പുച്ഛം...ശരിയാക്കിത്തരാം...
പിറ്റേന്ന് പുലർച്ചെ ഞാൻ പെട്ടി എടുത്തു ഉമ്മറത്തേക്കു പോയി...മക്കൾ മാത്രം ചോദിച്ചു"അച്ഛാ എങ്ങോട്ടാ??".
മറ്റുള്ളവർ പണമില്ലാത്തവൻ എവിടെ പോയാൽ എന്താ എന്ന മട്ടിൽ ഒന്ന് നോക്കി...മനസ്സ് കലങ്ങി എങ്കിലും പുഞ്ചിരിച്ചു കൊണ്ട് ഞാൻ മക്കളോട് പറഞ്ഞു"അച്ഛന്റെ അവധി കഴിഞ്ഞു മക്കളെ, ഇനി ആര് മാസം കഴിഞ്ഞു വരാം."
അന്ധാളിച്ചു നിന്ന വീട്ടുകാർക്കിടയിലൂടെ ഒരു സർജിക്കൽ സ്ട്രിക്ക് കഴിഞ്ഞ ആശ്വാസത്തോടെയും അതിലേറെ ആത്മ നിന്ദയോടെയും ഞാൻ ഇറങ്ങി നടന്നു....ഒരുപാടു പ്രതീക്ഷകൾ ഉണങ്ങി വീണ ആ വഴിയിലൂടെ...വീണ്ടും വരാനായി...
പ്രതീക്ഷകളില്ലാതെ....അപ്പോഴും കടത്തിണ്ണയിൽ ജവാൻ ചാച്ചാ ആരോടെന്നില്ലാതെ മന്ദഹസിക്കുകയായിരുന്നു...

By
Harsha Nair

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot