Showing posts with label JesnaNishad. Show all posts
Showing posts with label JesnaNishad. Show all posts

മണിക്കുട്ടൻ

മണിക്കുട്ടൻ
*****---****
കോളേജ് വിട്ടു വീട്ടിൽ വന്നു അമ്മ ഉണ്ടാക്കി തന്ന നല്ല ചൂടൻ പഴം പൊരിയും പാൽചായയും കുടിച്ചിട്ട് നേരെ എന്റെ ഫോണിന്റെയും ഫേസ്ബുക്കിന്റേയും ലോകത്തേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ ആണ് വീടിന്റെ പുറകുവശത്തു നിന്നു ഒരു ശബ്ദം കേട്ടത്.എന്താണെന്നു അറിയാൻ ചെന്ന് നോക്കിയപ്പോൾ നല്ല വെള്ള നിറത്തിൽ കൊമ്പൊക്കെ കാട്ടികൊണ്ടു ഒരു സുന്ദരൻ ആട്ടിൻമുട്ടൻ എന്നെ നോക്കികൊണ്ട്‌ നിൽക്കുന്നു.
എനിക്കെന്തായാലും പുള്ളിക്കാരന്റെ നോട്ടവും ആ നിൽപ്പും എല്ലാം നന്നായിട്ടു അങ്ങ് ഇഷ്‌ടപ്പെട്ടു.അവന്റെ ആ കള്ള നോട്ടം കണ്ടാൽ അറിയാം അവനും എന്നെ ഇഷ്‌ടം ആയിയെന്നു..അതുകൊണ്ടു തന്നെ ഞാൻ അവനു മണിക്കുട്ടൻ എന്ന് പേരും ഇട്ടു..
ഇത്രയും എക്കെ തമ്മിൽ ഇഷ്‌ടപ്പെട്ട സ്ഥിതിക്ക് ഇനി അടുത്ത സ്റ്റെപ് ഞങ്ങൾ തമ്മിൽ ഉള്ള സെൽഫി ആണല്ലോ?അല്ല അതാണല്ലോ ഇപ്പോഴത്തെ ഒരു സ്റ്റൈൽ..
അങ്ങനെ ഞാൻ മണികുട്ടൻറെ കഴുത്തിൽ കെട്ടി പിടിച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു സെൽഫി എടുത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു..ഒരുമണിക്കൂറിനുള്ളിൽ തന്നെ ഞങ്ങടെ ഫോട്ടോക്ക് ആയിരത്തിൽ കൂടുതൽ ലൈക് കിട്ടി.അതുകൂടാതെ പെൺകുട്ടികളുടെ കുറെ കമെന്റും..അദ്യമായിട്ടാ ഇത്രയും ലൈകും കമെന്റും കിട്ടുന്നത്.സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി..
പെട്ടെന്നാണ് വേറൊരു ബുദ്ധി മനസിലേക്കു വന്നത്.ഫേസ്ബുക്കിൽ ചുമ്മാ എന്റേം മണികുട്ടന്റേം ഫോട്ടോ ഇട്ടപ്പോൾ തന്നെ ഇത്രേം ലൈക്കും കമെന്റുംകിട്ടി.അപ്പോൾ മണികുട്ടന്റെ പുറത്തു കയറി ഇരുന്നിട്ട് അവന്റെ കഴുത്തിൽ കെട്ടിപിടിച്ചു ഒരു സെൽഫി എടുത്തു we are friends എന്നൊരു ക്യാപ്ഷനും കൊടത്താൽ രണ്ടായിരത്തിൽ കൂടുതൽ ലൈക് കിട്ടിയാലോ.കുറെ കമെന്റും കിട്ടും.നാളെ കോളേജിലെ ഫ്രണ്ട്സ് കാണിച്ചു കൊടത്തു ഒന്ന് ഷൈൻ ചെയ്യാനും പറ്റും..
പിന്നെ ഒന്നും ആലോചിച്ചില്ല.നേരെ പോയി മണികുട്ടന്റെ പുറത്തു കയറി ഇരുന്നു അവനെ കെട്ടിപിടിച്ചു ഒരു സെൽഫി എടുത്തു.അവന്റെ പുറത്തു ഇരുന്നു കൊണ്ട് തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു..
പെട്ടെന്നാണ് അവൻ രണ്ടു കയ്യും പൊക്കിക്കൊണ്ട് മുകളിലേക്ക് കുതിച്ചത്.നടു ഇടിച്ചു ഞാൻ നിലത്തേക്കു വീണു.ഭൂമി നന്നായിട്ടു കറങ്ങുന്നപോലെ തോന്നി.കണ്ണ് അടഞ്ഞു പോകുമ്പോളും എന്റെ നോട്ടം മുഴുവനും നിലത്തു പൊട്ടി ചിതറി കിടക്കുന്ന എന്റെ പുതിയ ഓപ്പോ ഫോണിലേക്കു ആയിരുന്നു..
കണ്ണ് തുറന്നു നോക്കിയപ്പോൾ ഞാൻ ഹോസ്പിറ്റെലിൽ ആയിരുന്നു. കയ്യിൽ ബാന്റേജ് ഇട്ടിട്ടുണ്ട്.വീട്ടിൽ ചെന്ന് കേറിയപ്പോൾ മുതല് 'അമ്മ തുടങി ഹോസ്പിറ്റലിൽ അയ്യായിരം രൂപാ പൊടിച്ചതിന്റെ കണക്കു പറയാൻ..അച്ഛൻ ദേഷ്യപെട്ടു നോക്കി.പെങ്ങളാണേൽ സെൽഫി എന്ന് വിളിച്ചു കളിയാക്കലും തുടങ്ങി,
എന്നെ ഈ നിലയിൽ ആക്കിയ ആ ദുഷ്‌ടനെ കണ്ടു രണ്ടു കൊടക്കണം എന്നോര്ത്തു ഞാൻ വീടിന്റെ പുറകു വശതേക്ക് ചെന്നപ്പോൾ ഒന്നും അറിയാത്തപോലെ പോലെ മണിക്കുട്ടൻ പ്ലാവിന്റെ ഇല ചവചരിച്ചു വെട്ടി വീഴുങ്ങണു..അവന്റെ അടുത്ത് ചെന്ന് ആ പ്ലാവിന്റെ ഇല എടുത്തു ഒറ്റ ഏറു കൊടക്കാൻ തോന്നി എങ്കിലും ഇനി അവന്റെ ഇടി കൂടി കൊള്ളാനുള്ള ആരോഗ്യം ഇല്ലാത്തോണ്ട് ഞാൻ എന്നെ സ്വയം അടക്കി നിർത്തി നിന്നെ പിന്നെ കാണാട്ടോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ പെങ്ങളുടെ ഫോണിലെ ഫേസ്ബുക് ലക്ഷ്യം ആക്കി നടന്നു.മണികുട്ടന്റെ പുറത്തു കയറി ഇരുന്നു എടുത്ത സെൽഫിക്ക് എത്ര ലൈകും കമെന്റും കിട്ടി എന്നറിയാൻ...

ആഗ്രഹം

ആഗ്രഹം
*********
ഇന്ന് എനിക്കും ഭർത്താവിനും ലീവ് ആണ്.അതുകൊണ്ടു രാവിലെതന്നെ തിരക്കു പിടിച്ചു അടുക്കളയിൽ കയറാതെ കുറച്ചു നേരം സിറ്റവുട്ടിൽ ഭർത്താവ് പത്രം വായിക്കുന്നിടത് പോയി ഇരുന്നു.പത്രം കയ്യിൽ ഉണ്ടെകിലും ഏട്ടൻ കാര്യമായ ആലോചനയിൽ ആണ്...
ഇതെന്താണപ്പാ രാവിലെ തന്നെ ഇത്ര ആലോചിക്കാൻ എന്നോർത്ത് ഞാൻ എന്തുപറ്റി ഏട്ടാ എന്ന് ചോദിച്ചു പയ്യെ തോളത്തു കൈവെച്ചു..
പെട്ടെന്ന് ഏട്ടൻ മനസ്സിൽ ലഡ്ഡു പൊട്ടിയപോലെ ഒരു ചിരിയും ചിരിച്ചോണ്ട് എന്റെ നേരെ നോക്കി..ഇങ്ങേർക്ക് വട്ടായോ ഇത്രേം നേരം തലപുകഞ്ഞു ആലോചിച്ചോണ്ടിരുന്ന മനുഷ്യൻ ഇപ്പോൾ ചിരിച്ചോണ്ടിരിക്കുന്നു..ഇത് വട്ടു തന്നെ എന്ന് ആലോചിച്ചോണ്ടു ഞാൻ നിന്നപ്പോഴേക്കും ഏട്ടൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു അടുത്തുള്ള കസേരയിലേക്ക് ഇരുത്തി...
നിങ്ങൾക് ഈ രാവിലെ തന്നെ ഇത് എന്തിന്റെ സൂക്കേടാ മനുഷ്യ എന്ന് ഞാൻ ചോദിച്ചപ്പോൾ ഒരു കള്ള ചിരി ചിരിച്ചോണ്ട് എന്നോട് പറഞ്ഞു നീ ഈ വീട്ടിൽ എന്തൊക്കെ പണിയാ ചെയ്തു കഷ്‌ടപ്പെടുന്നെ എന്റേം കൊച്ചിൻറേം കാര്യങ്ങളും നന്നായിട്ടു നോക്കുന്നുണ്ട് അതുകൂടാതെ ഓഫീസിലെ ജോലിയും..എല്ലാം കൊണ്ടും എന്റെ ചക്കര മോള് നന്നായിട്ടു കഷ്‌ടപ്പെടുന്നുണ്ട്.അതുകൊണ്ടു ഇന്ന് ഈ വീട്ടിലെ മുഴുവൻ ജോലിയും ഞാൻ തന്നെ ചെയ്യാൻ തീരുമാനിച്ചു...
നമ്മുടെ കല്യാണം കഴിഞ്ഞട്ടു ഇപ്പോൾ വർഷം ആറായി.കൊച്ചിന് വയസു നാലും.ഇത്രയും നാള് തോന്നാത്ത സ്നേഹം ഇപ്പോൾ എവിടുന്നു വന്നു നിങ്ങൾക്..കഴിഞ്ഞ ദിവസം ഞാൻ അടുക്കളയിൽ പാത്രം കഴുകികൊണ്ട് ഇരുന്നപ്പോൾ നിങ്ങളു ചായ ചോദിച്ചില്ലേ?അപ്പോൾ ഞാൻ ഫ്ലാസ്കിൽ ചായ ഇരിക്കുന്നുണ്ട് ഏട്ടാ.ക്ലാസിലേക്കു ഊറ്റി കുടിക്കാമോ എന്ന് ഒന്ന് ചോദിചേനു നിങ്ങളു അടുക്കളയിൽ നിന്നോട് ഭദ്രകാളി തുള്ളിയത് ഞാൻ മറന്നിട്ടില്ല..ആ നിങ്ങൾക്കാണോ എന്റെ കഷ്‌ടപ്പാടു ഓർത്തു ഇപ്പോൾ ഇത്രേം സ്നേഹം..?
അതുപിന്നെ കഴിഞ്ഞ രണ്ടു ദിവസം ആയിട്ട് എനിക്ക് നിന്റെ ഫീലിങ്ങ്സ് മനസിലായത്‌..അതുകൊണ്ടാ മോളു..ഇന്ന് നീ ചുമ്മാ ഇരുന്നു റസ്റ്റ് എടുത്തോ അടുക്കളയിലേയും കൊച്ചിന്റെ കാര്യങ്ങളും ദേ നിന്റ ഈ ഏട്ടൻ ഏറ്റു...
അതുകേട്ടപ്പോൾ ആദ്യം ഏട്ടന്റെ മനസ്സിൽ പൊട്ടിയ ലഡ്ഡു ഇപ്പോൾ എന്റെ മനസ്സിൽ പൊട്ടി...സത്യമാണോ ഈ പറയണേ അതോ പറ്റിക്കുന്നത് ആണോ എന്ന് ഞാൻ ചോദിച്ചു.പറ്റിക്കാനോ എന്റെ ഈ പൊന്നു ഭാര്യയെയോ?നീ എന്റെ മുത്തല്ലേടി..എന്ന് ചോദിച്ചപ്പോൾ ഞാൻ വീണുപോയി ആ ഒലിപ്പിക്കലിൽ,...
കൊച്ചിന് രാവിലേം ഉച്ചക്കും രാത്രിയും ഫുഡ് കൊടുക്കുന്ന കാര്യം ക്കൂടി ഏൽക്കാൻ പറ്റുമോ ഏട്ടന് എന്ന് ചോദിച്ചപ്പോൾ അതിനെന്താ ഞാൻ റെഡി എന്ന് കൂടി പറഞ്ഞപ്പോൾ ഞാൻ അങ്ങ് ആ ഒലിപ്പിക്കൽ സോപ്പിൽ പതഞ്ഞു പോയി...
വീട്ടിലെ ജോലിയെക്കാളും ഓഫീസിലെ ജോലിയെക്കാളും പാടുള്ളത് മോന് ഫുഡ് കൊടക്കുന്ന പണിയ.എത്ര നേരം പുറകെ നടന്നാലും വാങ്ങില്ല..ഇന്നത്തെ കാര്യം രെക്ഷപെട്ടല്ലോ എന്നോർത്ത് സന്തോഷത്തോടെ ഫേസ്ബുക്കിൽ ഒരു സ്റ്റാറ്റസ് ഇടാം എന്ന് വെച്ച് ഏട്ടനോട് ഡബിൾ ഒക്കെയും പറഞ്ഞു അകത്തേക്കു പോകാൻ പോയപ്പോൾ അദ്ദേഹം എന്റെ കയ്യിൽ പിടിച്ചു വലിച്ചു പിന്നേം കസേരയിൽ ഇരുത്തി...
നീ അങ്ങനെ അങ്ങ് പോകല്ലേ?ഒരു പാലം ഇട്ടാൽ അങ്ങോടും ഇങ്ങോടും എന്നാണല്ലോ പ്രമാണം..അതുകൊണ്ടു എന്റെ ഒരു ആഗ്രഹം പറഞ്ഞാൽ നീ സാധിച്ചു തരണം.എന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് എനിക്ക് ഇത്രേം നേരം എന്നോട് കാട്ടിയ ആ സ്നേഹത്തിന്റെ തീവ്രത മനസിലായത്..
ഇതായിരുന്നല്ലേ മനുഷ്യ നിങളുടെ ഉള്ളിലിരുപ്പ്..കാര്യം കാണാനുള്ള സോപ്പിടൽ ആയിരുന്നല്ലേ?എന്ന് ചോതിച്ചപ്പോൾ ഇന്നത്തെ എല്ലാ ജോലിയും ഞാൻ ചെയ്യുലെ.എന്റെ ഒരു ആഗ്രഹത്തിനു ഒരു യെസ് മൂളാൻ ആണോ ഇത്ര കുഴപ്പം..വേണ്ടെകിൽ വേണ്ട എല്ലാം ഒറ്റക്ക് തന്നെ അങ്ങ് ചെയ്‌തോ എന്ന് പറഞ്ഞപ്പോൾ ഒരു യെസ് മൂളിയാൽ ഇന്ന് ഫുൾ ചുമ്മാ ഇരിക്കാലോ എന്നോർത്ത് ഞാൻ അങ്ങ് സമ്മതിച്ചു...ഏട്ടന്റെ കയ്യിൽ അടിച്ചു സമ്മതിച്ചു..
കാര്യം എന്താന്ന് ചോദിച്ചപ്പോൾ അത് ഞാൻ ജോലിയൊക്കെ തീർത്തു രാത്രി കിടക്കാൻ നേരത്തു പറയാം എന്ന് പറഞ്ഞു.നാളെ കൂട്ടുകാരുടെ കൂടെ ചുറ്റാൻ പൊക്കോട്ടെ എന്ന് ചോദിക്കാനാണ് എന്ന് എനിക്കറിയാം.സമ്മതിക്കണം രാത്രി അപ്പോൾ ഏട്ടന് സന്തോഷം ആകും രാത്രി എന്ന് മനസ്സിൽ ഓർത്തുകൊണ്ട് ഏട്ടന്റെ കൂടെ ഞാനും അടുക്കളയിലേക്കു പോയി,..
ഏട്ടൻ അപ്പം ചുടാൻ തുടങി..അപ്പം കലക്കിയ വെള്ളത്തിന് ചൂട് കൂടുതൽ ആയോണ്ടായിരിക്കും അപ്പo ചുട്ട പത്രത്തിന്റെ മൂടി പൊക്കുന്നതിന്റെ കൂടെ അപ്പവും പൊങ്ങി വരാൻ തുടങി..ഒളികണ്ണിട്ടു എന്നെ നോക്കികൊണ്ട്‌ ഏട്ടൻ പറഞ്ഞു പൊടി കൊള്ളുലാത്തോണ്ടാ ഞാൻ ഉപ്പുമാവ് ഉണ്ടാകാം..അങ്ങനെ ഉപ്പുമാവ് ഉണ്ടാക്കി‌.കുറച്ചു അധികം ഉപ്പു കൂടിപ്പോയി എന്നല്ലാതെ വേറെ kകുഴപ്പം ഇല്ലായിരുന്നു..പിന്നെ ഉച്ചക്ക് ചോറും അവിയലും ഉണ്ടാക്കി..അവിയലിനു ആ തേങ്ങയും ജീരകവും പച്ചമുളകും വെളുത്തുള്ളിയും ചേർത്ത് അരച്ചത് കൊണ്ട് അവിയലിന്റെ രുചി ഉണ്ടായിരുന്നു എങ്കിലും നാഷണൽ ഹൈവേ പോലെ നീണ്ടു വിശാലമായിരുന്നു.
അങ്ങനെ രാത്രി ഫുഡും കഴിഞ്ഞു കൊച്ചിനെയും ഉറക്കി ക്ഷീണിച്ചു ഏട്ടൻ കട്ടിലിൽ ഇരിക്കുമ്പോൾ ഞാനും പോയി അടുത്തിരുന്നു.ഇനിപ്പറ എന്താ ചേട്ടന്റെ ആഗ്രഹാം?നാളെ കൂട്ടുകാരുടെ കൂടെ ചുറ്റാൻ പോകാൻ ഞാൻ സമ്മതിക്കണം എന്നല്ലേ എനിക്ക് രാവിലെയേ മനസിലായായിരുന്നു.ചേട്ടൻ പൊക്കോ എനിക്ക് സമ്മതo എന്നുപറഞ്ഞതും ദേഷ്യം കൊണ്ട് ഏട്ടൻ ചാടി എണീറ്റു.അയ്യടാ കൂട്ടുകാരുടെ പോകാൻ എനിക്ക് നിന്റെ സമ്മതം വേണ്ട എന്ന് പറഞ്ഞു..പിന്നെ എന്താ ചേട്ടന്റെ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ ഏട്ടൻ പയ്യെ പുഞ്ചിരിച്ചു കൊണ്ട് എന്റെ കവിളത്തു ഒരു ഉമ്മ തന്നു.എന്നിട്ടു പറഞ്ഞു എനിക്ക് നാളെ എറണാംകുളത്തു സിനിമാ നടി സണ്ണിലിയോൺ വരും.ചുമ്മാ ഒന്ന് കാണാൻ പോകാനാ പോകോട്ടെ എന്ന്,,,
പറയാതെ പോയാലോന്നു വിചാരിച്ചതാ പക്ഷെ ടിവിൽ എങ്ങാനും എന്നെ കണ്ടാലോ?ഞാൻ നാളെ പോയിട്ടു വേഗം വരാം മോളെ.ഏട്ടന്റെ മുത്തു സമ്മതിക്കുമെന്ന് ഏട്ടന് അറിയാം...
ഇതായിരുന്നല്ലേ മനുഷ്യ നിങ്ങടെ ആഗ്രഹം.രാവിലെ അത്ര കാര്യമായിട്ട് നിങ്ങള് ആലോചിച്ചതിന്റെ ചേതോവികാരം ഇപ്പഴല്ലേ എനിക്ക് മനസിലായത്,,,ആരോടും പറയാതെ പോകാനാണല്ലേ പ്ലാൻ,,
നാളെ നിങ്ങള് പൊക്കോ? പക്ഷെ നിങ്ങള് സണ്ണിലിയോണിനെ കാണാൻ പോയേക്കുവാന്നു ഞാൻ ഫേസ്ബുക്കിലും വാട്സാപ്പ് ഫാമിലി ഗ്രൂപ്പിലും എല്ലാം പോസ്റ്റ് ഇടും.അടുത്ത ആഴ്ചത്തെ നിങ്ങടെ പെങ്ങടെ കല്യാണത്തിന് ചെല്ലുമ്പോൾ എല്ലാരും ചോദിക്കും എന്ന് പറഞ്ഞോട് ഞാൻ അടുക്കളയിലേക്കു നടന്നു..
ഇടക്ക് ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ ഏട്ടൻ താടിക്കു കയ്യും കൊടത്തു രാവിലത്തെ പോലെ ഭയങ്കര ആലോചനയിൽ ആയിരുന്നു...

ഭർത്താവ്

ഭർത്താവ്
**********
ഞാൻ അച്ചു.വിവാഹം കഴിഞ്ഞു.രണ്ട് മോളുണ്ട്.അദ്യത്തെ മോളെ ഗർഭിണി ആയപ്പോഴും ഡെലിവറി കഴിഞ്ഞപ്പോഴും എന്റെ അമ്മയും ഏട്ടന്റെ അമ്മയും കൂടി നന്നായിട്ടു നോക്കി എന്നെ.രണ്ടാമത് ഗർഭിണി ആയപ്പോഴേക്കും ഏട്ടന്റെ അമ്മ ഞങളെ വിട്ടു പോയിരുന്നു..എന്റെ അമ്മക്ക് ആണേൽ തീരെ വയ്യാതെ ഇരിക്കുക ആണ്..
ഇടക്ക് ചെക്ക്അപ്പിന് വേണ്ടി ഹോസ്പിറ്റലിൽ പോയപ്പോഴാണ് ഡോക്ടർ പറയുന്നത് ഇനി അങ്ങോട്ടു ഫുൾ റസ്റ്റ് വേണം.അല്ലെകിൽ കുഞ്ഞിനെ കിട്ടില്ല എന്ന്...
ഇനി ഇപ്പോൾ വീട്ടിലെ ജോലിയൊക്കെ ചെയ്യാൻ ഒരു സെർവെന്റിനെ നിർത്താം എന്ന് പറഞ്ഞു ഏട്ടൻ കുറെ അന്യോഷിച്ചു.എന്നാൽ വീട്ടിലെ മുഴുവൻ ജോലിയും മൂത്ത മോളുടെ കാര്യങ്ങളും എല്ലാം ക്കൂടി നോക്കാൻ ആർക്കും സമ്മതം അല്ലായിരുന്നു.അവസാനം ആ ജോലി ഏട്ടൻ തന്നെ ഏറ്റെടുത്തു...
രാവിലെ തന്നെ എണീറ്റ് ചായക്ക് ഉള്ളതും വീട്ടിലെ എല്ലാ ജോലിയും ഉച്ചക്കുള്ള ചോറും കറിയും എല്ലാം ഉണ്ടാകും.അത് കൂടാതെ മോളുടെ എല്ലാ കാര്യങ്ങളും നന്നായി നോക്കി.എനിക്ക് കഴിക്കാനുള്ള മരുന്ന് വരെ എടുത്തു വെച്ചിട്ടാണ് ഏട്ടൻ ജോലിക്കു പോകുന്നത്..
അങ്ങനെ മാസങ്ങൾ കടന്നുപോയി.എനിക്ക് തീയതി അടുത്ത്.എന്നെ നോക്കാനായി ഏട്ടൻ ലീവ് എടുത്തു.എന്റെ കൈ പിടിച്ചു നടത്തിക്കാനും ഇഷ്‌ടപ്പെട്ടത് വാങ്ങിത്തരാനും എല്ലാം ഏട്ടൻ കൂടെ ഉണ്ടാർന്നു..
ഡെലിവറി കഴിഞ്ഞു.ഒരു മോളു ക്കൂടി ഉണ്ടായി..എന്നെയും മോളെയും നോക്കാൻ ഒരു ചേച്ചിയെ നിർത്തി.അവര് പകല് മാത്രമേ നിൽകുകയുള്ളൂ.രാത്രി അവരുടെ വീട്ടിൽ പോകും.അപ്പോഴും രാത്രി കുഞ്ഞിനേയും എന്നേം നോക്കണ്ട ജോലി ഏട്ടൻ ഏറ്റെടുത്തു..അതുകൂടാതെ വീട്ടിലെ ജോലിയും,.
രാത്രി കുഞ്ഞു നിർത്താതെ കരയുമ്പോൾ ഏട്ടൻ ഒന്ന് ഉറങ്ങുക പോലും ചെയ്യാതെ കുഞ്ഞിനെ രാത്രി മുഴുവൻ എടുത്തു കൊണ്ട് നടന്നു.അടുത്ത് കിടത്തി ഉറക്കി..എനിക്കു ശെരിക്കും സങ്കടം വരുമായിരുന്നു കുഞ്ഞിന്റെ മൂത്രതുണി വരെ ആ ചേച്ചി ഇല്ലാത്തപ്പോൾ കഴുകുന്നത് കാണുമ്പോൾ...
ഇപ്പോൾ മൂന്ന് മാസം കഴിഞ്ഞു.എനിക്ക് ജോലി എകെ ചെയ്യാൻ പറ്റും.ഏട്ടന്റെ കഷ്‌ടപ്പാടു മാറി.ഒത്തിരി ബുദ്ധിമുട്ടി ഏട്ടൻ എനിക്കും കുഞ്ഞിനും വേണ്ടി.എത്രത്തോളം ഏട്ടൻ ഞങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് ശെരിക്കും മനസിലാക്കാൻ സാധിച്ചു.ഇനി ഉള്ള എല്ലാ ജന്മത്തിലും ഏട്ടനെ എനിക്ക് തന്നെ കിട്ടണെ എന്ന് പ്രാർത്ഥിക്കുന്നു..
( ഭാര്യമാരെ സ്നേഹിക്കുന്ന ഭർത്താക്കൻമാർക്കു വേണ്ടി സമർപ്പിക്കുന്നു)

ചുരീ ബോട്ടം

ചുരീ ബോട്ടം
************
ഉറക്കം കഴിഞ്ഞു കണ്ണ് തുറന്ന് മൊബൈലിൽ സമയം നോക്കിയപ്പോൾ ഞെട്ടി പോയി.സമയംഒൻപത് ഇരുപത് ആയിരിക്കുന്നു..പത്തുമണിക്ക് തുടങ്ങുo ഇന്റർവ്യൂ..അലാറം വെച്ചിട്ടാണല്ലോ ഇന്നലെ കിടന്നത്.അലാറം അടിക്കാത്തതാണോ.ഇനി അടിച്ചട്ട് ഞാൻ ഓഫ് ചെയ്തതാണോ എന്നൊന്നും ഓർക്കുന്നു പോലും ഇല്ല.അത്രക്കായിരുന്നു ഉറക്കം.അമ്മ രാവിലെ അമ്പലത്തിൽ പോകുമെന്ന് ഇന്നലെ പറഞ്ഞിരുന്നു.പോയി കാണും.അല്ലെകിൽ അമ്മ എങ്കിലും വിളിച്ചു എണീപ്പിച്ചേനെ..
എന്തായാലും വേഗം കുളിച്ചു റെഡി ആയി പോയി നോക്കാം.ഈ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ഒരാഴ്ചയായി കുത്തിയിരുന്ന് പഠിച്ചതല്ലേ.പോയേക്കാം..
കുളിയൊക്കെ കഴിഞ്ഞു വന്നു കഴിഞ്ഞ ദിവസം തയ്ച്ചു കിട്ടിയ പുതിയ ചുരിദാര് തന്നെ ഇടാം എന്ന് വെച്ചു ചുരിദാറിന്റെ പാന്റ് കാലിൽ കൂടി കയറ്റി.കയറ്റി പകുതി ആയപ്പോൾ പാന്റ് ജാം ആയി ഇരിക്കുന്നു.അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.താഴോട്ടു ഊരാൻ നോക്കിയിട്ടും ഒരനക്കവും ഇല്ല...
ഇപ്പഴത്തെ മോഡല് ചുരിബോട്ടം ആണ് തൈപ്പിച്ചത്..സാധാരണ പ്ലാസ്റ്റിക് കവർ കാലിൽ ഇട്ട് അതിനു പുറത്തു കൂടിയാണ് പാന്റ് ഇടാറ്.അപ്പോൾ വേഗം എളുപ്പത്തിൽ കയറിക്കോളും.ഇന്നിപ്പോൾ സമയം പോയതിന്റെ വെപ്രാളത്തിൽ വേഗം പാന്റ് ഇട്ടപ്പോൾ പ്ലാസ്റ്റിക് കവർ ഇടാൻ മറന്നുപോയി...
ഇതിപ്പോൾ ഒന്നൂരി കിട്ടിയിരുന്നെകിൽ വേറെ ചുരിദാര് ഇട്ടോണ്ട് പോകാമായിരുന്നു.അതിനും പറ്റണില്ല.താഴോട്ടു വലിച്ചു വലിച്ചു കാലിന്റെ കൊഴക്ക് വേദന തുടങി.ഇനിയും വലിച്ചാൽ കാലിന്റെ കൊഴ എങ്ങാനും തെന്നി പോയാൽ പിന്നെ ഒരു മാസത്തേക്ക് നടക്കുകയും വേണ്ട..
പുതിയ ചുരിദാർ ആയോണ്ടാ.അല്ലെങ്കിൽ കത്രിക കൊണ്ട് കീറാമായിരുന്നു.എത്ര രൂപ കൊടത്തു തൈപ്പിച്ചതാ അതുകൊണ്ടു കീറാനും മനസ് വരുന്നില്ല..
എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരുന്നപ്പോളാണ് അമ്മ മുറിയിലേക്ക് കയറി വന്നത്..ഞാൻ കാര്യം പറഞ്ഞപ്പോളേക്കും അമ്മ ദേഷ്യപെടാൻ തുടങി..പെൺകുട്ടികൾക്കു ഫാഷൻ കൂടിയാൽ ഇങ്ങനെ ഇരിക്കും.കാലിൽ ഇറുകി ഇരിക്കുന്ന പാന്റല്ലേ ഇപ്പോൾ പെൺക്കുട്ടികൾ ഇടുകയുള്ളു.നിന്നെപ്പോലെ ഉള്ളതിനെക്കെ ഇങ്ങനെ തന്നെ വേണം എന്ന് പറഞ്ഞു അമ്മ കഥാപ്രസംഗം തുടങി.എണിറ്റു അമ്മ പിന്നും കൊണ്ട് പയ്യെ പാന്റിന്റെ സ്റ്റിച്ചു വിടീപിക്കാൻ തുടങി.
പാന്റ് ഊരി വേറെ ചുരിദാറും പാന്റുംഇട്ടോണ്ട് ഇന്റർവ്യൂവിനു പോകാം എന്ന് ഓർത്തു ക്ലോക്കിൽ നോക്കിയപ്പോൾ സമയം9.55 ആയിരുന്നു..
ഒരാഴ്ച കുത്തിയിരുന്ന് പഠിച്ചത് വെറുതെ ആയി പോയല്ലോ എന്ന് ഓർത്തു ഇഞ്ചി കടിച്ച അണ്ണനെ പോലെ ഞാൻ ക്ലോക്കിന്റെ സൂചി കറങ്ങുന്നത് നോക്കി ഇരുന്നു..
.... ശുഭം...

ജാനുവമ്മ

ജാനുവമ്മ
****--****
ഞാൻ ഗൗരി..അച്ഛനും അമ്മക്കും ഒറ്റ മോളാണ്.അമ്മയും അച്ഛനും എപ്പഴും ജോലി തിരക്കാണ്.എന്നെ സ്നേഹിക്കണോ എന്റെ കാര്യങ്ങൾ അന്യോഷിക്കാനോ സമയം ഇല്ല രണ്ടാൾക്കും..സ്നേഹത്തോടെ രണ്ടുപേരും എന്റെ അടുത്തു വന്നിരിക്കുവോ സംസാരിക്കുകയോ ചെയ്തിട്ടില്ല..ആ വീട്ടിൽ തീർത്തും ഞാൻ ഒറ്റ പെട്ടു പോയി എന്ന് തന്നെ പറയാം...
ആ ഇടയ്ക്കാണ് അച്ഛൻ വീട്ടുജോലി ചെയ്യാൻ വേണ്ടി ഒരുസ്ത്രീയെ കൊണ്ടുവന്നത്..അച്ഛനും അമ്മയും അവരെ ജാനുവേടത്തി എന്നാണ് വിളിച്ചിരുന്നത്..പക്ഷെ എനിക്കവരുടെ വാത്സല്യത്തോടെ ഉള്ള നോട്ടവും സ്നേഹത്തോടെ ഉള്ള സംസാരവും എല്ലാംഎനിക്ക് അവരോടുള്ള ഇഷ്‌ടവും സ്നേഹവും കൂട്ടി.അതുകൊണ്ടു തന്നെ ഞാൻ അവരെ ജനുവമ്മേ എന്ന് വിളിക്കാൻ തുടങി..
അമ്മക്ക് ഞാൻ അങ്ങനെ വിളിക്കുന്നത് ഇഷ്‌ടം ആയില്ലായിയുന്നു.എങ്കിലും ജാനുവമ്മക്കു വളരെ സന്തോഷം ആയിരുന്നു...
എനിക്കു ചോറ് വാരിതരാനും മുടി കെട്ടി തരാനുംഎന്റെ കാര്യങ്ങൾ നന്നായി നോക്കാനും ജാനുഅമ്മക്ക് വളരെ ഇഷ്‌ടം ആയിരുന്നു...രാത്രിയിൽ 'അമ്മ കാണാതെ ഞാൻ ജാനുഅമ്മയുടെ കൂടെ പോയി കിടക്കുമായിരുന്നു..അമ്മ വഴക്കു പറയും ഞാൻ ജാനുഅമ്മയുടെ കൂടെ കിടക്കുന്നത്.ഞാൻ ഒറ്റയ്ക്ക് കിടകുന്നത് ആണ് അമ്മക്കിഷ്‌ടം,പക്ഷെ ഞാൻ അതൊന്നും കാര്യമാക്കാതെ ജാനുഅമ്മയുടെ കൂടെ പോയി കിടക്കും..ജാനുഅമ്മ എന്നെ കെട്ടിപ്പിടിച്ച എനിക്ക് കഥ പറഞ്ഞു തന്നും പാട്ട് പാടിയും ഉറക്കും..അങ്ങനെ ജാനുഅമ്മ എനിക്ക് എല്ലാംഎല്ലാം ആയി മാറുക ആയിരുന്നു..പെറ്റമ്മയിൽ നിന്ന് കിട്ടാത്ത സ്നേഹം ആ അമ്മയിൽ നിന്നും എനിക്ക് ഒത്തിരി കിട്ടി...
അങ്ങനെ ഞാൻ വലുതായി എനിക്ക് ജോലി കിട്ടിയപ്പോഴും ജാനു'അമ്മ ആയിരുന്നു എനിക്കെല്ലാം..അത്യമായി ജോലിക്കു പോയപ്പോൾ അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി എകിലും ജാനുഅമ്മയുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിയപ്പോൾ എന്റെ മനസ് നിറഞ്ഞിരുന്നു..എന്നെ കെട്ടിപ്പിടിചു നല്ലതു മാത്രം വരൂ എന്ന് പറഞ്ഞപ്പോൾ എന്റെ അമ്മയുടെ മുഖത്തു കാണാഞ്ഞ സന്തോഷവും കണ്ണ്നീരും ജാനുഅമ്മയുടെ മുഖത്തും കണ്ണിലും ഞാൻ കണ്ടു.എന്നോടുള്ള സ്നേഹം എനിക്ക് അതിൽ നിന്നും അറിയാമായിരുന്നു...
അത്യമായി ശമ്പളം കിട്ടിയപ്പോൾ ജാനുഅമ്മക്ക് ഏറ്റവും ഇഷ്‌ടമുള്ള ചുവപ്പു നിറത്തിൽ ഉള്ള സാരി വാങി ഞാൻ ജാനുഅമ്മയുടെ വീട്ടിലേക്കു ഓടി ചെല്ലുമ്പോൾ വെള്ള പുതപ്പിച്ചു കിടത്തിയ ജാനുഅമ്മയെ ആണ് കാണുന്നത്..ഒരു മരവിപ്പായിരുന്നു എനിക്ക് അപ്പോൾ.കരഞ്ഞില്ല ഞാൻ.ജാനുഅമ്മയുടെ മുഖത്തേക്കു നോക്കി കുറെ നേരം ഇരുന്നു..ഞാൻ വാങ്ങിയ സാരി ഉടുപ്പിക്കാമോ എന്ന് അമ്മയുടെ മകനോട് ചോദിച്ചപ്പോൾ ഇല്ല അമ്മയുടെ കല്യാണ സാരിയെ ഉടുപ്പിക്കു എന്ന് പറഞ്ഞു..
അവസാനം ജാനുഅമ്മയുടെ ചിതയിലോട്ടു ആ ചുവപ്പു സാരി ഇട്ടപ്പോൾ ജാനു'അമ്മയുടെയും സാരിയുടെയും കൂടെ കത്തി അമർനത് ഒരമ്മയുടെ സ്നേഹവും അനുഭവിച്ച കൊതി തീരാത്ത കുറെ വാത്സല്യവും ആണ്...
ഇന്ന് എട്ടു വർഷങ്ങൾ കഴിഞ്ഞു.ഞാൻ വിവാഹിത ആയി.രണ്ടു മക്കളുടെ 'അമ്മ ആയി..എന്റെ മക്കൾക്കു ഇന്ന് ഞാൻ പെറ്റമ്മയിൽ നിന്നും എനിക്ക് കിട്ടാത പോയ സ്നേഹം മതിവരുവോളം കൊടക്കുന്നുണ്ട്..
ബന്ധങ്ങളുടെ ആഴവും സ്നേഹത്തിന്റെ വിലയും പരസ്പര സ്നേഹവും വിശ്വാസവും മണ്ണിന്റെ മണവും നാടിൻറെ നന്മയുംഅങ്ങനെ എല്ലാം എന്റെ മക്കൾക്കു പറഞ്ഞു കൊടകാൻ എനിക്ക് സാധിച്ചത് ജാനു'അമ്മ പകർന്നു നൽകിയ ആ സ്നേഹവും അറിവും കൊണ്ട് മാത്രം ആണ്...
ഇന്നും എന്റെ കുഞ്ഞിന് ചോറ് വാരി കൊടക്കുമ്പോഴും മുടി കെട്ടി കൊടക്കുമ്പോളും ഞാൻ കണ്ണീരോടെ ജാനുഅമ്മയെ ഓർക്കും..
മരിച്ചു ഇത്രയും വർഷങ്ങൾ ആയിട്ടും ഇന്നുംഓര്മയിലോട്ടു ജാനു'അമ്മ ജീവനോടെ കടന്നു വരണമെകിൽ അവർ പകർന്നു തന്ന ആ സ്നേഹത്തിന്റെ ശക്തി കൊണ്ട് മാത്രം ആണ്..
ഇനി ഒരു ജന്മം ഉണ്ടെകിൽ ജാനുഅമ്മയുടെ ഗർഭപാത്രത്തിൽ അവരുടെ മകളായി ആ സ്നേഹം മതിവരുവോളം അനുഭവിച്ചു മരിക്കാനുള്ള ഭാഗ്യം ഈശ്വരൻ തരണേ എന്ന പ്രാർത്ഥനയോടെ നിർത്തട്ടെ......
( പെറ്റമ്മയിൽ നിന്നും സ്നേഹം കിട്ടാതെ ഇങ്ങനെ ഉള്ള സ്നേഹം കിട്ടി വളർന്ന എല്ലാര്ക്കും വേണ്ടി സമർപ്പിക്കുന്നു)
....ശുഭം....

ദേഷ്യം




ദേഷ്യം
******
ഞാൻ അരുൺ..ഇന്ന് ഞാൻ വളരെ സന്തോഷത്തിലാണ്കെ.കാരണം എന്താണന്നല്ലേ ഇന്ന് ഞാൻ എന്റെ പ്രണയിനിയെ കാണാൻ പോകുന്ന ദിവസമാണ്..അവളുടെ പേര് അനു.കോളേജിൽ വെച് തുടങ്ങിയ ബന്ധം ആണ്..ഇപ്പോൾ മൂന്നു വർഷം ആകുന്നു..അവൾ ഒരു പാവം പൊട്ടിപെണ്ണാ.എന്ത് പറഞ്ഞാലും കരയും.എന്നെ ജീവനാ..എനികാണെകിൽ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ആണ്..അനു എപ്പഴും പറയും അരുണേട്ടന്റെ ഇ ദേഷ്യം കൊള്ളില്ല..അത് വലിയ പ്രോബ്ലം ഉണ്ടാകും എന്ന്..ഞാൻ അത് കേട്ട് ഒന്ന് പോടീ എന്ന് പറയും..
അതൊക്കെ പോട്ടെ.അവളെ കാണാൻ പോകുന്നതിനെ കുറിച്ച് പറയാം.രണ്ടുമാസം കൂടിയ ഇന്ന് കാണാൻ പോകുന്നത്. ഞാൻ ഒരു ജോലീടെ ട്രൈനിഗിന് ബാംഗ്ലൂർ ആയിരുന്നു രണ്ടു മാസം..ഇന്നലെയാ നാട്ടിൽ വന്നത്.അവൾക്കു നൽകാൻ ഒരു ഗിഫ്റ്റും ഉണ്ട് എന്റെ കയ്യിൽ..അവളും എനിക്ക് ഒരു സർപ്രൈസ് തരും എന്ന് പറഞ്ഞിട്ടുണ്ട്.എന്താണെന്നു ആർക്കറിയാം..എന്തായാലും ചെന്ന് കഴിയുമ്പോൾ അറിയാലോ..
അവളുടെ വീടിന്റെ കുറച്ചു അകലെ ആയി റോഡിനോട് ചേർന്ന് ഒരു ആൽത്തറ ഉണ്ട്.അവിടെ കാണാം എന്നാ അനു പറഞ്ഞേക്കുന്നെ...ണ്
ഞാൻ ചെന്നപ്പോൾ അനു നോക്കി നിൽക്കുന്നുണ്ട്..രണ്ടുമാസം കൂടി കണ്ട സന്തോഷം മുഖത്തില്ലല്ലോ എന്ന് മനസ്സിൽ ഓർത്തു അവളെ നോക്കി ചിരിച്ചു.അവൾ ദേഷ്യത്തിൽ എന്നെ നോക്കി.എന്തുപറ്റീടി എന്ന് ചോദിച്ചതും എനിക്ക് നിന്നെ വേണ്ട.നമുക്ക് പിരിയാം എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു..ഞാൻ ഞെട്ടിപ്പോയി..തമാശ പറയാതെ ഇങ്ങു വന്നേടി എന്ന് പറഞ്ഞു കയ്യിൽ പിടിച്ചതും അവൾ എന്റെ കൈ തട്ടി തെറിപ്പിച്ചു..
എന്താ അനു നിനക്ക് പറ്റിയെ..ഈ രണ്ടു മാസം കൊണ്ട് നിനക്കു ഞാൻ വേണ്ടാതായോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവളുടെ മറുപടി എന്നെ ഞെട്ടിച്ചു..എനിക്ക് നല്ല ഒരു ആലോചന വന്നിട്ടുണ്ട്..നല്ല ജോബും ഉണ്ട്.അതോടു ഞാൻ വിവാഹത്തിന് സമ്മതിച്ചു.നമുക്ക് പിരിയാം..
അത് കേട്ടതും എന്റെ കണ്ണ് നിറഞ്ഞു..ദേഷ്യം വന്നു എനിക്ക് എന്നെ തന്നെ നിയദ്രികാൻ പറ്റാതെയായി..കാശുള്ള ഒരാളെ കണ്ടപോഴേക്കും നിനക്ക് ഞാൻ കൊള്ളൂല്ലത്തവനായി അല്ലേടി എന്ന് ചോദിച്ചു കുറെ അടി അവളുടെ കരണകുറ്റി നോക്കി കൊടത്തു.എന്നിട്ടും എന്റെ ദേഷ്യം മാറിയില്ല..എന്തോ പറയാൻ വന്ന അവളെ അതിനു സമ്മദിക്കാതെ അപ്പോഴുള്ള ദേഷ്യത്തിനു എന്നോട് നീ മിണ്ടരുത് എന്ന് പറഞ്ഞു ഒരു ഒറ്റ തള്ളു വെച്ച് കൊടത്തു...
പെട്ടെന്ന് അവൾ റോട്ടിലേക്കു തെറിച്ചു വീണു..വേഗം പോയി അവളെ എണീപ്പിക്കാൻ നോക്കിയപ്പോഴേക്കും ഒരു ടിപ്പർ അവളുടെ മുകളിലൂടെ കയറി കഴിഞ്ഞിരുന്നു..ഞാൻ അലറിക്കൊണ്ട് അവളെ എടുത്തു മടിയിലേക്കു കിടത്തിയപ്പോഴേക്കും അവൾ എന്നെവിട്ടു പോയികെ കഴിഞ്ഞിരുന്നു..അപ്പോഴാണ് രക്തത്തിൽ കുളിച്ച അവളുടെ കയ്യിൽ ഞാൻ ഒരു പേപ്പർ കണ്ടത്..
വായിച്ചു നോക്കിയപ്പോൾ ഞാൻ പൊട്ടി കരഞ്ഞുപോയി..അതിൽ ഇങ്ങനെ എഴുതിയിരുന്നു...ഡാ മോനെ.നിന്നെ ഞാൻ വേണ്ടാന്ന് വെക്കുമെന്ന് വിചാരിച്ചോ നീ..നീ എന്റെ ജീവനല്ലേ..നിന്നെ ഒന്ന് ഞെട്ടിക്കാനും നിനക്ക് എന്നോട് എന്തോരം സ്നേഹം ഉണ്ടെന്നു ടെസ്റ്റ് ചെയ്യാനും വേണ്ടി പറഞ്ഞത് അല്ലെ ഞാൻ..നിന്നെ കാണാതെ രണ്ടുമാസം ഞാൻ എന്തോരം വിഷമിച്ചുന്നു അറിയുന്നോ..അതിന്റെ ഒരു ദേഷ്യം തീർത്ത ഞാൻ..അല്ലാതെ നിന്നെ ഇട്ടട്ടു പോകുമോ ഞാൻ..പിന്നെ ഞാൻ തരാന്നു പറഞ്ഞ സർപ്രൈസ് എന്താന്ന് അറിയുന്നോ.എന്റെ വീട്ടിൽ നമ്മുടെ വിവാഹത്തിന് സമ്മതിച്ചു.നാളെ അച്ഛൻ പോകാൻ ഇരികൂവ നിന്റെ അച്ഛനെ കാണാൻ...പിന്നെ ഞാൻ അപ്പുറത് കാണുന്ന മരത്തിന്റെ ചോട്ടിൽ ഉണ്ട്.നീ വേഗം വാ.നീ ദേഷ്യപ്പെടാതെ വരുവാണെകിൽ നീ ചോതിച്ചട്ടും ഇത്രേം കാലം തരാതേ വെച്ചേക്കുന്ന ആ സ്നേഹ ചുംബനം നിന്റെ കവിളത് തരാം ഞാൻ...
എന്റ ദേഷ്യം ആണല്ലോ എല്ലാത്തിനുംകാരണം എന്നോർത്ത് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ എന്റെ അനുവിനെ കെട്ടിപിടിച്ചു കരയുമ്പോൾ പെട്ടെന്ന് വന്ന മഴയിൽ ആ പേപ്പർ നനഞു കുതിർന്നിരുന്നു..

ആദ്യാനുരാഗം

ആദ്യാനുരാഗം
*****----*****
കോളേജിൽ റെക്കോർഡ് സൈൻ ചെയ്യാൻ വേണ്ടി നില്കയുമ്പോളാണ് അദ്യമായി അവൻ എന്നെ കണ്ടത് എന്നാണ് മനു ഞങളുടെ പ്രണയം പൂവിട്ടതിനു ശേഷം പറഞ്ഞത്..തട്ടം തലയിൽ ഇട്ടു റെക്കോർഡും കയ്യിൽ വെച് കൂട്ടുകാരികളോട് വർത്താനം പറയുന്ന എന്നെ കണ്ടപ്പോൾ മനുവിന് പ്രണയം തോന്നിയത്രേ..പക്ഷെ ഞാൻ അവനെ കണ്ടിട്ടും പോലും ഇല്ലായിരുന്നു കോളേജിൽ വെച്ചു.അവന്റെ ചങ്ക് വന്നിട്ടാണ് ആദ്യം അവന്റെ സ്‌നേഹം എന്നോട് പറയുന്നത്.ഞാൻ അത് അപ്പോഴേ നിരസിച്ചു..കോളേജ് ഡേയ്ക്ക് അവൻ മനോഹരമായ റോസാപ്പൂ എനിക്ക് സമ്മാനിച്ച് ഞാൻ അത് അവന്റെ മുമ്പിൽ വെച്ച് തന്നെ പിച്ചി അവന്റെ മുമ്പിലേക്കിട്ടു..അപ്പോൾ അവന്റെ മനസ് എന്തുമാത്രം വേദനിച്ചു കാണും എന്ന് ഇപ്പോൾ അവനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് മനസിലായപ്പോൾ ഞാൻ ഓർക്കാറുണ്ട്....
കുറെ നാൾ അവൻ എന്റെ പുറകെ നടന്നു.പേരന്റ്സ് മീറ്റിംഗിന് വന്നപ്പോൾ അവന്റെ അമ്മയും അച്ഛനും.എന്നെ വന്നു പരിചയപെട്ടു.അവർക്കു എല്ലാം അറിയാം എന്ന് അപ്പോൾ എനിക്ക് മനസിലായി.എന്നിട്ടും ഞാൻ പച്ചക്കൊടി കാട്ടിയില്ല,.പക്ഷെ മനസ്സിൽ ഒരിഷ്‌ടം അവനോടു ഉണ്ടായിരുന്നു എന്ന് സ്റ്റഡി ലീവിന് അവനെ കാണാതെ ഇരുന്നപ്പോൾ എനിക്ക് മനസിലായി..ലീവ് കഴിഞ്ഞു യെക്സാമിന്റെ അന്ന് അവൻ എന്നെക്കാണാൻ ഓടി വന്നപ്പോൾ ഞാൻ അവനെന്നെ കാണാതെ ഞാൻ ഒളിച്ചു നിന്ന് അവന്റെ ആ കണ്ണുകളിലെ സ്നേഹം കണ്ടു ആസ്വദിച്ചത് ഇന്ന് ഞങ്ങൾ പറഞ്ഞു ചിരിക്കാറുണ്ട്...
അവന്റെ പെങ്ങളുടെ കല്യാണംവിളിക്കാൻ വേണ്ടി എന്നെ ഫോണിൽ വിളിച്ചു..അന്ന് ഒന്നും സംസാരിക്കാതെ ഞാൻ ഫോൺ വെചെഗിലും അപ്പോൾ തന്നെ ആ നമ്പർ വരെ കാണാപാഠം പഠിച്ചു..
പിറ്റേന്ന് തൊട്ടു മനുവിന്റെ ഗുഡ്മോർനിംഗ് മെസ്സേജിന് റിപ്ലൈ അയച്ചില്ല,പക്ഷെ പയ്യെ പയ്യെ റിപ്ലൈ കൊടത്തു തുടങ്ങി..അപ്പോഴും ഇഷ്‌ടം ആണെന്ന് മാത്രം പറഞ്ഞില്ല..ഒരുദിവസം രാത്രി മനു എന്നോട് ഐ ലൗ യു എന്ന് മെസ്സേജ് അയച്ചു.പിന്നെ ഞാനും ഒന്നും ആലോചിച്ചില്ല.തിരിച്ചും ഐ ലവ് യു എന്ന് അയച്ചു..അതായിരുന്നു തുടക്കം..പിന്നീട് അങ്ങോട്ട് പ്രണയത്തിന്റെ പൂക്കാലം ആയിരുന്നു.കോളേജ് മൊത്തം പാട്ടായി..എല്ലാരും സപ്പോർട്ട് ആയിരുന്നു...
ഒരിക്കൽ അവൻ എന്റെ കയ്യിൽ പിടിച്ചു കവിളത്തു ഒരു മുത്തം നൽകി..അന്ന് വൈകിട്ടു വീട്ടിൽ ചെന്നപ്പോൾ ചോറുണ്ടാൽ കൈകഴുകുമ്പോൾ അവൻ തൊട്ട ആ മണം കയ്യിൽ നിന്ന് പോയാലോ എന്നോർത്ത് തലവേദന ആണെന്ന് പറഞ്ഞു ഫുഡ് കഴിക്കാതെ കിടന്നു..രാത്രി ഉറക്കം വരാതെ ജനലുകൾ തുറന്നപ്പോൾ കാറ്റിനു പോലും അവന്റെ മണമായിരുന്നു..രാവിലെ എണീറ്റ് കണ്ണാടി നോക്കിയപ്പോൾ ഇന്നലെ അവൻ തന്ന ഉമ്മയുടെ സ്ഥാനത് ചുമന്ന നിറത്തിൽ ഉണ്ടായ മുഖക്കുരുവിന്റെ സുഖമുള്ള വേദന എനിക്ക് സമ്മാനിച്ച്..കാമുകിയുടെ മുഖത്തു തന്നെ താജ്മഹൽ.പണിത എന്റെഹാജാഹ ഷാജഹാനെ എനിക്ക് അപ്പോൾ തന്നെ കാണാൻ തോന്നി..എന്നേം നോക്കി നിൽക്കുന്ന അവനെ നോക്കി ഞാൻ കവിളത്തെ താജ്മഹൽ കാണിച്ചു കൊടത്തപ്പോൾ നാണം കൊണ്ട് എന്റെ മുഖം ചുമന്നു.
സന്തോഷത്തോടെ ചെറിയ ഇണക്കവും പിണക്കവു ആയി ഞങ്ങളുടെ പ്രണയം മുന്നോട്ടു പോകുന്നു..ഇപ്പോൾ മനുവിന് നല്ല ഒരു ജോബ് കിട്ടി.അവന്റെ വീട്ടിൽ എന്നെ മരുമോളായി കണ്ടു കഴിഞ്ഞു.രണ്ടു ജാതി ആയോണ്ട് എന്റെ വീട്ടിൽ അറിയുമ്പോൾ ഭൂകമ്പം നടക്കും.എന്നാലും അടുത്ത ആഴ്ച മനുവിന്റെ വീട്ടുകാർ എന്റെ സംസാരികാം എന്ന് പറഞ്ഞിട്ടുണ്ട്..കയ്യും കാലും പിടിച് ആണേലും സമ്മതിപിക്കാം എന്ന് ഭാവി അമ്മായിയപ്പൻ വാക്കു തന്നിട്ടുണ്ട്..മൂപ്പർ അതിന്റെ റിഹേഴ്സലിൽ ആണെന്ന ഇന്നലെ മനു വിളിച്ചപ്പോൾ പറഞ്ഞത്..ആ ബലത്തില് ആണ്‌ ഞാനുംഇവിടെ ദിവസം തള്ളി നീക്കുന്നെ..
നിങ്ങളും ഒന്ന് പ്രാർഥികണെ,പ്ളീസ്.......ശുഭം...

അനു

അനു
****-*
രാവിലെഇ അഞ്ചു മണിക് തന്നെ എണീറ്റു എകിലും ഒന്നും ചെയ്യാൻ തോന്നുന്നില്ല.അടുക്കളയിൽ കുറെ പണി ഉണ്ട്.പക്ഷെ മനസ്സിൽ ഒരു നീറ്റൽ..ഇന്ന് അഞ്ചു വര്ഷം ആകുന്നു എന്റെ അനിയത്തി അനു എന്നെ വിട്ടു പോയിട്ട്..അഞ്ചു വര്ഷങ്ങള്ക്കു മുൻപ് ഒരു ചോരക്കുഞ്ഞിനെ എന്നെ ഏല്പിച്ചു അവൾ യാത്രയായി,എന്റെ അനിയത്തി ആണെകിലും ഞങ്ങൾ കൂട്ടുകാരെ പോലെ ആയിരുന്നു.പരസ്പരംപറയാത്ത ഒന്നും ഞങ്ങൾക്കിടയിൽ ഇല്ല എന്ന് ഞാൻ വിശ്വസിച്ചു..പക്ഷെ ആ വിശ്വാസം തെറ്റാണ് മനസിലായത് ഒരിക്കൽ അവൾ ഫുഡ് കഴിച്ചോണ്ടിരുന്നപ്പോൾ ഛർദിച്ചു.ഉടനെ തല കറങ്ങി വീണു..ഞാനും അച്ഛനും അമ്മയും കൂടി വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോയി..ഡോക്ടർ പറഞ്ഞപോലാണ് ഞങ്ങൾ അറിയുന്നത് അനുവിന് നാല് മാസം കഴിഞ്ഞെന്നു..വിശ്വസിക്കാൻ പറ്റിയില്ല എനിക്കത്.അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്കു അറിയാം ആയിരുന്നു എന്ന് മനസിലായി..നാല് മാസം കഴിഞ്ഞോണ്ടു ഇനി അബോർഷൻ റിസ്ക് ആണ് എന്ന് ഡോക്ടർ പറഞ്ഞു..ചങ്കു തകർന്നാണ് ഞങ്ങൾ അന്നു വീട്ടിലേക്കു പോയത്....
വീട്ടിൽ ചെന്നപ്പോൾ അച്ഛൻ കുറെ തല്ലി.ഞാൻ പിടിച്ചു മാറ്റാൻ നോക്കിയില്ല,അത്രക് ദേഷ്യം ആയിരുന്നു എനിക്കും.'അമ്മ കരച്ചിലും..ഒറ്റ ദിവസം കൊണ്ട് മരണ വീടായി അത്...നാട്ടിൽ മുഴുവൻ പാട്ടായി..നാണക്കേടു കൊണ്ട് അച്ഛന് വീടിനു പുറതേക്ക് പോകാറില്ല..ആരാണ് ആള് എന്ന്സി ചോദിച്ചതു അവൾ ആളെ പറഞ്ഞില്ല..അവൻ എന്നെ ചതിച്ചു.എനിക്കും കുഞ്ഞിനും അവനെ ഇനി വേണ്ട എന്ന് പറഞ്ഞുഅവൾ.
ഒരു ദിവസം ആത്മഹത്യാ ചെയ്യാൻ ശ്രമിച്ച അച്ഛനെ തലനാരിഴകാണ് രക്ഷപെട്ടത്.ഒടുവിൽ ഞങ്ങൾ ആ നാട് വിട്ടു.ആരും അറിയാത്ത ഒരു നാട്ടിൽ പോയി താമസിച്ചു..
അച്ഛനും അമ്മയും അവളോട് മിണ്ടാറില്ല..ഞാൻ മാത്രം മിണ്ടുമായിരുന്നു..അവൾക്കു ഇഷ്‌ടപെട്ടത് ഒന്നും കൊടതില്ല..അങ്ങനെ ഒരിക്കൽ അവൾക്കു വേദന തുടങി.ഹോസ്പിറ്റലിൽ കൊണ്ടുപോയി.അവൾ പ്രസവിച്ചു..ആർക്കും ഒരു സന്തോഷവും ഇല്ലായിരുന്നു..കുഞ്ഞിനെ അമ്മ വാങ്ങിയില്ല..ഒടുവിൽ ഞാൻ തന്നെ വാങ്ങി...അപ്പോഴാണ് ഡോക്ടർ വന്നത്..അനു പോയി എന്ന് പറഞ്ഞു..ബ്ലീഡിങ് നില്കാതെ വന്നു.പിന്നെ പ്രെഷർ കൂടുതലായി എന്ന്.അതായിരുന്നു മരണ കാരണം..
അവൾ ചെയ്ത പാപത്തിനു പരിഹാരം കണ്ടുകൊണ്ടു അവൾ യാത്രയായായി..കുഞ്ഞിനെ ഞാൻ നോക്കി.എന്റെ ചൂട് കൊടത്തു ഉറക്കി..അവൾക്കു ഞാൻ തന്നെ അനു എന്ന് പേരിട്ടു..അച്ഛനും അമ്മയും മോളെ നോകാറില്ലായിരുന്നു..പക്ഷെ കുഞ്ഞിന്റെ ചിരിയും കളിയും കണ്ടു അവരുടെ മനസ് മാറി.ഇപ്പോൾ അവർക്കും എനിക്കും അനുമോൾ ജീവനാണ്..
അമ്മേ എന്ന വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്.അനുമോളുടെ അമ്മയാണ് ഇപ്പോൾ ഞാൻ..എനിക്ക് അവൾ സ്വന്ദം മോളും..ഇന്ന് മോളുടെ ജന്മദിനമാണ്.അവളുടെ അമ്മയുടെ മരണ ദിവസവും...
ഇന്ന് മോളെയും കൂട്ടി അമ്പലത്തിൽ പോയി പ്രാർത്ഥിക്കണം..മോളുടെ സന്തോഷത്തിനു കുറച്ചു പായസം ഉണ്ടാകണം.എല്ലാരും എന്നോട് കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നു..പക്ഷെ അനുമോൾ പിരിയാൻ പറ്റില്ല ഇന്ന് എനിക്ക്.അത്രക് ജീവനാണ് അവൾ എനിക്ക്.എന്റെ സ്വന്തം മകൾ.ഞാനും മോളും കാത്തിരിക്കുക ആണ്..ഞങ്ങളെ രണ്ടുപേരെയും നിറഞ്ഞ മനസോടെ സ്വീകരിക്കാൻ ഒരാൾ വരും എന്ന പ്രതീക്ഷയോടെ,.....പ്രാർത്ഥിക്കണം...
...ശുഭം...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo