ആഗ്രഹം
*********
ഇന്ന് എനിക്കും ഭർത്താവിനും ലീവ് ആണ്.അതുകൊണ്ടു രാവിലെതന്നെ തിരക്കു പിടിച്ചു അടുക്കളയിൽ കയറാതെ കുറച്ചു നേരം സിറ്റവുട്ടിൽ ഭർത്താവ് പത്രം വായിക്കുന്നിടത് പോയി ഇരുന്നു.പത്രം കയ്യിൽ ഉണ്ടെകിലും ഏട്ടൻ കാര്യമായ ആലോചനയിൽ ആണ്...
*********
ഇന്ന് എനിക്കും ഭർത്താവിനും ലീവ് ആണ്.അതുകൊണ്ടു രാവിലെതന്നെ തിരക്കു പിടിച്ചു അടുക്കളയിൽ കയറാതെ കുറച്ചു നേരം സിറ്റവുട്ടിൽ ഭർത്താവ് പത്രം വായിക്കുന്നിടത് പോയി ഇരുന്നു.പത്രം കയ്യിൽ ഉണ്ടെകിലും ഏട്ടൻ കാര്യമായ ആലോചനയിൽ ആണ്...
ഇതെന്താണപ്പാ രാവിലെ തന്നെ ഇത്ര ആലോചിക്കാൻ എന്നോർത്ത് ഞാൻ എന്തുപറ്റി ഏട്ടാ എന്ന് ചോദിച്ചു പയ്യെ തോളത്തു കൈവെച്ചു..
പെട്ടെന്ന് ഏട്ടൻ മനസ്സിൽ ലഡ്ഡു പൊട്ടിയപോലെ ഒരു ചിരിയും ചിരിച്ചോണ്ട് എന്റെ നേരെ നോക്കി..ഇങ്ങേർക്ക് വട്ടായോ ഇത്രേം നേരം തലപുകഞ്ഞു ആലോചിച്ചോണ്ടിരുന്ന മനുഷ്യൻ ഇപ്പോൾ ചിരിച്ചോണ്ടിരിക്കുന്നു..ഇത് വട്ടു തന്നെ എന്ന് ആലോചിച്ചോണ്ടു ഞാൻ നിന്നപ്പോഴേക്കും ഏട്ടൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു അടുത്തുള്ള കസേരയിലേക്ക് ഇരുത്തി...
നിങ്ങൾക് ഈ രാവിലെ തന്നെ ഇത് എന്തിന്റെ സൂക്കേടാ മനുഷ്യ എന്ന് ഞാൻ ചോദിച്ചപ്പോൾ ഒരു കള്ള ചിരി ചിരിച്ചോണ്ട് എന്നോട് പറഞ്ഞു നീ ഈ വീട്ടിൽ എന്തൊക്കെ പണിയാ ചെയ്തു കഷ്‌ടപ്പെടുന്നെ എന്റേം കൊച്ചിൻറേം കാര്യങ്ങളും നന്നായിട്ടു നോക്കുന്നുണ്ട് അതുകൂടാതെ ഓഫീസിലെ ജോലിയും..എല്ലാം കൊണ്ടും എന്റെ ചക്കര മോള് നന്നായിട്ടു കഷ്‌ടപ്പെടുന്നുണ്ട്.അതുകൊണ്ടു ഇന്ന് ഈ വീട്ടിലെ മുഴുവൻ ജോലിയും ഞാൻ തന്നെ ചെയ്യാൻ തീരുമാനിച്ചു...
നമ്മുടെ കല്യാണം കഴിഞ്ഞട്ടു ഇപ്പോൾ വർഷം ആറായി.കൊച്ചിന് വയസു നാലും.ഇത്രയും നാള് തോന്നാത്ത സ്നേഹം ഇപ്പോൾ എവിടുന്നു വന്നു നിങ്ങൾക്..കഴിഞ്ഞ ദിവസം ഞാൻ അടുക്കളയിൽ പാത്രം കഴുകികൊണ്ട് ഇരുന്നപ്പോൾ നിങ്ങളു ചായ ചോദിച്ചില്ലേ?അപ്പോൾ ഞാൻ ഫ്ലാസ്കിൽ ചായ ഇരിക്കുന്നുണ്ട് ഏട്ടാ.ക്ലാസിലേക്കു ഊറ്റി കുടിക്കാമോ എന്ന് ഒന്ന് ചോദിചേനു നിങ്ങളു അടുക്കളയിൽ നിന്നോട് ഭദ്രകാളി തുള്ളിയത് ഞാൻ മറന്നിട്ടില്ല..ആ നിങ്ങൾക്കാണോ എന്റെ കഷ്‌ടപ്പാടു ഓർത്തു ഇപ്പോൾ ഇത്രേം സ്നേഹം..?
അതുപിന്നെ കഴിഞ്ഞ രണ്ടു ദിവസം ആയിട്ട് എനിക്ക് നിന്റെ ഫീലിങ്ങ്സ് മനസിലായത്..അതുകൊണ്ടാ മോളു..ഇന്ന് നീ ചുമ്മാ ഇരുന്നു റസ്റ്റ് എടുത്തോ അടുക്കളയിലേയും കൊച്ചിന്റെ കാര്യങ്ങളും ദേ നിന്റ ഈ ഏട്ടൻ ഏറ്റു...
അതുകേട്ടപ്പോൾ ആദ്യം ഏട്ടന്റെ മനസ്സിൽ പൊട്ടിയ ലഡ്ഡു ഇപ്പോൾ എന്റെ മനസ്സിൽ പൊട്ടി...സത്യമാണോ ഈ പറയണേ അതോ പറ്റിക്കുന്നത് ആണോ എന്ന് ഞാൻ ചോദിച്ചു.പറ്റിക്കാനോ എന്റെ ഈ പൊന്നു ഭാര്യയെയോ?നീ എന്റെ മുത്തല്ലേടി..എന്ന് ചോദിച്ചപ്പോൾ ഞാൻ വീണുപോയി ആ ഒലിപ്പിക്കലിൽ,...
കൊച്ചിന് രാവിലേം ഉച്ചക്കും രാത്രിയും ഫുഡ് കൊടുക്കുന്ന കാര്യം ക്കൂടി ഏൽക്കാൻ പറ്റുമോ ഏട്ടന് എന്ന് ചോദിച്ചപ്പോൾ അതിനെന്താ ഞാൻ റെഡി എന്ന് കൂടി പറഞ്ഞപ്പോൾ ഞാൻ അങ്ങ് ആ ഒലിപ്പിക്കൽ സോപ്പിൽ പതഞ്ഞു പോയി...
വീട്ടിലെ ജോലിയെക്കാളും ഓഫീസിലെ ജോലിയെക്കാളും പാടുള്ളത് മോന് ഫുഡ് കൊടക്കുന്ന പണിയ.എത്ര നേരം പുറകെ നടന്നാലും വാങ്ങില്ല..ഇന്നത്തെ കാര്യം രെക്ഷപെട്ടല്ലോ എന്നോർത്ത് സന്തോഷത്തോടെ ഫേസ്ബുക്കിൽ ഒരു സ്റ്റാറ്റസ് ഇടാം എന്ന് വെച്ച് ഏട്ടനോട് ഡബിൾ ഒക്കെയും പറഞ്ഞു അകത്തേക്കു പോകാൻ പോയപ്പോൾ അദ്ദേഹം എന്റെ കയ്യിൽ പിടിച്ചു വലിച്ചു പിന്നേം കസേരയിൽ ഇരുത്തി...
നീ അങ്ങനെ അങ്ങ് പോകല്ലേ?ഒരു പാലം ഇട്ടാൽ അങ്ങോടും ഇങ്ങോടും എന്നാണല്ലോ പ്രമാണം..അതുകൊണ്ടു എന്റെ ഒരു ആഗ്രഹം പറഞ്ഞാൽ നീ സാധിച്ചു തരണം.എന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് എനിക്ക് ഇത്രേം നേരം എന്നോട് കാട്ടിയ ആ സ്നേഹത്തിന്റെ തീവ്രത മനസിലായത്..
ഇതായിരുന്നല്ലേ മനുഷ്യ നിങളുടെ ഉള്ളിലിരുപ്പ്..കാര്യം കാണാനുള്ള സോപ്പിടൽ ആയിരുന്നല്ലേ?എന്ന് ചോതിച്ചപ്പോൾ ഇന്നത്തെ എല്ലാ ജോലിയും ഞാൻ ചെയ്യുലെ.എന്റെ ഒരു ആഗ്രഹത്തിനു ഒരു യെസ് മൂളാൻ ആണോ ഇത്ര കുഴപ്പം..വേണ്ടെകിൽ വേണ്ട എല്ലാം ഒറ്റക്ക് തന്നെ അങ്ങ് ചെയ്‌തോ എന്ന് പറഞ്ഞപ്പോൾ ഒരു യെസ് മൂളിയാൽ ഇന്ന് ഫുൾ ചുമ്മാ ഇരിക്കാലോ എന്നോർത്ത് ഞാൻ അങ്ങ് സമ്മതിച്ചു...ഏട്ടന്റെ കയ്യിൽ അടിച്ചു സമ്മതിച്ചു..
കാര്യം എന്താന്ന് ചോദിച്ചപ്പോൾ അത് ഞാൻ ജോലിയൊക്കെ തീർത്തു രാത്രി കിടക്കാൻ നേരത്തു പറയാം എന്ന് പറഞ്ഞു.നാളെ കൂട്ടുകാരുടെ കൂടെ ചുറ്റാൻ പൊക്കോട്ടെ എന്ന് ചോദിക്കാനാണ് എന്ന് എനിക്കറിയാം.സമ്മതിക്കണം രാത്രി അപ്പോൾ ഏട്ടന് സന്തോഷം ആകും രാത്രി എന്ന് മനസ്സിൽ ഓർത്തുകൊണ്ട് ഏട്ടന്റെ കൂടെ ഞാനും അടുക്കളയിലേക്കു പോയി,..
ഏട്ടൻ അപ്പം ചുടാൻ തുടങി..അപ്പം കലക്കിയ വെള്ളത്തിന് ചൂട് കൂടുതൽ ആയോണ്ടായിരിക്കും അപ്പo ചുട്ട പത്രത്തിന്റെ മൂടി പൊക്കുന്നതിന്റെ കൂടെ അപ്പവും പൊങ്ങി വരാൻ തുടങി..ഒളികണ്ണിട്ടു എന്നെ നോക്കികൊണ്ട് ഏട്ടൻ പറഞ്ഞു പൊടി കൊള്ളുലാത്തോണ്ടാ ഞാൻ ഉപ്പുമാവ് ഉണ്ടാകാം..അങ്ങനെ ഉപ്പുമാവ് ഉണ്ടാക്കി.കുറച്ചു അധികം ഉപ്പു കൂടിപ്പോയി എന്നല്ലാതെ വേറെ kകുഴപ്പം ഇല്ലായിരുന്നു..പിന്നെ ഉച്ചക്ക് ചോറും അവിയലും ഉണ്ടാക്കി..അവിയലിനു ആ തേങ്ങയും ജീരകവും പച്ചമുളകും വെളുത്തുള്ളിയും ചേർത്ത് അരച്ചത് കൊണ്ട് അവിയലിന്റെ രുചി ഉണ്ടായിരുന്നു എങ്കിലും നാഷണൽ ഹൈവേ പോലെ നീണ്ടു വിശാലമായിരുന്നു.
അങ്ങനെ രാത്രി ഫുഡും കഴിഞ്ഞു കൊച്ചിനെയും ഉറക്കി ക്ഷീണിച്ചു ഏട്ടൻ കട്ടിലിൽ ഇരിക്കുമ്പോൾ ഞാനും പോയി അടുത്തിരുന്നു.ഇനിപ്പറ എന്താ ചേട്ടന്റെ ആഗ്രഹാം?നാളെ കൂട്ടുകാരുടെ കൂടെ ചുറ്റാൻ പോകാൻ ഞാൻ സമ്മതിക്കണം എന്നല്ലേ എനിക്ക് രാവിലെയേ മനസിലായായിരുന്നു.ചേട്ടൻ പൊക്കോ എനിക്ക് സമ്മതo എന്നുപറഞ്ഞതും ദേഷ്യം കൊണ്ട് ഏട്ടൻ ചാടി എണീറ്റു.അയ്യടാ കൂട്ടുകാരുടെ പോകാൻ എനിക്ക് നിന്റെ സമ്മതം വേണ്ട എന്ന് പറഞ്ഞു..പിന്നെ എന്താ ചേട്ടന്റെ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ ഏട്ടൻ പയ്യെ പുഞ്ചിരിച്ചു കൊണ്ട് എന്റെ കവിളത്തു ഒരു ഉമ്മ തന്നു.എന്നിട്ടു പറഞ്ഞു എനിക്ക് നാളെ എറണാംകുളത്തു സിനിമാ നടി സണ്ണിലിയോൺ വരും.ചുമ്മാ ഒന്ന് കാണാൻ പോകാനാ പോകോട്ടെ എന്ന്,,,
പറയാതെ പോയാലോന്നു വിചാരിച്ചതാ പക്ഷെ ടിവിൽ എങ്ങാനും എന്നെ കണ്ടാലോ?ഞാൻ നാളെ പോയിട്ടു വേഗം വരാം മോളെ.ഏട്ടന്റെ മുത്തു സമ്മതിക്കുമെന്ന് ഏട്ടന് അറിയാം...
ഇതായിരുന്നല്ലേ മനുഷ്യ നിങ്ങടെ ആഗ്രഹം.രാവിലെ അത്ര കാര്യമായിട്ട് നിങ്ങള് ആലോചിച്ചതിന്റെ ചേതോവികാരം ഇപ്പഴല്ലേ എനിക്ക് മനസിലായത്,,,ആരോടും പറയാതെ പോകാനാണല്ലേ പ്ലാൻ,,
നാളെ നിങ്ങള് പൊക്കോ? പക്ഷെ നിങ്ങള് സണ്ണിലിയോണിനെ കാണാൻ പോയേക്കുവാന്നു ഞാൻ ഫേസ്ബുക്കിലും വാട്സാപ്പ് ഫാമിലി ഗ്രൂപ്പിലും എല്ലാം പോസ്റ്റ് ഇടും.അടുത്ത ആഴ്ചത്തെ നിങ്ങടെ പെങ്ങടെ കല്യാണത്തിന് ചെല്ലുമ്പോൾ എല്ലാരും ചോദിക്കും എന്ന് പറഞ്ഞോട് ഞാൻ അടുക്കളയിലേക്കു നടന്നു..
ഇടക്ക് ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ ഏട്ടൻ താടിക്കു കയ്യും കൊടത്തു രാവിലത്തെ പോലെ ഭയങ്കര ആലോചനയിൽ ആയിരുന്നു...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക