Slider

"അമ്മേ... പോകരുതേ..."

0
"അമ്മേ... പോകരുതേ..."
***********************
അയാൾ ആൽമരച്ചുവട്ടിൽ ഇരുന്നു. ശ്വാസം ദ്രുതഗതിയിൽ തന്റെ നാസാരന്ധ്രങ്ങളിലൂടെ വലിച്ചു കയറ്റി. അല്പം ആശ്വാസം തോന്നി.
തുടർന്ന് പത്മാസനത്തിൽ ഇരുന്നു.
കൈകൾ ചിന്മുദ്രയിൽ.. മനസ്സ്' ആജ്ഞാ ചക്രത്തിൽ (മൂന്നാം കണ്ണിൽ)കേന്ദ്രീകരിച്ചു.
ശക്തിയായ് കാറ്റ് വീശി.. ആൽമരത്തിന്റെ ചില്ലകൾ ഇളകിയാടി... പഴുത്ത ഇലകൾ കൊഴിഞ്ഞു വീണു. അയാളുടെ തലയിലും മടിയിലും പഴുത്ത ഇലകൾ വീണടിഞ്ഞു...
ആകാശം ഇരുണ്ടു.
മേഘങ്ങൾ വിവിധ രൂപങ്ങളിൽ പറന്നു നടന്നു.
ആൽമരത്തിലെ പക്ഷികൾ വിവിധശബ്ദങ്ങളിൽ ചിലച്ചു.
പക്ഷികളുടെ കലപില ശബ്ദം...
ഇണയെ നഷ്ടപ്പെട്ട ആൺകുയിലിന്റെ വിലാപഗാനം കേൾക്കാം.
പ്രകൃതിക്കും മാറ്റംവന്നിരിക്കുന്നു. ആൺ കുയിലിന്റെ ഇണക്കുയിൽ മറ്റൊരാൺ കുയിലിന്റെ കൂടെ പോയ്ക്കളഞ്ഞു.
അവന്റെ കുയിൽ നാദം അവളുടെ കാതുകൾക്കിമ്പമില്ലാതായപ്പോൾ അവൾ പുതിയ ചില്ലകളിൽ ചേക്കേറി.
മനോഹരൻ ശ്വാസം താളത്തിൽ വലിച്ചു കയറ്റുകയും പുറത്തേക്ക് വിടുകയും ചെയ്തു.
നാലു വയസ്സുകാരൻ അയാളുടെ പുറകിലായ് തളർന്നു കിടക്കുന്നുണ്ടായിരുന്നു.
ആദർശ്മോന്റെ കണ്ണുകൾ കരഞ്ഞ് കരഞ്ഞ് കുഴിഞ്ഞുപോയിരുന്നു.
മുകളിലത്തെ ചില്ലയിലിരുന്നു വിലാപഗാനം പൊഴിക്കുന്ന ആൺകുയിലിന്റെ കണ്ണുകളിൽനിന്നും കണ്ണുനീർ തളർന്നു കിടക്കുന്ന മകന്റെ മുഖത്തേക്ക് വീണു.
പക്ഷികൾക്ക് കണ്ണുനീരുണ്ടോ? ദുഷ്കർമ്മങ്ങൾ കണ്ട് പ്രകൃതിക്കും മാറ്റം വന്നിരിക്കുന്നു.
അയാളുടെ മൂത്ത മകൻ അവിനാശ് അച്ചന്റെ സ്മാർട്ട് മൊബൈൽഫോണിൽ ബ്ളൂവെയ്ൽ ഗെയിംസർച്ച് ചെയ്ത് കണ്ടു പിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
മനോഹരൻ പ്രവാസി... സ്വപ്നങ്ങളും പ്രതീക്ഷകളുഗൾഫിലേക്ക് പോയവൻ.. പോകുമ്പോൾ അയാളുടെ ഹൃദയം തേങ്ങിയിരുന്നു.
സൂപ്പർവൈസർ ജോലി ചെയ്ത് രക്തം വിയർപ്പാക്കി കിട്ടിയ സമ്പാദ്യം അവൾക്ക് കൃത്യമായി അയച്ചുകൊടുത്തു.
ആരാണവൾ... അതെ... അവൾ സിംന മനോഹരൻ.... പണക്കൊഴുപ്പ് അവളുടെ ശരീരത്തിന്റെ കൊഴുപ്പും വർദ്ധിച്ചു കൊണ്ടിരിന്നു.
അവൾ ഇപ്പോൾ സിംന ധനേഷ് ആയി മാറിയിരിക്കുന്നു.
ഒമാനിലെ ശീതീകരിച്ചമുറിയിൽ ധനേഷിന്റെ കരവലയത്തിലമർന്ന അവൾ ഒരു മദാലസയെപ്പോലെ പൊട്ടിച്ചിരിച്ചു.
അവളുടെ അരക്കെട്ട് ഇളകിയാടി..
അടക്കിവച്ച രതിയുടെ ഊർജ്ജ പ്രവാഹത്തിൽ അവൾ മനോഹരനെയും അവൾ പാപത്തിന്റെ ചെളിക്കുണ്ടിലേക്ക് പെറ്റിട്ട ആദർശ് മോനേയും അവിനാശിനെയും മറന്നു കഴിഞ്ഞിരുന്നു.
ഹൈക്കോടതി വിധിയുടെ ബലത്തിൽ കാമുകനോടൊപ്പം പോകുമ്പോൾ അവളുടെ ഹൃദയം കരിങ്കല്ലിനേക്കാൾ കഠിനമായ് തീർന്നിരുന്നു.
മറ്റൊരുവന്റെ വിയർപ്പിന്റെ ഗന്ധമേറ്റുവാങ്ങിയ അവളുടെ മണിപൂരകചക്രത്തിന് മനോഹരന്റെ ഗന്ധത്തിന് സ്ഥാനമില്ലായെന്ന തിരിച്ചറിവായിരിക്കാം നീതി ദേവതയ്ക്ക് അവളെ ധനേഷിനോടൊപ്പം അയക്കുവാൻ തോന്നിയത്.
കോടതിയിൽ നിന്നു പുറത്തേക്കിറങ്ങുമ്പോഴും അവളുടെ നെറ്റിയിൽ മനോഹരൻ വാങ്ങിനൽകിയ സിന്ദൂരപ്പൊട്ട് മായാതെ അവളുടെ നെറ്റിയിൽ ഉണ്ടായിരുന്നു.തികഞ്ഞ പതിവ്രതയെപ്പോലെ..
അമ്മയുടെനെഞ്ചിലേക്ക് മുഖം പൊത്തിക്കരഞ്ഞ നാലുവയസ്സുകാരനെ അവൾ ബലമായ് പിടിച്ചുമാറ്റി.
"അമ്മേ... അമ്മേ... പോകല്ലമ്മേ.. " ആ നാലുവയസ്സുകാരന്റെ ദയനീയമായ നിലവിളി.
നിർവ്വികാരതയോടെ മനോഹരൻ.
തീക്ഷ്ണമായ കണ്ണുകളോടെ അവിനാശ് അവളെ നോക്കി.അവന് അവർ അമ്മയല്ല... അവളാണ്....
"എടീ.."അവന്റെ കണ്ണുകളിൽ നിന്നും അഗ്നി സ്ഫുലിംഗങ്ങൾ.... അവൻ അവളെ ആഞ്ഞു തൊഴിച്ചു.
അവനെ ചെളിക്കുണ്ടിലേക്ക് തള്ളിയിട്ടിട്ടവൾ ധനേഷിന്റെ കൈകളിൽ പിടിച്ച് വേഗത്തിൽ നടന്ന് കാറിലേക്ക് കയറി.
ആസക്തിനിറഞ്ഞ അവളുടെ രതികുംഭത്തിൽ ധനേഷ് ചുറ്റിപ്പിടിച്ചിരുന്നു.
അമ്മയുടെ നെഞ്ചിലെച്ചൂട് എന്നെന്നേക്കുമായ് നഷ്ടപ്പെട്ടതിന്റെ വേദനയിൽ ആ നാലുവയസ്സുകാരന്റെ കരച്ചിൽ അന്തരീക്ഷത്തിൽ മുഴങ്ങി.
മനോഹരൻ മേഘങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു.ശ്വാസഗതിവേഗത്തിലായ്.
"അമ്മേ....". അയാൾ ഭ്രാന്തമായ് അലറി വിളിച്ചു..സ്വർഗ്ഗത്തിൽ നിന്നും ആ വിളി കേട്ട് മാതൃഹൃദയം തേങ്ങി.
"അമ്മയെന്തിനാണ് കരയുന്നത്? സ്വർഗ്ഗത്തിലെ കാവൽക്കാരൻ ചോദിച്ചു.
"എന്റെ മകന്റെ വിലാപം നീ കേൾക്കുന്നില്ലേ... "
"എന്റെ ചെറുമകന്റെ ഹൃദയവേദന ഞാനറിയുന്നു ".
"കരയണ്ടമ്മേ... ഭൂമിയിൽ ന്യൂ ജനറേഷൻ കാലമല്ലേ... രതിയുടെ കുത്തൊഴുക്കിൽ മകനെന്തു സ്ഥാനം.... മാതൃത്വത്തിനെന്തു മഹത്വം.
അമ്മ കരയരുത്".
"നമ്മുടെ ലോകത്തിൽരണ്ടു വാതിലുകളുണ്ട്".
"ഇടത്തേവാതിലിലേക്കവളെ ഞങ്ങൾ തള്ളിവിടും ".
"ഒരു ഡസൻ പുരുഷന്മാർ അവളെ വലയം ചെയ്യും. നിരാലംബയായ് അവൾ അലറിക്കരയും ".
മനോഹരന്റെ ഭ്രാന്തമായ അലറിക്കരച്ചിൽ ദിഗന്തംപൊട്ടുമാറ് മുഴങ്ങിക്കേട്ടു.
ആ നാലുവയസ്സുകാരൻ അമ്മേ പോകരുതേയെന്ന് പുലമ്പിക്കൊണ്ട് മനോഹരന്റെ മടിയിൽക്കിടന്നു.
അവിനാശ് ബ്ളൂവെയ്ൽ ഗെയിമിന്റെ ഒന്നാം ഘട്ടത്തിലേക്ക് കടക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
രതിസുഖത്തിന്റെ ആലസ്യത്തിൽ സിംന ധനേഷിന്റെ മടിയിൽക്കിടന്നു മയങ്ങുകയാണ്.
"അമ്മേ... പോകരുതേ...",ആദർശ്മോന്റെ നിലവിളി നേർത്ത് നേർത്തില്ലാതെയായി.
മനോഹരന്റെ കുണ്ഡലിനീ ശക്തി ഉണർന്നു കഴിഞ്ഞിരുന്നു.മൂലാധാരചക്രത്തിൽ നിന്നും സുക്ഷുമ്നാനാഡിയിലൂടെ ഊർജ്ജം അയാളുടെ സഹസ്രാരചക്രത്തിൽ എത്തിക്കഴിഞ്ഞു.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo