#മറുപടി -
നേരം നന്നേ വൈകിയിരുന്നു .
ട്രെയിൻ ലേറ്റാണ്.
പ്ലാറ്റ്ഫോമിൽ തിരക്കേയില്ല.
ഇപ്പോൾ പേടിയൊന്നുമില്ല,എല്ലാം എനിക്ക് സുപരിചിതമാണ് .
മൊബൈൽ ഫോൺ വീട്ടിൽ മറന്നുവെച്ചതോർത്ത് എനിക്ക് സങ്കടം തോന്നി.
ഇനിയും ഒരു മണിക്കൂർ .......എന്ത് ചെയ്യുമെന്നറിയാതെ ഞാൻ വിഷമിച്ചു .

അപ്പോഴാണ് ഒരാൾ എന്റെ അടുത്ത് വന്നിരുന്നത് . അലക്ഷ്യമായാണയാൾ വസ്ത്രം ധരിച്ചിരുന്നത്. ചിലപ്പോൾ ജോലി കഴിഞ്ഞു മടുത്ത വരികെയായിരിക്കും , എന്നെ പോലെ . അതോ ഇയാൾക്ക് വസ്ത്രധാരണത്തിൽ ഒരു ശ്രദ്ധയുമില്ലേ ? എന്റെ ചിന്തകളെയോർത്തു ഞാൻ ഉള്ളിൽ ചിരിച്ചു .
മൊബൈലിന്റെ അടിമത്വത്തിൽനിന്ന് ഞാൻ മുക്‌തയാവുകയാണെന്ന് എനിക്ക് തോന്നി .
ഞാൻ അവിടം ശ്രദ്ധിക്കുവാൻ തുടങ്ങി .
മറ്റ് സ്റ്റേഷനുകളേക്കാൾ വൃത്തിയുണ്ട് .
എല്ലാ തിരക്കുകളും അടങ്ങി ശാന്തമായിരിക്കുന്നു .
ക്ഷീണിതനായി മൂലയ്ക്കിരിക്കുന്ന കൂലിക്കാരനെ കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നി .അതിന് ചിലവൊന്നുമില്ലല്ലോ .സോഷ്യൽ മീഡിയകളിലൂടെ സഹതപിക്കുവാൻ ഞാൻ നന്നേ പഠിച്ചിരിക്കുന്നു .
എന്റെ ശ്രദ്ധ വീണ്ടും അടുത്തിരിക്കുന്ന മനുഷ്യനിലേക്ക് തിരിഞ്ഞു .
അയാൾ പെട്ടെന്ന് ഫോൺ കയ്യിലെടുത്തു ആരെയോ വിളിക്കുന്നത് ഞാൻ കണ്ടു .
ഞാൻ വിചാരിച്ചതുപോലെയല്ല ,മൃദുവാണ് ശബ്ദം .
അയാളുടെ വാക്കുകളിൽ സ്നേഹത്തിന്റെ കണികകൾ നിറയുകയാണെന്ന് എനിക്ക് തോന്നി.
ആരോടായിരിക്കും സംസാരിക്കുന്നത് ?
ഞാൻ അയാളുടെ സംഭാഷണം ശ്രദ്ധയോടെ കേട്ടു .
ലച്ചുവിനോടാണ് സംസാരിക്കുന്നത് .
പ്രണയം എന്ന വികാരം അയാളുടെ ശബ്ദത്തിൽ അലിയുന്നുണ്ടായിരുന്നു .
ലച്ചുവിനെ ഇയാൾ എത്ര മാത്രം സ്നേഹിക്കുന്നുണ്ടായിരിക്കും?
അറിയില്ല , എന്നാൽ ഒരു കാര്യം മനസിലായി അവൾ ഭാഗ്യവതിയാണ് .

ട്രെയിൻ വന്നത് ഞാൻ അറിഞ്ഞതേയില്ല .
വിൻഡോ സീറ്റിലിരുന്ന് ഞാൻ അയാളെ നോക്കി ...
സംസാരിച്ചു കൊണ്ടേ ഇരിക്കുകയാണ് .
വേറെ ഒരു ലോകത്താണ് അയാൾ അതിമനോഹരമായ ലോകത്ത് .......

ഇന്ന് പിന്നെയും അയാളെ കണ്ടു,അതേ സ്‌ഥലം .
ലച്ചു അപ്പോഴും എന്റെ മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല .
അയാളുടെ അടുത്തു ചെന്നിരുന്നു .
മൊബൈൽ ഉണ്ടായിട്ടും ഞാൻ തൊട്ടില്ല .
കുറച്ചു നേരത്തേക്കെങ്കിലും ഞാൻ എന്റെ ലോകത്തു നിന്ന് പുറത്തു വരേണ്ടേ ?
അയാളോട് സംസാരിക്കണം എന്ന് എനിക്ക് തോന്നി .പിന്നെ എന്തോ വേണ്ടന്ന് വെച്ചു .

അയാൾ ലച്ചുവിനെ വിളിച്ചു.
അവൾ പറയുന്ന ഓരോ കാര്യവും ഒരു കൊച്ചു കുട്ടിയെ പോലെ അയാൾ കേൾക്കുകയാണ് .
ലച്ചു കാമുകിയാണോ അതൊ ഭാര്യയൊ ,ആരായാലും അയാളുടെ ജീവനാണ്.
അവളാണ് ഈ മനുഷ്യന്റെ മുഖത്ത് പുഞ്ചിരി നിറയ്ക്കുന്നത് .
അത് എനിക്ക് മനസ്സിലായി.

പ്രണയത്തിന് മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള കഴിവുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതാണ് .
അത് സത്യമാണല്ലേ ...?
അത് സത്യമാണല്ലേ ...?
"ലച്ചൂ നിന്റെ മറുപടി എനിക്ക് അറിയണം" .
അയാൾ ഫോൺ കട്ടാക്കി.
എഴുന്നേറ്റു നടക്കാൻ തുടങ്ങി.
അയാൾ ഫോൺ കട്ടാക്കി.
എഴുന്നേറ്റു നടക്കാൻ തുടങ്ങി.
അപ്പോഴാണ് രാഖി അവിടേക്ക് വന്നത് .
അവൾ എന്തൊക്കെയോ എന്നോട് സംസാരിക്കാൻ തുടങ്ങി .
അപ്പോഴു എന്റെ കണ്ണ് തിരഞ്ഞത് ആ മനുഷ്യനെയായിരുന്നു .
അവിടെ നിൽപ്പുണ്ട് ,ഒരു പുസ്തകവുമായി.
രാഖിയും അയാളെ നോക്കി. അവൾക്ക് അയാളെ അറിയാമായിരുന്നു....

പേര് റാം .എഴുത്തുകാരനാണ് .അവൾ പറഞ്ഞു.
"ആള് ഒരു ദേശാടനപക്ഷിയാണ്.
എപ്പോൾ വരും, എപ്പോൾ അപ്രത്യക്ഷനാവും എന്ന് ആർക്കും പറയാനാകില്ല.
സ്നേഹതീരത്തെ കുട്ടികൾക്കായി രണ്ട് ദിവസം വന്നതാണ് ."

ലച്ചുവിനെ കുറിച്ച് അവളോട് പറഞ്ഞു .
ലച്ചു എന്ന ഒരു പെൺകുട്ടി ഇന്ന് ഈ ലോകത്ത് ഇല്ല .
അവൾ റാമിന്റെ ഭാര്യ ആയിരുന്നു .
ഒരു കാർ ആക്‌സിഡന്റിൽ അവൾ മരിച്ചു.
അത് ഇതു വരെ ഉൾക്കൊള്ളുവാൻ റാമിന് കഴിഞ്ഞിട്ടില്ല .
രണ്ട് വർഷത്തോളം അയാൾ ചികിത്സയിലായിരുന്നു .
ലച്ചു ഇന്നും ജീവനോടെ ഉണ്ടെന്നാണ് അയാളുടെ വിശ്വാസം .
ചിലപ്പോൾ റാം മണിക്കൂറുകളോളം ഫോണിൽ ലച്ചുവിനോട് സംസാരിക്കുന്നത് കാണാം.
അവൾ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് അയാൾക്ക് ചിന്തിക്കുവാൻ കൂടി സാധിക്കില്ല.
അത് അയാളെ വീണ്ടും ഒരു ഭ്രാന്തനാക്കി മാറ്റിയേക്കാം .

എനിക്ക് വല്ലാത്ത ഒരു മരവിപ്പാണ് തോന്നിയത് .
ഉള്ളിൽ വേദനയുടെ അണ പൊട്ടുന്നത് പോലെ തോന്നി.......

റാം.... ലച്ചു നിങ്ങളുടെ കൂടെയുണ്ട് ,നിങ്ങളുടെ അവസാന ശ്വാസം വരെ. .....നിങ്ങളെ വിട്ട് പോകാൻ അവൾക്ക് ഒരിക്കലും കഴിയില്ല .
ലച്ചൂ നീ ഭാഗ്യവതിയാണ് .
മരിച്ചു മണ്ണടിഞ്ഞിട്ടും നീ ഇന്നും ജീവിക്കുകയല്ലേ ,
ഒരുവന്റെ സിരകളിലോടുന്ന രക്തത്തിലൂടെയും അവന്റെ ഓരോ ശ്വാസത്തിലും.

ട്രെയിൻ വന്നു.
അവിടെ ഇനി ഒരു നിമിഷം പോലും ഇരിക്കണമെന്ന് എനിക്ക് തോന്നിയില്ല.
പോകുന്നതിന് മുൻപ് ഒരിക്കൽ കൂടി എന്റെ കണ്ണുകൾ ആ മനുഷ്യനെ തിരഞ്ഞു .....................
കണ്ടു ,
ഇനി ഒരിക്കലും കാണേണ്ട
കാരണം
ആ മുഖം എന്റെ മനസിന്റെ അദ്ധ്യായങ്ങളിൽ ഒന്നിൽ ഞാൻ കൊതി കഴിഞ്ഞിരുന്നു , ലച്ചുവിന്റെയും .....
റാം നടന്ന് നീങ്ങുകയാണ് .....
അങ്ങ് അകലേക്ക് .
എന്റെ കണ്ണിൽ നിന്നും അയാൾ പതിയെ മറയാൻ തുടങ്ങി .
കണ്ണെത്താ ദൂരത്തേക്ക് .....

ലച്ചുവിന്റെ മറുപടിക്കായി അയാൾ കാത്തിരിക്കും ...
ഈ രാത്രി മുഴുവൻ
ഈ ജീവിതം മുഴുവൻ..........
ഈ രാത്രി മുഴുവൻ
ഈ ജീവിതം മുഴുവൻ..........
ആർദ്ര ഷിബു.