Showing posts with label Kochumon. Show all posts
Showing posts with label Kochumon. Show all posts

മെയ് ദിനം !!(മിനിക്കഥ )



'ഹംസക്കോയ കിടക്കപ്പായിൽ നിന്ന് ചാടി എഴുന്നേറ്റു,
ലെെറ്റിട്ടു, വാച്ചിലേക്ക് നോക്കി,
''ങെ, സമയം അതിക്രമിച്ചിരിക്കുന്നു,
ഇന്ന് പളളിയിൽ നിന്ന് ബാങ്ക് വിളി കേട്ടില്ലല്ലോ ?''
അയാൾ ചാടി എഴുന്നേറ്റു,
ഉടുത്തിരുന്ന ലുങ്കി മാറ്റി വെളള മുണ്ടും ഷർട്ടും ധരിച്ച് പളളിയിലേക്കോടി,
പളളിയിലെ പ്രധാനപ്പെട്ട ഉസ്ത്താദ് ലീവിലാണ്, പിന്നെയുളളത് പുതിയതായി വന്ന മടിയനായ മുക്രി ഉസ്ത്താദാണ്, ഹംസക്കോയ പളളിയിലെത്തി,
മുക്രി ഉസ്ത്താദ് നല്ല ഉറക്കം,
ഹംസക്കോയ കെെകാലുകൾ കഴുകി പളളിയിൽ കയറി ബാങ്ക് കൊടുത്തു,
എന്നിട്ടും മുക്രി ഉസ്ത്താദ് എഴുന്നേറ്റിട്ടില്ലാ,
ഇതിനകം, രണ്ട് മൂന്ന് വിശ്വാസികളും പളളിയിലെത്തി, എല്ലാവരും ചേർന്ന് മുക്രി ഉസ്ത്താദിന്റെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചു, !!
മുക്രി ഉസ്ത്താദ് ഉണർന്നു, വാതിൽ തുറന്നു,
എല്ലാവരേയും നോക്കി എന്നിട്ട് ചോദിച്ചു,
''എന്താ പ്രശ്നം ??
''അതുശരി, സുബഹിക്ക് ''ബാങ്ക് 'പോലും വിളിക്കാതെ കിടന്നുറങ്ങുവാ, വിളിച്ചുണർത്തിയപ്പോൾ എന്താ പ്രശ്നമെന്നോ ??
അതു തന്നെ പ്രശ്നം, ഇന്നെന്താ ബാങ്ക് വിളിക്കാൻ എഴുന്നേല്ക്കാത്തത്, ഉറങ്ങി പ്പോയോ ??
''മുക്രി കോട്ട് വാ ഇട്ട് കെെ രണ്ടും പിണച്ച് കെട്ടി നെഞ്ചിനു മുകളിൽ വച്ചിട്ട് വിശ്വാസികളോട് ഒരു ചോദ്യം ??
';നിങ്ങൾ ഈ നാട്ടിലല്ലേ ജീവിക്കുന്നത് ?
ഇന്ന് ബാങ്ക് വിളിക്കാതിരുന്നത് ഉറങ്ങി പോയതു കൊണ്ടല്ലാ !!
''പിന്നെ ? വിശ്വാസികൾ മുഖത്തോട് മുഖം നോക്കി, നിന്നപ്പോൾ മുക്രി ഉസ്ത്താദ് ഗമയോടെ പറഞ്ഞു,
''എന്റെ സുഹ്യത്തുക്കളെ ഇന്ന് ''മെയ് ദിനം ' പ്രമാണിച്ച് ''ബാങ്ക് '' അവധിയാണെന്ന് കലണ്ടറിലുണ്ടല്ലോ, ? പിന്നെന്തിന് ഞാൻ ബാങ്ക് വിളിക്കണം ???
=============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!

അച്ഛനെപ്പോലെ ആകണം


തിരക്കുകൾ ആണ് .,!
അച്ഛന് കുറച്ചുനാൾ വൃദ്ധസദനത്തിൽ നില്ക്കുന്നതിനു കുഴപ്പം ഇല്ലല്ലോ അല്ലെ? 
രാവിലെ ഉമ്മറത്ത് ഇരുന്നു പത്രം വായിക്കുന്ന സമയത്താണ് ആ അച്ഛന് തന്റെ മകനിൽ നിന്നും ഇത് കേൾക്കേണ്ടി വന്നത്.അകത്തേക്ക് നോക്കിയപ്പോൾ അവൻ ഭാര്യയുടെ പുറകിൽ ഒളിച്ചുനിൽക്കുന്നു.ഉത്തമ പുരുഷഭാവത്തോടെ ഉള്ള അവൾടെ നിൽപ്പും.ഒരു അത്യാവശ്യത്തിന് ലോണ്‍ എടുക്കണമെന്ന് പറഞ്ഞ് വസ്തു എല്ലാം മകൻ പേരിലേക്ക് മാറ്റിയത് എല്ലാം കൂട്ടിവായിച്ച് ആ അച്ഛൻ ചാരുകസേരയിൽ ചലനമറ്റ് ഇരുന്നുപോയി.
പിറ്റേന്ന് തന്നെ പോകാൻ റെഡി ആയി,ഉടുത്തിരുന്ന ആ പഴഞ്ചൻ മുണ്ടും ഒരു തോര്ത്തും,ഡയറിയും എടുത്ത്. ഇറക്കത്തിന് മുന്പ് തന്റെ കൊച്ചുമകനെ വാരിപുണർന്ന് ,ഉമ്മറത്തേക്ക് കൊണ്ടുപോയ ആ വൃദ്ധൻ.എന്തൊക്കയോ ചോദിക്കുന്നുണ്ടായിരുന്നു കർക്കിടക മഴക്കാർ പോലെ വന്ന പുത്രാപത്നി യുടെ നിഴൽ നിമിഷങ്ങള്ക്ക് ഉള്ളിൽ അതിനു വിരാമം ഇട്ടു,.ആ വൃദ്ധൻ ഇറങ്ങി നടന്നു .യാത്രഅയപ്പുകൾ ഇല്ലാത്ത യാത്രപറയാതെ തന്റെ ആാ വീട്ടിൽ നിന്നും.
കാലങ്ങൾ നീങ്ങി,മകന്റെ ഉന്നതപഠനം ,ജോലി,അവനും ഒത്തുള്ള വിനോദ യാത്രകൾ അവന്റെ വിവാഹം അങ്ങനെ,തിരക്കിൽ അച്ഛന്റെ മരണവിവരം പോലുംമകനും ആ കുടുംബവും അറിഞ്ഞില്ല.
കാലത്തിന്റെ പ്രതികാരതീരുമാനത്താൽ ഡോക്ടർ ആയ മകന്റെ തിരക്കും ജീവിതരീതിയും അവന്റെ അച്ഛന് വൃദ്ധസദനത്തിൽ സ്ഥലം ഒരുങ്ങാൻ അതികംസമയമെടുത്തില്ല.
കാലം അവനെ അവന്റെ അച്ഛൻ ഉറങ്ങിയ അതെ തണലിൽ എത്തിച്ചു
ദിവസങ്ങള്ക്ക് ഉള്ളിൽ നടത്തിപ്പുകാരൻ ഒരു ഡയറിയുമായി എത്തി,അവൻ ആ ഡയറിയെ നെഞ്ചിലെക്ക് ചേർത്ത് പിടിച്ച്‌ എന്റെ അച്ഛൻ, എന്റെ അച്ഛന്റെ ഡയറി,.എന്നുപറഞ്ഞ് അവൻ
വിതുമ്പി . വായന താളുകളെ വേഗത്തിൽ കീഴ്പെടുത്തി അവസാന താളിൽ എത്തിച്ചു.
ആ അവസാന താളിൽ അച്ഛന്റെ കൈപ്പട ഇങ്ങനെ എഴുതീരുന്നു,.,
......നിനക്ക് നല്ലതേ വരൂ ,അമ്മയെ മറക്കരുത് അവളുടെ ഓർമ്മദിവസം തെക്കേലെ പറമ്പ് പണയപ്പെടുത്തി ആയാലും വായന നീ മുടക്കരുത്,പിന്നെ ഇങ്ങൊട്ട് ഇറങ്ങാൻനേരം ഉണ്ണികുട്ടന് ഒരു ഉമ്മകൊടുത്ത് ഞാൻ ചോദിച്ചിരുന്നു മോന് എന്ത് ആകണം എന്ന്?അവൻ പറഞ്ഞു എനിക്ക് വലിയ ഡോക്ടർ ആകണം അപ്പൂപ്പാ എന്ന്,എനിക്ക് സന്തോഷമായി അവൻ മിടുക്കനാ അവൻ ആകും എന്റെ അനുഗ്രഹംഉണ്ട് അവനിൽ ,
പിന്നെ അവൻ ഇങ്ങനേംകൂട്ടിച്ചേർത്തു ...
"എനിക്ക് എന്റെ അച്ഛനെപോലെ ആകണം",രണ്ടാമത് പറഞ്ഞത് നടക്കരുതേ എന്ന പ്രാർത്ഥനയോടെ ,
അച്ഛൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo