Slider

അച്ഛനെപ്പോലെ ആകണം

0

തിരക്കുകൾ ആണ് .,!
അച്ഛന് കുറച്ചുനാൾ വൃദ്ധസദനത്തിൽ നില്ക്കുന്നതിനു കുഴപ്പം ഇല്ലല്ലോ അല്ലെ? 
രാവിലെ ഉമ്മറത്ത് ഇരുന്നു പത്രം വായിക്കുന്ന സമയത്താണ് ആ അച്ഛന് തന്റെ മകനിൽ നിന്നും ഇത് കേൾക്കേണ്ടി വന്നത്.അകത്തേക്ക് നോക്കിയപ്പോൾ അവൻ ഭാര്യയുടെ പുറകിൽ ഒളിച്ചുനിൽക്കുന്നു.ഉത്തമ പുരുഷഭാവത്തോടെ ഉള്ള അവൾടെ നിൽപ്പും.ഒരു അത്യാവശ്യത്തിന് ലോണ്‍ എടുക്കണമെന്ന് പറഞ്ഞ് വസ്തു എല്ലാം മകൻ പേരിലേക്ക് മാറ്റിയത് എല്ലാം കൂട്ടിവായിച്ച് ആ അച്ഛൻ ചാരുകസേരയിൽ ചലനമറ്റ് ഇരുന്നുപോയി.
പിറ്റേന്ന് തന്നെ പോകാൻ റെഡി ആയി,ഉടുത്തിരുന്ന ആ പഴഞ്ചൻ മുണ്ടും ഒരു തോര്ത്തും,ഡയറിയും എടുത്ത്. ഇറക്കത്തിന് മുന്പ് തന്റെ കൊച്ചുമകനെ വാരിപുണർന്ന് ,ഉമ്മറത്തേക്ക് കൊണ്ടുപോയ ആ വൃദ്ധൻ.എന്തൊക്കയോ ചോദിക്കുന്നുണ്ടായിരുന്നു കർക്കിടക മഴക്കാർ പോലെ വന്ന പുത്രാപത്നി യുടെ നിഴൽ നിമിഷങ്ങള്ക്ക് ഉള്ളിൽ അതിനു വിരാമം ഇട്ടു,.ആ വൃദ്ധൻ ഇറങ്ങി നടന്നു .യാത്രഅയപ്പുകൾ ഇല്ലാത്ത യാത്രപറയാതെ തന്റെ ആാ വീട്ടിൽ നിന്നും.
കാലങ്ങൾ നീങ്ങി,മകന്റെ ഉന്നതപഠനം ,ജോലി,അവനും ഒത്തുള്ള വിനോദ യാത്രകൾ അവന്റെ വിവാഹം അങ്ങനെ,തിരക്കിൽ അച്ഛന്റെ മരണവിവരം പോലുംമകനും ആ കുടുംബവും അറിഞ്ഞില്ല.
കാലത്തിന്റെ പ്രതികാരതീരുമാനത്താൽ ഡോക്ടർ ആയ മകന്റെ തിരക്കും ജീവിതരീതിയും അവന്റെ അച്ഛന് വൃദ്ധസദനത്തിൽ സ്ഥലം ഒരുങ്ങാൻ അതികംസമയമെടുത്തില്ല.
കാലം അവനെ അവന്റെ അച്ഛൻ ഉറങ്ങിയ അതെ തണലിൽ എത്തിച്ചു
ദിവസങ്ങള്ക്ക് ഉള്ളിൽ നടത്തിപ്പുകാരൻ ഒരു ഡയറിയുമായി എത്തി,അവൻ ആ ഡയറിയെ നെഞ്ചിലെക്ക് ചേർത്ത് പിടിച്ച്‌ എന്റെ അച്ഛൻ, എന്റെ അച്ഛന്റെ ഡയറി,.എന്നുപറഞ്ഞ് അവൻ
വിതുമ്പി . വായന താളുകളെ വേഗത്തിൽ കീഴ്പെടുത്തി അവസാന താളിൽ എത്തിച്ചു.
ആ അവസാന താളിൽ അച്ഛന്റെ കൈപ്പട ഇങ്ങനെ എഴുതീരുന്നു,.,
......നിനക്ക് നല്ലതേ വരൂ ,അമ്മയെ മറക്കരുത് അവളുടെ ഓർമ്മദിവസം തെക്കേലെ പറമ്പ് പണയപ്പെടുത്തി ആയാലും വായന നീ മുടക്കരുത്,പിന്നെ ഇങ്ങൊട്ട് ഇറങ്ങാൻനേരം ഉണ്ണികുട്ടന് ഒരു ഉമ്മകൊടുത്ത് ഞാൻ ചോദിച്ചിരുന്നു മോന് എന്ത് ആകണം എന്ന്?അവൻ പറഞ്ഞു എനിക്ക് വലിയ ഡോക്ടർ ആകണം അപ്പൂപ്പാ എന്ന്,എനിക്ക് സന്തോഷമായി അവൻ മിടുക്കനാ അവൻ ആകും എന്റെ അനുഗ്രഹംഉണ്ട് അവനിൽ ,
പിന്നെ അവൻ ഇങ്ങനേംകൂട്ടിച്ചേർത്തു ...
"എനിക്ക് എന്റെ അച്ഛനെപോലെ ആകണം",രണ്ടാമത് പറഞ്ഞത് നടക്കരുതേ എന്ന പ്രാർത്ഥനയോടെ ,
അച്ഛൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo