ഒരു ലൈക്കിൽ നാം അനുരക്തരായി ഒരു പാട് കമൻറുകൾ കൈമാറി രണ്ട് മക്കളെ ടാഗ് ചെയ്തു. പ്രൊഫൈൽ ചിത്രങ്ങൾ ഇടക്കിടെ മാറ്റി. അസഹനീയമായപ്പോൾ അൺ ഫ്രണ്ട് ചെയ്തു. കോടതിയിൽ നിന്ന് ബ്ലോക്ക് ചെയ്യാനുള്ള അനുമതിയും വാങ്ങി. ടാഗ് ചെയ്തതിൽ ഒരാളെ നീയും മറ്റൊന്നിനെ ഞാനും വിരലിൽ തൂക്കി കൊണ്ടു നടക്കുന്നു. By: shabnm siddiqui
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക