Slider

മുത്തശ്ശി

1

കഥ പറഞ്ഞു തരാനും നന്മകൾ ചൊല്ലിത്തരാനും എനിക്കും ഒരു മുത്തശ്ശി ഉണ്ടായിരുന്നു. സൂര്യൻ കിഴക്ക് വെള്ളകീറുന്നതിനു മുൻപ് എഴുന്നേറ്റു ശരീരശുദ്ധി വരുത്തി നിലവറയിലെ നിലവിളക്കു കൊളുത്തി നാമപാരായണത്തിൽ മുഴുകിയിരിക്കുന്ന സുന്ദരിമുത്തശ്ശി. അമ്മയുടെ 'അമ്മ. ഓര്മവെച്ച നാൾമുതൽ മുത്തശ്ശി അമ്മക്കൊപ്പം തറവാട്ടിൽത്തന്നെ ആയിരുന്നു. ഞങ്ങൾ കൊച്ചുമക്കളെ മുത്തശ്ശി വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. കാണാൻ നല്ല ഭംഗി ഉണ്ടായിരുന്ന മുത്തശ്ശിക്ക് ആകെയുള്ള ഒരു കുറവ് കാഴ്ചക്കുള്ള കുറവുമാത്രമായിരുന്നു. അത് മുത്തശ്ശിയെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു ശൂന്യതയാണ് ഉണ്ടാക്കിയത്.
ഒരുപാട് പഴങ്കഥകൾ ഉറങ്ങിയിരുന്ന ആ വലിയ തറവാടിന്റെ ഉമ്മറത്തു കുളിച്ചീറൻ മുടി അറ്റം കെട്ടിയിട്ട് നെറ്റിയിൽ ഭസ്മക്കുറിയും ചന്ദനവും ചാർത്തി ശുഭ്രവസ്ത്രധാരിയായി ഇരിക്കുന്നത് കാണാൻ തന്നെ എന്തൊരഴകായിരുന്നു. വൈകുന്നേരങ്ങളിൽ നിലവിളക്കിൽ തിരിയിട്ട് തുറന്ന തിണ്ണയിൽ കുഞ്ഞുമക്കളുടെ കലപിലകൾക്കിടയിൽ ഞങ്ങളിൽ ഒരാളായി എന്നും മുത്തശ്ശി ഉണ്ടായിരുന്നു.
ഇപ്പോളാണ് എല്ലാം തകിടം മറിഞ്ഞത്. ഓർക്കുമ്പോൾ ഇന്നും ഉള്ളിലൊരു തേങ്ങളാണുയരുക. സ്നേഹത്തിന്റെ ബാലപാഠങ്ങൾ അരുളിതന്ന, തന്നിൽ മൂത്തവരെ ബഹുമാനിക്കാൻ പഠിപ്പിച്ച മുത്തശ്ശിയുടെ നാവുകൾ എന്നാണ് നിശ്ചലമായത്.
കോളേജിൽ നിന്ന് തിരികെ വന്നപ്പോൾ എന്നും ഉമ്മറത്തിണ്ണയിൽ കാണാറുണ്ടായിരുന്ന മുത്തശ്ശിയെ അവിടെയെങ്ങും കാണുന്നില്ലായിരുന്നു. നേരെ മുറിയിലേക്ക് കയറിചെന്നപ്പോൾ കട്ടിലിൽ നീടുനിവർന്നു കിടക്കുന്ന മുത്തശ്ശിയെയാണ് കണ്ടത്. ഞാൻ അടുത്തുചെന്നു.' എന്തുപറ്റി മുത്തശ്ശി? ' എന്ന ചോദ്യത്തിന് വെറുതെ നോക്കുകമാത്രമാണ് ചെയ്തത്. അടുക്കളയിൽ ചെന്ന് അമ്മയോട് കാര്യം തിരക്കി.. അമ്മയും കൈമലർത്തി. 'അമ്മ പറഞ്ഞു, "രാവിലെ മുതൽ ഇങ്ങനാ. ഒന്നും മിണ്ടുന്നില്ല. കഴിച്ചിട്ടും ഇല്ല '. അമ്മ അത്രയും പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത വേദന തോന്നി. പ്രിയപ്പെട്ടവരാരും ഈ ലോകത്തുനിന്നും വിടപറയുന്നത് സഹിക്കാനുള്ള മാനസികാവസ്ഥ എനിക്കില്ലാരുന്നു. പഠിക്കുവാൻ ഏറെ ഉണ്ടായിരുന്നത്കൊണ്ട് ഞാൻ നിമിഷനേരം കൊണ്ട് മറ്റെല്ലാം മറന്നു... രാവിൻറെ മൂന്നാം യാമത്തിലും ലൈറ്റ് ഇട്ടിരുന്ന എന്നോട് മുത്തശ്ശി അന്ന് പതിവില്ലാതെ ദേഷ്യപ്പെട്ടു. ഞാനെന്തോ ആ വാക്കുകൾ കേൾക്കാൻ തയ്യാറായതുമില്ല. ഇരുപതുവയസിന്റെ തെലഹങ്കാരത്തോടെ കുറെ നേരം കൂടി അതേ ഇരുപ്പിരുന്നു. കണ്ണിൽ വെട്ടം അടിച്ചിട് ഉറങ്ങാനാവാതെ മുത്തശ്ശി തലയിൽ തുണിയിട്ട് കുടിയ്ക്കുന്നത് കണ്ടിട്ടും അന്നെനിക്ക് തെല്ലും കുറ്റബോധം തോന്നിയില്ല.
പിറ്റേന്ന് നേരം വെളുത്തപ്പോൾ ഞാനതുവരെ കാണാത്ത ഒരു മുഖമായിരുന്നു എന്റെ മുത്തശ്ശിയിൽ ഞാൻ കണ്ടത്. മുഖത്തിന് ദേഷ്യം കിട്ടിയപോലെ. കണ്ണുകൾ തുറിച്ചുന്തി. പല്ലുകൾ തിരുമ്മി പ്രതികാരദാഹിയായ കാട്ടുമൃഗത്തെ പോലെ തോന്നിച്ചു അപ്പോൾ ആ മുഖം. ഉപബോധമനസിൽ നിന്നും ഇന്നലെകൾ മഞ്ഞുതുടങ്ങിയിരുന്നു. മാനസിക വിഭ്രാന്തിയുടെ ആദ്യപടി. ശരിക്കും പേടിതോന്നി.. ഏതു പൂർവ്വജന്മ ശാപത്തിന്റെ ഫലമാണിതൊക്കെ. വെറുതെ കുറെ ചിന്തിച്ചുകൂട്ടി ഒന്നിനും പരിഹാരമില്ലെന്നറിഞ്ഞു കൊണ്ടാണ് മനസ് മുന്നോട്ട് പോയത്.
ദിവസങ്ങൾ മാസങ്ങളായി മുന്നോട്ട്പോയി. പ്രത്യേകിച്ച് ഭാവഭേദമില്ലാതെ ഞാനും.. ഒന്നും തിരിച്ചറിയാനാവാത്ത അബോധാവസ്ഥയിലേക്ക് മുത്തശ്ശിയും വഴുതിവീണു. കൂട്ടിരുന്നു പരിചരിക്കുമ്പോളും ഇന്നലെവരെ നിവർന്നു നിന്നിരുന്ന ആ മുഖമായിരുന്നു മനസ്സിൽ നിറയെ.
അങ്ങനെ കുറേനാൾ ആരെയും തിരിച്ചറിയാതെ, എല്ലുംതോലുമായ ശരീരത്തോടെ ചുരുണ്ടുകൂടികിടക്കുന്ന മുത്തശ്ശിയുടെ രൂപം ഇന്നും പലരാത്രികളിലും എന്റെ ഉറക്കം കെടുത്താറുണ്ട്.
ജീവിതത്തിന്റെ പുതിയ അദ്ധ്യായം തേടി ഞാൻ പോകുമ്പോളും അവർ ഓർത്തിരുന്ന ഒരേ ഒരു പേര് എന്റേത് മാത്രമായിരുന്നല്ലോ. കലപിലകൂട്ടി ബഹളം വച്ച് നടന്നിരുന്ന ഞാൻ ആരുടെ മനസ്സിൽ നിന്നും പെട്ടെന് മായില്ലല്ലോ.
മുത്തശ്ശി എത്ര നാൾ ആ കിടപ്പു കിടന്നു എന്നറിയില്ല. ഒരു വൈകുന്നേരം എന്നെ തേടിയെത്തിയ ടെലെഗ്രാമിൽ എന്റെ മുത്തശ്ശിയുടെ മരണവാർത്ത ആയിരുന്നു. ഉറക്കെ കരയുവാനല്ലാതെ മറ്റൊന്നിനും എനിക്കാ സന്ദർഭത്തിൽ മറ്റൊന്നിനും കഴിയില്ലായിരുന്നു. എന്റെ ഓർമയിൽ ആദ്യമായിട്ടാണ് തറവാട്ടിൽ മരണം നടക്കുന്നത്. മരണം യാഥാർഥ്യമാണെന്നു തിരിച്ചറിയാൻ എനിക്ക് മുന്നിൽ ദൈവം കാട്ടിത്തന്ന വഴി.. എന്റെ മുത്തശ്ശിയുടെ തിരിച്ചറിഞ്ഞത് വലിയൊരു സത്യം തന്നെയായിരുന്നു. തിരിച്ചുവരാനാവാത്ത ലോകത്തിലേക്ക് ഇന്നല്ലെങ്കിൽ നാളെ പോകണം എന്ന സത്യം.. ഇന്നും പലരാത്രികളിലും അദൃശ്യയായ് ആ സാമിപ്യം ഉണ്ട്.....

By: 
Sreelekha Gopeekrishnan
1
( Hide )
  1. മുത്തശ്ശികളോടൊപ്പം അന്യമായി മുത്തശ്ശിക്കഥകളും.
    അല്പം ബാല്യകാല പരിചരണങ്ങളും ചിട്ടകളും ഉൾപ്പെടുത്താമായിരുന്നു...
    പുനഃപരിശോധന നടത്തിയിരുന്നെങ്കിൽ,
    ആവശ്യമില്ലാത്ത വാക്കുകൾ വരികൾ ഒഴിവാക്കാമായിരുന്നു.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo