അമ്മക്ക് സ്ഥിരം വഴക്ക് തീർപ്പാക്കാൻ തന്നെയേ നേരം കിട്ടാറുള്ളു .നേരെ നോക്കിയാൽ കീരിയും പാമ്പും ആണ് രണ്ടും.....
ശല്യങ്ങൾ , മാരണം എന്നൊക്കെ സ്ഥിരം പല്ലവികൾ ആണ് 1 .എന്നാലും ഞങളുടെ വഴക്കിനു ഒരു കുറവും കണ്ടില്ല ......
ഞാനും എന്റെ അനിയത്തിയും ആണ് കഥാപാത്രങ്ങൾ ..... അവളുടെ മുടിയിൽ പിടിച്ച് വലിച്ചു ഞാൻ തുടങ്ങി വക്കും അംഗ കലി പൂണ്ട ആർച്ചയെ പോലെ മാന്തലും പിച്ചലും ഒക്കെ ആയി അവൾ കത്തി കേറും ......രാത്രി അത്താഴം കഴിക്കാൻ ഇരുന്നാൽ മേശയുടെ അടിയിൽ കാലുകൾ കൊണ്ടാകും പ്രയോഗം .ഇങ്ങനെ ഒക്കെ ആണേലും ഞങ്ങൾ ഒന്നിച്ചേ കിടക്കൂ .പായ വിരിച്ചു നല്ല ഒരുമയോടെ എന്റെ സ്വന്തം കുഞ്ഞു പെങ്ങളായി ......
വണ്ടിയുടെ ഒച്ച കേട്ട് ഞെട്ടി പെടച്ചു ഞാൻ മുറ്റത്തേക്ക് ഓടി .. എന്റെ എല്ലാം ആയിരുന്ന കുഞ്ഞിയുടെ തല മൊട്ട അടിച്ച കാഴ്ച എന്റെ ഹൃദയം തകർത്തു കളഞ്ഞു ..... ആത്മസംയമനം പാലിച്ച് എവിടെ നിന്നോ ചുണ്ടിൽ നല്ല ചിരി വരുത്തി .......പൊട്ടി കരയാൻ നിക്കുന്ന അവളുടെ അടുക്കൽ ചെന്ന ഞാൻ ...
എടി ഭയങ്കരി ...... ഞാൻ മുടിയിൽ പിടിച്ചു വലിക്കും എന്ന് പേടിച്ച് നീ തല മൊട്ട അടിച്ചല്ലേ ..... എന്തായാലും അടിപൊളി ആയിട്ടുണ്ട് .
ഒന്നും മിണ്ടാതെ തല എന്റെ ഉള്ളം കൈയിൽ വച്ച് അവൾ പുലമ്പി .... എന്ത് മിനുസമാണല്ലേ ചേട്ടാ .......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക