നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയമാനസം


എന്താ ഷാഫി... ഇങ്ങനെയിരിക്കണേ.....
മ്ഹും.....
എന്താണ്ടാ...
ഒന്നുല്ലടാ....
ഇതാ ഇപ്പോ നന്നായെ.... നീ ബേജാറാകേണ്ട കാര്യം പാറ....
പടച്ചോൻ മഹാ സംഭവാ... അല്ലെ...
എന്താണ്ടാ ഇപ്പോ ഇങ്ങനെ തോന്നാൻ.... കല്യാണം കഴിഞ്ഞപ്പോള് നിനക്കു എന്താ സംഭവിച്ചേ....
നീ അരെങ്കിലും പ്രമിച്ചട്ടുണ്ടോ...
ഇല്ല... നീ പ്രേമിച്ചട്ടില്ല...
ഉവ്വ..... അതാ ഇപ്പോൾ കുഴപ്പമായേ...
നീ കാര്യം എന്താണെന്നുവെച്ചാൽ പാറ.... ബെറുതെ ബേജാറാകേണ്ട....
എടാ.... ഞാൻ രേവതിയെ പ്രേമിച്ച കാര്യം അറിയുമോ....
പിന്നല്ലാണ്ട്.... കയറുമേ തുങ്ങിനടന്ന പ്രേമമല്ലേ.... ഓൾടെ അച്ഛൻ നിന്നെ പഞ്ഞിക്കിട്ടത് നല്ല ഓർമ്മയുണ്ട്...
എന്തായിപ്പോൾ ചോദിച്ചേ....
അപ്പോ നിനക്കു റസിയയെ അറിയുമോ...
ആഹാ..... ഇപ്പോ കാര്യം പിടികിട്ടി.... നീ ആ കാര്യം എല്ലാം ഹസീനയോടു പറഞ്ഞു അല്ലെ.... അതേതായാലും നന്നായി.... നാളെ നാട്ടുകാർ പറഞ്ഞു അറിയുന്നതിനെക്കാൾ നല്ലതാ ഇത്....
അതല്ലടാ.... നിനക്കു റസിയയെ അറിയുമോ....
അറിയാമാലോ... ഓളെ നീ നല്ല തേപ്പ് അല്ലെ തെറ്റേത്‌...
മ്മ്....
അന്ന് എനിക്കു നിന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.... തെണ്ടിത്തരമല്ലേ നീ കാണിച്ചത്... പാവം... എന്തൊരോം കരഞ്ഞു.... എനിക്കു അത് കണ്ടിട്ടു സഹിക്കാൻ മേലായിരുന്നു....
ഓളുടെ പിന്നാലെ നടന്നു ഓളെ വളച്ചത് തെറ്റല്ല.... അതും പോരാഞ്ഞിട്ട്... അവൾക്കു എന്തൊരോം ആശയാണ് നീ കൊടുത്തത്..... എന്നിട്ടു ഒന്നുമറിയാത്തവനെ പോലെ നീ അവളെ ഉപേഷിച്ചത്...
എടാ... അത് സമയം കളയുവാനുള്ള പ്രേമമായിരുന്നു... ഞാൻ തമാശയ്ക് പ്രേമിച്ചത്... അവൾ സീരിയസ് ആയി എടുക്കുമെന്ന് സ്വാപ്നത്തിൽ പോലും കരുതിയില്ല....
അതൊക്കെ പോട്ടെ.... ഇപ്പോൾ എന്താ നിന്റെ പ്രശനം....
എടാ... ഞാൻ പ്രേമിച്ച രണ്ടു പെണ്ണുങ്ങളെയും ഞാൻ കെട്ടിയില്ല .... പക്ഷേ .....
പക്ഷേ ...
ആ രണ്ടെണ്ണത്തിന്റെയും കുട്ടുകാരിയെയാണ് ഞാൻ കെട്ടിയത് ...
എന്തുട് ....
എടാ.. ....ഹസീന... റസിയയുടെയും ... രേവതിയുടെയും കുട്ടുകാരിയാടാ ..... ഓൾക് എന്നെകുറിച്ചു എല്ലാമറിയാം... ഞാൻ ഇപ്പോൾ അണ്ടർ കട്രോള്ളിൽ ആണ്... ഓള് കുറച്ചു കണ്ടിഷൻ പറഞ്ഞിട്ടുണ്ട് ... കൃത്യ സമയത്തു വീട്ടിൽ കയറണം .... കുടി .. വലി .... ചുറ്റിക്കറങ്ങാൽ ... ഇതൊന്നും പാടില്ല.....
ആഹാ.... നല്ലകാര്യം... ഇത്രയും കാലം നിന്നെ ഓർത്തു നിന്റെ വീട്ടിൽ പേടിയുണ്ടായിരുന്നു.... ഇപ്പോൾ അതിന്റെ കാര്യത്തിന് ഒരു തീരുമാനമായി.....
അല്ലടാ അവൾ പകവീട്ടുകായ.... ഓൾടെ കൂട്ടുകാരികളെ ചതിച്ചതിന്.... പക്ഷേ ഞാൻ തോക്കില്ല..... ഈ കണ്ടീഷൻ അനുസരിക്കില്ലനും.. ഓളുടെ കൂടെ ഒരു ജീവിതമില്ലാന്നും ഞാൻ തീർത്തു പറഞ്ഞു... ഓളെ ഞാൻ തൊട്ടുപോലും നോക്കിയിട്ടില്ല....
ഫാ.... നാറി..... ഒരു മാതിരി വര്ത്തമാനം പറയരുത്... ഓളെ പറ്റി നിനക്കു എന്തറിയാം... നിന്നെ അവൾ ജീവനുതുല്യം സ്നേഹികുനുണ്ട്... ഓള് പറഞ്ഞതിൽ എന്തായിപ്പോൾ തെറ്റ്.... നീ എപ്പോളെങ്കിലും നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്കിയിട്ടുണ്ടോ.... തോനുന്നുമ്പോൾ വരുകയും തോന്നുമ്പോൾ പോകുകയും ചെയുന്ന... നിന്നെ നല്ല വഴിക്കു നടത്താൻ നോക്കിയതാണോ... അവളുടെ തെറ്റ്.... നിന്റെ ഭാഗ്യമാണ് ഓളെ... കിട്ടിയത്.... എല്ലാം അറിഞ്ഞുകൊണ്ട് ഇന്നത്തെ കാലത്തു അരെങ്കിലും കെട്ടാൻ തയ്യാറാവുമോ.... കല്യാണം കഴിഞ്ഞു ഒരു മാസമായി.... ഒരു പെണും പൊറുക്കില്ല നിന്റെ പ്രവർത്തി....
ഓളുടെ കഴുത്തിലും കൈയിലുമുള്ള സ്വാർണം എന്തേയ്... കൊണ്ടുപോയി തുലച്ചില്ലേ... എന്നിട്ടു അവളുടെ കുറ്റം പറയാൻ വന്നിരിക്കുന്നു....
ഞാൻ ഇപ്പോൾ അവളെ വിളികാം...
അവൻ ഫോൺ എടുത്തു ഹസീനയെ വിളിച്ചു...
ഹാലോ..
ഹാലോ ഹസീന...
ഏന്താ ഇക്കാ....
നിനക്കു ഷാഫിയോടു വല്ല ദേഷ്യവുമുണ്ടോ...
ഇല്ല... ഇക്കാ... എന്തായിപ്പോൾ അങ്ങനെ ചോദിച്ചത്...
അല്ല.... ഒന്... കല്യാണത്തിന് മുൻപ് പ്രേമിച്ച പെണ്ണുങ്ങൾ നിന്റെ കൂട്ടുകാരിയാണ് എന്നു എനിക്കു നേരത്തെ.. അറിയാം...
അതിനെന്താ ഇക്കാ.... അതെല്ലാം പ്രായത്തിന്റെ കുട്ടിക്കളിയല്ല... ഇന്നത്തെ കാലത്തു ആരാ പ്രേമിക്കാത്തത്.... എനിക്കു ഇക്കനോട് ഒരു ദേഷ്യവുമില്ല...
പിന്നെ ഞാൻ ഇകനോട് അങ്ങനെയൊക്കെ പറഞ്ഞത്..... ഇക്കാ ഒരുപാട് മാറാനുണ്ട്... നാളെ.. നീ വന്നതുകൊണ്ടാണ് ഇക്കാ അങ്ങനെയത് എന്ന് ആരും പറയരുത്...
ശരി എന്നാ ഞാൻ വിളികാം....
ഡാ.. കേട്ടോ.... എല്ലാമറിഞ്ഞിട്ടും നിന്നെയവൾ സ്നേഹികുനുണ്ട്... ഡാ.. നീ ആരെയാണ് വിളിക്കുന്നത്...
ഹാലോ.... പ്രമോദ്...
ആ പറയെടാ....
എടാ..... ഞാൻ വൈകിട്ടു വരുന്നില്ല... എനിക്കു മറ്റൊരു പരുപാടിയുണ്ട്....
ഓക്കേ...
Good... ങേ... നീ ഇതാരെയാ വിളിക്കുന്നത്....
ഹാലോ... ഹസീന....
ഇക്കാ....
വൈകിട്ടു ഞാൻ വരും നീ റെഡി ആയിരുന്നോ.. നമുക്കു ഒരു സിനിമക്കു പോകാം. ....
ഫോണിന്റെ അങ്ങേത്തലത്തിൽ ഒരു കരച്ചിൽ.....
ഫോൺ കട്ട് ആയി....
ഡാ.... ആ കാന്താരി പറയുന്നത് അനുസരിക്കുന്നത് അല്ലെ നല്ലത്...
All the best....
അവൻ അവൾക്കരികിൽ എത്തി....
അവൾ റെഡി ആയി ഇരിക്കുകയാണ്....
നീ ഒരു ഗ്ലാസ് ചായ കൊണ്ടുവാ..
ശരി ഇക്കാ... അവൾ ചായയുമായി.. അകത്തു വന്നു... പെട്ടന്നു... അവൻ അവളെ പിടിച്ചു നെഞ്ചോടു ചേർത്തു... അവൾ ചായ നിലത്തു പോകാതെ അവനു നേരെ നീട്ടി...
ചായമാത്രമേ ഉള്ളു....
പിന്നെ....
കുറച്ചു മധുരം കുടി കിട്ടിയാൽ...
എന്നെ വിടു.. .. ഞാൻ ഇപ്പോൾ കൊണ്ടുവരാം....
പോകുവാൻ ശ്രെമിച്ച അവളെ മുറുകെ പിടിച്ചു അവളുടെ കണ്ണുകളിൽ നോക്കി.. . ഇപ്പോൾ.... ഇവിടെ... തരണം...
എങ്ങനെ ....
നിന്റെ ചുണ്ടുകൊണ്ട്.....
അവൻ അവളുടെ ചുണ്ടോടു ചേർക്കാൻ ശ്രെമിച്ചതും അവൾ നാണംകൊണ്ടു മുഖം താഴ്ത്തി....
പോ.... ഇക്കാ..
അവനെ തള്ളിമാറ്റികൊണ്ട്...അവൾ പുറത്തേക്കു ഓടി.... പിന്നാലെ അവനും....
ശുഭം.......
രചന.. ::
Sarath Chalakka

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot