അന്തരീക്ഷത്തില്‍ പൊടിപടലങ്ങളുയര്‍ത്തിയ ചൂടുകാറ്റ് ഈന്തപ്പനയേയും പിടിച്ചുകുലുക്കാന്‍ ശ്രമിയ്ക്കുകയാണ്. ഉറച്ച തടിയോടും തായ് വേരുകളോടുമായ് പിടിവലി നടത്തി പിന്‍തിരിഞ്ഞ്, ഓലകള്‍ക്കിടയിലൂടെ ഒളിച്ചു കയറി മന്ത്രിച്ചു... കേള്‍ക്കുക!! എന്റെ ഉത്ഭവസ്ഥലത്തു വെച്ച് കടല്‍ത്തിരകള്‍ നിനക്കായ് അയച്ചൊരു സന്ദേശമാണിത്.. ഇനി വരാനിരിയ്ക്കുന്നത് അത്യുഷ്ണത്തിന്റേയും തീവ്രതാപത്തിന്റേയും തപ്തദിനങ്ങള്‍.. തയ്യാറെടുപ്പോടെ കരുതിയിരിയ്ക്കുക.. പഴങ്ങളാല്‍ കനം വെച്ച കുലകളെ മാറോടണച്ച് പന കാതോര്‍ത്തു.. ഉഷ്ണവായുവിലുരുകി എത്രയോ ദിനങ്ങള്‍ പിന്നിടേണ്ടതുണ്ട്. പഴങ്ങളെല്ലാം മൂത്തു പഴുത്ത് പൊന്‍നിറമാകാന്‍ അനിവാര്യമാണത്. വ്രതശുദ്ധിയുടെ, സഹനത്തിന്റെ നാളുകളാണിത്. ഒരിതള്‍ ഈന്തപ്പഴവും, ഒരിറക്കു വെള്ളവും സഹജീവികള്‍ക്കേകി അവര്‍ക്കൊപ്പം നോമ്പുതുറന്ന പ്രവാചകന്റെ മണ്ണില്‍ വളരുന്നത് ഒരു നിയോഗമായെടുക്കുക. കുടിലിലും കൊട്ടാരത്തിലും എത്താനായി ഫലങ്ങളെ പാകപ്പെടുത്താന്‍ തീച്ചൂടിലുരുകുക. ഇത് നിന്റെ മാത്രം ദൗത്യം. പിന്നെ, വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വാടിക്കരിഞ്ഞ്, കടലിന്നഗാധഗര്‍ത്തങ്ങളില്‍ വീണടിഞ്ഞ്, അതിമര്‍ദ്ദത്തിലമര്‍ന്ന്, നൂറ്റാണ്ടുകള്‍ക്കപ്പുറം ഒരു ഫോസില്‍ ഇന്ധനമായ് പുനര്‍ജ്ജനിച്ച്, നാടിന്റെ വികസനത്തില്‍ പങ്കാളിത്തമേകുക. തിരിച്ചറിയപ്പെടാതെ, അംഗീകരിയ്ക്കപ്പെടാതെ, എത്രയോ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നതിനും സാക്ഷിയാവുക. അതിജീവനമന്ത്രം ഗ്രഹിച്ച ഈന്തപ്പന നിവര്‍ന്നു നിന്നു. ഓലകളിലൂടെ ഒന്നുകൂടി ചുറ്റിയടിച്ച് കാറ്റ് മെല്ലെയകലങ്ങളിലേയ്ക്ക് നീങ്ങി. പനയോലകള്‍ ഇളകിയാര്‍ത്തു ചിരിച്ചു............................................................................................................ കുറിപ്പ്... ഇതൊക്കെ ഞാനെങ്ങിനെയറിഞ്ഞെന്നല്ലേ!!!! പതിവുപോലെ സന്ധ്യയ്ക്കു ശേഷം നടക്കാനിറങ്ങിയപ്പോള്‍, ഈ നേരത്തുംഎന്തൊരു ചൂട്! എന്നൊരു ആത്മഗതത്തോടെ മടങ്ങാനൊരുങ്ങവേ, കാറ്റിന്റെ മര്‍മ്മരം എന്റെ കാതില്‍ പതിഞ്ഞതിങ്ങനെയാണ്... RadhaSukumaran
കാറ്റ് പറഞ്ഞ കഥ..

0
Subscribe to:
Post Comments (Atom)
both, mystorymag
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക