നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജിലേബി ..


ഉമ്മാ പിന്നെയും മധുരം കഴിച്ചോ?ഇനി സൂക്ഷിക്കണം കൂടാൻ പാടില്ലാ കേട്ടോ ഉമ്മ?ഇപ്പൊ തന്നെ കൂടുതലാ....അതിനു ഞങ്ങള് പറഞ്ഞാൽ കേൾക്കണ്ട?ഡോക്ടറെ?ആരും കാണാതെ മധുരം തിന്നുന്നുണ്ടാവും ...ഞങ്ങളാരും കോടുക്കാറില്ല..പറഞ്ഞാൽ കേൾക്കണ്ട ? മറുപടിയായി ആമിന ഉമ്മാന്റെ മകൾ ഖദീജ പറഞ്ഞു.ഖദീജയുടെ ഉച്ചത്തിലുള്ള സംസാരം കെട്ടപ്പോൾ കുറച്ച വെഷമം തോന്നിയെങ്കിലും മകളല്ലെ ഒന്നും പറഞ്ഞില്ല .ഡോക്ടറെ കണ്ടു മുറ്റത്തേക്ക് വരുന്ന ഓട്ടോറിക്ഷയെ കണ്ട പേരക്കുട്ടികൾ ഓടിവന്നു ..അവരോടായി ആമിന ഉമ്മ ...ഇമ്മാൻറെ കുട്ടികൾക്ക് ഒന്നും വാങ്ങീട്ടില്ല ഖദീജ വാങ്ങാൻ അയച്ചില്ല....
കുട്ടികളുടെ പേരും പറഞ്ഞു അതും ഉമ്മാക്ക് തിന്നാണല്ലേ ?അതുകൊണ്ടു വേണ്ട ഇതും പറഞ്ഞു മകൻ ഇസ്ത്രിരി ഇട്ട കുപ്പായത്തിന്റെ കയ്യ് മടക്കി കാറിന്റെ ചാവി കറക്കികൊണ്ട് വന്നു പറഞ്ഞു ...ഉമ്മാക്ക് ഇനി ഇതൊന്നും തിന്നാൻ പെറ്റൂല്ല...ഉപ്പ ആണേൽ ഒന്നും പറയില്ല ...ഇതുപറഞ്ഞു സലാം കാറുകൊണ്ടുപോയി ..അപ്പോഴേക്കും ആമിന ഉമ്മാന്റെ ഭർത്താവ് സുലൈമാനിക്ക വടിയും കൂത്തിപ്പിടിച്ചു കയറിവന്നു...എന്നിട്ട് ചോദിച്ചു ..അല്ല ആമിന അന്റെ ഷുഗർ കൊറഞ്ഞോ.?ഇല്ലഉപ്പാ കൂടിക്കാ ..ഇങ്ങള് ഒന്നുംപറയില്ലല്ലോ മധുരം കഴിക്കരുതെന്ന്...കഞ്ഞിയുമായ് വന്ന ഖദീജ പറയുന്നത് കേട്ട് ആമിന ഉമ്മക്ക് സഹിച്ചില്ല...മതി ഖദീജ പറഞ്ഞത് ഇജ്ജ് ആശുപത്രിയിൽ നിന്നു തോടങ്ങിയതല്ലേ? പടച്ചോൻ വിളിച്ചുമ്പോ പോണം എനിക്ക് വയസ് 75 കഴിഞ്ഞു.ഇനി ഇപ്പൊ ഇതൊന്നും നോക്കിയാൽ എത്തൂല്ല ...ഒന്നും മിണ്ടാതെ സുലൈമാനിക്ക കടയിലേക്ക് തിരിച്ചുപോയി..നേരം ഇരുട്ട് ആയപ്പോ സലാമ് ഉപ്പാനെ തിരക്കി കണ്ടില്ല കൊറച്ചു പിറുപിറുത്തു പേരക്കുട്ടികളോട് വിളിച്ചുകൊണ്ടുവരാണ് പറഞ്ഞു ...വടിയിൽ കുത്തിപ്പിടിച്ചുവരുന്ന സുലൈമാനിക്കാനോട് മകൻ സാലാം ..ഉപ്പാ ഇരുട്ടാക്കാൻ നിക്കണോ ഇങ്ങട്ട് പൊന്നൂടെ നിങ്ങൾക്ക് ...വല്ല പാമ്പോ നായോ വന്നാൽ.?ഉമ്മറപ്പടിയിൽ കാലെടുത്തുവെച്ചതും സുലൈമാനിക്ക വഴുതി മുറ്റത്തേക്ക് വീണു..എല്ലാവരും ഓടിച്ചെന്നു എഴുന്നേൽപ്പിച്ചു. അഴിഞ്ഞഉടുതുണി ശെരിയാക്കുന്നതിനിടയിൽ ഒരു പോതി നിലത്തു വീണു ...അതെടുക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും പേരക്കുട്ടികളിൽ ഒരാൾ അത് കൈക്കലാക്കിയിരുന്നു ..അത് തുറന്നുനോക്കി അവൻ വിളിച്ചു പറഞ്ഞു...ഇതിലൊരു ജിലേബിയാ.....കണ്ടപാടെ സലാമും ഖദീജയും ഉപ്പാടെ നേർക്ക് നോകീട്ടു പറഞ്ഞു ..വെറുതെയല്ല ഉമ്മാക്ക് ഷുഗർ കൂടുന്നത് ഉപ്പ പീടിയിലേക്ക് പോണത്‌ ഇതിനാണല്ലേ ?ഉപ്പ ത‍ന്നെയാണ് ഉമ്മാക്ക് കൊടുക്കുന്നത് അല്ലെ?ഇതും പറഞ്ഞു കുട്ടിയുടെ കയ്യിൽ നിന്നും ആ ജിലേബി വാങ്ങി വലിച്ചെറിഞ്ഞു..ഒരുപാട് വിഷമിച്ചെങ്കിലും ഒന്നും പറഞ്ഞില്ല ...രാത്രി ഭക്ഷണം കഴിച്ചു സുലൈമാനിക്ക മുറിയിലെത്തിയപ്പോൾ ആമിന ഉമ്മ വിഷമിച്ചു നിൽക്കുകയാണ് ..തലയിൽ കൈവെച്ചു സുലൈമാനിക്ക ..നീ അതിനാ വിഷമിക്കുന്നത്...നമ്മുടെ മക്കൾ നമ്മളെക്കാളും വളർന്നു അപ്പൊ അവര് പറയുന്നത് കേട്ട് ഒരു ഭാഗത്തു ഇരിക്ക അത്ര തന്നെ...സാരല്ല ...ഇന്നാലും ഇങ്ങള് കുട്ടികളെ മുന്നിൽ ചെറുതായില്ലേ?എന്ന് കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് ആമിന ഉമ്മ മറുപടിയും പറഞ്ഞു ..അനക്ക് ഇപ്പോ ജിലേബി വേണോ ?ഇപ്പൊ കൊണ്ടുവരാം ഞാൻ ....എന്ന് പറഞ്ഞു സുലൈമാനിക്ക എണീറ്റതും ആമിന ഉമ്മ കൈപിടിച്ച്...ഇങ്ങള് ഇപ്പൊ എവിടുക്ക?കടയോക്കെപ്പൂട്ടി ...ഇന്ന് വേണ്ടാ...ഇതൊന്നും കേൾക്കാൻ സുലൈമാനിക്ക നിന്നില്ല ...കാരണം എന്നും ഒരു ജിലേബി തന്റെ അരയിൽ വെച്ചു ആ മിന ഉമ്മാക്ക് സുലൈമാനിക്ക പീടിയിൽ പോയി വരുമ്പോൾ കൊണ്ടുവരുമായിരുന്നു... തന്റെ ചെറിയ ടോർച്ചുമായി പുറത്തേക്കിറങ്ങി ആ വലിച്ചെറിഞ്ഞ ജിലേബിക്ക് വേണ്ടി മുറ്റത്തു തിരയുമ്പോൾ പുറത്തു ടോർച്ച കണ്ട സലാമ് വാതിൽ തുറന്നു വന്നു ...എന്താ ഉപ്പാ അവിടെ തിരയുന്നത് ഈ രാത്രി ..?ഉപ്പയാണ് പുറത്തു എന്നറിഞ്ഞു എല്ലാരും എണീറ്റ് പുറത്തേക്ക് വന്നു ...ഉമ്മ എവിടെ ?ആരോ ചോദിച്ചു മറുപടിയായി സലാം ഉമ്മാനെ റൂമിൽ നോക്കീം ...കുറച്ചുപേർ ഉമ്മാനെ വിളിക്കാൻ പോയി ...അപ്പോഴേക്കും സുലൈമാനിക്കക്ക് വലിച്ചെറിഞ്ഞ ജിലേബി കയ്യിൽ കിട്ടി ...എന്തോ ഉപ്പാക് കയ്യിൽ കിട്ടിയിട്ടുണ്ട് എന്താണെന്ന് ചോദിക്കാൻ സലാമ് തുനിഞ്ഞതും സുലൈമാനിക്കാന്റെ മുറിയിൽ നിന്നും ഒരു വലിയ കൂട്ട കരച്ചിലും നിലവിലയും കേട്ട് സലാമ് ഓടി അകത്തേക്ക് ...പാതി ഇറുമ്പരിച്ച ജിലേബിയുമായി സുലൈമാനിക്ക ഉമ്മറത്തേക്ക് എത്തിയതും ഖദീജയും നിലവിട്ടു പറഞ്ഞു ഉമ്മ പോയി ഉപ്പാ.. ..കയ്യിലെ ജിലേബിയുമായ് ..അകത്തു ചെന്ന് എത്ര വിളിച്ചിട്ടും ആമിന ഉമ്മ എണീറ്റില്ല....ഉറുമ്പുകൾ സുലൈമാനിക്കന്റെ കയ്യിൽ കടിച്ചു കിടന്നിരുന്നു....മുഹമ്മദ്റിയാസ്.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot