കല്യാണം കഴിഞ്ഞു കാലങ്ങൾക്കു ശേഷമാണ് ഞാനും വൈഫും ഒരു സിനിമക്കു പോകാൻ തീരുമാനിച്ചത് ...അവളും ദിവസവും പറയാറുണ്ട് ...ഒന്നു പുറത്തുപോകാം എന്ന്....സമയം തിരെ കിട്ടിയില്ല ....കാരണം ലീവ് കിട്ടുന്നില്ല ..അവരോടു പറഞ്ഞിട്ടുകാര്യമില്ലലോ ...എപ്പോളും പരിഭാവമാണ് ....കല്യാണത്തിന് മുൻപ് ഫോൺ ചെയ്താൽ അതാണ് ...ഇതാണ് ...ചേനയാണ് ....മങ്ങയാണ് എന്നൊക്കെ .....സത്യം പറയാമല്ലോ ...അന്ന് പറഞ്ഞതൊന്നും ഇപ്പോളും ഓർമയില്ല ...
എന്തായാലും എനിക്കൊരു ക്യാഷൻ നാളുകൾക്കു ശേഷം കിട്ടി ...എന്നാപിനെ അടിച്ചു പൊളികം എന്നു തീരുമാനിച്ചു ...
നാട്ടിലെ ഏറ്റവും ടോപ്പ് തിയാറ്ററുകൾ കാർണിവൽ സിനിമസും .....ലുലുമാളും ആണ്.....ആ നിലക്ക് ലുലുമാളിൽ തന്നെ പോകുവാൻ തീരുമാനിച്ചു ...രണ്ടു ടിക്കറ്റും ബുക്ക് ചെയ്തു ...സംഭവം അറിഞ്ഞപ്പോൾ ശ്രീമതിക് വളരെ സന്തോഷമായി ....ഞങ്ങൾ അങ്ങനെ സിനീമായൊക്കെ കണ്ടു ....പുലിമുരുകൻ ആയിരുന്നു കണ്ടത് ...കലക്കൻ പടം ...അങ്ങനെ ഞങ്ങൾ സിനിമയും കഴിഞ്ഞു ബൈക്കിനു തിരികെ വരുകയായിരുന്നു ....ഏകദേശം ...വരാപ്പുഴ പാലം കഴിഞ്ഞു ..
അപ്പോളാണ് ...ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് ...ഞങ്ങളെ ആരോ പിന്തുടരുന്നു ....കുറച്ചു ദൂരം കഴിഞ്ഞതും അവർ ഞങ്ങളെ മറികടന്നു പോയി ....കൃത്യം അരകിലോമിറ്റർ എത്തിയതും അവിടെ ഒരു വണ്ടി മറിഞ്ഞു കിടക്കുന്നു ...ആ വരാപ്പുഴ പാലം കഴിഞ്ഞു ഒരു പാലംകുടിയുണ്ട് ...അവിടെയാണ് ഈ സംഭവം ...
പൗരബോധം ....കഷ്ടകാലം ...ഞാൻ വണ്ടി നിർത്തി ....മുന്നോട്ടുചെന്നു നോക്കി ...ഭാഗ്യം അയാൾക്കു ജീവൻ ഉണ്ട് ...അയാൾ വെള്ളം ചോദിക്കുന്നു ...ഞാൻ മീരയെ നോക്കി അവൾ ബാഗ് പരിശോധിച്ച് അതിൽ ഒരു കുപ്പി വെള്ളം ഉണ്ടായിരുന്നു ....ഞാൻ അവളുടെ അടുത്തേക്ക് നടന്നു ...അവൾക്കു രക്തം കണ്ടാൽ തലകറങ്ങും ...മുന്നോട്ടു നടന്നു വണ്ടിയുടെ അടുത് എത്തിയതും ...അവൾ .....
ഏട്ടാ .....
തിരിഞ്ഞതും തലയ്ക്കു ശക്തമായ ഒരടി ....എല്ലാം പെട്ടന്നായിരുന്നു ..അടിയുടെ ശക്തിയിൽ ഞാൻ നിലത്തു വീണു ...അവൾ എന്റെ അരികിൽ ഓടിയെത്തി ...തല അവൾ മടിയിൽ കിടത്തി ....ഒരു നിമിഷം ആചാര്യപ്പെട്ടുപോയി ...രക്തം കണ്ടാൽ തലകറങ്ങുന്ന അവൾ ..എന്റെ നെറ്റിയിലെ രക്തം ഷോൾ കൊണ്ട് പൊത്തിപ്പിടിച്ചു കരയുന്നു .....ഞാൻ മങ്ങിയ കാഴ്ച്ചയിൽ അത് കണ്ടു ....അവിടെ മൂന്നുപേര് ഞങ്ങളെ ലക്ഷ്യമാക്കി നടന്നു വരുന്നു ...ഞാൻ എഴുന്നേൽകാൻ ശ്രമിച്ചു നടന്നില്ല ...എന്റെ വണ്ടി ഡിയോ ആണ്.. ഞാൻ അവളോട് പറഞ്ഞു ...
നീ പോ.... വണ്ടിയും കൊണ്ട് പോ ....
അവൾ നിഷേധിച്ചുകൊണ്ട് തലയാട്ടി .....
പോ ....
അവൾ എന്റെ മുഖത് തലവെച്ചു കരഞ്ഞു ....
പോ ...മീര ...
പോ ...മീര ...
പെട്ടന്നു അവരിൽ ഒരാൾ മീരയുടെ മുടിയിൽ പിടിച്ചു വലിച്ചു ...മീര എന്നെ മുറുകെ പിടിച്ചു ...പക്ഷെ അടുത്തയാൾ ആ കരങ്ങൾ വീടിയിച്ചു... അവളെ വലിച്ചിഴച്ചു നീങ്ങി ...അവൾ എന്റെ നേർക്കു കരങ്ങൾ നീട്ടി സഹായം അപേഷിച്ചുകൊണ്ട് കരയുകയാണ് ...
.ഏട്ടാ ..........
ആ വിളി എന്റെ കാതുകളിൽ മുഴുകി ....ഞാൻ വണ്ടിയിൽ പിടിച്ചു എഴുന്നേറ്റു... വണ്ടിയുടെ മുകളിൽ ഉള്ള ഹെൽമെറ്റ് കൈയിൽ എടുത്തു തളർന്നു എങ്കിലും അവളെ രക്ഷിക്കാൻ ഞാൻ മുന്നോട്ടു നീങ്ങി ....അവിടെ ഞാൻ കണ്ടത് ....രണ്ടു പേർ മീരയുടെ കൈകളിൽ മുറുകെ പിടിച്ചു കിടത്തിയിരിക്കുന്നു ....ഒരാൾ ...അവളെ നോക്കി ...ഷർട്ട് അഴിക്കാൻ തുടങ്ങുന്നു ...മീര അലറികരയുകയാണ് .....
എവിടെനിന്നോ കരസ്ഥമാക്കിയ ശക്തിയിൽ ഞാൻ ഓടിവന്നു അയാളെ ചവിട്ടി ....അയാൾ തെറിച്ചു പാലത്തിന്റെ താഴേക്കു വീണു.... ബാക്കിയുള്ളവരെ എഴുന്നേൽകാൻ ഞാൻ അവസരം കൊടുത്തില്ല....കാരണം ഞാൻ അവശനാണ് നേരിട്ടു ഏറ്റുമുട്ടിയാൽ ...അതു നടക്കില്ല .....ഞാൻ കൈയിലെ ഹെൽമെറ്റ് കൊണ്ട് ഒരുത്തന്റെ തലക്കടിച്ചു ....അയാൾ നിലത്തു വീണു .ഇതു കണ്ടു പാതറിനിന്ന അടുത്തയാളെ കൂടുതൽ ആലോചിക്കാൻ സമയം കൊടുക്കാതെ മുഖത് ഹെൽമെറ്റ് വെച്ച് അടിച്ചു അയാളും പാലത്തിന്റെ താഴേക്കു പോയി ...നിലത്തു കിടന്നയാൾ എഴുന്നേൽകാൻ ശ്രമിച്ചതും അയാളെ ഞാൻ വീണ്ടും ഹെൽമെറ്റ് വെച്ചു അടിച്ചു ...
അയാളുടെ ബോധം മറഞ്ഞു ...ഞാൻ പിന്നോട്ടു വീഴാൻ പോയതും മീര എഴുന്നേൽച്ചു എന്നെ പിടിച്ചു ...അവൾ എന്നെ കെട്ടിപ്പിടിച്ചു ...കരഞ്ഞു ...ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു ....അവൾ എന്നെ പിടിച്ചു നടത്തി ..അവൾ എന്നെ നോക്കി ...അവളുടെ കണ്ണുകൾ ഞാൻ തുടച്ചു ..
പെട്ടന്ന്.... ചേട്ടാ എഴുന്നേൽക്... ചേട്ടാ .....
ഞാൻ കണ്ണുതുറന്നു....
ങേ ......ഇത്ര പെട്ടന്നു നേരം വെളുത്തോ....
ങേ ......ഇത്ര പെട്ടന്നു നേരം വെളുത്തോ....
ദേ ..മനുഷ്യാ... എന്തു പണിയ കാണിച്ചത് ....നിങ്ങളെ ഇന്ന് ഞാൻ ....
എന്തെങ്കിലും പറയും മുൻപ് ആവൾ കല്യാണ ഫോട്ടോ വെച്ചു തലക്കു ഒറ്റയാടി..... പിന്നെ ഒന്നും പറയാനുണ്ടായില്ല.. കാലത്തു തന്നെ ഓഫീസിൽ വിളിച്ചുപറഞ്ഞു ലീവ് എടുത്തു ....തലയിൽ തുന്നികെട്ടു മൂന്നാണ്....പിന്നെയാണ് ഞാൻ അവളോട് ഉറക്കത്തിൻ കണ്ടാ സ്വപ്നംത്തിന്റെ കാര്യം പറഞ്ഞത്...കേട്ടപ്പോൾ അവൾക് അവൾക് വളരെ സന്തോഷമായി ....എനിക്കും ...വളരെയാധികം ഇഷ്ടപ്പെട്ടു .....ചത്താലും ഇനി ഒരു സ്വാപ്നവും കാണില്ല ...
ഒരു കാര്യം മനസിലായി ആക്ഷൻ മൂവി കണ്ടുകൊണ്ട് ഇറങ്ങിയതും പോരാഞ്ഞിട്... സിനിമയിലെ ഹീറോയെ പോലെ ഉറക്കത്തിൽ അവളെ ചവിട്ടിയാൽ പിന്നെ അവൾ എന്റെ തല തല്ലിപൊളിച്ചില്ലെങ്കിൽ അത്ഭുതമുള്ളൂ ...ഇനി വല്ല പ്രേമ പാടവും കാണാം ....അതാവുമ്പോൾ തല്ലിനു പകരം തലോടൽ കിട്ടും .
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക