
നക്ഷത്രങ്ങള്‍ പൂക്കുന്ന
രാത്രികള്‍ ഉറങ്ങാറില്ല...
ബലിയറുക്കപ്പെടുന്ന
പകലുകള്‍ ഇമയനക്കാറില്ല...
രാത്രികള്‍ ഉറങ്ങാറില്ല...
ബലിയറുക്കപ്പെടുന്ന
പകലുകള്‍ ഇമയനക്കാറില്ല...
വർണ്ണങ്ങളാവാഹിച്ചിരിക്കും
മേഘങ്ങള്‍ പ്രളയം
ഭയന്ന് പെയ്യാന്‍ മടിക്കുന്നു...
മേഘങ്ങള്‍ പ്രളയം
ഭയന്ന് പെയ്യാന്‍ മടിക്കുന്നു...
മരണപ്പെട്ടവന്റെ
കുഴിമാടത്തിനരികില്‍
തിരക്കു കൂട്ടുന്നവർ
മൃഗാരവങ്ങള്‍ക്കിടയില്‍
ഋതുക്കളെ മറന്ന
അവന് വസന്തമൊരുക്കാനുള്ള
ആവേശത്തിലാണ്...!!
കുഴിമാടത്തിനരികില്‍
തിരക്കു കൂട്ടുന്നവർ
മൃഗാരവങ്ങള്‍ക്കിടയില്‍
ഋതുക്കളെ മറന്ന
അവന് വസന്തമൊരുക്കാനുള്ള
ആവേശത്തിലാണ്...!!
എനിക്കൊന്നേ
പറയാനുള്ളൂ...
പറയാനുള്ളൂ...
നിങ്ങളവനെ മറന്നേക്ക്,
അവന്റെ നോവുകള്‍
ഇവിടെ പൂത്തുലയട്ടെ....!!
അവന്റെ നോവുകള്‍
ഇവിടെ പൂത്തുലയട്ടെ....!!
Sidheeq chethallur