Showing posts with label Sathiyadas. Show all posts
Showing posts with label Sathiyadas. Show all posts

വിധി

Image may contain: 1 person, closeup

അന്നൊരു ശനിയാഴ്ച യായിരുന്നൂ ഉച്ചമയക്കത്തിന്ശേഷം കോഴിക്കോട് അങ്ങാടിയിലെ ആ കെട്ടിടം ലക്ഷ്യമാക്കി പ്രവീൺ പതിവ് പോലെ നടന്നൂ. ആളുകൾ പതിവ് ഉച്ചയുറക്കത്തിലായതിനാൽ തന്നെ അങ്ങാടിയിലെ ജനത്തിരക്ക് ആരംഭിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. റോഡ്‌ മുറിച്ചുകടന്ന് അടുത്തുകണ്ട കെട്ടിടത്തിലെ ചായക്കടയിൽ കയറി ഒരു കസേരയിൽ ഇരുന്ന് ഒരു ചായ ആവശ്യപ്പെട്ടു . അധികം താമസിയാതെ തന്നെ അയാൾക്കുള്ള ചായ ഒരു കപ്പ് സാസറിലായി ഹോട്ടൽ ജോലിക്കാരൻ കൊണ്ട് വച്ചു . ചൂടേറും ചായ ഊതിക്കുടിച്ചുകൊണ്ട് ഉയരത്തിൽ സ്ഥാപിച്ച ടി വി യിൽ പ്രദർശിപ്പിച്ചുവരുന്ന വാർത്തയും ശ്രദ്ധിച്ചുകൊണ്ട് അയാൾ ഇരുന്നൂ. ചായകുടിച്ചു സീറ്റിൽനിന്നും എഴുന്നേറ്റ് പണവും കൊടുത്തു് അവിടെനിന്നും ഇറങ്ങി നടന്ന് അടുത്ത കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന സലൂൺ ലക്ഷ്യമാക്കി നീങ്ങി . അവിടെയെത്തി സലൂണിന്റെ ചില്ലുവാതിൽ വലിച്ചു തുറന്ന് അകത്തേക്ക് കയറി, പരിചയക്കാരനായ ആ കടയുടെ ഉടമയായ രാജൻ തന്റെ ജോലിക്കിടയിലും അയാളോട് കുശലാന്വേഷണം നടത്താൻ മറന്നില്ല .
സാധാരണ അദ്ദേഹം കടയിൽ വന്നാൽ ബാർബർ കസേരയിൽ കയറി ഇരുന്ന് ഒന്ന് മയങ്ങും. മുടി മുറിച്ചുകഴിഞ്ഞു രാജൻ തട്ടിവിളിച്ചു മയക്കത്തിൽനിന്നും ഉണർത്തിവിടും
അതുപോലെ അന്നും അയാൾ ആ സലൂണിലെ ഒഴിഞ്ഞ ഒരു ബാർബർ കസേരയിൽ രാജൻ നിർദേശിച്ച പ്രകാരം കയറി ഇരുന്ന് തന്റെ പതിവ്മയക്കത്തിലേക്ക് കടന്നു .
രാജൻ നല്ല തിരക്കിലായതിനാൽ രണ്ടു ദിവസം മുമ്പ് ഉത്തർ പ്രദേശിൽനിന്നും വന്ന പയ്യനോട് പ്രവീണിന്റെ മുടിമുറിക്കാൻ അയാൾ നിർദേശം നൽകി.
കുറേനേരത്തെ മുടിവെട്ടലിനു ശേഷം പയ്യൻ രാജൻ നിർദേശിച്ച പ്രകാരം തട്ടിവിളിച്ചു .
പ്രവീൺ ഉറക്കമുണർന്ന് മുന്നിലെ കണ്ണാടിയിൽ നോക്കി ഞെട്ടിത്തരിച്ചു. താൻ തന്നെയാണോ അത് എന്ന് വിശ്വസിക്കാൻ കഴിയാതെ അയാൾ കുറച്ചുസമയം വിഷമിച്ചു.
മറ്റുള്ളവരുടെ മുന്നിൽ ഈ രൂപത്തിൽ ഒരു കോമാളിയായിമാറുമെന്നറിയുന്ന അയാൾ ദയനീയഭാവത്തിൽ രാജനെ നോക്കി .
രാജൻ എന്തുപറയണമെന്നറിയാതെ അയാളെ നോക്കി താഴ്മയോടെ പറഞ്ഞു "പുതിയ പയ്യനെ ഞാൻ തിരക്കായതിനാൽ ഇവനെ ഏൽപ്പിച്ചതാ ഇത്ര പ്രശ്നമാവുമെന്ന് കരുതിയില്ല സാറെ, ഇതുപറയണമെന്ന് എനിക്കറിയില്ല ക്ഷമിക്കണമെന്ന് പറയാനും കഴിയില്ല "
പ്രവീൺ ജയില്പുള്ളികളെപ്പോലുള്ള തന്റെ തലമുടിയിലൂടെ നാണവും ചിരിയും കലർന്ന ഭാവത്തോടെ കൈവിരലോടിച്ചു എന്നിട്ട് പണവും കൊടുത്തു് സലൂണിലെ വാതിൽ തുറന്ന് ഇറങ്ങി നടന്നു . വഴിയിൽ കണ്ട പരിചയക്കാരൊക്കെ അയാളോട് കാര്യമാരാഞ്ഞു , പുതിയ സ്റ്റൈലാണ് എന്ന് ചിരിച്ചുകൊണ്ട്മറുപടിയും പറഞ്ഞു മുന്നോട്ടു നടന്നു . അങ്ങനെ വഴിയോരത്തായി നിറുത്തിയിട്ട ബൈക്കിൽ കയറി ഹെൽമെറ്റ്‌ തലയിലുറപ്പിച്ചശേഷം കണ്ണാടിയിലൊന്ന് നോക്കി ബൈക്കെ സ്റ്റാർട്ട് ചെയ്ത് അവിടെനിന്നും വീട്‍ലക്ഷ്യമാക്കി യാത്ര തിരിച്ചു . കുറച്ചു സമയത്തിനകം വീട്ടിന്റെ മുറ്റത്തേക്കുള്ള വഴിയിലൂടെ കടന്ന് ബൈക്ക് കാർപോർച്ചിലായി നിന്നു .
അപ്പോഴേക്കും പോർച്ചിനോട് ചേർന്ന വരാന്തയിലെ കമ്പിവേലിയും പിടിച്ചു് പ്രവീണിന്റെ കുഞ്ഞുമോൻ നിന്നിരുന്നൂ. അച്ഛന്റെ ബൈക്ക് കണ്ടപ്പോൾ തുടങ്ങിയ അവന്റെ മുഖത്തെ ചിരി അയാളെക്കണ്ടപ്പോൾ തുള്ളിച്ചാട്ടത്തിലേക്ക് മാറി . അതും ശ്രദ്ധിച്ചുകൊണ്ട് പ്രവീണിന്റെ ഭാര്യയും അമ്മയും ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നൂ . പ്രവീൺ ഭാര്യയോട് മോനെ എടുത്തു് അയാളുടെ കയ്യിലേക്ക്കൊടുക്കാൻ ആവശ്യപ്പെട്ടു, അവർ അതുപ്രകാരം ചെയ്യുകയും ചെയ്തു . അയാൾ അവനെയും ഇരുത്തി ബൈക്ക് ഒന്ന് രണ്ടു പ്രാവശ്യം പതിയെ ഓടിച്ചു അവനെ പിടിച്ചുകൊണ്ട് അവന്റെ അമ്മയും ബൈക്കിനൊപ്പം നീങ്ങി. പിന്നെ ആ ബൈക്ക് സ്റ്റാൻഡിൽ ഇട്ടു അയാൾ അതിൽനിന്നും ഇറങ്ങി , തലയിലെ ഹെൽമറ്റ് ചിരിച്ചുകൊണ്ട് അഴിച്ചുബൈക്കിന്റെ ഹാൻഡിലിൽ തൂക്കിയിട്ടു . അയാളുടെ രൂപം കണ്ടു അമ്മയും ഭാര്യയും താടിക്ക് കൈവച്ചു് നിന്നു . അയാൾ നടന്ന് മുറ്റത്ത് നിൽക്കുകയായിരുന്ന ഭാര്യയുടെ കയ്യിൽനിന്നും മോനെ കയ്യിലേക്ക് വാങ്ങാൻ നോക്കി . മോൻ അയാളെ ചെരിഞ്ഞും മറിഞ്ഞും ഒന്ന് നോക്കിയശേഷം അമ്മയുടെ തോളിലേക്ക് ചാഞ്ഞു. അയാൾ അവനെ വലിച്ചെടുക്കാൻ ശ്ര മിച്ചെങ്കിലും അത് ആ കുഞ്ഞിന്റെ കരച്ചിലിൽ അവസാനിച്ചു . അയാൾ നിരാശനായി അകത്തേക്ക് നടന്നു . അമ്മയും ഭാര്യയും കാര്യമാരാഞ്ഞു അയാൾ നടന്ന സംഭവങ്ങൾ അവരോട് വിവരിച്ചു . അത് ഒരു കൂട്ടചിരിയിലവസാനിച്ചു , ആ ചിരികേട്ട് അമ്മയുടെ തോളിൽ പറ്റിച്ചെർന്ന് കിടന്ന മോൻ തലപൊക്കി അയാളെ ഒന്ന് നോക്കി . ആ സമയത്തു് അയാൾ അവനെ കടന്നെടുത്തു , അവൻ വാശിപിടിച്ചു് കുറച്ചു സമയം കരഞ്ഞെങ്കിലും രക്ഷയില്ലെന്നു ബോധ്യംവന്നതിനാലെന്ന് തോന്നുന്നൂ ശാന്തനായി അച്ഛന്റെ തോളിൽ പറ്റിച്ചേർന്ന് ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ട് കിടന്നൂ . ഇതിനിടയിൽ 'അമ്മ ഭാര്യയോട് പറയുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു , "ഇവന്റെ ഈ ഉറക്കമാ ണ് ഇതിനെല്ലാം കാരണം ." അയാൾ മറുപടിയൊന്നും പറയാതെ മോനെയും കൊണ്ട് വീട്ടിനകത്തേക്ക് നടന്നു . അപ്പോഴാണ് വഴിയിൽ നിന്നും ആരോ വിളിക്കുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടത് . അയാൾ മോനെ അമ്മയെ ഏൽപ്പിച്ചു വഴിയിലേക്ക് നടന്നു . അവരുടെ അയൽക്കാരനായ ചന്ദ്രേട്ടനായിരുന്നൂ അദ്ദേഹം . പ്രവീൺ നീട്ടി " എന്തൊക്കെയാ ചന്ദ്രേട്ടാ വിശേഷങ്ങള്" ഉച്ചത്തിൽ ചോദിച്ചുകൊണ്ട് അങ്ങോട്ടേക്ക് നടന്നൂ . ചന്ദ്രേട്ടൻ അയാളുടെ തലയുടെ കോലം കണ്ട് അത്ഭുതത്തോടെ ചോദിച്ചു " പ്രവീ ഇതെന്താക്കിയതാ " . പ്രവീൺ ചിരിച്ചുകൊണ്ട് "എല്ലാവരും പറയുന്നു എനിക്ക് തലക്കനമാണെന്ന് എന്നാൽ അതങ്ങു് കുറക്കാം എന്ന് കരുതി അത്രേയുള്ളൂ " എന്ന് മറുപടിയും പറഞ്ഞു. ചന്ദ്രേട്ടൻ അത്ഭുതത്തോടെ അയാളെ ആപാദചൂടമൊന്നു നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി അവിടെ നിന്നും നടന്നു നീങ്ങി. പെട്ടെന്നതാ ദൂരെനിന്നും ഒരു ചെറുപ്പക്കാരൻ മോട്ടോർസൈക്കിളിൽ അതിവേഗത്തിൽ കുതിച്ചുവരുന്നൂ. അടുത്തുവന്നപ്പോൾ പ്രവീണിന് ആൾമനസ്സിലായി അടുത്തവീട്ടിലെ സുധിയായിരുന്നൂ അത്, അവൻ ഹെൽമെറ്റിനുള്ളിലായി തിരിക്കിവച്ച മൊബൈൽ ഫോണിലൂടെ ആരോടോ സംസാരിച്ചുകൊണ്ടാണ് പോവുന്നത് . പ്രവീൺ അവന്റെ മുന്നിൽ കൈകാട്ടി മോട്ടോർ സൈക്കിൾ വീടിന്റെ മുന്നിലായി നിറുത്തിച്ചു . അവൻ ഫോൺസംഭാഷണം അവസാനിപ്പിച്ച് ചിരിച്ചുകൊണ്ട് ഹെൽമെറ്റിനുള്ളിൽനിന്നും മൊബൈൽ ഫോൺ പുറത്തെടുത്തു ഹെൽമറ്റ് ഊരിമാറ്റി ചിരിച്ചു കൊണ്ട് പ്രവീണിനെനോക്കി ചോദിച്ചു "എന്താ പ്രവിയേട്ടാ , തലയിതെന്താക്കിയതാ " പ്രവീൺ അവന്റെ ചുമലിൽ കൈവച്ചു ചിരിച്ചു കൊണ്ട് തിരിച്ചു ചോദിച്ചു " അതവിടെനിക്കട്ടെ , മോന് എന്തിനാ ഞാൻ ഇവിടെ നിര്ത്തിച്ചത് എന്ന് മനസ്സിലായോ ". സുധി തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു "അല്ല ...അത് പ്രവിയേട്ടാ ഇനി ആവർത്തിക്കില്ല പ്ലീസ് അച്ഛനോട് പറയല്ലേ " പ്രവി ചിരിച്ചുകൊണ്ട് തലകുലുക്കിക്കാണിച്ചു . സുധി അതിനിടയിൽ ഹെൽമറ്റും എടുത്തു് തലയിൽ ഘടിപ്പിച്ചു മോട്ടോർ സൈക്കിൾ കുടു കുടു ...ശബ്ദത്തോടെ സ്റ്റാർട്ട് ചെയ്ത് അവിടെനിന്നും അകന്നകന്ന് പോയി . പ്രവീൺ അവൻ ദൂരേക്ക് അകന്നു പോവുന്നതും നോക്കി കുറെ അവിടെത്തന്നെ നിന്നു , പിന്നെ ചിരിച്ചുകൊണ്ട് വീട്ടിലേക്കു നടന്നു .
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ അടുത്തവീട്ടിൽനിന്നുമുള്ള നിലവിളികേട്ടാണ് പ്രവീൺ ഉണർന്നത് . കിടക്കയിൽനിന്നും എഴുന്നേ റ്റു ലുങ്കി ശരിയായി ഉടുത്തശേഷം അ ലമാരയിൽനിന്നും ഒരു ഷിർട്ടുമെടുത്തിട്ട് മൊബൈലും കയ്യിലെടുത്തു് ആ വീട് ലക്ഷ്യമാക്കി നടന്നൂ . ഗേറ്റിന്റെ മുന്നിലൂടെ ആളുകൾ ആ വീട് ലക്ഷ്യമാക്കി പോയിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നൂ , പ്രവീണും ആ ആളുകളിലൊരുവനായി അങ്ങോട്ട് നടന്നു . ആ വീട്ടിലെ ചെന്ന് കയറി അവിടെ കൂടിയ ആളുകളിൽ നിന്നും ആ ഞെട്ടിക്കുന്ന വാർത്ത അയാളറിഞ്ഞു . ആദ്യം ആ വാർത്ത കേട്ട് അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അപ്പോഴാണ് നാട്ടുകാരിലൊരാൾ വന്നു അയാളോട് ചോദിച്ചത് "കുറച്ചുദിവസം മുമ്പ് നിങ്ങൾ അവനെ തടഞ്ഞുനിർത്തി ഉപദേശിച്ചു വിട്ടതാണ് ഇല്ലേ . എന്ത് ചെയ്യാൻ അതാ ചെറുക്കന്റെ വിധി" അയാൾ തുടർന്നു "തലേദിവസം സുധി രാത്രി ഫ്രണ്ടിന്റെ വീട്ടിൽ പാർട്ടിയുണ്ട് താമസിക്കും എന്നും പറഞ്ഞു പോയതായിരുന്നൂ . പാര്ടികഴിഞ്ഞപ്പോൾ ഒത്തിരി ഇരുട്ടി സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ ചെറുതായൊന്ന് മദ്യപിച്ചു . അങ്ങനെ ഒറ്റയ്ക്ക് ബൈക്കിൽ സുഹൃത്തിന്റെ വീട്ടിൽനിന്നും അവന്റെ വീട്ടിലേക്കു ആ രാത്രിതന്നെ യാത്ര തിരിച്ചു . വഴിക്ക് ദൂരെയായി പോലീസ് വാഹനം കണ്ടപ്പോൾ അവൻ ഒന്ന് നിന്നു . അതിനിടയിൽ അവന്റെ ഫോണിലേക്കു ഒരു ഫോൺ വന്നു . അവൻ ആ ഫോൺ ഹെൽമെറ്റിനുള്ളിലായി തിരുകി അതിനടുത്തുള്ള ഊടുവഴിയിലൂടെ കുറേദൂരം വാഹനമോടിച്ചു. മെയിൻ റോഡിലേക്ക് കടക്കുന്ന കയറ്റത്തിലൂടെ ബൈക്കുമായി അതിവേഗത്തിൽ കടക്കുന്ന സമയത്തു മെയിൻ റോഡിലൂടെ വന്നുകൊണ്ടിരുന്ന പാണ്ടിലോറി ഇടിച്ചു തെറിച്ചു റോഡിൽ വീണ് മറ്റൊരു വണ്ടിയുടെ ടയര് കയറിയാണ് അവന്റെ അന്ത്യം . അവന്റെ സുഹൃത്തുക്കളും അമ്മാവന്മാരും ആശുപത്രിയിൽ പോസ്ററ്മോർട്ടവും എൻക്വിറി യും കഴിഞ്ഞു ബോഡി സ്വീകരിക്കാനായി കാത്തിരിക്കുന്നൂ , അവന്റെ 'അമ്മ തളർന്ന് അവശയായി അകത്തു കിടക്കുന്നൂ അച്ഛനോ ജീവച്ഛവം കണക്കെ അതാ മൂലക്കിരിക്കുന്നൂ " ഇതുപറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് പ്രവീൺ ശ്രദ്ധിക്കാതിരുന്നില്ല . അയാൾ നിശബ്ദനായി അവിടെനിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നൂ , സുധിയുടെ ചെറുപ്പം മുതലുള്ള ഓരോ സംഭവങ്ങളും അയാളുടെ മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നൂ . അതിനിടയിൽ അയാൾ തല ഉയർത്തിയൊന്നു നോക്കി ആ കണ്ണുകൾ നിറഞ്ഞിരുന്നൂ .
എത്രയോ ജീവൻ ഈ വിധത്തിൽ അസ്തമിക്കുന്നൂ ഇന്ന് നമ്മുടെ നാട്ടിൽ . അശ്രദ്ധമായ ഡ്രൈവിങ്ങും യാത്രയിലെ അമിതമായ മൊബൈലിന്റെ ഉപയോഗവും ഒരു വിധത്തിലല്ലെങ്കിൽ അവന്റെയോ മറ്റുള്ളവരുടെയോ ജീവനപഹരിക്കുന്നൂ . ഇതൊക്കെ എത്രയോ ആവർത്തിച്ചിട്ടും നമ്മളുടെ കുഞ്ഞുങ്ങൾ ഇന്നും അവരുടെ പ്രായത്തിന്റെ പക്വതയില്ലായ്മ്മയിൽ ആ തെറ്റ് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നൂ .

By: sathyadas mukundan

ബിന്ദു കെയർ ഓഫ് ലുട്ടാപ്പി

Image may contain: 1 person, closeup

അന്ന് ഒരു ഞായറാഴ്ച്ചയായിരുന്നൂ . 
പതിവിനു വിപരീതമായി ബിന്ദു അന്ന് വളരെ താമസിച്ചാണ് ഉറക്കമുണർന്നത്. ആ ഓലമേഞ്ഞ കുടിലിന്റെ ഉള്ളിലെ പായയിൽ കിടന്ന് ഇടതുകൈകൊണ്ട്തലയണയും കെട്ടിപിടിച്ചു് വലതുകൈയിലെ തള്ളവിരൽ വായിൽ വച്ച് കണ്ണും തുറന്ന്അവൾ അങ്ങനെ കിടന്നു. അപ്പോളാണ് അമ്മയുടെ ഉച്ചത്തിലുള്ള വിളി അവളുടെ ചെവി തുളച്ചെത്തിയത് "എടീ ബിന്ദു എത്ര നേരമായെന്നറിയുമോ , എന്തുറക്കായിത് " 
അതുകേട്ട് ബിന്ദു ഉറക്കച്ചടവിന്റെ പതിഞ്ഞ ശബ്ദത്തിൽ " അമ്മേ ഇതാ വന്നു " എന്നും പറഞ്ഞു , അരികിൽ കിടന്ന കളിക്കുടുക്കയിലെ മായാവിയുടെ കഥയോടൊപ്പമുള്ള ചിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചുകൊണ്ട് മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ് പായ ചുരുട്ടി മുറിയുടെ ഒരു മൂലയ്ക്ക് ചാരിവച്ച് പുറത്തേക്കു നടന്നു. 'അമ്മ എവിടെയോ പോകാനുള്ള ഒരുക്കത്തിലാണെന്ന് അവൾക്ക് മനസ്സിലായി . അവൾ അമ്മയോട് ചോദിച്ചു " 'അമ്മ രാവിലെതന്നെ എവിടെക്കാ പോണേ " 'അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു " ഞാൻ മാത്രമല്ല നീയും വരുന്നൂ , നിന്നെയൊന്നു കാണണമെന്ന് നിന്റെ മുത്തശ്ശി പറഞ്ഞിട്ടുണ്ട്, വേഗം പോയി കുളിച്ചൊരുങ്ങി വാ , ഒമ്പതരയ്ക്ക് ഒരു ബസ്സുണ്ട് അതിൽ കയറിവേണം പോകാൻ , സമയം കളയാതെ വേഗം കുളിയും തേവാരവും കഴിച്ചു വന്നേ " ബിന്ദു വേഗം കുളിയും തേവാരവും കഴിച്ചു പച്ച നിറത്തിലുള്ള ബ്ലൗസും പാവാടയും ഉടുത്തൊരുങ്ങി വന്നു കണ്ണാടിയുടെ മുന്നിൽ നിന്ന്കണ്മഷി കൊണ്ട് കണ്ണെഴുതി അമ്പലത്തിൽനിന്നും തലേന്ന്ച കൊണ്ട് വന്ന ചന്ദന ത്തിൽ വെള്ളം ചാലിച്ചു് ഒരു കുറിയും തൊട്ട് ഇരുവശത്തായി മെടഞ്ഞ മുടിയിൽ തുളസിക്കതിരും ചൂടി വരാന്തയിലേക്ക് ഇറങ്ങിവന്നു . 'അമ്മ അവളെ ആപാദചൂടാമോന്ന് നോക്കി ചിരിച്ചു. ഇപ്പോൾ അവളെ കണ്ടാൽ ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയെന്നേ പറയൂ . അങ്ങനെ വീടും പൂട്ടി 'അമ്മ അവളെയും കൂട്ടി വീടിനടുത്തുള്ള ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു . ആ നടത്തിലും അവളുടെ മനസ്സ് മായാവിയും ലുട്ടാപ്പിയും കൂടിയുള്ള കുസൃതികളി ലായിരുന്നൂ . അങ്ങനെ അവർ നടന്നു ബസ്സ് സ്റ്റോപ്പിലെത്തി അധികം സമയം കാത്തുനിൽക്കാതെ തന്നെ ബസ്സും വന്നു. ബസ്സിൽ കയറി വാതിലിനരികിലുള്ള സീറ്റിലായി ബിന്ദുവും അമ്മയും ഇരുന്നു. ബിന്ദു പുറത്തെ കാഴ്ചകൾ കണ്ടങ്ങനെ ആസ്വദിച്ചിരുന്നു . പിന്നെപ്പോഴോ അമ്മയുടെ മേലേക്കെ ചരിഞ്ഞു അവളൊന്നുമയങ്ങി. ആ മയക്കത്തിൽ അവൾ ലുട്ടാപ്പിയുടെ കുന്തത്തിൽ കയറി പോവുന്നതും സ്വപ്നം കണ്ട് അതില ങ്ങനെ ലയിച്ചിരുന്നൂ. കുറെ നേരത്തെ യാത്രയ്‌ക്കൊടുവിൽ ഒരു സ്റ്റോപ്പിലെത്താൻ നേരത്തു 'അമ്മ തട്ടിവിളിച്ചു . സ്വപ്നത്തിലെങ്ങനെ ലയിച്ചിരുന്നു അവൾ ആരോടെന്നില്ലാതെ പറഞ്ഞു "ഞാൻ ലുട്ടാപ്പിയുടെ കുന്തത്തിൽ വന്നോളാം 'അമ്മ പൊയ്ക്കോ " അതുകേട്ടു ആളുകൾ ചിരിക്കാൻ തുടങ്ങി അതിനിടയിൽ 'അമ്മ അവളെ ഒന്ന് പിച്ചി. അവൾ വേദനയോടെ കൺതുറന്ന് ചുറ്റും നോക്കി , അവൾക്കൊന്നും മനസ്സിലായില്ല . അപ്പോഴേക്കും ബസ്സ്അ അവർക്കിറങ്ങേണ്ട സ്റ്റോപ്പിൽ നിറുത്തി . സീറ്റിൽനിന്നും എഴുന്നേറ്റ് അവൾ അമ്മയോടൊപ്പം ബസ്സിൽ നിന്നും പുറത്തേക്കിറങ്ങി . ബസ്സ്അ അവിടെ നിന്നും അകന്ന് പോയിക്കൊണ്ടിരുന്നൂ. അവൾ അമ്മയോട് കാര്യമാരാഞ്ഞു . അപ്പോൾ 'അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു " നീ ലുട്ടാപ്പിയുടെ കുന്തത്തിൽ വരും 'അമ്മ പൊയ്ക്കൊന്നല്ലേ പറഞ്ഞെ , നിന്റെ ആ പറച്ചിൽ കാരണം ആളുകളുടെ മുന്നിൽ എന്റെ തൊലിയുരിഞ്ഞു പോയി " അവൾ അമ്മോയോട് താഴ്മയോടെ അപേക്ഷിച്ചു " എന്റെ പൊന്നമ്മയല്ലേ ഇനി ഇതാരോടും പറയല്ലേ " 'അമ്മ ഇല്ലെന്ന് തലകുലുക്കി സമ്മതിച്ചു . അന്നുമുതൽ തമാശക്ക് ആരും കേൾക്കാതെ 'അമ്മ അവളോട്പറയും എന്റെ മോള് ഇപ്പോൾ ബിന്ദു കെയർ ഓഫ് ലുട്ടാപ്പിയായി ഇല്ലേ . അത് കേൾക്കുമ്പോൾ അവൾക്കു കലിവരുമെങ്കിലും. അമ്മയുടെ ആ ചിരി അവളുടെ എല്ലാ ദേഷ്യവും ശമിപ്പിക്കും.

ഈ കുടുക്കിന്റെ ഒരു കാര്യം

Image may contain: 1 person, closeup

തലേന്ന്അമ്മ അനിയത്തിയേയും കൊണ്ടു കോഴിക്കോടുള്ള അമ്മയുടെ വീട്ടിൽ പോയിരുന്നു.
അച്ഛൻ അദ്ദേഹത്തിന് വൈകീട്ടു ആരെയോ കാണാൻ പോവാനുണ്ടായിരുന്നതിനാൽ എന്നെ വീട്ടിൽ ജോലിക്കുനിൽക്കുന്ന കല്യാണിയേടത്തിയുടെ അടുത്ത് ഏൽപ്പിച്ചശേഷം പതിവുപോലെ ജോലിക്കു പോയി .
എനിക്ക് സ്കൂളിൽ ചേർക്കാൻ പ്രായമായിരുന്നില്ല,
അതുപോലെ അന്ന് ഇന്നത്തെപോലെ അംഗനവാടി കളൊന്നുമില്ലായിരുന്നല്ലോ
കല്യാണിഏടത്തി ഭക്ഷണമുണ്ടാക്കി കൊണ്ട് പുക അടുപ്പിനു സമീപമായി ഒരു പാലകയിൽ ഇരുന്നൂ
ഞാൻ അവിടെനിന്നും നടന്നു വീടിന്റെ പുറ വശത്തെ വിറകു അടുക്കിവച്ചിരിക്കുന്ന വരാന്തയിൽ എത്തി.
അവിടെ അച്ഛന്റെ തലമുതൽ കാലുവരെ എത്തുന്ന ഒരു മഴക്കോട്ടു കിടക്കുന്നുണ്ടായിരുന്നൂ
അച്ഛൻ ഒരിക്കൽ പറഞ്ഞത് എനിക്കോർമ്മ വന്നൂ
ആ കോട്ട് അച്ഛന്റെ ജേഷ്ഠനായ
അനന്തൻ വല്യച്ഛൻ ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സിൽ ജോലിചെയ്യുമ്പോൾ കൊണ്ടുവന്നു അച്ഛന് കൊടുത്തതായിരുന്നൂ .
ഒരിക്കൽ അച്ഛനു ആദ്യമായി ജോലി കിട്ടി വയനാട്ടിൽ പോയപ്പോൾ ഇതുമിട്ട് തലയിൽ ഒരു തൊപ്പിയും വച്ച് സ്റ്റൈലായി ഇറങ്ങിയപ്പോൾ ആളുകൾ മൂക്കത്തു വിരൽ വച്ചു "ആരാ...ഇതു..." എന്നും ചോദിച്ചു നിന്നിരുന്നത്രേ
ഞാൻ ചുറ്റും നോക്കി ആരുമടുത്തില്ല
പിന്നെ അമാന്തിച്ചില്ല കോട്ട കൈയ്യിലെടുത്തു അതിന്റെ കുടുക്കിന്മേൽ ഒന്ന് തൊട്ടപ്പോൾ അത്പ്രെസ്സ്‌ചെയ്യുന്ന തരത്തിലുള്ള കുടുക്കായിരുന്നു എന്ന് മനസ്സിലായി.
ഞാൻ ഒന്ന് തൊട്ടപ്പോൾ കുടുക്കു എന്റെ കൈയ്യിൽ ഇളകി വന്നു.
ഞാൻ അത് കയ്യിലെടുത്തു മൂക്കിനടുത്തുവച്ചു ഒന്ന് മണത്തുനോക്കി , എന്തോ ഒരു നല്ല സുഗന്ധം അതിലുണ്ടെന്നു മനസ്സിലാക്കിയ ഞാൻ ഒന്നുകൂടി മൂക്കിനടുപ്പിച്ചുവച്ചുകൊണ്ട് ഒന്നുകൂടി ശക്തിയായി മണത്തുനോക്കി.
എന്റെ മണക്കലിന്റെ സ്വഭാവം കൊണ്ടാണെന്ന് തോന്നുന്നൂ കുടുക്കിന്റെ ആ ഭാഗം മൂക്കിനകത്തേക്കു കയറിപ്പോയി,
അതെടുക്കാൻ പഠിച്ച പണി പതി നെട്ടും നോക്കി പക്ഷേ പരാജയപ്പെട്ടു .
പിന്നെ ശബ്ദമുണ്ടാക്കാതെ വീടിന്റെ ഉമ്മറത്തേക്ക്‌ പോയി അച്ഛൻ വാങ്ങിത്തന്ന നിലത്തുരച്ചുവിട്ടാൽ വെളിച്ചം വിതറിക്കൊണ്ടു ഓടുന്ന കാറുമായി കളിച്ചു കൊണ്ട് ഇരുന്നു.
ഉച്ചയായപ്പോൾ കല്യാണിയമ്മ എനിക്ക് ഊണ് വിളമ്പിത്തന്നു ഞാൻ അത് കഴിച്ചു,
സമയം കടന്നു പോയി സന്ധ്യമയങ്ങി അപ്പോഴാണ് ആളുകൾ റോഡിലൂടെ അങ്ങോട്ടു മിങ്ങോട്ടും ഓടുന്ന ശബ്ദം കേട്ടത്
. അടുത്ത വീട്ടിൽ നിന്നും "എന്റെ ലീലേ" എന്ന നിലവിളിയും
എല്ലാരും അടുത്തവീട്ടിലെ കിണറു ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നൂ ,
കല്യാണിയേടത്തി എന്നെകൈകളിൽ കോരിയെടുത്തുകൊണ്ട് ആരോടോ നീട്ടി വിളിച്ചു ചോദിച്ചു "എന്താ പറ്റി യത്"
അതിനുമറുപടിയെന്നോണം ആരോ വിളിച്ചു പറയുന്നത് കേട്ടു "ഞമ്മളെ കടലാസിന്റടത്തെ ലീല കിണറ്റിൽ ചാടിയതാ ഫയർ ഫോഴ്‌സിനെ വിളിച്ചിട്ടുണ്ട് ".
കുറച്ചു കഴിഞ്ഞപ്പോൾ ദൂരെയെവിടെനിന്നോ ഫയർ എഞ്ചിന്റെ കാതടപ്പിക്കുന്ന ശബ്ദവും മണിമുഴക്കവും അടുത്തടുത്ത് വന്നു.
അത് ഞങ്ങളുടെ വീടിന്റെ സമീപമുള്ള റോഡിൽ വന്നു നിന്നു .
കല്യാണിയമ്മ എന്നെയും കൊണ്ട് അതൊന്ന് ശരിക്കു കാണാനായി ഞങ്ങളുടെ പറമ്പിന്റെ വക്കിലേക്ക് നീങ്ങാൻ തുടങ്ങി ഞാൻ ഫയർ എഞ്ചിന്റെ ശബ്ദവും അതിന്റെ ചുവന്നകളറും ചുവന്ന വെളിച്ചവും കണ്ടു നന്നായി പേടിച്ചിരുന്നൂ.
അതിനാൽ കല്യാണിയേടത്തിയുടെ കഴുത്തിൽ പിടിച്ചു പിന്നോട്ടേക്കു വലിച്ചു .
അതിനി ടയിൽ ഫയർ എൻജിന്റെ കൂടെവന്ന ആളുകൾ ചേർന്ന് ലീലേടത്തിയെ കിണറ്റിൽനിന്നും കരയ്ക്കു കയറ്റി,
അപ്പോഴേക്ക് ആരോ പോയി സമീപത്തുള്ള പച്ചക്കറി ബാലേട്ടൻ എന്ന ആളുടെ കാർ വിളിച്ചു കൊണ്ടുവന്ന് അതിൽ ലീലേടത്തിയെ ആശുപത്രിയിലേക്ക് കൊണ്ടു പ്പോയി.
അതിനിടയിൽ അച്ഛൻ വന്നു എനിക്ക് സന്തോഷമായി, കല്യാണിയേടത്തി എന്നെ അച്ഛനെ ഏൽപ്പിച്ചു അവർ അവരുടെ വീട്ടിലേക്കു യാത്രതിരിച്ചു ,
ദിവസങ്ങൾ കടന്നുപോയി
അതിനിടയിൽ അമ്മയും അനിയത്തിയും തിരിച്ചുവന്നു .
അങ്ങനെ ഒരുദിവസം രാവിലെ അച്ഛൻ എന്റെ കഴുത്തിൽ കൈവച്ചു അമ്മയോട് പറഞ്ഞു "എ ടോ ഇവന് പനി ക്കുന്നുണ്ടു" എന്ന് തോന്നുന്നു ,
'അമ്മയും നെറ്റിയിലും കഴുത്തിലും കൈവച്ചുനോക്കിയശേഷം മേശതുറന്ന്‌ തെർമോമീറ്റർ എടുത്തു വൃത്തിയാക്കി ഒന്ന് കുടഞ്ഞശേഷം എന്റെ വായിൽ വച്ചുതന്നു ,
കുറച്ചു കഴിഞ്ഞു തെർമോമീറ്റർ എടുത്തു നോക്കി പറഞ്ഞു "പനികുറച്ചു കൂടുതലാണ് എന്ന് തോന്നുന്നു ഇവനെ ഒന്ന് അടിയോടി ഡോക്ടറെ കാണിക്കാം "എന്ന് പറഞ്ഞു.
എല്ലാരും കൂടി ആശുപത്രിക്കു സമീപമുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കു പുറപ്പെട്ടു .
അച്ഛൻ എന്നെ തോളിലെടുത്തുകൊണ്ട് നടന്നു അവിടെ എത്തിയപ്പോൾ ഡോക്ടറെ അച്ഛനെയും അമ്മയെയും മുമ്പ് കണ്ട പ രിചയമുണ്ടായിരുന്നതിനാൽ വേഗം മുറിയിലേക്ക് വിളിച്ചു .
സ്റ്റെതസ്കോപ്പിനാൽ ശ്വാസഗതിയും ടോർച്ചിനാൽ നാവും മൂക്കും പരിശോധിച്ചശേഷം പാരസെറ്റമോൾ എന്ന മരുന്ന് പുറത്തു നിന്നും വാങ്ങാനായി എഴുതി.
എന്നെയും കൊണ്ട് എല്ലാരും വീട്ടിലെത്തി അച്ഛൻ പറഞ്ഞപ്രകാരം 'അമ്മ എന്നെ നോക്കാനായി അന്നത്തേക്ക് അവധിയെടുത്തു .
അച്ഛൻ സ്കൂളിലേ ക്കു പോയി ഉച്ചക്ക് പൊടിയരി കഞ്ഞിയും ചുട്ട പപ്പടവും കഴിച്ചു ,
വൈകിട്ട് അച്ഛൻ വന്നപ്പോൾ കയ്യിൽ എനിക്കിഷ്ടപ്പെട്ട മുന്തിരിയുള്ള റിസ്‌ക് ഉണ്ടായിരുന്നു 'അമ്മ ചൂടുള്ള കട്ടൻ ചായയോടൊപ്പം റസ്കും തന്നു.
അങ്ങനെ ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞു പോയി എന്റെ പനി മാറുന്നില്ല.
എല്ലാരും എന്റെ അവസ്ഥകണ്ട്‌ വല്ലാതെ ഭയപ്പെട്ടു .
അച്ഛൻ എന്നെ എടുത്തപ്പോൾ മൂക്കിൽ നിന്നും അതിരൂക്ഷമായ ഗന്ധം വരുന്നുണ്ടായിരുന്നു .
അച്ഛൻ അമ്മയോട് പറഞ്ഞു "നമുക്കിവനെ സഹദേവൻ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി കാണിക്കാം,"
പിന്നെ അനിയത്തിയെ കല്യാണിയേടത്തിയുടെ അടുത്തേൽപ്പിച്ചു.
എന്നെയും കൊണ്ട് സഹദേവൻ ഡോക്ടറുടെ അടുത്തേക്ക് പുറപ്പെട്ടു .
നല്ല മഴയായിരുന്നു അതുപോലെ ഇന്ന് നാരായണ നഗരം ബസ്സ്റ്റാൻഡ് കിടക്കുന്ന സ്ഥലം അന്ന് വയലായിരുന്നൂ.
അവിടെ നിറച്ചു വെള്ളവും ആ വെള്ളത്തിലൂടെ എന്നെയും എടുത്തുകൊണ്ട് അവർ സഹദേവൻ ഡോക്ടറുടെ വീട്ടിലെത്തി.
അവിടെ അധികം ആളൊന്നും ഇല്ലായിരുന്നു.
അദ്ദേഹം താമസിച്ചിരുന്നത് അച്ഛന്റെ തറവാട്ടില് സമീപമായിരുന്നതിനാൽ അച്ഛനെ നല്ല മുൻ പരിചയവുമുണ്ടായിരുന്നൂ .
അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിന്റെ പരിശോധനമുറിയിലേക്ക് വിളിച്ചു.
ഡോക്ടർ എന്നോട്കുശലാന്വേഷണം നടത്തി.
അതിനിടയിൽ അച്ഛൻ അദ്ദേഹത്തിന്റെ അറിവിലുള്ള എന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഡോക്ടറോട് പറഞ്ഞു കൊണ്ടിരുന്നൂ .
അദ്ദേഹം സ്റ്റെതസ്കോപ്പ് എടുത്തു എന്റെ സ്പ്ന്ദനങ്ങൾ പരിശോധിച്ചു.
അദ്ദേഹം തന്റെ ഒരു കണ്ണിന്റെ അടുത്ത് ഒരു ലെൻസു പിടിപ്പിച്ച ഒരു റിങ് നെറ്റിക്ക് ചുറ്റും വച്ചശേഷം ടോർച്ചെടുത്തു എന്റെ മൂക്കിനുള്ളിലേക്ക് വെളിച്ചമടിച്ചു സൂക്ഷ്മമായി പരിശോധിച്ചുതുടങ്ങി .
അതിനു ശേഷം ഒരു കൊടിൽ എടുത്തു എന്റെ മൂക്കിൽ ഒന്ന് തോണ്ടി നോക്കി ശേഷം മൂക്കിൽ അദ്ദേഹം കണ്ട ആ വസ്തു പുറത്തെടുത്തു .
ചോരയിൽ കുതിർന്ന ഒരു കുടുക്കായിരുന്നൂ അത് എന്നെ നോക്കി പറഞ്ഞു അച്ഛനോട് ഒരു ബിരിയാണി വാങ്ങിത്തരാൻ പറ.
അപ്പോളാണ് അച്ഛനും അമ്മയ്ക്കും സമാധാനമായത് .
എന്നെയും കൂട്ടി ഡോക്ടറോട് നന്ദിയും പറഞ്ഞു വീട്ടിലേക്ക് നടന്നു .

By: 

അമ്മുവിൻറെ മോഹം

Image may contain: 1 person, closeup

അന്ന് അമ്മു വളരെ സന്തോഷവതിയായിരുന്നു ശരിയാ ആദ്യം അവളെ പരിചയപ്പെടാം നാലര വയസ്സ് പ്രായമുള്ള ഒരു വെളുത്ത സുന്ദരിക്കുട്ടി എല്ലാവരുടെയും കണ്ണിലുണ്ണിയാണ് അവൾ.
അതിരാവിലെ എഴുന്നേറ്റു കിടക്കയിൽത്തന്നെ കുറച്ചു സമയം ഇരുന്നു പിന്നെ കണ്ണ് തിരുമ്മി 'അമ്മ കിടന്നിരുന്ന ഇടത്തേക്ക് നോക്കി അവിടം ആരുമില്ല , അതിനടുത്തായി കൊതുവലകൊണ്ടുണ്ടാക്കിയ കുടക്ക് കീഴെയായി അവളുടെ അനുജൻ കിടന്നുറങ്ങുന്നുണ്ടായിരുന്നു. മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു . അവിടെ അച്ഛൻ കസേരയിൽ ഇരുന്നു അന്നത്തെ പത്രം വായിക്കുന്നുണ്ടായിരുന്നു അതിനരികിൽ തിണ്ണയുടെ അടുത്തായി 'അമ്മ എന്തൊക്കയോ കാര്യങ്ങൾ സംസാരിക്കുന്നും പത്രത്തിൽനിന്നും തലയുയർത്താതെ അച്ഛൻ മറുപടിപറയുന്നുമുണ്ടായിരുന്നൂ. അച്ഛന്റെ അടുത്ത് ചെന്ന് തോളിൽ കയ്യും വച്ച് നിന്ന് അപ്പോൾ അച്ഛൻ ചോദിച്ചു "എന്താ മോളെ വിശേഷിച്ചു" അമ്മു ചോദിച്ചു "അച്ഛാ അച്ഛാ മാമൻ എപ്പഴാ വരുവാ " അപ്പോഴാണ് അദ്ദേഹം ഓർത്തത് അന്നാണല്ലോ മാമൻ അവളെയും കൊണ്ട് അവളുടെ സ്വപ്നം സഫലീകരിക്കാൻ പോവുന്നതെന്നു . അദ്ദേഹം ഭാര്യയോട് ചോദിച്ചു "എടീ പറഞ്ഞപോലെ അവനെപ്പഴാവരുന്നേ " 'അമ്മ പറഞ്ഞു ഞാൻ വീട്ടിൽ വിളിച്ചിരുന്നൂ അമ്മയാണ് ഫോൺ എടുത്തേ അവൻ ഉറങ്ങുവായിരുന്നൂ , ഉച്ചയാവുമ്പോളേക്കും വരുമെന്ന പറഞ്ഞെ ". അമ്മ അവളോട് മോനെഴുന്നേറ്റോന്ന് നോക്കാൻ പറഞ്ഞു , അവൾ കൊതുവലക്കുള്ളിൽ കിടന്നുറങ്ങുന്ന അനിയന്റെ അടുത്ത് പോയി കൊതുവലമാറ്റി . അവൻ ഉറക്കമുണരാനുള്ള തെയ്യാറെടുപ്പിലായിരുന്നൂ. കുഞ്ഞുകൈകൾകൊണ്ട് കുഞ്ഞിക്കണ്ണുകൾ തിരുമ്മി മെല്ലെ മിഴികൾ തുറന്നു അവളെ നോക്കി അവന്റെ പല്ലു മുളച്ചുവരുന്ന മോണകാട്ടി ഒന്ന് ചിരിച്ചു. പിന്നെ ചുറ്റും നോക്കി . അമ്മു പുറത്തേക്കു നോക്കി നീട്ടി കുളിച്ചു അമ്മെ മോനുണർന്നു. 'അമ്മ വേഗം വന്നു അവനെ നോക്കി കുറച്ചു സമയം കളിപ്പിക്കാൻ ശ്രമിച്ചു അവൻ അമ്മയെനോക്കി അവനെ എടുക്കാൻ വേണ്ടി ആംഗ്യം കാണിച്ചുകൊണ്ടു കരച്ചിലാരംഭിച്ചു . 'അമ്മ അവനെ വാരിയെടുത്തു ചുമലിലിട്ടു പിന്നെ പറഞ്ഞു "എന്റെ മോന് വിശക്കുന്നുണ്ടോ മോന് 'അമ്മ ഇപ്പൊ പാല് തതരലോ " അതിനിടക്ക് അച്ഛൻ വിളിച്ചു ചോദിച്ചു എന്തിനാ അവൻ പറയുന്നെ 'അമ്മ പറഞ്ഞു അവനു 'വിശക്കുന്നുണ്ടെന്നു തോന്നുന്നൂ ഞാൻ പാലുകൊടുക്കുന്നാ" അവൻ അമ്മയേയും അമ്മുവിനെയും നോക്കി ചിരിച്ചുകൊണ്ട് പാലുകുടിച്ചുകൊണ്ടിരുന്നു. ആ ചിരി അല്പസമയത്തിനകം ഉറക്കത്തിനു വഴിമാറിക്കൊടുത്തു. അവനെ മാറ്റി വിരിച്ച വിരിയിൽ കിടത്തി കൊതുവലയെടുത്തുവച്ചു .
'അമ്മ തന്റെ അന്നത്തെ ദിനചര്യയിലേക്കു കടന്നു . കുറച്ചു സമയങ്ങൾക്കകം അച്ഛനെയും അമ്മുവിനെയും പ്രഭാതഭക്ഷണത്തിനായി വിളിച്ചു എല്ലാരും കൂടി അകത്തെ തീന്മേശയിൽ നിന്നും ഭക്ഷണം കഴിച്ചു. അതുകഴിഞ്ഞു അമ്മു വീടിന്റെ മുറ്റത്തെ തെങ്ങിൻ ചോട്ടിലായി അച്ഛൻ അവിടെ ഉണ്ടായിരുന്ന ഓലയും കവുങ്ങിന്റെ പട്ടയും കൊണ്ടുണ്ടാക്കിയ ചെറിയ കുടിലിൽ അവളുടെ കളിക്കൂട്ടുകാരികളായ പാവകൾക്കു ചോറും കറി യുമുണ്ടാക്കി . കൊടുത്തുകൊണ്ട് കളിച്ചുകൊണ്ടിരുന്നൂ. അവളുടെ ശ്രദ്ധ കളിയേക്കാളും മാമന്റെ വരവിലാ യിരുന്നൂ.
ഉച്ചയോടടുപ്പിച്ചു ഒരു ഓട്ടോറിക്ഷ വീടിന്റെ പടിക്കൽ വന്നു നിന്നൂ . അമ്മു അവളുടെ കളിതൽക്കാലം നിറുത്തി പടിവാതിൽക്കലേക്ക് ഓടി. മാമൻ ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി വന്നു അവളെ നോക്കിക്കൊണ്ട് എന്താ മോളെ എന്നും ചോദിച്ചു കൊണ്ട് ഇടതുകയ്യിൽ ബേയ്ക്കറിയുടെ പേരുള്ള സഞ്ചിയുമായി നടന്നു വന്നു. പടികൾ കയറി സഞ്ചി അവളെ ഏൽപ്പിച്ചു. അവൾ ആ സഞ്ചി വലതു കയ്യിൽ വാങ്ങി ഇടത് കയ്യിലേക്ക് മാറ്റി പിടിച്ചു. പിന്നീടു് മാമന്റെ കയ്യിൽ തൂങ്ങി ചാടിച്ചാടി ചിരിച്ചു കൊണ്ട് തല ഇരുവശങ്ങളിലേക്കും ആട്ടിക്കൊണ്ട് മാമനൊപ്പം മുന്നോട്ട് നീങ്ങി. മുറ്റത്ത് വരാന്തയിലേക്കുള്ള പടികളുടെ ഇടത് വശത്തായി അദ്ദേഹം തന്റെ പാദരക്ഷകൾ അഴിച്ചു വച്ചു. പിന്നീടു് മടക്കി ഉടുത്തിരുന്ന മുണ്ട് നേരെയാക്കി പടികൾ കയറി വരാന്തയിൽ എത്തി. അവിടെ കസേരയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന സഹോദരീ ഭർത്താവു് അദ്ദേഹത്തോട് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് കുശലാന്വേഷണങ്ങൾ നടത്തി.ഇതിനിടയിൽ വീട്ടിനുള്ളിൽ നിന്നും കുഞ്ഞിനേയും തോളലെടുത്ത് സഹോദരി ഇറങ്ങിവന്നു. കുഞ്ഞ് അദ്ദേഹത്തെ നോക്കി മോണകാട്ടി ചിരിച്ചു ശേഷം അമ്മുവിനെ നോക്കി മാമനെ കൈവിരൽ ചൂണ്ടി. അമ്മു അവന്റെ കാലിന് അടിയിലായി അവളുടെ വിരലുകൊണ്ട് ഇക്കിളിയാക്കി. അവൻ ചിരിച്ചു കൊണ്ട് കുഞ്ഞിക്കാലുകൾ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു. അതിനിടയിൽ മാമൻ അവന് നേരെ തന്റെ കയ്കൾ നീട്ടി. കുഞ്ഞ് അദേഹത്തിന്റെ കയ്യീലേക്ക് ചാഞ്ഞു. അദ്ദേഹം അവനെ തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു. അവരുടെ കുശലാന്വേഷണം തുടർന്നു. കുഞ്ഞ് അദ്ദേഹത്തിന്റെ കയ്യിൽ ഇരുന്ന് അച്ഛന്റെയും അമ്മയുടെയും അദ്ദേഹത്തിന്റേയും മുഖത്തേക്ക് മാറി മാറി നോക്കി ശേഷം അമ്മയുടെ കയ്യിലേക്ക് ചാഞ്ഞു. അതിനിടയിൽ കൈ പിടിച്ച് കുലുക്കി ശ്രദ്ധക്ഷണിച്ചു കൊണ്ട് അമ്മു ചോദിച്ചു മാമാ.. മാമാ എത്രമണിക്കാ നമ്മൾ പോവുന്നേ? അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു നമുക്ക് രണ്ട് മണി കഴിയുമ്പോളേക്ക് പോവാം പിന്നെ അളിയനോടും സഹോദരിയോടുമായി പറഞ്ഞു ഞങ്ങൾക്ക് രണ്ടരയോടെ ഇവിടെ നിന്നും തിരിക്കണം ഏകദേശം മൂന്ന് മണിയോടെ ഞങ്ങൾക്ക് തീവണ്ടി ആപ്പീസിൽ എത്തണം. അളിയൻ ഭാര്യയുടെ കയ്യിൽ നിന്നും കുഞ്ഞിനേ തന്റെ കയ്യിലേക്ക് വാങ്ങി. എന്നിട്ട് തന്റെ ഭാര്യയോട്‌ പറഞ്ഞു എടീ വേഗം ചെന്ന് ഊണ് ശരിയാക്കാൻ നോക്ക്. അവർ ഭക്ഷണം ഉണ്ടാക്കാനായി അടുക്കള ലക്ഷ്യമാക്കി നടന്ന് നീങ്ങി.
സമയം കടന്ന് പോയി ഏകദേശം രണ്ട് മണിയോടെ എല്ലാവരും കൂടി ഊണ് കഴിക്കാനായി ഇരുന്നു. സാമ്പാറും ചോറും പയറ് തോരനും അയല പൊരിച്ചതും കൂട്ടി സ്വാദോടെ അവർ ഊണ് കഴിച്ചു. കുപ്പി ഗ്ലാസ്സിലെ കരിങ്ങാലി വെള്ളവും കുടിച്ച് എഴുനേറ്റ് കൈകഴുകാനായി മുറ്റത്തെ വെള്ളം നിറച്ച ബക്കറ്റ് ലക്ഷ്യമാക്കി നടന്നു. ആ ബക്കറ്റിന്റെ അടപ്പെടുത്ത് മാറ്റി മഗ്ഗിൽ വെള്ളമെടുത്ത് കൈ കഴുകി. ശേഷം ബക്കറ്റ് അടച്ച് വെച്ച് വരാന്തയിൽ അയയിൽ തൂങ്ങിക്കിടന്ന തോർത്തിലൊന്നിൽ കയ്യും മുഖം തുവർത്തി.
അതിനിടയിൽ അമ്മ അമ്മുവിനെ നല്ല ഉടുപ്പ്
ഇടീച്ച് മുടിചീകീ ഭംഗിയായി കെട്ടി ഒതുക്കി വെച്ചു. അമ്മ അവൾക്ക് കണ്ണെഴുതി പൊട്ടു തൊട്ട് പൗഡർ ഇട്ടു കൊടുത്തു. ഇപ്പോൾ അവളേ ക്കാണാൻ നല്ല ചേലുണ്ട്. അമ്മ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു അവൾ തിരിച്ചും. അവൾ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ അരികിൽ ഇരുന്നു ഒന്ന്കുനിഞ്ഞ് അവന്റെ നനുത്ത കവിളിൽ ഒരു ഉമ്മ കൊടുത്തു. പിന്നെ അവിടെ നിന്നും എഴുന്നേറ്റ് അച്ഛന്റെ അരികിലേക്ക് ചെന്നു അച്ഛൻ അവളുടെ കവിളി
ൽ ഒരുമ്മ നൽകി. പിന്നെ വേഗം നടന്ന് മാമന്റെ അരികിലെത്തി അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ച് വലിച്ച് ചോദിച്ചു മാമാ... മാമാ പോവാം. മാമൻ കയ്യിലെ പത്രത്തിൽ നിന്നും തല ഉയർത്തിക്കൊണ്ട് പറഞ്ഞു ഇതാരാ സുന്ദരിക്കുട്ടീ എന്നാൽ പോകാം.പിന്നെ കയ്യിലെ പത്രം കസേരയിൽ വച്ച് എഴുന്നേറ്റു ശേഷം
എല്ലാരോടും യാത്ര ചോദിച്ച് അമ്മുവിന്റെ കയ്യും പിടിച്ച് അവിടെ നിന്നും ഇറങ്ങി . മാമൻ അവളോടു് എല്ലാവർക്കും റ്റാറ്റ പറയാൻ പറഞ്ഞു, അതു പ്രകാരം അവൾ തല തിരിച്ച് എല്ലാവരോടും കൈ വീശി റ്റാറ്റ പറഞ്ഞ് മുന്നോട്ട് നടന്നു. വഴിയിലേ പൊതു ടാപ്പിൽ നിന്നും വെള്ളമെടുക്കുകയായിരുന്ന ചന്ദ്രീയേച്ചിയും ശാന്തേച്ചിയും അവളോടു് എവിടേക്കാ മോൾ പോന്നേ എന്ന് ചോദിച്ചു. അവൾ റ്റാറ്റ പോവ്യ അതും പറഞ്ഞ് മാമന്റെ കയ്യും പിടിച്ചു മുന്നോട്ടേക്ക് നടന്നു. മാമൻ അവളുടെ വാതോരാതെയുള്ള കുഞ്ഞു വായിലെ വിശേഷങ്ങളും കേട്ടു് ചിരിച്ചു കൊണ്ടുള്ള അവളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും പറഞ്ഞ് കൊണ്ട് നടന്നു. ഏകദേശം പതിനഞ്ച് ഇരുപത് നടന്ന് കഴിഞ്ഞപ്പോൾ ദൂരെയായി തീവണ്ടി ആപ്പീസിൽ ഒരു തീവണ്ടി വന്നു നിൽക്കുന്നത് ശ്രദ്ധയിൽ പതിഞ്ഞു, അമ്മു മാമന്റെ കയ്യും വലിച്ച് മുന്നോട്ടേക്ക് നടന്നു. വഴിയിൽ മാമന് പരിചയമുള്ള ചില സുഹൃത്തുക്കൾ കാര്യം തിരക്കിക്കൊണ്ട് അവരെ കടന്നു പോയി. അങ്ങനെ അവർ തീവണ്ടി ആപ്പീസീൽ നടന്ന് കയറി.
മാമൻ അവളുടെ കയ്യും പിടിച്ച് ടിക്കറ്റ് കൗണ്ടറിന് മുന്നിലെത്തി അവിടെ നിന്നും ടിക്കറ്റും വാങ്ങി പ്ലാറ്റ്ഫോമിലേക്ക് നടന്നു.അവിടെ ചുമരിൽ വച്ചിരിക്കുന്ന സമയവിവര പട്ടികയിൽ നിന്നും അടുത്ത് വരാനുള്ള തീവണ്ടിയുടെ സമയം നോക്കീ അപ്പോഴാണ് മനസ്സിലായത് തീവണ്ടി ഏതാനും സമയത്തിനകം എത്തിച്ചേരുമെന്ന് .ഏതാനും നിമിഷങ്ങൾക്കകം തീവണ്ടിയുടെ നമ്പറും പേരും പ്ലാറ്റ്ഫോമിന്റെ നമ്പറും അറിയിച്ചു കൊണ്ടുള്ള മലയാള ത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള അനൗൺസ്മെന്റ് പ്ലാറ്റ്ഫോമിലെ സ്പീക്കറിലൂടെ ഒഴുകി വന്നു. അതു പ്രകാരം തീവണ്ടി പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ വന്നു ചേരും. സ്റ്റേഷൻ മാസ്റ്ററുടെ അടുത്ത് ചുമരിൽ സ്ഥാപിച്ച ബോർഡിൽ നിന്നും ജനറൽ കമ്പാർട്ട് മെന്റ് വരുന്ന പ്ലാറ്റ്ഫോമിലെ സ്ഥല നമ്പർ മനസ്സിലാക്കി അമ്മുവിനെയും കൂട്ടി ഓവർ ബ്രിഡ്ജ് വഴി രണ്ടാം നമ്പർ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടന്നു. അവർ കിടന്ന ഒരു സിമന്റ് ബെഞ്ചിൽ അവർ ഇരുന്നൂ ഏതാനും നിമിഷങ്ങൾക്കകം തീവണ്ടി നീട്ടി ചൂളം വിളിച്ചുകൊണ്ട് പാഞ്ഞുവന്ന് ഞെരങ്ങിക്കൊണ്ട് നിന്നൂ അതിൽ നിന്നും ആളുകൾ ഇറങ്ങികൊണ്ടിരുന്നൂ അതിനിടയിലൂടെ ചുമട്ടുതൊഴിലാളികൾ തലയിലും കയ്യിലും വണ്ടികളിലുമായി തലങ്ങും വിലങ്ങും പ്ലാറ്റഫോറത്തിലൂടെ നീങ്ങാൻ തുടങ്ങി . അതിനിടയിൽ മാമൻ അമ്മുവിൻറെ കയ്യും പിടിച്ചു ജനറൽ കമ്പാർട്മെന്റിൽ കയറി ജനലരികിലായി ഉള്ള ഇരിപ്പിടത്തിലായി ഇരുന്നൂ. പ്ലാറ്റഫോറത്തിൽ ചായ...ചായേ കാപ്പി...കാപ്പീ വട ...വടൈ എന്നും പറഞ്ഞു തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരുന്നൂ അതിനിടയിൽ ഒരു നീട്ടിയ ചൂളം വിളിയോടെ തീവണ്ടി മെല്ലെ നീങ്ങിത്തുടങ്ങി അമ്മു അത്ഭുതത്തോടെ പുറത്തേക്കുനോക്കി കെട്ടിടങ്ങളും ആളുകളും പിന്നോട്ടേക്കോടുന്നതുപോലെ അവൾക്കുതോന്നി ഇടക്കിടക്കായി അവൾ അയാളെ നോക്കി ഓരോന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടിരുന്നൂ. മാഹിയും കടന്നു തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ചൂളംവിളിച്ചുകൊണ്ടു പാഞ്ഞുവന്ന്‌ കിതച്ചുകൊണ്ട് നിന്നു. മാമൻ അമ്മുവിൻറെ കൈപിടിച്ച് തീവണ്ടിയിൽ നിന്നും ഇറങ്ങി പിന്നീട് അവിടെ അടുത്തുള്ള ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.
അവിടെ എത്തിയപ്പോൾ തലശ്ശേരി - കോഴിക്കോട് ഭാഗത്തേക്കുള്ള ഒരു ബസ്സിൽ അവർ കയറി ഇരുന്നൂ അപ്പോൾ ഒരാൾ ലോട്ടറിടിക്കറ്റുമായി അവരുടെ സീറ്റിനരികിലായി വന്ന് അമ്മുവിൻറെ കയ്യിൽ ഒരു ടിക്കറ്റ് കൊടുത്തു മാമൻ ചിരിച്ചുകൊണ്ട് അതിന്റെ പണവും നൽകി ശേഷം അവളുടെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങി മടക്കി അവളുടെ ഉടുപ്പിന്റെ പോക്കറ്റിൽ വച്ചുകൊടുത്തു . ജനലരികിലായി ഒരാൾ ഇഞ്ചി മിഠായിയുമായി വന്നു അമ്മു അവൾക്കു അതുവേണമെന്നു പറഞ്ഞു മാമൻ അവൾക്കു അഞ്ചു ഇഞ്ചി മിഠായി വാങ്ങിക്കൊടുത്തു. അതിലൊന്നിന്റെ കടലാസ്സ് ഇളക്കി മിഠായി വായിലേക്കിട്ടു ചവച്ചുകഴിക്കാൻ തുടങ്ങി അപ്പോൾ മാമൻ അവളോട് മിഠായി ചവച്ചരച്ചു കഴിക്കരുത് അലിയിച്ചു കഴിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞു കൊടുത്തു അതിനിടയിൽ ഡ്രൈവർ കയറി അദ്ദേഹത്തിന്റെ സീറ്റിൽ ഇരുന്ന് ബസ് സ്റ്റാർട്ട് ചെയ്തു . കുറച്ചു സമയം ബസ് മുരണ്ടു മുരണ്ടു ഇരുന്നൂ കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു വാതിലുകളും അടച്ചു് ബെൽ മുഴങ്ങി. ബസ് മുന്നോട്ട് കുതിച്ചു വഴിനീളെയുള്ള കാഴ്ചകളും ഗന്ധവും മാഹിപ്പാ ലവും ക ടന്നു ദേശീയ പാതവഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് കയറി അതിന്റെ സ്റ്റോപ്പിലായി നിറുത്തി. മാമൻ അമ്മുവിന്റെ കയ്യും പിടിച്ചു ബസ്സിൽ നിന്നും ഇറങ്ങി സ്റ്റാന്റിനുള്ളിലൂടെ ഓട്ടോറിക്ഷ നിറുത്തുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നൂ. അവിടെ കണ്ട ആദ്യത്തെ ഓട്ടോറിക്ഷയിൽകയറി ഡ്രൈവർ പോവേണ്ട സ്ഥലം അന്വേഷിച്ചു. മാമൻ സ്ഥലത്തിന്റെ പേര് പറഞ്ഞു ശേഷം ഡ്രൈവർ മീറ്റർ ഓൺ ചെയ്തു വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടേക്കു പായിച്ചു .
അധികം സമയമെടുക്കാതെ തന്നെ അവർ വീടിന്റെ പടിക്കരികിലായി ഓട്ടോറിക്ഷ നിറുത്തി .
അമ്മു മാമനോടൊപ്പം ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി പടികൾ കയറി വീട്ടിലേക്കു കയറി .
മാമൻ ഓട്ടോറിക്ഷയുടെ പണം കൊടുത്തു മെല്ലെ നടന്നു പടികൾ കയറി വീട്ടിലേക്കു കയറി .
അപ്പോൾ അമ്മു തന്റെ തീവണ്ടി യാത്രയെക്കുറിച്ചു ചിരിച്ചുകൊണ്ടും അത്ഭുതത്തോടെയും അമ്മയോടും അച്ഛനോടും സംസാരിക്കുകയായിരുന്നൂ. മാമൻ ഇതും കേട്ടുകൊണ്ട് ചിരിച്ചുകൊണ്ട് വീട്ടിലേക്കു കയറി , അളിയനും സഹോദരിയും അദ്ദേഹത്തെ എഴുനേറ്റു സ്വീകരിച്ചു പിന്നെ സഹോദരി അദ്ദേഹത്തോട് ചോദിച്ചു ഇവൾ നിന്നെ കഷ്ടപ്പെടുത്തിയോ . അയാൾ മറുപടി പറഞ്ഞു ഏയ് ഇല്ല അവളുടെ ആഗ്രഹം സാധിച്ചില്ലേ പിന്നെ ചേച്ചി അവളുടെ ഉടുപ്പിന്റെ പോക്കറ്റിൽ രണ്ടു ദിവസം കഴിഞ്ഞു നറക്കെടുക്കുന്ന ഒരു ടിക്കറ്റ് ഉണ്ട് അത് വാങ്ങി സൂക്ഷിച്ചു വച്ചേ അത് പറഞ്ഞു തീരുമ്പോളേക്കും അമ്മു അവളുടെ ഉടുപ്പിന്റെ പോക്കറ്റിൽ നിന്നും ഒരു ടിക്കറ്റ് എടുത്തു ഉയർത്തി അത് അവൾ അച്ഛന്റെ കയ്യിൽ കൊടുത്തു അച്ഛൻ അത് അമ്മയുടെ യിലും കൊടുത്തു
അന്ന് നേരത്തെ തന്നെ അവർ ഉറങ്ങാൻ കിടന്നു അമ്മു വേഗം തന്നെ ഉറങ്ങിപ്പോയി അച്ഛൻ അവളുടെ കവിളിലൊരുമ്മ കൊടുത്തു ഉറങ്ങാൻ കിടന്നു രാത്രിയുടെ ഏതോ യാമത്തിൽ അമ്മുവിന്റെ ചിരികേട്ടാണ് 'അമ്മ ഉറക്കത്തിൽനിന്നും ഉണർന്നത് അവൾ എന്തോ സ്വപ്നം കണ്ടു ചിരിക്കുകയായിരുന്നൂ അവളുടെ മുഖത്തെ സന്തോഷം കണ്ടു അതും നോക്കി 'അമ്മ അങ്ങനെ കിടന്നു പിന്നെ എപ്പോഴോ അവർ ഉറങ്ങിപ്പോയി .

By: 

മയിൽ‌പീലിക്കുഞ്ഞുങ്ങൾ

Image may contain: 1 person, closeup

നേരം സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നൂ .കുറിച്ചിക്കര എന്ന പഴയതറവാട് ആ തറവാടിന്റെ വരാന്തയിൽ ദീപവും കൊണ്ട് പൂജാമുറിയിൽനിന്നും വരുന്ന അമ്മയെയും അകത്തേക്ക് ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കിക്കൊണ്ടു കൈകൾ കൂപ്പിക്കൊണ്ട് അമ്മു നിന്നു.
അവൾക്കു ഈ ചിങ്ങത്തിൽ എട്ടു വയസ്സ് തികഞ്ഞേയുള്ളൂ.
അമ്മ അകത്തുനിന്നും"ദീപം ....ദീപം ....ദീപം .....എന്ന് പറഞ്ഞുകൊണ്ട് അങ്ങോട്ടേക്ക് കടന്നു വന്ന് വിളക്ക് തറയിലെ പീഠത്തിൽ വച്ചു.
ഒരു കൈകൊണ്ടു അതിലെ തിരി ശരിയാക്കി കയ്യിലായ എണ്ണ തലയിൽ തുടച്ചു.
കൈയിലുണ്ടായിരുന്ന ഒരു തിരി വിളക്കിലെ ദീപത്തിൽനിന്നും കത്തിച്ചു കൈകൊണ്ടു മറച്ചുകൊണ്ട് മുറ്റത്തേക്കുള്ള പടവുകൾ ഇറങ്ങി ,
അവിടെയുണ്ടായിരുന്ന തുളസിത്തറയിലെ കല്ലിൽ ആ തിരി വച്ചു.
ആ തുളസിത്തറയ്ക്കുചുറ്റും മൂന്നുപ്രാവശ്യം വലംവച്ചു.
വരാന്തയുടെ അറ്റത്തു വച്ചിരുന്ന കിണ്ടിയിൽനിന്നും കാലിൽ വെള്ളമൊഴിച്ചു.അമ്മ വരാന്തയിലേക്ക് കയറി അമ്മുവിൻറെ അടുത്തായി കാലുകൾ മടക്കി നിലവിളക്കിനഭിമുഖമായി ഇരുന്നു.
അകത്തുനിന്നും അപ്പോളേക്കും കൂനിക്കൂടികൊണ്ടു പടികളിൽ സൂക്ഷിച്ചുപിടിച്ചുകൊണ്ടു മുത്തശ്ശിയിറങ്ങിവന്നു.
അവരുടെ അടുത്തായി ഒരു മരത്തിന്റെ കസേരയിലായി മുത്തശ്ശി കൂനിക്കൂടി ഇരുന്നു.
മുത്തശ്ശി നാം ജപിച്ചു തുടങ്ങി" രാമ ....രാമ .....രാമ .............
അമ്മുവും അമ്മയും മുത്തശ്ശിയോടൊപ്പം നാം ജപിച്ചുകൊണ്ട് അങ്ങനെ തന്നെ കുറച്ചു സമയം ഇരുന്നു.
മുത്തശ്ശി അമ്മുവിന് മലയാള മാസങ്ങളുടെ പേരുകളും ജനന നക്ഷത്രങ്ങളുടെ പേരുകളും ചൊല്ലിക്കൊടുത്തു കൊണ്ടിരുന്നൂ " ചിങ്ങം ... കന്നി ...,.....,.... അശ്വതി.... ഭരണി .......
അവൾ അത് കേട്ട് മുത്തശ്ശിയുടെ മുഖത്ത് നോക്കി ചൊല്ലികൊണ്ടുംഅവിടെ തന്നെ ഇരുന്നു.
മുത്തശ്ശി അന്നത്തെ പ്രാർത്ഥന മതിയാക്കി മെല്ലെ കസേരയിൽനിന്നും എഴുനേൽക്കാൻ തുടങ്ങി.
അതുകണ്ടുകൊണ്ട് അമ്മുവും അമ്മയും ഓരോരുത്തരായി തറയിൽനിന്നും എഴുനേറ്റു.
'അമ്മ നിലവിളക്കുമെടുത്തു അകത്തേക്ക് പോയി.
മുത്തശ്ശി കസേര യിൽ നിന്നും സൂക്ഷിച്ചെഴുനേറ്റു ചുമരിൽ പിടിച്ചുകൊണ്ടു അകത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു " മോളെ അമ്മയോട് ചോദിച്ചേ എന്റെ കഞ്ഞിയായോന്ന് "
അമ്മു അവിടെനിന്നുകൊണ്ടു അമ്മയോട് വിളിച്ചു ചോദിച്ചു " അമ്മെ മുത്തശ്ശിയുടെ കഞ്ഞി യായോ , പാവം മുത്തശ്ശിക്ക് വിശക്കുന്നുണ്ടെന്നു തോന്നുന്നു"
മുത്തശ്ശി ചിരിച്ചുകൊണ്ട്അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു " എന്റെ കുട്ടിക്കു പഠി ക്കാനൊന്നുമില്ലേ "
അവൾക്കത് അപ്പോഴാണ് ഓർമ്മവന്നത്.
മുത്തശ്ശി നോക്കി നിൽക്കെ അവൾ തന്റെ പുസ്തക കൂമ്പാരങ്ങൾക്കരികിലേക്കു നടന്നു.
അവിടെക്കിടന്ന ഒരു നോട്ടുപുസ്തകം തുറന്നുനോക്കികൊണ്ടു സ്വയം മന്ത്രിച്ചുകൊണ്ട് പറഞ്ഞു " മാളു പറഞ്ഞപോലെ പ്രസവിച്ചിട്ടില്ല നാളെ നോക്കാം എന്നും പറഞ്ഞു പുസ്തകം അടച്ചു വച്ച് "
മുത്തശ്ശി അവളോട് തന്നെമോണകാട്ടി ചിരിച്ചുകൊണ്ട് ചോദിച്ചു " നീ ആരോടാ കുട്ടീ സംസാരിക്കുന്നേ "
അവളുടെ മുഖം വാടിയിരുന്നൂ .അവൾ മുത്തശ്ശിയെ നോക്കിക്കൊണ്ട് പറഞ്ഞു " മുത്തശ്ശി.... അമ്മാളു പറഞ്ഞു മയില്പീലിയോടൊപ്പം അരിമണിയിട്ടാൽ മയിൽ‌പീലി പ്രസവിക്കുമെന്നു, ഞാൻ ഇന്നലെയും നോക്കി ഇന്നും നോക്കി കണ്ടില്ല"
മുത്തശ്ശി ചിരിച്ചുകൊണ്ട്മെല്ലെ അവളുടെ അടുത്തേക്ക് നടന്നുവന്ന് അവളെ കെട്ടി പിടിച്ചുനിന്നുകൊണ്ട് നിറുകയിൽ മുഖം വച്ച് പറഞ്ഞു "പാവം എന്റെ കുട്ടീ"


By: Sathyadas

മാതൃസ്നേഹം

Image may contain: 1 person, closeup

അന്നുംപതിവുപോലെ അയാൾ ആ ഹോട്ടലിൽ കയറി വന്നു.
പതിവായുള്ള അവിടുത്തെ ബെഞ്ചിൽ അയാൾ ഇരുന്നു.
ഉദ്ദേശം മുപ്പത്തിഅഞ്ച് വയസ്സുപ്രായമുള്ള അയാളുടെ വേഷം വെള്ള ഷർട്ടും മുണ്ടുമായിരുന്നു.
അവിടെനിന്നും എഴുനേറ്റു കൈകഴുകികൊണ്ട് തിരിച്ചു വന്നു സീറ്റിലിരുന്ന്കൊണ്ട് അയാൾ കടക്കാരനേ വിളിച്ചു ചോദിച്ചു" കുമാരേട്ടാ... രണ്ടു പൊറോട്ട, പിന്നെ മീനെന്താ ഉള്ളത്"
കുമാരേട്ടൻ പറഞ്ഞു "അയല മുളകിട്ടത്ഉണ്ട്, എടുക്കട്ടേ" 
അയാൾ പറഞ്ഞു " ആയിക്കോട്ടെ, അതിന്റെകൂടെ ഒരു മീഡിയം ചായയും , പിന്നേ... ഒരു ഊണ് പാർസലും" .
കുമാരേട്ടൻ ചോദിച്ചു " എല്ലാദിവസവും കൊണ്ടൊവുന്നുണ്ടല്ലോ ഇതാർക്കുവേണ്ടിയാ" 
അയാൾ വെറുതെ ചിരിച്ചു കാണിച്ചതല്ലാതെ ഒന്ന് മിണ്ടിയില്ല 
അയാൾക്കുള്ള പൊറാട്ടയും അയലക്കറിയും ഒരു കുപ്പിഗ്ലാസ്സുമായി കുമാരേട്ടൻ വന്നു മേശമേൽ കൊണ്ട് വെച്ചു
അയാൾ പൊറോട്ടയും അയലക്കറിയും ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്നൂ .
അത്കു കഴിച്ചുകഴിയുമ്പോളേക്കും അയാൾക്കുള്ള ചായയും മറ്റേക്കയ്യിൽ ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ പാഥേയവുമായി മായി കുമാരേട്ടൻ അകത്തുനിന്നും കടന്ന് വന്നു .
ചൂടുള്ള ഊതിക്കുടിച്ചുകൊണ്ടു കുറച്ചു സമയം കൂടി അയാൾ അവിടെത്തന്നെ ഇരുന്നു.
പിന്നീട്ചാ എഴുനേറ്റു കൈകഴുകി അരക്കു തിരുകിയിരുന്ന ടൗവ്വലിൽ എടുത്ത് മുഖവും കയ്യും തുടച്ചു അത് തിരിച്ചുവച്ചു.
പണവും കൊടുത്തു ബാക്കിവാങ്ങി, അവിടെക്കിടന്ന ഒരു പല്ലുകുത്തി എടുത്തുകൊണ്ട്‌ മേശപ്പുറത്തുവച്ച ആ സഞ്ചിയുമായി അയാൾ വെളിയിലേക്കു ഇറങ്ങി.
അവിടെനിന്നും അയാൾ റോഡിൻറെ ഓരം പിടിച്ചു വലത്തോട്ട് നടന്നു.
അവിടെനിന്നും അധികമകലെയല്ലാതെ റോഡിലെ വളവിന്റെ ഓരത്തുണ്ടായിരുന്ന അങ്ങിങ്ങു കീറിയ ഒരു ഷെഡിനടിയിലായി ഒരു വൃദ്ധ ഇരുന്നിരുന്നു.
അയാൾ ആ സഞ്ചി അവരുടെ കൈകളിലേക്ക് വച്ചു നടന്നു ദൂരെക്കു യാത്രയായി.
അവർ നിറഞ്ഞകണ്ണുകളുമായി അയാൾ പോകുന്നതും നോക്കി നിന്നു.
അവർ ആ സഞ്ചിയിൽനിന്നും പൊതിച്ചോറെടുത്തു് തുറന്നു തുടങ്ങി.
അപ്പോൾ എവിടെനിന്നോ കുറെ തെരുവ് കുഞ്ഞുങ്ങൾ അവരുടെ അടുത്തേക്ക് ഓടിയെത്തി.
അവർ ആ കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുത്തുഅതിനിടയിൽ അവരും കുറച്ചു കഴിച്ചു അല്ല കഴിച്ചു എന്ന് വരുത്തി.
ഇതെല്ലാം കണ്ടുകൊണ്ട്അയാൾ അധികം ദൂരെയല്ലാതെ നിൽപ്പുണ്ടായിരുന്നൂ . 
ഭക്ഷണം കഴിച്ചു അത് പൊതിഞ്ഞ ദിനപ്പത്രം ആ വൃദ്ധ ദൂരേക്ക് വലിച്ചെറിഞ്ഞു .
അത് ചെന്ന് വീണത് അയാളുടെ കാലുകൾക്കരികിലായിരുന്നു .
പെട്ടന്നാണ് അയാളുടെ കണ്ണുകൾ അതിലെ ഒരു വാർത്തയോടൊപ്പമുള്ള ചിത്രത്തിലുടക്കിയത് .
അയാൾ പത്രമെടുത്തു പലവുരു നോക്കി, പിന്നീട് അയാൾ വൃദ്ധയുടെ അരികിലേക്ക് നടന്നു .
അയാൾ അങ്ങോട്ട് നടന്ന് വരുന്നത് കണ്ടു വൃദ്ധ ചിരിച്ചു കൊണ്ടിരുന്നിടത്തുനിന്നും ഒന്നെഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ കാലിലെ അസഹനീയമായ വേദന അതിനവരെ അനുവദിച്ചില്ല. ഇതിനിടയിൽ അയാൾ നടന്നു അവർക്കരികിൽ എത്തി.
അവിടെ ഉണ്ടായിരുന്ന കല്ലിൽ അയാൾ ഇരുന്നു.
അവരുടെ മുഖത്തും പത്രതാളിലും മാറിമാറി നോക്കി.
പിന്നിട്ടു അയാൾ അവരോടു ചോദിച്ചു "വേലിയിൽ നാണുമാഷുടെ ഭാര്യ ജാനകിടീച്ചറല്ലേ"
അയാളുടെ ആ അപ്രതീക്ഷിതമായ ചോദ്യം വൃദ്ധയേ ശരിക്കും ഞെട്ടി.
പിന്നെ സ്വബോധം വീണ്ടെടുത്ത് അയാളോട് ക്ഷുഭിതയായി ചോദിച്ചു "നീ ഏതാ നിനക്കെങ്ങനെ എന്നേ അറിയാം "
അവൻ ശാന്തനായിക്കൊണ്ട് പറഞ്ഞു തുടങ്ങി "ടീച്ചർക്ക് എന്നെ ഓർമ്മയുണ്ടോന്നു എനിക്കറിയില്ല, പക്ഷെ എനിക്ക് ടീച്ചറെ മറക്കാൻ കഴിയില്ല. ആരോരുമില്ലാത്ത കാലത്തു അന്നവും വിദ്യ യും നൽകിയ ആളാണ് എന്റെ ഈ ടീച്ചർ , റ്റീച്ചറില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴുള്ള നിലയിലേക്ക് ഒരിക്കലും എത്തില്ലായിരുന്നു . ഞാൻ ടീച്ചറെ കുറെ തിരഞ്ഞു. പഴയ വീടിന്റെ പരിസരത്തു പോയപ്പോൾ അറിഞ്ഞു ടീച്ചർ മോന്റെകൂടെ ദുബൈയിൽ ആണെന്ന്"
ടീച്ചർ നെടുവീർപ്പിട്ടു പിന്നിട്ടു നിറഞ്ഞ കണ്ണുമായി ഇടറിയ ശബ്ദത്തിൽ പറഞ്ഞു "മകൻപോലും... എനിക്കാരൂ മില്ല " 
അയാൾ അതുകേട്ടു വളരെ വിഷമിച്ചു .
അപ്പോഴാണ് കുമാരേട്ടൻ അതുവഴി വന്നത്. അദ്ദേഹം വീട്ടിലേക്കു പോവുന്ന വഴിയായിരുന്നൂ .
അയാൾ ആ വൃദ്ധയുടെ അടുത്തിരിക്കുന്നത് കണ്ട് കുമാരേട്ടൻ അങ്ങോട്ട് നടന്നു വന്നു .
കുമാറേട്ടൻ അയാളോട് ചോദിച്ചു "നിങ്ങളെന്താ ഇവിടെയിരിക്കുന്നേ"
അയാൾ നിറകണ്ണുകളോടെ കുമാരേട്ടനെ നോക്കി.
കുമാരേട്ടൻ അയാളോടൊപ്പം അവിടെ ഇരുന്നു എന്നിട്ടു അയാളോട് ചോദിച്ചു" ഇതാരാ..."
അയാൾ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു "എനിക്ക് അന്നവും വിദ്യയും നൽകിയ എന്റെ ജാനകി ടീച്ചറായിത് , ടീച്ചറെ ഇനി തിരയാൻ ഇനി ഒരു സ്ഥലവും ബാക്കിയില്ല .
അവർ ടീച്ചറോട് എങ്ങനെ ടീച്ചർ ഇവിടെ എത്തി എന്ന് ചോദിച്ചു.
അതിനിടയിൽ കുമാരേട്ടനും അയാളും കൂടി ടീച്ചറെ അവിടെയടുത്തുണ്ടായിരുന്ന കുമാരേട്ടന്റെ വീടിന്റ് വരാന്തയിലെ കസേരയിൽ പിടിച്ചുകൊണ്ടിരുത്തി. ടീച്ചർ കാലിലെ വേദനയാൽ കുറച്ചു വിഷമിച്ചു. 
കുമാരേട്ടന്റെ ഭാര്യ ടീച്ചർക്ക് കുടിക്കാൻ ചായ കൊണ്ടുകൊടുത്തു .
അത് കുടിച്ചുകഴിഞ്ഞു.
ഞങ്ങൾ പലവുരു ചോദിച്ചപ്പോൾ ടീച്ചർ ആർക്കുമറിയാത്ത ആ സത്യം പറഞ്ഞു തുടങ്ങി
നീ പറഞ്ഞത് വളരെ ശരിയായിരുന്നൂ ഞാൻ മകന്റെ കുടുംബത്തോടൊപ്പം ദുബൈയിൽ പോയി.
കുറച്ചു ദിവസം എല്ലാം നല്ലസന്തോഷത്തിൽ കടന്നുപോയി.
അങ്ങനെയിരിക്കേ ഒരു ദിവസം എന്റെ മരുമകൾ അവിടെ സഹായത്തിനുണ്ടായിരുന്ന സ്ത്രീയെ ഓരോ കുറ്റങ്ങൾ പറഞ്ഞുകൊണ്ട് ഇനി വരണ്ട എന്നും പറഞ്ഞു വിട്ടു.
അതിനുശേഷം അവളുടെ സ്വഭാവം മാറിത്തുടങ്ങി.
അങ്ങനെ ഞാൻ അവളെ സഹായിക്കാനായി ഭക്ഷണമുണ്ടാക്കി വീട് വൃത്തിയാക്കിയും പത്രം കഴുകിയും തുടങ്ങി .
ഒരുദിവസം എനിക്ക് തീരെ സുഖമില്ലാതെ കിടപ്പിലായി, അന്ന് എനിക്ക് ഒന്നും ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞില്ല.
അവൾ ജോലികഴിഞ്ഞു വന്നു എന്നെ കുറെ ച്ചീത്ത വിളിച്ചു
വെറുമൊരു വേലക്കാരിയോട് പെരുമാറുന്ന പോലെയാണ് അവൾ എന്നോട് പെരുമാറിയത്.
എന്റെ മകനെ ഒരുദിവസം തനിച്ചു കിട്ടിയപ്പോൾ ഞാൻ എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞു കൂടാതെ ഞാൻ നാട്ടിൽ പൊയ്ക്കൊള്ളാം എന്നും സൂചിപ്പിച്ചു.
പക്ഷെ അവൻ ഒന്നും പറയാതെ നടന്നു നീങ്ങി.
രാത്രി അവന്റെ ഭാര്യയോട് എല്ലാം അവളോട് തുറന്നു പറഞ്ഞു , 
അവൾ കലിതുള്ളികൊണ്ടു എന്റെയടുത്തുവന്നു പറഞ്ഞു" എന്താ തള്ളെ നാട്ടിലെന്താ വച്ചിരിക്കുന്നെ " 
പിന്നെയാണ് ഞാൻ അറിയുന്നത് വിസക്കാണ് എന്നുപറഞ്ഞു എന്നെകൊണ്ട് ഒപ്പിട്ടു വാങ്ങിയ പേപ്പറിന്റെ കൂട്ടത്തിൽ പവർ ഓഫ് അറ്റോർണിയും ഒപ്പിട്ടു വാങ്ങിയിരുന്നൂന്ന് .
അവിടെനിന്നും ഒന്നോ രണ്ടു ദിവസം കഴിഞ്ഞു കാണും.
അവിടുത്തെ എ സി യുടെ തണുപ്പും തറയിലെ തണുപ്പുമേറ്റ്‌ കാല് താഴെ വയ്ക്കാൻ ഞാൻ നിന്നേ പ്രയാസപ്പെട്ടു ,
ഒരുദിവസം മകനും ഭാര്യയും എന്റെ കട്ടിലിനടുത്തു വന്നു എനിക്ക് എന്റെ പാസ്സ്പോര്ട്ടും ടിക്കറ്റും തന്നു എന്നിട്ടു അടുത്ത ദിവസം കാലത്തു ഞാനും എന്റെ മോനും കൂടി നാട്ടിൽ പോകുന്നൂ എന്ന് അറിയിച്ചു.
എനിക്ക് സന്തോഷമായി , ഞാൻ നേരത്തേ കിടന്നു.
രാവിലെ നേരത്തെ എഴുനേറ്റു മകന്റെയും കുടുംബത്തിന്റെയും കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു
എന്റെ പേരക്കുട്ടിക്ക് ഒരു ഉമ്മയും കൊടുത്തു മോന്റെ കൂടെ എയർപോർട്ടി ലേക്കു യാത്രയായി.
അവിടുത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞു എന്റെ പാസ്പോര്ട്ട് അടങ്ങിയ ബാഗ് കയ്യിൽ തന്നു മോൻ എന്റെ അടുത്ത് തന്നെ ഇരുന്നൂ . 
വിമാനത്തിൽ കയറാൻ വിളിവന്നപ്പോൾ എന്നെയും കൂട്ടി മോൻ വിമാനത്തിൽ കയറി എന്റെ ഒപ്പം ഇരുന്നൂ .
വിമാനം പറന്നു പൊങ്ങി കുറേനേരത്തെ നിശബ്ദത , 
വിമാനത്തിന്റെ മുരളാല് മാത്രം .
അതിനിടയിൽ ഞാനൊന്നു മയങ്ങി 
പിന്നെ എപ്പോഴോ വിമാനം തറയിൽ ഇറങ്ങി കരിപ്പൂർ വിമാനത്താവളത്തിലെത്തി എന്നുപറഞ്ഞു അനൗൺസ്‌മെന്റ് വന്നു , 
എല്ലാവരുമോടൊപ്പം ഞാനും മോന്റെ ഒപ്പം വിമാനം ഇറങ്ങി , 
അവിടുത്തെ നടപടിക്രമങ്ങളും കഴിഞ്ഞു വിമാനത്താവളത്തിന്റെ പുറത്തു കടന്നു
എന്നെ ഒരു കാറിൽ ഇരുത്തി എന്റെ കയ്യിൽ പാസ്പോര്ട്ട് അടങ്ങിയ ബാഗ് മാത്രം തന്നു .
ഞാൻ ഗ്ലാസ്സിലൂടെ നോക്കുമ്പോൾ എന്റെ മോൻ ഡ്രൈവറോട് എന്തോ പറയുകയായിരുന്നൂ.
ആ കാർ എന്നെയും കൊണ്ട് പുറപ്പെട്ടു.
ഞാൻ മോനെ കുറെ വിളിച്ചു പക്ഷെ അവൻ കേട്ടില്ല 
ഡ്രൈവർ ഒന്നും മിണ്ടിയില്ല ഇവിടെ ഒരു പീടിക കോലായിൽ ഇറക്കിവിട്ടു തിരിച്ചു പോയി.
പിന്നെ ഇത്രയും ദിവസം നീയാണ് എനിക്ക് ചോറ് തന്നുകൊണ്ടിരുന്നത് ,
അപ്പോൾ അയാൾ ചോദിച്ചു " ഇനി ഞാൻ ഒന്ന് അമ്മേന്നു വിളിച്ചോട്ടെ"
ടീച്ചറുടെ കണ്ണ് നിറഞ്ഞു , അവർ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു
കുമാരേട്ടന്റെ കണ്ണ് നിറഞ്ഞു 
അവരുടെ ഭാര്യയും കരയുകയായിരുന്നൂ .
അവൻ ടീച്ചറോട് പറഞ്ഞു "ഇനി അമ്മയെ ഞാൻ എവിടക്കും വിടില്ല." 
ടീച്ചർ അവനോടു ചോദിച്ചു "നിനക്ക് എവിടുന്ന് എന്നെ മനസ്സിലായത് ", 
അവൻ ടീച്ചറുടെ ചിത്രമുള്ള ആ പത്രതാൾ ടീച്ചർക്ക് കാണിച്ചു കൊടുത്തു . 
ടീച്ചറെ കാണ്മാനില്ല എന്നുപറഞ്ഞു ആരോ ടീച്ചറുടെ ചിത്രവും ടെലിഫോൺ നമ്പറും വച്ച് കൊടുത്ത പരസ്യം .
ടീച്ചർ അത് കീറി ദൂരെയെറിഞ്ഞു ,
അയാൾ അതിനിടയിൽ ഒരു ടാക്സി വിളിച്ചു അതിൽ ടീച്ചറെയും കയറ്റി കുമാരേട്ടനും ഭാര്യക്കും നന്ദിയും പറഞ്ഞു ടീച്ചറെയും കൂടി അവിടെനിന്നും യാത്രയായി

By: Sathiyadas

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo