Showing posts with label Rahees Chalil. Show all posts
Showing posts with label Rahees Chalil. Show all posts

വിവാഹം....

Image may contain: 1 person, beard
——————
ഇക്കാ നിങ്ങള്‍ ഇങ്ങനെ കുടിച്ചു വരരുത്‌...... മക്കള്‍ വലുതായി വരികയാണു....അവർക്കും എല്ലാം മനസ്സിലാകും ട്ടോ???
തലേന്നത്തെ ഹാങ്ങോവർ മാറാത്ത ഫൈസല്‍ ഇവളെന്താണീ പറയുന്നത്‌ എന്ന ഭാവത്തില്‍ ഭാര്യ സനയെ അന്തം വിട്ടു നോക്കി....
കൂട്ടുകാരന്റെ പാർട്ടിക്ക്‌ പോയ താന്‍
ഇന്നലെ എപ്പോയാണു വീട്ടില്‍ എത്തിയത്‌ എന്നു പോലും അവന്‌ ഓർമ്മ കിട്ടിയില്ല...
ഇക്ക എണീക്ക്‌.....മോള്‍ക്ക്‌ നല്ല പനിയാണു ....അവളെ ഹോസ്‌പിറ്റലില്‍ കൊണ്ടു പോകണം....സന അവനെ എണീപ്പിക്കാഌള്ള ശ്രമത്തിലായി....
നിന്റെ ബാപ്പയാണോ അവിടെ ഡോക്‌ടർ ...ഇത്ര നേരത്തെ വന്നിരിക്കാന്‍ എന്നു പറഞ്ഞു അവന്‍ തിരിഞ്ഞു കിടന്നു.....
ഇത്‌ കേട്ട്‌ സന പൊട്ടി കരഞ്ഞു....
തലേന്ന്‌ ഫൈസല്‍ വന്ന വരവ്‌ തന്നെ അവളെ ശരിക്കും വിഷമിപ്പിച്ചിരുന്നു....ഇപ്പോള്‍ ഇതും കൂടി കേട്ടപ്പോള്‍ അവള്‍ക്ക്‌ കരച്ചിലടക്കാനായില്ല....
സനയുടെ കരച്ചില്‍ കേട്ട്‌ ഇനി ഉപ്പയും ഉമ്മയും ഇങ്ങോട്ട്‌ വരണ്ട എന്ന്‌ വിചാരിച്ച്‌ ഫൈസല്‍ വേഗം എണീറ്റു.....
ഞാന്‍ വേഗം കുളിച്ചു റെഡിയാകാം...നീ ഭക്ഷണമെടുത്ത്‌ വെക്ക്‌ എന്ന്‌ പറഞ്ഞു അവന്‍ കുളി മുറിയിലേക്ക്‌ നടന്നു.....
പ്രവാസിയാണു ഫൈസല്‍....ദുബായില്‍ ബിസിനസ്സ്‌...
മേശമല്ലാത്ത സാമ്പത്തികം....
ഫൈസല്‍ സന ദമ്പതികള്‍ക്ക്‌ ഒരു മോഌം മോളുമായി രണ്ട്‌ മക്കള്‍...
മൂന്നാമത്തെ ഗർഭിണിയുമാണു സന...
കുടുംബമൊക്കെ നന്നായി നോക്കുമെങ്കിലും കൂട്ടുകാരൊടപ്പം കൂടിയുള്ള കള്ള്‌ കുടി ഫൈസലിന്റെ വീക്ക്‌നെസ്സ്‌ ആയിരുന്നു....
സ്വതവേ ഒരു പാവമായിരുന്ന സനയെ ഫൈസലിന്‌ ഒട്ടും പേടിയുണ്ടായിരുന്നില്ല....
അല്‍പ്പം പേടിയുള്ളത്‌ ഉപ്പനെയാണു.
ഫൈസലിന്റ ഈ ദു:ശ്ശീലത്തെ കുറിച്ച്‌ ഉമ്മയോടും ഉപ്പയോടും പറയാഌള്ള ധൈര്യവും സനക്കും ഉണ്ടായിരുന്നില്ല.....
ഡോക്‌ടറെ കാത്ത്‌ ഹോസ്‌പിറ്റലില്‍ ഇരിക്കുമ്പോള്‍ സന സ്‌നേഹത്തോടെ അവനെ വീണ്ടും ഉപദേശിക്കാന്‍ ശ്രമിച്ചു....
ഇക്കാ നിങ്ങള്‍ ഈ ചീത്ത കൂട്ട്‌കെട്ടൊക്കെ ഒന്ന്‌ ഒഴിവാക്കണം....
ഇപ്പോള്‍ തന്നെ ഇക്ക തിരിച്ചു തിരിച്ചു പോകാനായി....
മക്കളെയും കൂട്ടി ഒന്ന്‌ പുറത്ത്‌ പോകാന്‍ വരെ നിങ്ങള്‍ക്ക്‌ സമയമില്ല..അവരെത്ര പ്രതീക്ഷയോടെ ആയിരുന്നു ഉപ്പച്ചി വരുന്നതും കാത്തിരുന്നത്‌....
ഫൈസല്‍ ഒന്നും മിണ്ടിയില്ല.....
അല്ലെങ്കിലും
മിണ്ടാനൊന്നുമില്ല...
സന പറയുന്നത്‌ എല്ലാം ശരിയാണു...
കുടുംബവുമായി ഒന്ന്‌ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല...
രാവിലെ കൂട്ടുകാരൊടപ്പം ഇറങ്ങിയാല്‍ പിന്നെ തിരിച്ചു വരുന്നത്‌ പാതി രാത്രിക്ക്‌......
മക്കളെ ഒന്ന്‌ മര്യാദക്ക്‌ കാണാന്‍ വരെ തനിക്ക്‌ കഴിയാറില്ല....
എല്ലാ പ്രാവശ്യവും ലീവിഌ വരുമ്പോള്‍ വിചാരിക്കും ഇനി കുടിക്കില്ല ...കുടുംബവുമായി കഴിയാം എന്നൊക്കെ.....ആദ്യത്തെ ഒന്ന്‌ രണ്ട്‌ ദിവസം കഴിഞ്ഞാല്‍ വീണ്ടും പഴത്‌ പോലെ തന്നെ.....
ഗള്‍ഫിലേക്ക്‌ തിരിച്ചു പോകുന്നതിന്റെ തലേന്ന്‌ രണ്ട്‌ മാസം കഴിഞ്ഞാല്‍ അവളെ ഡെലിവറി ഡേറ്റാണെന്ന്‌ സന ഫൈസലിനെ ഓർമ്മിപ്പിച്ചു....
ആദ്യത്തെ രണ്ട്‌ പ്രസവത്തിഌം ഇക്ക കൂടെയില്ല...
ഈ പ്രാവശ്യം എന്തായാലും കൂടെയുണ്ടാകണം എന്ന അവളെ ആവശ്യത്തിഌ എതിർത്തൊന്നും പറഞ്ഞില്ല ഫൈസല്‍.....
നോക്കാം എന്ന്‌ പറഞ്ഞു.... വരില്ല എന്ന്‌ ഉറപ്പുണ്ടായിട്ടും......
സനയെ അഡ്‌മിറ്റ്‌ ചെയ്യുന്നതിന്റെ തലേന്നും അവള്‍ ഫൈസലിനെ വിളിച്ചിരുന്നു....എപ്പോയാണു എത്തുക എന്ന്‌ ചോദിച്ചിട്ട്‌.....ടിക്കറ്റ്‌ നോക്കി കൊണ്ടിരിക്കുകയാണു എന്ന്‌ ഫൈസല്‍ അതിന്‌ മറുപടിയും പറഞ്ഞു.....
സനക്ക്‌ കുറച്ച്‌ സീരിയസ്സാണു എന്ന്‌ പറഞ്ഞു നാട്ടില്‍ നിന്നുള്ള എമർജന്‍സി വിളിയെത്തി ഫൈസലിന്‌....
എത്രയും പെട്ടെന്ന്‌ നാട്ടില്‍ എത്തുക ...
എയർപോർട്ടില്‍ ഇരിക്കുമ്പോയാണു വാട്‌സാപ്പ്‌ ഗ്രൂപ്പിലൂടെ സനയുടെ മരണ വിവരം അവന്‍ കാണുന്നത്‌....ഹോസ്‌പിറ്റലിന്റെ അനാവസ്‌ഥയാണു മരണ കാരണമെന്നും ...നാട്ടുക്കാർ ഹോസ്‌പിറ്റല്‍ അടിച്ചു പൊളിച്ചതുമെല്ലാം വിശദമായി അതില്‍ ഉണ്ടായിരുന്നു.....
തലയില്‍ ഇരുട്ട്‌ കയറുന്നത്‌ പോലെ തോന്നി ഫൈസലിന്‌...
അത്ര വലിയ ഹോസ്‌പിറ്റല്‍ അല്ലാതിരുന്നിട്ടും പോയി വരാഌള്ള സൗകര്യത്തിനാണു അവിടെ കാണിച്ചത്‌.....സനക്കും അവിടെ വലിയ ഇഷ്‌ടമില്ലായിരുന്നു....
തന്റെ നിർബന്ധ ബുദ്ധി....അല്ലെങ്കിലും അവളെ അഭിപ്രായങ്ങളൊന്നും താന്‍ കേള്‍ക്കാറുമില്ലല്ലോ.....
പിന്നീട്‌ നടന്നതല്ലാം യാന്ത്രികമായിരുന്നു ഫൈസലിന്‌...
നാട്ടില്‍ എത്തിയതും മക്കള്‍ വന്ന്‌ കെട്ടിപിടിച്ചു കരഞ്ഞതും...സനായുടെ മയ്യത്ത്‌ നമസ്‌ക്കരിച്ചതും എല്ലാം....
മരിച്ചു നാല്‌പത്‌ കഴിഞ്ഞപ്പോള്‍ തന്നെ ഫൈസലിന്റെ രണ്ടാം വിവാവഹത്തെ കുറിച്ചുള്ള ചർച്ചകള്‍ വരാന്‍ തുടങ്ങി...
ഫൈസലിന്‌ തന്നെ വലിയ പ്രായമായിട്ടില്ല....പിന്നെ മക്കളെ നോക്കാഌം ഒരാളു വേണം...പ്രായമായ ഉമ്മക്കും ഉപ്പക്കും എത്ര കാലം ന്ന്‌ വെച്ചിട്ടാണ്‌ അവരെ നോക്കാന്‍ കഴിയുക....
എല്ലാ ചർച്ചകളും അവസാനം എത്തി ച്ചേർന്നത്‌ ഫൈസലിന്റെ വിവാഹത്തില്‍ തന്നെ....
ഇവിടെ നാട്ടില്‍ തന്നെ നോക്കുകയാണങ്കില്‍ ഭാര്യ മരിച്ചിട്ട്‌ രണ്ടാം വിവാഹം കഴിക്കാത്ത ആരും ഇല്ല.... അറുപത്‌ കഴിഞ്ഞ മുഹമ്മദാജി കല്ല്യാണം കഴിച്ചത്‌ കഴിഞ്ഞ വർഷം...അതില്‍ മൂപ്പര്‌ക്ക്‌ ഒരു കുട്ടിയുമുണ്ടായി......പിന്നെയാണോ നാല്‌പതിലേക്ക്‌ എത്തുന്ന ഫൈസല്‍...
കുടുംബക്കാർ എല്ലാവരും കൂടിയാണു ഫൈസലിനോട്‌ വിഷയം അവതരിപ്പിച്ചത്‌.....കല്ല്യാണം കഴിക്കേണ്ട ആവശ്യകത അവർ ഊ ന്നി പറഞ്ഞു....
എല്ലാം വളരെ ശാന്തമായി കേട്ട ഫൈസല്‍ മറുപടി ഒന്നും പറഞ്ഞില്ല...
അവന്റെ മൗനം സമ്മതമാണ്‌ എന്ന്‌ കരുതി എല്ലാവരും പിരിഞ്ഞു പോകാന്‍ നില്‍ക്കുമ്പോയാണു അവന്‍ ഉമ്മയെ വിളിച്ചത്‌......
ഉമ്മാ ....നിങ്ങള്‍ എല്ലാവരും പറഞ്ഞതു വളരെ ശരിയാണു....
മക്കള്‍ക്കും എനിക്കുമെല്ലാം ഒരു തുണ വേണം....മോള്‌ പ്രായമായി വരികയാണു....അവള്‍ക്ക്‌ ഉമ്മയുടെ സ്‌ഥാനത്ത്‌ ഒരാളു വന്നേ മതിയാകൂ...പ്രായമായി വരുന്ന
ഉമ്മക്ക്‌ അവരെ നോക്കുന്നതിന്‌ ഒരു പരിധിയുണ്ട്‌....
അങ്ങിനെ നോക്കുമ്പോള്‍ ഒരു കല്ല്യാണം കഴിച്ചെ മതിയാകൂ....
ഞാന്‍ കല്ല്യാണം കഴിക്കാം....സമ്മതിച്ചു..
എന്നാല്‍ ഞാന്‍ കല്ല്യാണം കഴിക്കുന്ന ആ പെണ്ണും മരിച്ചു പോയാലോ??..വീണ്ടും കല്ല്യാണം കഴിക്കാം ലെ....അതും മരിച്ചാലോ? വീണ്ടും കഴിക്കാം ലെ....അല്ലെങ്കില്‍ നിങ്ങള്‍ എല്ലാവരും കൂടി എനിക്ക്‌ ഒരു ഗ്യാരണ്ടി തരുമോ ഇനി ഞാന്‍ കല്ല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി മരിക്കില്ലന്നു........പതുക്കെ പതുക്കെ ഫൈസലിന്റെ ശബ്‌ദം ഉയരാന്‍ തുടങ്ങി....ഒരു ഭ്രാന്തനെ പോലെ അവന്‍ പൊട്ടി ചിരിച്ചു....ആർക്കും ഒന്നും മനസ്സിലായില്ല....
പെട്ടന്നവന്‍ പുറത്തേക്കിറങ്ങി പള്ളി പറമ്പ്‌ ലക്ഷ്യമാക്കി നടന്നു....
സനയുടെ ഖബറിനരികില്‍ മുട്ടുകുത്തി നിന്ന്‌ അവളോടു സംസാരിച്ചു...
എന്റെ പ്രിയപ്പെട്ട സനാ....
നിന്നെ ഞാന്‍ ഒരുപാട്‌ വിഷമിപ്പിച്ചുട്ടുണ്ടങ്കിലും സ്‌നേഹിച്ചിട്ടില്ലാ എന്ന്‌ മാത്രം പറയരുത്‌....നീ എനിക്ക്‌ ജീവനായിരുന്നു...അത്‌ നീ എന്നെ വേർപ്പിരിഞ്ഞു പോയപ്പോയാണു എനിക്ക്‌ മനസ്സിലായത്‌ എന്ന്‌ മാത്രം...
എല്ലാത്തിഌം മാപ്പ്‌ സന.....
നീ ഒരിക്കലും എന്നെ വെറുക്കുകയോ ശപിക്കുകയോ ചെയ്‌തിട്ടില്ല....അതിന്‌ ഒരിക്കലും നിനക്ക്‌ കഴിയുകയുമില്ലാ എന്ന്‌ എനിക്ക്‌ നന്നായിട്ടറിയാം...
നിനക്ക്‌ പകരമായിട്ട്‌ ഒരു പെണ്‍കുട്ടിക്കും എന്റെ ജീവിതത്തിലേക്ക്‌ വരാന്‍ കഴിയില്ല....വരികയുമില്ല....
സനാ .. ഞാന്‍ ഇനി ഗള്‍ഫിലേക്ക്‌ പോകുന്നില്ലാ ....മക്കളെ ഇനി ഞാന്‍ നോക്കി കൊള്ളാം....
പിന്നെ ഞാന്‍ കുടിക്കുമെന്ന പേടി ഇനി വേണ്ടാട്ടോ...
അന്നൊക്കെ എത്ര വൈകിയാലും മക്കളെ കാര്യങ്ങള്‍ നോക്കാന്‍ നീയുണ്ടാകുമെന്ന ഒരു ധൈര്യമുണ്ടായിരുന്നു... .....ഇനി അവർക്ക്‌ ഞാന്‍ മാത്രമല്ലേ ഉള്ളൂ....പൊന്നു പോലെ നോക്കി കൊള്ളാം ഞാന്‍....അവരെ കാര്യമോർത്ത്‌ നീ വിഷമിക്കരുത്‌....
ഞാന്‍ ഇടക്ക്‌ ഇടക്ക്‌ വരാം...വിശേഷങ്ങള്‍ പറയാം ട്ടോ എന്ന്‌ കൂടി പറഞ്ഞാണ്‌ ഫൈസല്‍ മടങ്ങിയത്‌.,....
സനയോടു കുറെ സംസാരിച്ചപ്പോള്‍ ഫൈസലിന്റെ മനസ്സും ഏറെ കുറെ ശാന്തമായിരുന്നു.....
ഏതങ്കിലും ഒരു ലോകത്തിലിരുന്ന്‌ സന ഇതല്ലാം കാണുന്നുണ്ടാകുമെന്ന്‌ ഞാഌം വിശ്വസിക്കുന്നു....അല്ലെങ്കില്‍ അങ്ങിനെ വിശ്വസിക്കാനാണു എനിക്കിഷ്‌ടം......
=========
റഹീസ്‌ ചാലില്‍ .

ചെറുകഥ......മോട്ടീവേറ്റർ

Image may contain: Rahees Chalil, beard

——————————————————
വളരെ പ്രശസ്‌തമായ ആ കമ്പനിയുടെ ഇന്റെർവൃൂന്‌ വേണ്ടി കോഴിക്കോട്‌ താജ്‌ ഹോട്ടലില്‍ ഇരിക്കുമ്പോള്‍ എങ്ങിനെയെങ്കിലും ഈ ജോലി കിട്ടിയാല്‍ മതിയായിരുന്നു എന്ന പ്രാർത്ഥന മാത്രമേ ഷാജഹാഌ ഉണ്ടായിരുന്നുള്ളൂ.....
കമ്പനിയുടെ ജി എം കോഴിക്കോടുകാരനാണു....ഷാജഹാഌം കോഴിക്കോട്‌ തന്നെ....അങ്ങിനെ ഒരേ നാട്ടുകാരണെന്ന സിമ്പതിയിലെങ്കിലും ജോലി കിട്ടുമെന്ന ഒരു പ്രതീക്ഷയിലാണു ഷാജഹാന്‍.....
ചെറുപ്പക്കാരനാണത്ര ജിഎം...വെറും മൂന്നു വർഷങ്ങള്‍ കൊണ്ടാണു ഈ കമ്പനിയുടെ അസൂയാവഹമായ വളർച്ച... ഇത്ര ചെറുപ്പത്തില്‍ തന്നെ വലിയ ഉയരങ്ങളില്‍ എത്തിയ ആ ചെറുപ്പക്കാരന്‍ വലിയ ഭാഗ്യവാനാണു എന്ന്‌ ഷാജഹാഌ തോന്നി....
ഇന്റെർവൃൂയില്‍ ഷാജഹാന്റെ ഊ ഴമെത്തി....ജിഎം മാത്രമേയൂള്ളൂ അവിടെ ..ചെറിയ ഒരു വിറയലോടെ തന്റെ സർട്ടിഫിക്കറ്റ്‌സ്‌ അദ്ധേഹത്തിന്റെ നേരെ നീട്ടി.....
പെട്ടെന്നാണു ജിഎം എണീറ്റ്‌ ഷാജഹാന്‍ സാറെല്ലെ...എന്നെ ഓർമ്മയുണ്ടോ എന്ന്‌ ചോദിക്കുന്നത്‌...
സാറോ????....ആളു മാറി പോയോ എന്ന്‌ ഒരു നിമിഷം സംശയിച്ചു പോയി ഷാജഹാന്‍.....
ഒരു ചമ്മലോടെ ഷാജഹാന്‍ എന്ത്‌ പറയണമെന്നറിയാതെ നിന്നപ്പോള്‍ ജിഎം തുടർന്നു....ഷാജഹാന്‍ സർ...ഇത്‌ ഞാനാണു റിയാസ്‌...സാറിന്‌ ചിലപ്പോള്‍ എന്നെ ഓർമ്മയുണ്ടാകില്ല...കുറച്ച്‌ വർഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ സാറിന്റെ എല്‍ എന്‍ പി ക്‌ളാസില്‍ പങ്കെടുത്തിരുന്നു..സാറിന്റെ ആ ഒരൊറ്റ ക്‌ളാസാണു എന്നെ ഇന്ന്‌ ഈ നിലയില്‍ എത്തിച്ചതു....എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു..ജീവിതത്തില്‍ എനിക്കൊരു ലക്ഷ്യമുണ്ടായി...സാറ്‌ പറഞ്ഞപോലെ ഞാന്‍ എന്റെ ഗോള്‍ സെറ്റ്‌ ചെയ്‌തു..അതിനായി ആത്‌മാർത്ഥമായി പ്രയത്‌നിച്ചു...ഞാന്‍ പലപ്പോയും സാറിനെ കാണണമെന്ന്‌ ആഗ്രഹിച്ചിരുന്നു....ഓരോ തിരക്കുകള്‍ കാരണം നീണ്ടു പോയതാണു.....
ഒരു സ്വപ്‌നത്തില്‍ എന്ന പോലെയാണു ഷാജഹാന്‍ അതല്ലാം കേട്ടതു....എന്റെ ക്‌ളാസ്‌ കേട്ട്‌ വിജയിച്ച ഒരാളാണു തന്റെ മുമ്പില്‍ നില്‍ക്കുന്നത്‌ എന്ന്‌ ഷാജഹാഌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല....അന്ന്‌ താനെടുക്കുന്ന എല്‍ എന്‍ പി ക്‌ളാസുകളില്‍ ഏതെങ്കിലും ഒന്നെങ്കിലും തന്റെ ജീവിതത്തിലേക്ക്‌ അപ്‌ളൈ ചെയ്‌തിരുന്നെങ്കില്‍ തനിക്ക്‌ ഇന്ന്‌ ഈ ഗതി വരില്ലായിരുന്നു എന്ന്‌ കുറ്റബോധത്തോടെ ഓർത്തു പോയി ഷാജഹാന്‍.......
പിന്‍കുറിപ്പ്‌..... ഇന്ന്‌ യൂട്യൂബ്‌ തുറന്നാല്‍ ഒരുപാട്‌ മോട്ടീവേഷന്‍ വീഡിയോ കാണാം...എങ്ങിനെ പണക്കാരനാകാം...എങ്ങിനെ നല്ല ബിസിനസ്‌കാരനാകാം...ചിന്തകളെ എങ്ങിനെ നിയന്ത്രിക്കാം തുടങ്ങി പല പല വിഷയങ്ങള്‍....ഈ മോട്ടീവേറ്റർമാരൊക്കെ സത്യത്തില്‍ ജീവിതത്തില്‍ വിജയിച്ചവരാണോ??എന്റെ ഒരു സംശയം മാത്രമാണു.

By: Rehees Chalil

മിസ്‌ഡ്‌കാള്‍

Image may contain: Rahees Chalil, beard

രാവിലെ എണീറ്റപ്പോള്‍ ഭാര്യയുടെ പതിനഞ്ച്‌ മിസ്‌ഡ്‌കാള്‍....മനസ്സ്‌ വല്ലാതെ ഭയന്നു.
എന്തോ കാര്യമായ കാരണമുണ്ടാകും അല്ലാതെ അവളിങ്ങനെ വിളിക്കില്ല...ജോലി കഴിഞ്ഞു പുലർച്ച ആണു ഞാഌറങ്ങിയതു...അത്‌ കൊണ്ടായിരിക്കാം കേള്‍ക്കാതെ പോയതു.......
തിരിച്ചു വിളിച്ചപ്പോള്‍ ചെറിയ മോളാണു ഫോണ്‍ എടുത്തത്‌...ഉപ്പാ നമ്മുടെ വീട്ടിലൊക്കെ വെള്ളം കയറി..ഉപ്പച്ചിന്റെ ഖത്തറിലെ വീട്ടിലും വെള്ളം കയറിയിട്ടുണ്ടോ എന്ന അവളെ നിഷ്‌കളങ്കമായ ചോദ്യത്തിഌ ഇല്ല മോളു ഇവിടെ ഖത്തറിലൊന്നും വെള്ളം കയറില്ല എന്നു മറുപടി കൊടുത്തു....പിന്നെയും അവള്‍ക്ക്‌ എന്തൊക്കയോ ചോദിക്കാന്‍ ഉണ്ടായിരുന്നങ്കിലും മോളു ഉമ്മച്ചിന്റെ അടുത്ത്‌ ഫോണ്‍ കൊടുക്ക്‌ എന്നു പറഞ്ഞപ്പോള്‍ അവള്‍ കൊണ്ടു കൊടുത്തു.....
ഇന്നലെ രാത്രി കിടക്കുമ്പോള്‍ ഒരു കുഴപ്പവുമില്ലായിരുന്നു ഇക്കാ ..പുലർച്ചെ വലിയ ബഹളം കേട്ടാണുഞങ്ങള്‍ ഉണർന്നത്‌...വെള്ളം തൊട്ടടുത്ത്‌ എത്തിയിരുന്നു...ഇക്കന്റെ കൂട്ടുകാരും നാട്ടുക്കാരുമല്ലാം കൂടി സാധനങ്ങളല്ലാം മുകളീലേക്ക്‌ മാറ്റികൊണ്ടിരിക്കുകയാണു .. അപ്പുറത്തുള്ള അഷ്‌റഫ്‌ക്കയുടെ വീട്ടില്‍ മുഴുവനായും വെള്ളം കയറി..ഞങ്ങള്‍ സ്‌കൂളിലേക്ക്‌്‌ മാറാന്‍ നില്‍ക്കുകയാണു.. ഭയപ്പെടാനൊന്നുമില്ല....എന്ന വിവരങ്ങളല്ലാം അവള്‍ വളരെ വിശദമായി തന്നെ പറഞ്ഞു തന്നു....
പാവം ചെറിയ പണിയല്ല അവള്‍ുള്ളത്‌. ഒരു വീട്‌ ഒഴിഞ്ഞു പോയി മക്കളുമായി സ്‌കൂളില്‍ പോയി താമസിക്കുക എന്നത്‌ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണു .എല്ലാ പ്രാവശ്യവും വെള്ളം വരാറുണ്ടെങ്കിലും ഒരു പാടു വർഷങ്ങള്‍ക്ക്‌ ശേഷമാണു ഇത്ര വലിയ വെള്ളം വരുന്നത്‌...എനിക്ക്‌ കുറെ അഌഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവളെ കല്ല്യാണംകഴിച്ചതിഌ ശേഷം ഇത്‌ ആദ്യമാണു...അത്‌ കൊണ്ട്‌ തന്നെ അവളുടെ ആദ്യാഌഭവും....ഈ സമയത്ത്‌ ഞാന്‍ അവിടെ വേണ്ടിയിരുന്നു..'മനസ്സ്‌ വല്ലാതെ അസ്വസ്‌ഥമായി.....
ഇത്തരം സമയത്ത്‌ സ്‌കൂള്‍ താല്‍ക്കാലിക ക്യാമ്പ്‌ ആയി മാറും...വെള്ളം കയറിയ വീട്ടുകാരല്ലാവരുമുണ്ടാകും...അത്യാവശ്യ സാധനങ്ങള്‍ ഒരു മാറാപ്പിലാക്കിയാണു അങ്ങോട്ട്‌ മാറുക...എത്ര ദിവസത്തേക്ക്‌ എന്നു പറയാന്‍ പറ്റില്ല...ചിലപ്പോള്‍ ദിവസങ്ങള്‍ നീണ്ടു പോകും...പുരുഷന്‍മാരാണു ഭക്ഷണം ഉണ്ടാക്കുക. അപൂർവ്വമായ ഒരു ഒത്തൊരുമയോടെ എല്ലാവരും സഹകരിക്കും...ഒരുമിച്ചു കഴിക്കും.അവിടെ മതങ്ങളില്ല..ജാതിയില്ല...രാഷ്‌ട്രീയമില്ല..ഗ്രൂപ്പ്‌ വഴക്കുകളില്ല...മഌഷ്യർ മഌഷ്യർ മാത്രം....
വളരെ ശാന്തമായാണു ഇരുവഴിഞ്ഞി പുഴ ഒഴുകാറു....നല്ല തെളിഞ്ഞ വെള്ളം...കള കളാരവം മുഴക്കി ഇരുവഴിഞ്ഞി ഒഴുകുന്നത്‌ കാണാന്‍ തന്നെ നല്ല ഭംഗിയാണു....വൈകുന്നേരങ്ങളില്‍ ഇരുവഴിഞ്ഞിയോടു കിന്നാരം പറയാന്‍ ഒത്തിരി പേരു വന്നിരിക്കാറുണ്ട്‌ ...എന്നാല്‍ വർഷകാലമായാല്‍ ഇരുവഴിഞ്ഞിക്ക്‌ മറ്റൊരു മുഖമാണു...സംഹാര താണ്ഡവമാടും..സർവതും നശിപ്പിച്ചിട്ടെ അത്‌ പിന്‍മാറൂ...മണല്‍ വാരി തന്നെ നശിപ്പിക്കുന്ന മഌഷ്യനോടു എന്തോ പ്രതികാരം ചെയ്യുന്ന പോലെ.?...യാതെരു ദയയും അതിനോടു പ്രീക്ഷിക്കണ്ട....ഓടി രക്ഷപ്പെടുക എന്നല്ലാതെ മഌഷ്യഌ ഒന്നും ചെയ്യാന്‍ കഴിയില്ല...തന്നെ നശിപ്പിക്കുന്നവരോടു പ്രതികാരം ചെയ്യുമ്പോള്‍അതു പൊട്ടി ചിരിക്കാറുണ്ടാകാം...എന്നിട്ട്‌ കുറച്ചു നാള്‍ കഴിഞ്ഞു ഒന്നും അറിയാത്ത പോലെ ശാന്തമായി ഒഴുകും...
ഇന്നു ഉപ്പാനെ കുറെ ഓർത്തു പോയി....ഞങ്ങള്‍ പരസ്‌പരം തെറ്റിയില്ലങ്കില്‍ അവള്‍ക്ക്‌ അവിടെ ഈ സമയത്ത്‌ ഒറ്റപ്പെടേണ്ടി വരില്ലായിരുന്നു...
ഉപ്പയും ഞാഌം തെറ്റിയിട്ട്‌ വർഷങ്ങള്‍ കുറെ കഴിഞ്ഞു...ഉപ്പായുടെ സമ്മതമില്ലാതെ പ്രേമിച്ചു വിവാഹം കഴിച്ചു...അതായിരുന്നു ഞാന്‍ ചെയ്‌ത തെറ്റ്‌...അഭിമാനിയായിരുന്ന പാലക്കല്‍ ഹുസൈന്‍ ഹാജിക്ക്‌ അതൊരിക്കലും പൊറുക്കാന്‍ കഴിയുമായിരുന്നില്ല....വീട്ടില്‍ നിന്നും ഇറക്കി വിട്ടു...ഉപ്പന്റെ തണലില്‍ മാത്രം ജീവിക്കുന്ന ഉമ്മാക്ക്‌ ഇതൊക്കെ കണ്ട്‌ കരയാന്‍ മാത്രമേ കഴിഞ്ഞുള്ളൂ....
ഉപ്പാന്റെ പ്രിയപ്പെട്ട മകനായിരുന്നു ഞാന്‍...മൂത്തതായത്‌ കൊണ്ട്‌ ബിസിനസിലൊക്കെ ഉപ്പാന്റെ വലം കൈയ്യായി ഞാനായിരുന്നു ഉണ്ടായിരുന്നത്‌....അനിയത്തിമാരെ രണ്ടാളെയും കല്ല്യാണം കഴിപ്പിച്ചയച്ചതിഌ ശേഷം എന്റെ വിവാഹാലോചനകള്‍ നടക്കുമ്പോയാണു ഉമ്മയോടു ഷഹലയുടെ കാര്യം പറയുന്നത്‌....ഉപ്പ സമ്മതിച്ചില്ല....അവളെ മാത്രമേ കെട്ടൂ എന്നു ഞാഌം ഉറപ്പിച്ചു....കെട്ടി...അങ്ങിനെ വീട്ടില്‍ നിന്നും പുറത്തുമായി....
എട്ടു വർഷം കഴിഞ്ഞു...എനിക്ക്‌ രണ്ടു മക്കളായിട്ടും ഉപ്പയും ഞാഌം മിണ്ടിയില്ല....എന്റെ മക്കളെ കാണാന്‍ ഒരിക്കല്‍ പോലും ഉപ്പ വന്നില്ല...ഞാഌം വാശി വിട്ടില്ല...ആ ഉപ്പയുടെ അല്ലെ മോന്‍...ഉമ്മയും അനിയത്തിമാരും ഉപ്പ അറിയാതെ ഒന്നു രണ്ടു പ്രാവശ്യം വന്നിരുന്നു...ഇപ്പോള്‍ കുറച്ചായി അവരും വന്നിട്ട്‌....ഉപ്പയെ പേടിച്ചിട്ടാകും.....
എന്നാലുംഇടക്ക്‌ ഉപ്പാനെ ഓർത്ത്‌ മനസ്‌ വിങ്ങാറുണ്ട്‌...പല പ്രാവശ്യം ഫോണ്‍ വിളിക്കാന്‍ ഒരുങ്ങിയതാണു...പിന്നെ വേണ്ടെന്നു വെക്കും...
ലീവിഌ പോകുമ്പോള്‍ തമ്മില്‍ കാണുമ്പോള്‍ ഒരു അപരിചതനെ പോലെ ഉപ്പ നടന്നകലുമ്പോള്‍ കണ്ണീർ വാർക്കാറുണ്ട്‌....ആ കാലു പിടിച്ചു മാപ്പ്‌ പറയണമെന്ന്‌ ആഗ്രഹിക്കാറുണ്ട്‌......
നാട്ടിലേക്ക്‌ പല പ്രാവശ്യം വിളിച്ചിട്ടും ഷഹലയെ കിട്ടുന്നില്ല...വെള്ള പൊക്കം എന്തായി സ്‌കൂളിലേക്ക്‌ മാറിയോ ...മക്കള്‍ സുരക്ഷിതരല്ലെ എന്നല്ലാം അറിയാഞ്ഞിട്ട്‌ ഒരു സമധാനവും കിട്ടുന്നില്ല....മക്കളെ ഓർത്തിട്ടാണങ്കില്‍ അതിലും വലിയ സങ്കടം ....അവർക്കൊന്നും ഇങ്ങനെയുള്ള അഌഭവങ്ങള്‍ ഫെയ്‌സ്‌ ചെയതിട്ടുള്ള പരിചയം തീരെയില്ല...അതാണു ഏറ്റവും വലിയ പ്രശ്‌നം...കൂട്ടുക്കാരെ വിളിച്ചിട്ടും കിട്ടുന്നില്ല...
ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടു പോയ പോലെ എനിക്ക്‌ തോന്നി...എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതായ അവസ്‌ഥ......അറിയാതെ പൊട്ടി കരഞ്ഞു പോയി....എന്റെ മനസ്‌ വല്ലാതെ പതറിയിരുന്നു....എപ്പോയോ ഞാന്‍ ഒന്നു മയങ്ങി....മക്കള്‍ രണ്ടാളും വെള്ളത്തില്‍ ആളുന്നതും ഉപ്പാ രക്ഷിക്ക്‌ എന്നു പറഞ്ഞ്‌ കരയുന്നതും സ്വപ്‌നം കണ്ടു ഒരു കരച്ചിലോടെ ഞാന്‍ ഞെട്ടിയുണർന്നു......
വീണ്ടും അവളെ ട്രൈ ചെയ്‌തപ്പോള്‍ കിട്ടി....അവള്‍ എന്റെ തറവാട്ടില്‍ ആണെന്ന്‌ പറഞ്ഞപ്പോള്‍ എനിക്ക്‌ വിശ്വസിക്കാന്‍ പറ്റിയില്ല..രാവിലെ ഇക്ക വിളിച്ചു കുറച്ച്‌ കഴിഞ്ഞപ്പോള്‍ തന്നെ ഉപ്പ വന്നു....മക്കളെ കെട്ടി പിടിച്ചു ഉമ്മ വെക്കുമ്പോള്‍ ഉപ്പയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നത്ര...ഷഹലയെ കൈപിടിച്ചു തറവാട്ടിലേക്ക്‌ കൂട്ടി കൊണ്ടു വന്നപ്പോള്‍ ഉമ്മയും അനിയത്തിമരുമെല്ലാം അവരെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു...മക്കള്‍ക്കിഷ്‌ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി ഉപ്പയും ഉമ്മയും തന്നെ അവരെ കഴിപ്പിച്ചു പോലും...ചെറിയ മോള്‍ പിന്നെ അവളുടെ ഉപ്പൂപ്പയുടെ മടിയില്‍ നിന്ന്‌ എണീറ്റിട്ടില്ല ...എല്ലാം കേട്ടപ്പോയാണു ഒന്നു സമാധാനം ആയതു.....
ആരില്ലങ്കിലും ജീവിക്കാമെന്ന ഒരു അഹങ്കാരം എനിക്കുണ്ടായിരുന്നു...നമ്മുടെ ഉപ്പ ഉമ്മകൂടെയുണ്ടാകുമ്പോള്‍കിട്ടുന്ന ഒരു സുരക്ഷിതത്ത്വം പ്രതേ്യ കിച്ചും ഉപ്പമാർ പ്രതിസന്ധി ഘട്ടം വരുമ്പോള്‍ അവരുടെ സാന്നിധ്യം അത്‌ വല്ലാത്ത ഒരു താങ്ങാണു....കഴിഞ്ഞു പോയ മണിക്കൂറുകള്‍ അത്‌ എന്നെ ശരിക്കും ബോധ്യപ്പെടുത്തി തന്നു.....

Rehees Chalil

അമ്മായി

Image may contain: Rahees Chalil, beard
ഈ വെക്കേഷനില്‍ നാടൊന്നടങ്കം പനിയായല്ലോ എന്നു വിഷമിച്ചു നില്‍ക്കുമ്പോയാണു
അമ്മായിയും മക്കളും വരുന്നതു ദൂരെ നിന്ന്‌ ഞാന്‍ കണ്ടത്‌....
ഞാന്‍ ആകെ പരിഭ്രാന്തനായി വിയർത്തു കുളിച്ചു...എന്ത്‌ ചെയ്യണമെന്ന്‌ ഒരു ഐ ഡിയയും കിട്ടുന്നില്ല....
അമ്മായിയും മക്കളും വീട്ടിലേക്ക്‌ വരുന്നതിഌ ഇത്ര പരിഭ്രാന്തനാകേണ്ട കാര്യമുണ്ടോ എന്ന്‌ ചിന്തിക്കുന്നുണ്ടാകും ഇല്ലേ?
പരിഭ്രാന്തനാകേണ്ടതുണ്ട്‌...എന്റെ കഴിഞ്ഞ വെക്കേഷന്‍ മുഴുവന്‍ കുളമായതു ഈ അമ്മായി കാരണമാണു.....
ഉപ്പയുടെ ഒരു അകന്ന ബന്ധത്തില്‍ ഉള്ളതാണു ഈ അമ്മായി....ചെറുപ്പം മുതലെ എല്ലാവരും അമ്മായി അമ്മായി എന്നു വിളിച്ചു എനിക്കും അവരു അമ്മായി ആയി....
എന്റെ ചെറുപ്പത്തില്‍ ഇടക്ക്‌ തറവാട്ടില്‍ വരാറുണ്ടായിരുന്നു അമ്മായി....നാട്ടിലെ വേണ്ടതും വേണ്ടാത്തതുമായ എല്ലാ ന്യൂസും കൊണ്ടായിരിക്കും അമ്മായിയുടെ വരവ്‌....കുറച്ച്‌ നേരം ഇരുന്നു ഭക്ഷണവും കഴിച്ചു ഉമ്മയോടു എന്തെങ്കിലും ചില്ലറയും വാങ്ങി പോകാറാണു പതിവു.....
ഞാന്‍ ഗള്‍ഫില്‍ പോയതിഌ ശേഷം അമ്മായിയെ കണ്ടിട്ടെ ഇല്ലായിരുന്നു...വർഷങ്ങള്‍ക്ക്‌ ശേഷം ഉമ്മ പറഞ്ഞിട്ട്‌ എന്റെ വീടു കൂടലിഌ ക്ഷണിക്കാനാണു ഞാന്‍ അവരെ വീട്ടില്‍ എത്തുന്നതു.....
വീട്ടില്‍ എത്തിയപ്പോള്‍ അവരുടെ കെട്ടി പിടുത്തവും കരച്ചിലുമൊക്കെ കണ്ടു ഭാര്യയും മക്കളും അല്‍ഭുതപ്പെട്ടു....ഏതാണിപ്പം ഉപ്പയുടെ ഒരു പുതിയ ബന്ധു എന്നൊരല്‍ഭുത്തോടെ മക്കള്‍ അവരെ നോക്കി.....
എന്നെ എടുത്തു കൊണ്ടു നടന്ന കുറെ കഥകളൊക്കെ ഭാര്യയോടു പറയുന്നെ കേട്ടു......എന്തായാലും എനിക്കോർമ്മയില്ല അതൊന്നും.....
ചാഴ കൊണ്ടു വന്നു ഞാഌം മക്കളും കഴിച്ചു കഴിഞ്ഞിട്ടും അവളു കഴിക്കുന്നില്ല.....ചാഴ കുടിക്കെടീ എന്നു പറഞ്ഞപ്പോള്‍ അവളു പറയാ അവളിപ്പോള്‍ ചാഴ കഴിക്കാറില്ലെന്ന്‌....ഇതെപ്പോ എന്ന്‌ ഞാന്‍ അല്‍ഭുതപ്പെട്ടു.....
തിരിച്ചു പോകുമ്പോയാണു അവളു കാര്യംപറഞ്ഞതു....അവിടുത്തെ അടുക്കളയും പാത്രങ്ങളുമൊന്നും കണ്ടാല്‍ ആരും ചാഴ കുടിക്കില്ലത്രേ...അതു കേട്ടപ്പോള്‍ തന്നെ എനിക്കും ഓക്കാനം വന്നെങ്കിലും അവളു വല്ല്യ വൃത്തിക്കാരിയായോണ്ട്‌ തോന്നിയതായിരിക്കും എന്നു സ്വയം സമാധാനിച്ചു.........
ഞാന്‍ ഗള്‍ഫിലുള്ള സമയത്ത്‌ അമ്മായി ഒന്നു രണ്ടു പ്രാവശ്യം വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചു പോയതു .... വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ അവളു പറഞ്ഞിരുന്നു.....
കഴിഞ്ഞ വെക്കേഷഌ നാട്ടില്‍ എത്തിയതിന്റെ പിറ്റേന്നു തന്നെ അമ്മായി വീട്ടിലെത്തി.....കുറെ മക്കളുമുണ്ട്‌....അമ്മായിയുടെ പേരമക്കളാണത്രേ.......വന്നപാടെ തന്നെ എന്നെ കെട്ടി പിടിച്ചു കുറെ കരച്ചിലും പിഴിച്ചിലും പഴയ കഥകള്‍ പറയലുമൊക്കെ ആയിരുന്നു...
അമ്മായിക്കും മക്കള്‍ക്കും എന്തേലും കഴിക്കാന്‍ ഉണ്ടാക്ക്‌ എന്ന്‌ ഭാര്യയോടു പറഞ്ഞു ഞാന്‍ അങ്ങാടിയിലേക്കിറങ്ങി.......
തിരിച്ചു വന്നപ്പോയാണു കാണുന്നതു എന്റെ മക്കള്‍ പേടിച്ചു ഒരു മൂലയില്‍ മാറി നില്‍ക്കുന്നു....അമ്മായിയുടെ പേരമക്കള്‍ കളിച്ചുല്ലസിക്കുകയാണു...മോളെ പുത്തന്‍ സൈക്കിളൊക്കെ ഒരു പരുവമാക്കിയിട്ടുണ്ട്‌.....മോളു പൊന്നു പോലെ സൂക്ഷിക്കുന്ന അവളെ ടോയ്‌സല്ലാം വാരി വിതറിയിട്ടിരിക്കുന്നു...പറമ്പിലെ ചളി മുഴുവന്‍ റൂമിലും ബെഡ്‌ ഷീറ്റിലും.....പുറത്തിറങ്ങിയാല്‍ കാലു കഴുകിയല്ലാതെ വീട്ടില്‍ കയറാന്‍ സമ്മതിക്കാത്ത എന്റെ പ്രിയതമ ഇത്‌ എങ്ങിനെ സഹിക്കും...?
അവളു കണ്ടിട്ടുണ്ടാവില്ല...അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലാണു പാവം.....ദേഷ്യം മുഴുവന്‍ എന്നോടാകും ഞാന്‍ അപകടം മണത്തു......
അവസാനം അമ്മായി പോയതിഌ പിന്നാലെ മോളെ മാലയും കാണാതായി....പോരെ പൂരം ...ഞാന്‍ അവളു ശ്രദ്ധിക്കാഞ്ഞിട്ടാണു എന്നു പറഞ്ഞു കുറ്റം അവളിലേക്ക്‌ ആരോപിച്ചെങ്കിലും നടന്നില്ല....ഭാര്യയും മക്കളും ഒറ്റകെട്ടായി .....
അമ്മായിടെ പേരില്‍ കേസ്‌ കൊടുക്കണമെന്നൊക്കെ പറഞ്ഞു അവളു വൈലന്റൊയി....മോളും കരച്ചിലോടു കരച്ചില്‍...അവസാനം പുതിയ ഒരു മാല വാങ്ങിയിട്ടാണു ആ പ്രശ്‌നം ഞാന്‍ തീർത്തതു......
അമ്മായിയെ പിണക്കിയാലുള്ള ഭവിശ്യത്ത്‌ ഞാന്‍ അവളെ പറഞ്ഞു മനസിലാക്കി....വീടായ വീടു മുഴുവന്‍ നമ്മളെ കുറ്റം പറഞ്ഞു നടക്കും...ഇനി ശ്രദ്ധിക്കുക....
എന്തൊക്കെ പറഞ്ഞാലും അതിന്റെ പേരിലുള്ള കുറ്റപെടുത്തല്‍ ഇതുവരെ അവളു മാറ്റിയിട്ടില്ല.......
ആ അമ്മായിയും മക്കളുമാണു വരുന്നതു.....എന്ത്‌ ചെയ്യും പടച്ചോനെ....
പെട്ടെന്നാണു ഗുളികഌദിച്ചതു.....
ഓടി കിച്ചണിലായിരുന്ന ഭാര്യയെ വേഗം വാ എന്നു പറഞ്ഞു കൈ പിടിച്ചു ഉള്ളിലേക്കോടി....മക്കളു കാണും കൈ വിട്‌ ഞാന്‍ വരാമെന്നെക്കെ അവളു പറഞ്ഞെങ്കിലും ഞാന്‍ കേട്ടില്ല.....ബെഡിലേക്ക്‌ അവളെ തള്ളിയിട്ട്‌ പുതപ്പു കൊണ്ടു മൂടി ..ഇവിടുന്നു അനങ്ങി പോകരുത്‌ എന്നു ഞാന്‍ അലറുകയായിരുന്നു... ഞാന്‍ പുറത്തേക്കോടുമ്പോള്‍ അവളു ആകെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു......
ടൈമിങ്ങ്‌ കറക്‌റ്റായിരുന്നു...അമ്മായിയും മക്കളും കോലായിലേക്ക്‌ കയറുന്നേ ഉണ്ടായിരുന്നുള്ളൂ.....
എന്നെ കണ്ടു
അമ്മായി പതിവു പോലെ കെട്ടി പിടിക്കാന്‍ ഓടി വരുമ്പോയാണു ഞാന്‍ അതു വിളിച്ചു കൂവിയതു... അമ്മായീ ഇവിടെ എല്ലാവർക്കും പനിയാണു.....പെട്ടെന്ന്‌ അമ്മായി ശ്‌റ്റോപ്പായി...അവളു പനിച്ചു കിടക്കുന്ന. വിവരങ്ങളെല്ലാം പറഞ്ഞു.. ... അമ്മായിയെ ഉള്ളിലേക്ക്‌ ക്ഷണിക്കാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മായിടെയും മക്കളുടെയും പൊടി പോലുമില്ലായിരുന്നു അവിടെ.....
ഈ സന്തോഷ വിവരം ഭാര്യയോടു പറയാന്‍ ചെന്നപ്പോള്‍ അവളു എനിക്ക്‌ ഭ്രാന്തായി എന്നു വിചാരിച്ചു പേടിച്ചു വിറച്ചിരിക്കുകയായിരുന്നു.....
വിവരങ്ങളെല്ലാം പറഞ്ഞപ്പോള്‍ എന്റെ ബുദ്ധി വൈഭവത്തില്‍ ആദ്യമായി അവളെന്നെ അഭിനന്ദിച്ചു....

By: Rahees Chalil

മകളെ മാപ്പ്‌....മാപ്പ്‌...മാപ്പ്‌

Image may contain: Rahees Chalil, beard


—————————————————
കാറിലേക്ക്‌ കയറുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.....
മോളും അയാളും മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളൂ.....മോളാണു ഡ്രൈവ്‌ ചെയ്യുന്നത്‌....
നല്ല സ്‌പീഡിലാണു അവള്‍ കാറോഡിക്കുന്നത്‌.....ഒരുപാടു ദൂരം ഓടാഌള്ളതല്ലെ...
സ്‌ഥലങ്ങള്‍ ഒരുപാടുണ്ടെങ്കിലും അതൊന്നും മോള്‍ക്ക്‌ തൃപ്‌തിയുണ്ടായിരുന്നില്ല....ഉപ്പച്ചിക്ക്‌ വേണ്ടി ഏറ്റവും നല്ല സ്‌ഥലം തന്നെ അവള്‍ തിരഞ്ഞെടുത്തു ...കുറച്ചു ദൂരമുണ്ടെങ്കിലും അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ടത്രേ....
താഌം അങ്ങിനെയായിരുന്നു എന്നു അയാളോർത്തു....
മോളെ സ്‌കൂളില്‍ ചേർക്കാനായ സമയത്ത്‌ ഒരു സ്‌കൂളിലും തനിക്ക്‌ തൃപ്‌തി ഉണ്ടായിരുന്നില്ല....കുറച്ചു ദൂര കൂടുതല്‍ ഉണ്ടെങ്കിലും ഏറ്റവും നല്ല സ്‌കൂളില്‍ തന്നെ അവളെ ചേർത്തു...ആ എന്റെ മോളല്ലെ ഇവള്‍ ..........മോശം വരില്ലല്ലോ?
അയാളുടെ ചിന്തകള്‍ വർഷങ്ങള്‍ക്കപ്പുറത്തേക്ക്‌ സഞ്ചരിക്കാന്‍ തുടങ്ങി....... ഗള്‍ഫിലായിരുന്നു ജോലി....മോള്‍ക്ക്‌ രണ്ടു വയസായതിഌ ശേഷമാണു താന്‍ ആദ്യമായി അവളെ കാണുന്നതു...മോളെ പിരിയാന്‍ കഴിയാത്തോണ്ട്‌ പിന്നെ ഗള്‍ഫില്‍ പോയില്ല.....സ്‌നേഹം പങ്കുവെക്കേണ്ടി വരുമെന്ന ഒറ്റ കാരണം കൊണ്ട്‌ മറ്റു മക്കള്‍ വേണ്ടാ എന്ന ഒരു തീരുമാനമെടുത്തു......അത്രക്കും ഇഷ്‌ടായിരുന്നു തനിക്ക്‌ തന്റെ പൊന്നു മോളെ....അവള്‍ക്ക്‌ തിരിച്ചും അങ്ങിനെ തന്നെ....ഏറ്റവും ഇഷ്‌ടം ആരെയാണു എന്നു ആര്‌ ചോദിച്ചാലും അവള്‍ക്കൊരു ഉത്തരമെ ഉണ്ടായിരുന്നുള്ളൂ ,അവളുടെ ഉപ്പച്ചി.
അവളു ചെറുപ്പത്തിലെ പറയുമായിരുന്നു എനിക്ക്‌ ഡോക്‌ടറാകണമെന്ന്‌....മോളു വല്ല്യ ഡോക്‌ടറാകുമ്പോള്‍ ഉപ്പച്ചിയും ഉമ്മച്ചിയും കാണിക്കാന്‍ വരുമ്പോള്‍ പൈസ വാങ്ങുമോ എന്നു ചോദിക്കുമ്പോള്‍ കൊഞ്ചി കൊണ്ട്‌ അവള്‌ പറയും ഉപ്പച്ചിനോടും ഉമ്മച്ചിനോടും പൈസ വാങ്ങാന്‍ പറ്റൂലല്ലോന്ന്‌,
ഉപ്പക്ക്‌ എന്തേലും കഴിക്കാന്‍ വേണോ എന്ന മകളുടെ ചോദ്യമാണു അയാളെ ചിന്തയില്‍ നിന്നുണർത്തിയതു...വേണ്ട എന്ന്‌ തല കൊണ്ട്‌ ആംഗ്യം കാണിച്ചു അയാള്‍....
ചെറുപ്പത്തില്‍
മോള്‍ക്ക്‌ ഏറ്റവും ഇഷ്‌ടം ബീഫ്‌ ബിരിയാണിയായിരുന്നു ...അതു കഴിക്കാന്‍ നല്ല ബീഫ്‌ ബിരിയാണി കിട്ടുന്ന റഹ്‌മത്ത്‌ ഹോട്ടലിലേക്ക്‌ എല്ലാ ആഴ്‌ച്ചയും തങ്ങള്‍ പോകുമായിരുന്നു..
ഏകദേശം സ്‌ഥലമെത്താനായപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി....അതു മകള്‍ കാണാതിരിക്കാന്‍ അയാള്‍ പ്രതേ്യ കം ശ്രദ്ധിച്ചു....
അവിടുത്തെ ഫോർമാലീറ്റീസൊക്കെ കഴിഞ്ഞു മോള്‍ യാത്ര പറയാന്‍ എത്തിയപ്പോള്‍ കരയാതിരിക്കാന്‍ അയാള്‍ നന്നായി പാടുപെട്ടു .....ഉപ്പ ഒന്നു കൊണ്ടും വിഷമിക്കണ്ട ഇവിടെ എല്ലാ സൗകര്യങ്ങളും ഉണ്ട്‌.....എന്തു വേണമെങ്കിലും ഇവരോടു പറഞ്ഞാല്‍ മതി ഇവരു ചെയ്‌തു തരും......
മോള്‍ എം ബി ബി എസിഌ ബാംഗ്‌ളൂരു ചേർന്ന്‌ അവിടുത്തെ ഹോസ്‌റ്റലിലാക്കി താന്‍ തിരിച്ചു പോരുമ്പോള്‍ പറഞ്ഞ അതേ വാചകം തന്നെയാണു ഇന്ന്‌ മോളും പറയുന്നതെന്ന്‌ അയാളോർത്തു.....
അവളുടെ ഉമ്മ ഇതൊന്നും അഌഭവിക്കാതെ പെട്ടെന്ന്‌ പോയതു എത്രയോ നന്നായി....എന്നു അയാള്‍ക്ക്‌ തോന്നി.......
അയാളുടെ കഥ കേട്ട്‌ ഉപ്പയെ വൃദ്ധസദനത്തിലാക്കിയ നന്ദിയില്ലാത്ത മകള്‍ എന്നു ആരോ പറഞ്ഞപ്പോള്‍ ...നിങ്ങള്‍ ഒരിക്കലെങ്കിലും മക്കളുടെ ഭാഗത്ത്‌ നിന്നു ചിന്തിച്ചിട്ടുണ്ടോ ...എന്നു പറഞ്ഞു അയാള്‍ ദേഷ്യപ്പെട്ടു....
മകളെ മാപ്പ്‌ ...ഈ ഉപ്പ ഒരു വൃദ്ധനായിട്ടല്ലെ നിനക്ക്‌ ഇങ്ങനെ ചെയ്യേണ്ടി വന്നത്‌....
അയാള്‍ക്ക്‌ ഒരിക്കലും അവളെ വെറുക്കാന്‍ കഴിയില്ല....അതിഌ മകളുടെ ഭാഗത്ത്‌ ന്യായം കണ്ടെത്താന്‍ ശ്രമിക്കുകയാണു അയാള്‍.......

By Rehees Chaalil

ഒരു ഉമ്മയുടെ രോധനം



Image may contain: Rahees Chalil, beard

——————————————————
അതിശക്‌തമായ ഇടിയും മിന്നലും......
തന്റെ ചിന്നു മോള്‍ അവിടെ ഒറ്റക്കാണല്ലോ എന്നു സുഹറ ഭീതിയോടെ ഓർത്തു....
ഇടിയും മിന്നലും അവള്‍ക്ക്‌ വലിയ പേടിയായിരുന്നു ....
മിന്നല്‍ വരുമ്പോള്‍ പേടിച്ചു വിറച്ചു തന്നെയും കെട്ടിപിടിച്ചു ഒരു കിടത്തമുണ്ട്‌ അവള്‍ക്ക്‌....
ആ കുട്ടിയാണു ഇന്ന്‌ അവിടെ ഒറ്റക്ക്‌ ...
ഏതു സമയത്തും മഴയും പെയ്യും...
മഴ ഒന്നു അടുത്തൂടെ പോയാല്‍ പനിക്കുന്ന കുട്ടിയാണു....
സുഹറ പൊട്ടി കരയാന്‍ തുടങ്ങി...
ആ കരച്ചിലിന്റെ ശബ്‌ദം ഒരു രോദനമായി പതുക്കെ പുറത്തേക്ക്‌ ഒഴുകാന്‍ തുടങ്ങി........
സുഹറ ഒരു മിടുക്കി പെണ്‍കുട്ടിയായിരുന്നു....
സാധാരണ ഏതൊരു പെണ്‍കുട്ടിയെയും പോലെ ഒരുപാടു നിറങ്ങളുള്ള സ്വപ്‌നങ്ങളുമായിട്ടാണു അവള്‍ ഭർതൃവീട്ടില്‍ എത്തിയതു...എന്നാല്‍
അവള്‍ പ്രതീക്ഷിച്ച അവള്‍ സ്വപ്‌നം കണ്ട ഒരു ജീവിതമല്ലായിരുന്നു അവിടെ അവള്‍ക്ക്‌......
ദുബായില്‍ നല്ല ജോലിയുള്ള ജമാല്‍ കല്ല്യാണം കഴിഞ്ഞാല്‍ ആകെ
മാറി പോകുമോ......ഇതു വരെ തങ്ങളെ നന്നായി നോക്കിയിരുന്ന അവന്‍ ഇനി ഭാര്യ വീട്ടുക്കാരുടെ ആളായി മാറുമോ...
ഇതൊക്കെ ആയിരുന്നു അവന്റെ ഉമ്മക്കും പെങ്ങന്‍മാർക്കുമുള്ള പ്രശ്‌നങ്ങള്‍.....
ജമാലിനെയും സുഹറയെയും അകറ്റാന്‍ അവർ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു....
വിവാഹം കഴിഞ്ഞു സുഹറയെ ദുബായിലേക്ക്‌ കൊണ്ടു പോകണമെന്നായിരുന്നു ജമാലിന്റെ ആഗ്രഹം.....
ഉമ്മക്ക്‌ സുഖമില്ല എന്ന കാരണം നിരത്തി അവരു കൊണ്ടു പോകാന്‍സമ്മതിച്ചില്ല...തന്നെ കഷ്‌ടപ്പെട്ടു വളർത്തിയ ഉമ്മയെ വയസാന്‍ കാലത്ത്‌ നോക്കാതിരിക്കുന്നത്‌ ശരിയല്ലാ എന്ന്‌ അവഌം തോന്നി.....
ജമാലിഌം സുഹറക്കും രണ്ടു മക്കളായി....മൂത്തവള്‍ ചിന്നു എന്ന്‌ വിളിക്കുന്ന ഹിബ നാലു വയസ്‌ ആകുന്നെ ഉള്ളൂ അവള്‍ക്ക്‌....രണ്ടാമത്തവന്‍ ഒന്നര വയസുകാരന്‍ സിനാന്‍...
അമ്മായിഅമ്മയുടെയും നാത്തൂന്‍മാരുടെയും കുത്തുവാക്കുകളും കുറ്റപെടുത്തലുകളും മാനസികമായി വല്ലാതെ തളർത്തിയിരുന്ന അവള്‍
മക്കള്‍ ഉണ്ടായതിഌ ശേഷം തന്റെ എല്ലാ ദു:ഖങ്ങളും മറന്നു.....മക്കള്‍ക്ക്‌ വേണ്ടി മാത്രമുള്ള ഒരു ജീവിതമായി മാറി അവളുടെത്‌.....ചിന്നുവിന്‌ തിരിച്ചും അങ്ങിനെ തന്നെയായിരുന്നു...ഒരു പാവം ഉമ്മ കുട്ടി....ഒരു തൊട്ടാ വാടി....
മക്കളെ പിരിഞ്ഞു ഇനിയും ദുബായില്‍ ഒറ്റക്ക്‌ നില്‍ക്കാന്‍ പറ്റില്ല...സുഹറയെയും കുട്ടികളെയും അങ്ങോട്ടേക്ക്‌ കൊണ്ടു പോകുന്നു എന്ന ജമാലിന്റെ പുതിയ തീരുമാനത്തില്‍ സുഹറക്ക്‌ പ്രതേ്യ കിച്ച്‌ ഒന്നും തോന്നിയില്ല, ഒരു കാലത്ത്‌ താന്‍ ആഗ്രഹിച്ചിരുന്നു ....ഇപ്പോള്‍ മനസ്‌ ആകെ മരവിച്ചു പോയിരിക്കുന്നു.....
ഇനി ഇതിന്റെ പേരില്‍ താന്‍
എന്തൊക്കെ അഌഭവിക്കേണ്ടി വരുമോ എന്തോ..........
ജമാലിന്റെ ഉമ്മക്കും പെങ്ങന്‍മാർക്കും ഒരിക്കലും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല....സുഹറയെ ദുബായിലേക്ക്‌ കൊണ്ടു പോകുന്നതു...
അല്ലെങ്കില്‍ തന്നെ കുട്ടികളുണ്ടായതിഌ ശേഷം ജമാല്‍ ഒരുപാടു മാറി....ഇനി അങ്ങോട്ട്‌ കൊണ്ടു പോകുകയും കൂടി ചെയ്‌താല്‍ പറയുകയും വേണ്ട...
അന്നു വൈകുന്നേരം ജമാലിന്റെ കുറച്ചു ബന്ധുക്കള്‍ വിരുന്നിഌ വീട്ടിലേക്ക്‌ വരികയും അതില്‍ ഒരാളുടെ മാല കാണാതാവുകയും ചെയ്‌തു......
സുഹറയടക്കം എല്ലാവരും മുറ്റത്തും പറമ്പിലും തിരഞ്ഞെങ്കിലും കിട്ടിയില്ല......
അവസാനം ഒരു നാത്തൂന്‍ സുഹറയുടെ ബാഗില്‍ നിന്ന്‌ ആ മാല കണ്ടെത്തി.....
തനിക്കറിയില്ല എന്നു സുഹറ കരഞ്ഞു പറഞ്ഞെങ്കിലും ആരും കേട്ടില്ല....തങ്ങളെ നാണം കെടുത്താനിറങ്ങിയ കള്ളി എന്നു പറഞ്ഞു അമ്മായിമ്മ സുഹറയെ അടിക്കുകയും ചെയ്‌തു....
സുഹറയുടെ ഉപ്പയെ വിളിച്ചു വരുത്തി....കുറെ ശകാരിച്ചു...ഒന്നും പറയാന്‍ കഴിയാതെ ആ മഌഷ്യന്‍ തല താഴ്‌ത്തി മോളെയും വിളിച്ചു അവിടുന്നു ഇറങ്ങേണ്ടി വന്നു.....
അതു വരെ പിടിച്ചിരുന്ന സുഹറ ജമാലും കൂടി വിളിച്ചു ശകാരിച്ചച്ചപ്പോള്‍ ആകെ തകർന്നു....തന്റെ നിരപരാധിത്വം എത്ര ബോധ്യപെടുത്തിയിട്ടും കേള്‍ക്കുന്നില്ല......അന്ന്‌ അവള്‍ ആദ്യമായി മരണത്തെ കുറിച്ചു ചിന്തിച്ചു..........ആ ചിന്ത നിരന്തരം അവളെ വേട്ടയാടി.....
എല്ലാവരും അറിഞ്ഞു...
.ഒരു കള്ളിയായി ജീവിക്കുന്നതിനേക്കാള്‍ നല്ലതു മരിക്കുകയാണു....ഉപ്പ ഉമ്മ മക്കള്‍ എല്ലാവരുടെയും മുമ്പില്‍ താനിന്നു കള്ളിയാണു....അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി...
അന്നു രാവിലെ ഏകദേശം ഒരു പത്തുമണിയായി കാണും...സുഹറ മോളെ കഞ്ഞി കുടിക്കാന്‍ വിളിച്ചു....
എനിക്ക്‌ ഇപ്പോള്‍ വിശക്കുന്നുമില്ല ഉമ്മാ പിന്നെ മതി എന്നു ചിന്നു പറഞ്ഞെങ്കിലും കഞ്ഞി മുഴുവന്‍ കുടിച്ചാല്‍ മോള്‍ക്ക്‌ ഉമ്മച്ചി ഒരു ഉമ്മ തരാം എന്നു പറഞ്ഞപ്പോള്‍ അവളു സമ്മതിച്ചു.......അവള്‍ അങ്ങിനെയാണു ഉമ്മ തരാമെന്നു പറഞ്ഞാല്‍ വേഗം അഌസരിക്കും.....
കഞ്ഞിയുമായി മുകളിലത്തെ നിലയില്‍ പോകുമ്പോയും ചിന്നു പറഞ്ഞിരുന്നു മുറ്റത്തൂന്ന്‌ മതി എന്ന്‌....അവിടെ ഉമ്മച്ചി ഒരു കാഴ്‌ച്ച കാണിച്ചു തരാമെന്നു പറഞ്ഞപ്പോള്‍ അവള്‍ സന്തോഷത്തോടെ ഓടി വന്നു.....
ആ വിഷം കൂട്ടിയ കഞ്ഞി ചിന്നൂന്‌ കൊടുക്കുമ്പോള്‍ സുഹറയുടെ കൈകള്‍ വിറച്ചു ...മുഴുവന്‍ കുടിച്ചു തീരുന്നതിഌ മുമ്പ്‌ ചിന്നു തളർന്നു വീണിരുന്നു....എന്നാലും അവള്‍ ഉമ്മകൊടുക്കാന്‍ ആംഗ്യം കാണിച്ചു ....'മോള്‍ക്ക്‌ അന്ത്യ ചുംബനം കൊടുക്കുമ്പോള്‍ സുഹറ പൊട്ടി കരയുകയായിരുന്നു
മകളെയും മകനെയും വിഷം കൊടുത്ത്‌ ആത്‌മഹത്യക്ക്‌ ശ്രമിച്ച സുഹറയുടെ വാർത്ത അന്നത്തെ പത്രങ്ങളിലൊക്കെ ഉണ്ടായിരുന്നു.....മകള്‍ മരിച്ചു....മോഌം സുഹറയും ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയിലും...........
ഇന്ന്‌ സുഹറ ജയിലിലാണു....മോളെ കൊന്ന കുറ്റത്തിഌ ജീവപര്യന്തം ശിക്ഷ അഌഭവിക്കുന്നു........
ഒരു മഴപെയ്‌താല്‍...ഇടി വെട്ടിയാല്‍...ഒരു മിന്നലുണ്ടായാല്‍ കേള്‍ക്കുന്ന സുഹറയുടെ രോദനം ഇന്ന്‌ ജയില്‍ വാസികള്‍കൊക്കെ പരിചയമായിരിക്കുന്നു.........
മക്കളെ ജീവഌ തുല്ല്യം സ്‌നേഹിക്കുന്ന ഒരു ഉമ്മക്കും സുഹറയുടെ ഗതി വരാതിരിക്കട്ടെ....

by-- rahees chalil

മരുഭൂമിയിലെ വേട്ടക്കാർ

Image may contain: Rahees Chalil, beard
———————————————
നിർത്താതെയുള്ള ഫോണിന്റെ ശബ്‌ദം കേട്ടാണു ജെസ്സി ഉണർന്നതു....
താന്‍ എവിടെയാണു എന്നു തിരിച്ചറിയാന്‍ അവള്‍ കുറച്ചു നിമിഷങ്ങള്‍ എടുത്തു....
കുറെ സമയം ഉറങ്ങാതെ പിടിച്ചു നിന്നെങ്കിലും എപ്പോയോ ഞാന്‍ ഉറങ്ങിപോയി......
അയാള്‍ എന്തെങ്കിലും പ്രതികാരം ചെയ്യുമെന്ന്‌ ഉറപ്പിച്ചിരുന്നു ...ഭാഗ്യത്തിഌ ഇതുവരെ ഉണർന്നിട്ടില്ല....
എനിക്ക്‌ ഒരിക്കലും ഇഷ്‌ടമായിരുന്നില്ല മഠത്തില്‍ ചേരാന്‍...
ഒരു മകളെ കന്യാസ്‌ത്രീ ആക്കാമെന്ന അപ്പച്ചന്റെ നേർച്ച.....അതാണു എന്നെ മഠത്തില്‍ എത്തിച്ചതു.....
അവിടുന്നാണു തോമസിനെ പരിചയപ്പെടുന്നതും
ആ ബന്ധം ഒളിച്ചോട്ടത്തിലേക്ക്‌ എത്തുന്നതും.....
അതിഌ ശേഷം ഒരു ദൈവ ശാപം പോലെ ദുരിതങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ല...ഒന്നിഌ പിറകെ മറ്റൊന്ന്‌...ദൈവ കോപമാണെന്ന്‌ എല്ലാവരും പറഞ്ഞു...
ഒരു മോളുണ്ടായതിഌ ശേഷം ദുരൂഹമായി തോമസിന്റെ ആത്‌മഹത്യ....ജനിച്ചപ്പോള്‍ തന്നെ അന്ധയായിരുന്നു മോള്‍....ദൈവ കോപമാണെന്നു പലരും പറഞ്ഞപ്പോള്‍ തോമസും വിശ്വസിച്ചു കാണും....
ഒരു അന്യയെ പോലെ വീണ്ടും എന്റെ വീട്ടില്‍....
കോയമ്പത്തൂരില്‍ പോയി ചികില്‍സിച്ചാല്‍ മോള്‍ക്ക്‌ കാഴ്‌ച്ച തിരിച്ചു കിട്ടുമത്രേ....അതിഌള്ള പണം കണ്ടെത്താനാണു മുക്കം ടൗണ്‍ മുഴുവനായി കണ്ടിട്ടില്ലാത്ത ഞാന്‍ മുക്കത്തെ മനാമ ട്രാവല്‍സില്‍നിന്നും ബഹ്‌റൈനിലേക്കുള്ള ആ ഓഫർ സ്വീകരിച്ചതു....
ബ്യൂട്ടി പാർലറിലേക്ക്‌ ഹെല്‍പ്പറായി ജോലി....ഓവർ ടൈമ്‌ അടക്കം അമ്പതിനായിരത്തിനടുത്തു കിട്ടുമെന്ന്‌ പറഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല.....വിസക്ക്‌ പൈസയും വേണ്ട....ടിക്കറ്റും അവര്‌ എടുത്തു തരും...കർത്താവു തന്റെ ദുരിതങ്ങള്‍ക്ക്‌ ഒരു അറുതി വരുത്തുന്നതായി എനിക്ക്‌്‌ തോന്നിയ നാളുകള്‍.......
ട്രാവല്‍സിലെ നാസർക്കയോടു എയർപോർട്ടില്‍ ആളുണ്ടാകുമെന്ന്‌ ഒന്നു കൂടി ഉറപ്പു വരുത്തി മോളെ അമ്മച്ചിയേയും ഏല്‍പ്പിച്ചു ബഹ്‌റൈനിലേക്ക്‌ ഫ്‌ളൈറ്റ്‌ കയറി.....
ബഹ്‌റൈനില്‍ എത്തിയ അന്നു തന്നെ എനിക്ക്‌ മനസിലായി ഞാാന്‍ ചതിക്കപെട്ടെന്ന്‌....
തിരുവനന്തപുരത്തുകാരന്‍ ജയിംസും അയാളുടെ ഭാര്യയാണു എന്നു പറയുന്ന മിനിയും കൂടി നടത്തുന്ന പെണ്‍വാണിഭ കേന്ദ്രത്തിലാണു ഞാന്‍ എത്തിപെട്ടതു.....
ആദ്യമൊക്കെ വളരെ നല്ല രീതിയില്‍ സംസാരിച്ചിരുന്ന മിനി ഞാന്‍ ഒരിക്കലും വഴങ്ങില്ല എന്നു കണ്ടപ്പോള്‍ ഭീഷണിയിലേക്ക്‌ മാറി....
എന്നെ കൊന്നാലും ഈ പണി എനിക്കു വേണ്ട എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഞാന്‍.....
അവിടുന്നങ്ങോട്ട്‌പട്ടിണിക്കിടലും മർദ്ധനവുമായിരുന്നു....
മിനിയും ജയിംസും മാത്രമായിരുന്നില്ല...അവരു ഒത്തിരി പേരുണ്ടായിരുന്നു...നല്ല തടിമാടന്‍മാർ...
ഒരിക്കലും ഇവിടുന്നു രക്ഷപ്പെടാന്‍ പറ്റില്ല ....എന്റെ വിധി ഇവിടുന്നു നരകിച്ചു മരിക്കാനായിരിക്കും.......
അന്നു വൈകുന്നേരമാണു മിനി പറയുന്നതു ഇന്നു ഒരാളു വരും....ഒരു അവസരം കൂടി തരാം .....ഇല്ലെങ്കില്‍ കൊന്നു കളഞ്ഞു മരുഭൂമില്‍ തള്ളും ...ഏതു വേണമെന്നു എനിക്ക്‌ തീരുമാനിക്കാം....
എന്റെ ശരീരം കൊത്തി പറിക്കാനാണു ആ ആളു വരുന്നതു...അല്ലെങ്കില്‍ മരണം രണ്ടും ഒരു പോലെ തന്നെ....
മോളെ ഓർത്തപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല....
ഇല്ല എങ്ങിനെയെങ്കിലും രക്ഷപ്പെട്ടെ മതിയാകൂ.......
എന്റെ മൗനം ഒരു സമ്മതമായി മിനിക്ക്‌ തോന്നിയിട്ടുണ്ടാകണം.....
അന്നു രാത്രി അയാള്‍ വന്നു.....
ഒരു അറബിയാണു....കണ്ടാല്‍ അറിയാം ധനികനാണെന്ന്‌....നന്നായി മദ്യപിച്ചുട്ടുണ്ടെങ്കിലും വിലയേറിയ പെർഫ്യൂമിന്റെ മണമായിരുന്നു അയാള്‍ക്ക്‌....ചുണ്ടില്‍ സിഗരറ്റുമായി അയാള്‍ എന്നെ നോക്കി ചിരിച്ചപ്പോള്‍ പണ്ടെങ്ങോ വായിച്ച രക്‌ത ദാഹിയായ ഡ്രാക്കുളയുടെ മുഖം ഓർമ്മ വന്നു എനിക്ക്‌......
അയാള്‍ എന്നോട്‌
എന്തൊക്കൊയേ പറയുന്നുണ്ടെങ്കിലും എനിക്ക്‌ ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല.....ഞാന്‍ ഏതു നിമിഷവും നശിപ്പിക്കപ്പെടാമെന്ന ചിന്ത എന്നെ വല്ലാത്തൊരവസ്‌ഥയില്‍ എത്തിച്ചു....
കർത്താവിനോടു പ്രാർത്ഥിച്ചിട്ടു കാര്യമില്ലാ...ഞാന്‍ ശപിക്കപ്പെട്ടവളാണല്ലോ....
അയാള്‍ ആടി ആടി എന്റെ അടുത്തേക്ക്‌ വരുന്നു...പിന്നെ ഒന്നും നോക്കിയില്ല കൈയ്യില്‍ കിട്ടിയ
എന്തോ ഒന്നെടുത്ത്‌ അയാളുടെ തലക്ക്‌ നോക്കി നോക്കി തന്നെ കൊടുത്തു....അടി അപ്രതീക്ഷിതമായതു കൊണ്ടു അയാള്‍ വീണു..
തലയില്‍ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു....
ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു പിന്നെ നടന്നതു....അയാള്‍
അരയില്‍ നിന്നു തോക്കെടുക്കുന്നതു കണ്ടപ്പോള്‍ തന്നെ എന്റെ പാതി ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു....ഏതു നിമിഷവും അയാള്‍ വെടിവെക്കും....അയാളുടെ കാലിലേക്ക്‌ വീഴാനാണു എനിക്കപ്പം തോന്നിയതു.....
കാലു പിടിച്ചു കുറെ ഞാന്‍ കരഞ്ഞു...അറിയാവുന്ന ഭാഷയില്‍ ഞാന്‍ അഌഭവിച്ചതല്ലാം പറഞ്ഞു കൊണ്ടിരുന്നു....അയാള്‍ക്ക്‌ ഒന്നും മനസിലാകില്ല എന്നു ഉറപ്പുണ്ടായിട്ടും...
എന്തോ അയാള്‍ എന്നെ ഒന്നും ചെയ്‌തില്ല.....മദ്യത്തിന്റെ ലഹരിയിലായതുകൊണ്ടായിരിക്കാം പെട്ടെന്നു ഉറങ്ങിപോകുകയും ചെയ്‌തു.....
ഉണരുമ്പോള്‍ ലഹരിയുണ്ടാവില്ല.....അയാളുടെ പ്രതികാരം എങ്ങിനെ ആയിരിക്കുമെന്ന്‌ ഒരു ഊ ഹവുമില്ല....ശരീരമാകെ ഒരു തരം വിറയല്‍ വരുന്ന പോലെ തോന്നി എനിക്ക്‌......
നിർത്താതെയുള്ള ഫോണ്‍ ശബ്‌ദം കേട്ടു അയാള്‍ ഉണരുന്നതു ഒരു ഭീതിയോടെ ഞാന്‍ കണ്ടു....
പ്രതീക്ഷിച്ച പോലെ തന്നെ വളരെ ക്രൂരമായി അയാള്‍ എന്നെ ഒന്നു നോക്കി.....
പെട്ടെന്ന്‌ എന്റെ അടുത്തേക്ക്‌ ഓടി വരികയും എന്റെ മുടി പിടിച്ച്‌ എന്നെ പുറത്തേക്ക്‌ വലിച്ചിയച്ചു...മറ്റെ കയ്യില്‍ തോക്കും.....
അയാള്‍ ഉറക്കെ അട്ടഹസിക്കുന്നുണ്ടായിരുന്നു...ഓടി വന്ന ജയിംസിഌം മിനിക്കും നേരെ അയാള്‍ തോക്ക്‌ ചൂണ്ടി...
അവരോടു അയാള്‍ ഉറക്കെ
എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...വീണ്ടും അടുത്തേക്കു വന്ന ജയിംസിന്റെ കാലിലേക്ക്‌ അയാള്‍ വെടി വെച്ചു....വെടി ശബ്‌ദം കേട്ടു ബാക്കിയുള്ളവർ ചിതറിയോടി......
അയാളുടെ പ്രതികാരം മുഴുവന്‍ എന്നോടാണു....ക്രൂരമായി കൊല്ലാന്‍ എങ്ങോട്ടെങ്കിലും കൊണ്ടു പോകുകയായിരിക്കും....ഭ്രാന്തമായ രീതിയിലാണു അയാള്‍ വണ്ടി ഓടിക്കുന്നതു....ഏതു നിമിഷവും മരണത്തെ പ്രതീക്ഷിച്ചു...കണ്ണുകളടച്ചിരുന്നു ഞാന്‍ .....
കുഞ്ഞി മോളെ മുഖം മാത്രമേ മനസില്‍....തെളിഞ്ഞുള്ളൂ...ഒന്നുമറിയാത്ത ആ കൊച്ചു കുട്ടി...
പെട്ടെന്നാണു അയാള്‍ വണ്ടി നിർത്തിയതു.....
എന്നോടു പുറത്തേക്കിറങ്ങാന്‍
പറഞ്ഞു....
അയാളുടെ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ ക്രൂരമായ ആ കണ്ണുകള്‍ തിളങ്ങുന്നു.....
മടിച്ചു മടിച്ചു നിന്ന എന്റെ കൈക്ക്‌ പിടിച്ച്‌ അയാള്‍ നടന്നു കയറിയതു ഇന്ത്യന്‍ എംബസിയിലേക്കായിരുന്നു.....ഒരു കെട്ട്‌ ദീനാറും എന്റെ കൈയ്യിലേക്കിട്ടു തന്നു അയാള്‍ തിരിച്ചു പോകുമ്പോയും എനിക്ക്‌ ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല....
എന്താണു സംഭവിക്കുന്നതെന്ന്‌....
എംബസിയിലെ അശോക്‌ സാറിനോടു കാര്യങ്ങളൊക്കെ പറഞ്ഞു....
പേപ്പേയ്‌സൊക്കെ ശരിയാക്കി നാട്ടില്‍ എത്താന്‍ ഒരാഴിച്ച എടുത്തു....
കോഴമ്പത്തൂരില്‍ പോയി മോളെ ഓപ്‌റേഷന്‍ കഴിഞ്ഞിട്ടും ബാക്കിയായിരുന്നു അയാള്‍ തന്ന ദീനാർ......
ഞാന്‍ ഒരിക്കലും ശപിക്കപെട്ടവളല്ല.....
ശപിക്കപെട്ടവളാണെങ്കില്‍അയാളെ ഒരിക്കലും കർത്താവു എന്റെടുത്ത്‌ എത്തിക്കില്ലായിരുന്നു...
ഒരു യാത്ര പറയാന്‍ പോലും പറ്റിയില്ല ആ വലിയ മഌഷ്യനോടു.....
എന്നും എന്റെ പ്രാർത്ഥനകളില്‍ അയാളുണ്ടാകും.......എന്നും
മരു ഭൂമിയിലെ വേട്ടക്കാരുടെ കൈയ്യില്‍ അകപ്പെടുന്ന ഇത്‌ പോലുള്ള സഹോദരിമാരെ ദൈവം രക്ഷിക്കട്ടെ എന്നു ആത്‌മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ടു അവസാനിപ്പിക്കുന്നു........

By Rahees Chalil

അറബി പെണ്‍കൂട്ടി

Image may contain: 1 person, beard
ഒരു അറബി പെണ്‍കൂട്ടിയെ വിവാഹം കഴിക്കണം അതാണു നജീബിന്റെ ഏറ്റവും വലിയ ആഗ്രഹം....
അവന്റെ ഒരുു കാഴ്‌ച്ചപാടില്‍ ദൈവം ഏറ്റവും കൂടുതല്‍ സൗന്ദര്യം കൊടുത്തതു അറബികള്‍ക്കാണു ....
അവന്റെ ഈ ആഗ്രഹം കൂട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം അറിയാമായിരുന്നു...
നാട്ടുകാർ അവനെ അറബി നജീബ്‌ എന്നു കളിയാക്കി വിളിച്ചു...
നാട്ടുകാർ കളിയാക്കിയിട്ടു വിളിക്കുന്നതാണെങ്കിലും നജീബിന്‌ അത്‌ ഒരു അഭിമാനമായി തോന്നി
ഇന്നല്ലെങ്കില്‍ നാളെ താന്‍ അറബിയാകുമെന്ന്‌ തന്നെ അവന്‍ വിശ്വസിച്ചു....
എടാ നീ ഒരു അറബി പെണ്ണിനെ വിവാഹം കഴിച്ചാല്‍ അവള്‍ നിന്റെ ഈ ചെറിയ വീട്ടിലൊക്കെ താമസിക്കുമോ എന്ന്‌ കൂട്ടുകാരു ചോദിക്കുമ്പോള്‍ ....
അതിനാരാ ഈ ചെറിയ വീട്ടില്‍ താമസിക്കാന്‍ വരുന്നതു ഞാന്‍ അവിടെ അങ്ങ്‌ ഗള്‍ഫില്‍ അവളുടെ കൊട്ടാരത്തില്‍ ജീവിക്കും എന്നായിരിക്കും നജീബിന്റെ മറുപടി...
അങ്ങിനെ അറബി പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും സ്വപ്‌നം കണ്ടു നടക്കുന്ന നജീബിഌ വിസ കിട്ടി......തന്റെ സ്വപ്‌ന സാക്ഷാല്‍കാരത്തിലേക്കുള്ള ആദ്യ കാല്‍വെപ്പ്‌.......ഹൗസ്‌ ഡ്രൈവർ വിസയാണു...അതാണു നല്ലതും...അറബികളുമായി അടുത്തിടപടാലോ......
പോകാഌള്ള ദിവസം
അടുക്കുന്തോറും അറബി പെണ്‍കുട്ടികളുടെ സ്വഭാവം എങ്ങിനെ ആയിരിക്കും...അവരെ ഇഷ്‌ടം എങ്ങിനെ നേടിയെടുക്കാന്‍ പറ്റും എന്ന ചെറിയൊരു ഒരു ആശങ്ക അവനെ പിടി കൂടിയിരുന്നു...
റിയാദ്‌ എയർപോർട്ടില്‍ ഇറങ്ങുമ്പോള്‍ പതിവിലും
സന്തോഷത്തിലായിരുന്നു നജീബ്‌...
നല്ല പർദ്ധ ധരിച്ച സുന്ദരികളായ അറബി പെണ്ണുങ്ങളെയും നോക്കി അവനങ്ങനെ മതി മറന്നു നടന്നു...ഫോട്ടോയില്‍ കാണുന്നതിനേക്കാളും പതിന്‍മടങ്ങ്‌ ഭംഗി....ആപ്പിള്‍ പോലെ തുടുത്ത മുഖം....
അല്ലാഹ്‌ എനിക്കുള്ള സുന്ദരിയെ എത്രയും പെട്ടെന്നു നീ കണ്ടെത്തി തരണേ എന്ന പ്രാർത്ഥനയായിരുന്നു നജീബിന്റെ മനസില്‍.....
തന്നെ കൊണ്ടു പോകാന്‍ വന്ന സ്‌പോണ്‍സറെ കണ്ടു നജീബ്‌ ആകെ ഞെട്ടി പോയി....ഒരു കറുത്ത മഌഷ്യന്‍......ഈ ലോകത്ത്‌ ഏറ്റവും സൗന്ദര്യം അറബികള്‍ക്കാണു എന്ന അവന്റെ വിശ്വാസത്തിനേറ്റ ആദ്യ അടിയായിരുന്നു അത്‌.......കറുത്ത അറബികളും ഉണ്ട്‌ എന്നു വേദനയോടെ അവന്‍ മനസിലാക്കി...
വീട്ടിലെത്തിയപ്പോള്‍നജീബിന്‌ തന്റെ ഹൃദയം തകരുന്ന പോലെ തോന്നി
കുറെ ആണ്‍കുട്ടികളെ മാത്രമേ അവിടെ കണ്ടുള്ളൂ....
എന്തെല്ലാം പ്രതീക്ഷകളായിരുന്നു...സ്‌പോണ്‍സറെ സുന്ദരിയായ മകള്‍....അവളെയും കൊണ്ടു കറങ്ങി നടന്നു താന്‍ അവളെ ഹൃദയം കവരും...അവസാനം അവള്‍ സ്‌പോണ്‍സറോടു പറയും എനിക്ക്‌ നജീബില്ലാതെ ജീവിക്കാന്‍ കഴിയില്ലാ എന്നു....അങ്ങിനെ തങ്ങളുടെ വിവാഹം.....
നജീബിഌ പൊട്ടി കരയണമെന്നു തോന്നി.....എന്നാലും അവന്‍ ആത്‌മവിശ്വാസം കൈവിട്ടില്ല....
വീടിഌ പുറത്താണു ഡ്രൈവർ റൂം...അകത്തേക്ക്‌ പ്രവേശനം ഇല്ല....ഭക്ഷണം ഗദ്ദാമ റൂമിലേക്ക്‌ കൊണ്ടു വരും.....
വന്നിട്ടു ആറുമാസം കഴിഞ്ഞു....നന്നായി അറബി പഠിച്ചു എന്നല്ലാതെ തന്റെ സ്വപ്‌ന സുന്ദരിയെ കണ്ടെത്താന്‍ നജീബിഌ ഇതുവരെ കഴിഞ്ഞിട്ടില്ല....
കുറെ വികൃതി പിള്ളേരുണ്ട്‌...അവരെ മദ്രസയില്‍ കൊണ്ടു പോയി തിരിച്ചു കൊണ്ടു വരിക......ഉച്ചക്ക്‌ ശേഷം മാമയെയും കൊണ്ടു മാളുകളിലും ബന്ധു വീടുകളിലും കറങ്ങുക...
ജീവിതം വല്ലാതെ ബോറടിക്കുന്നതായി നജീബിഌ തോന്നി......ഇവിടുന്നു എങ്ങിനെയെങ്കിലും രക്ഷപ്പെടണം എന്നു ചിന്തിച്ചു നില്‍ക്കുമ്പോയാണു കഫീല്‍ വിളിച്ചു എയർപോർട്ടില്‍ പോകണമെന്നു പറയുന്നതു.....
ആരായിരിക്കും വരുന്നത്‌ എന്ന്‌ ഒരു ഊ ഹവും നജീബിഌ ഇല്ലായിരുന്നു....
കഫീലിന്റെ കൂടെ വരുന്ന സുന്ദരിയെ കണ്ടു നജീബിഌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല....തന്റെ സ്വപ്‌നങ്ങളിലെ അതെ രൂപം....പടച്ചോനെ ഏതായിരിക്കും ഈ സുന്ദരി.....
പിന്നീടുള്ള നിമിഷങ്ങള്‍ നജീബിഌ സന്തോഷത്തിന്റെ ആയിരുന്നു....കാരണം വന്നതു കഫീലിന്റെ മൂത്ത മോളാണു....ഈജിപ്‌തില്‍ എവിടെയോ പഠിക്കാന്‍ പോയതായിരുന്നത്ര..
എന്തായാലും ഇങ്ങനെ ഒരാളെ കുറിച്ചു തനിക്ക്‌ ഒരു അറിവുമുണ്ടായിരുന്നില്ല....ഓടി പോകാഞ്ഞു എത്രയോ നന്നായി...പടച്ചോന്‍ കാത്തു.....
ഇന്നു നജീബിന്റെ ദിനങ്ങള്‍
സന്തോഷത്തിന്റെതാണു...
പ്രതീക്ഷിച്ച പോലെ തന്നെ കഫീലിന്റെ മോള്‍ നൂറ നല്ല അടുപ്പമാണു തന്നോടു....താന്‍ തിരിച്ചും....ഏതു പാതി രാത്രിയും അവള്‍ സാന്‍ഡ്‌വിച്ച്‌ വാങ്ങാനേ ബ്രോസ്‌റ്റഡ്‌ വാങ്ങാനോ വിളിച്ചാല്‍ സന്തോഷത്തോടെ പോകാന്‍ റെഡിയായിരുന്നു നജീബ്‌...
അവള്‍ക്കു വേണ്ടി ഈ ജന്‍മം മുഴുവഌം ഉറങ്ങാതിരിക്കാം....അവളുടെ ഹൃദയത്തില്‍ ഒന്നു കയറി പറ്റിയാല്‍ മതി.....
ഇന്ന്‌ നൂറക്ക്‌ എല്ലാത്തിഌം നജീബ്‌ വേണം....അവള്‍ ഇടക്കിടക്ക്‌ നജീബിഌ ഓരോ വിലയേറിയ സമ്മാനങ്ങള്‍ കൊടുക്കാന്‍ തുടങ്ങി..
നൂറ തന്നെ അതിയായി സ്‌നേഹിക്കുന്നതായി നജീബിഌ മനസിലായി.....ഇനിയെങ്കിലും അവളോടു കാര്യങ്ങള്‍ പറയണം...ചിലപ്പോള്‍ മടിയായിട്ടായിരിക്കും അവള്‍ തുറന്നു പറയാത്തത്‌......
ഒരു ദിവസം നൂറയെയും കൊണ്ടു മാളില്‍ നിന്നു വരുമ്പോള്‍ അവള്‍ പെട്ടെന്നു വണ്ടി നിർത്താന്‍ പറഞ്ഞു...തന്നോടു നൂറ എല്ലാം തുറന്നു പറയാഌള്ള ഒരുക്കത്തിലാണു....നജീബിന്റെ ഹ്യദയം തുടിച്ചു.....
ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ആരൊടെങ്കിലും പറയുമോ നജീബ്‌ എന്നു നൂറ ചോദിച്ചപ്പോള്‍ തന്റെ സ്വപ്‌നം പൂവണിയുന്നതായി നജീബിഌ തോന്നി.....
ഒരു വെള്ള കുതിരയുടെ പുറത്തു താഌം നൂറയും വരുന്നതു അവന്‍ മനസില്‍ കണ്ടു....
നജീബ്‌ നീ എന്താ ആലോചിക്കുന്നത്‌ ...എന്ന നൂറയുടെ ചോദ്യമാണു അവനെ ചിന്തയില്‍ നിന്നുണർത്തിയതു....നൂറയുടെ പിന്നീടുള്ള സംസാരം നജീബിഌ താങ്ങാന്‍ പറ്റുന്നതായിരുന്നില്ല...
നൂറ അവളുടെ ബോയ്‌ ഫ്രന്‍ടിന്റെ കൂടെ വണ്ടിയില്‍ കയറും...കുറച്ചു കഴിഞ്ഞിട്ട്‌ തിരിച്ചു വരും ....വരുന്ന വരെ നജീബ്‌ ഇവിടെ വെയ്‌റ്റ്‌ ചെയ്യുക....ഈ വിവരം ആരോടും പറയുകയും ചെയ്യരുത്‌....
തല കറങ്ങുന്ന പോലെ തോന്നി നജീബിഌ.....
ഇല്ലാ.....തന്റെ മനസിലുള്ളെ ഇനിയെങ്കിലും പറഞ്ഞില്ലെങ്കില്‍ തന്റെ നൂറ എന്നന്നേക്കുമായി നഷ്‌ടപ്പെടുമെന്നു നജീബിഌ തോന്നി...
നൂറ നിന്നെ ഞാന്‍ ഇഷ്‌ടപെടുന്നു ....നീ ഇല്ലാതെ എനിക്ക്‌ ജീവിക്കാന്‍ കഴിയില്ല എന്നു പറഞ്ഞു അവളെ കൈക്ക്‌ പിടിച്ചതേ നജീബിഌ ഓർമ്മയുള്ളൂ.....കണ്ണില്‍ നിന്നും പൊന്നീച്ച പാറി...അറബി പെണ്ണിന്റെ കൈയുടെ ചൂട്‌ ശരിക്കും നജീബ്‌ മനസിലാക്കി......
പിന്നെ എല്ലാം പെട്ടെന്നായിരുന്നു....രാത്രിക്ക്‌ രാത്രി തന്നെ നജീബിനെ നാടു കടത്തി..
ഇന്നു മീന്‍കാരന്‍ ഹൈദ്രാസ്‌ക്കന്റെ മോള്‍ ഫാത്തിമയെ കല്ല്യാണം കഴിച്ചു സുഖമായിട്ടു ജീവിക്കുകയാണു നജീബ്‌......
ഇടക്കിടക്ക്‌ ചില തല തെറിച്ചവന്‍മാർ അറബി നജീബെ എന്നു വിളിക്കുന്നത്‌ മാത്രമേ ഒരു പ്രശ്‌നമായുള്ളൂ....
By: Rahees Chalil

ഇക്ക

ഇക്കാക്കന്റെ വിവാഹമായിരുന്നു ഇന്നലെ....പങ്കെടുക്കാന്‍ പറ്റിയില്ല....
അടുത്ത മാസമെ കമ്പനി ലീവ്‌ കിട്ടൂ....
നാളെ കൂട്ടുകാർക്ക്‌ പാർട്ടി കൊടുക്കണം....ഇവിടെ അങ്ങിനെയാണു നാട്ടില്‍ എന്തു പരിപാടി നടന്നാലും അതു ചെറുതായാലും വലുതായാലും പാർട്ടി നിർബന്ധമാണു......
ഹംസക്കാന്റെ സൂപ്പർ മട്ടണ്‍ ബിരിയാണി ... അല്‍പ്പം മദ്യപാനം...അതു കഴിഞ്ഞു ചെറിയൊരു ഗാനമേള ഇതാണു ഞങ്ങളെ പാർട്ടി....
ഞാന്‍ റിയാസ്‌......
സാമ്പത്തികം വല്ല്യ മോശമില്ലാത്ത കുടുംബത്തിലാണു എന്റെ
ജനനം.....ഏക സഹോദരിയുടെ വിവാഹം കഴിഞ്ഞു ദുബായില്‍
സന്തോഷത്തോടെ ജീവിക്കുന്നു.....ഇന്ത്യന്‍ സ്‌കൂളില്‍ ടീച്ചറും കൂടിയാണ്‌ അവള്‍......
്‌ജേഷ്‌ഠന്‍ ഫിറോസ്‌ എന്‍ജിനീയറാണു...അവന്റെ വിവാഹമാണു കഴിഞ്ഞതു....നിക്കാഹ്‌ കഴിഞ്ഞിട്ടു രണ്ടു വർഷമായി ...അതിനിടക്കാണു ഉപ്പാന്റെ മരണം അതാണു വിവാഹം ഇത്ര വൈകാന്‍ കാരണം......
...ഒരു പാടു പേരു പങ്കെടുത്ത ആഡംബര വിവാഹം....ഉമ്മ വല്ല്യ തറവാട്ടു കാരിയാണു.....അതു കൊണ്ടു തന്നെ മാമൂലുകള്‍ക്കും ആചാരങ്ങള്‍ക്കുമൊന്നും ഒരു വിട്ടു വീഴ്‌ച്ചയും ഉമ്മക്കുണ്ടാകില്ല..
മൂത്ത രണ്ടാളും പഠിക്കാന്‍ മിടുക്കരായിരുന്നെങ്കിലും ഞാന്‍ മോശമായിരുന്നു ....അതു കൊണ്ടു തന്നെ പ്‌ളസ്‌ടു കഴിഞ്ഞപ്പോള്‍ പഠനം നിർത്തി...
കൂട്ടുകാരുമായി കറങ്ങി നടക്കുക...അടിയുണ്ടാക്കുക...ഇതൊക്കെ ആയിരുന്നു ഹോബി.....കുടുംബത്തെ പറയിപ്പിക്കാന്‍ ഉണ്ടായത്‌ എന്ന വിശേഷണം അന്നെ എനിക്ക്‌ കിട്ടിയിരുന്നു....
കല്ല്യാണം കഴിഞ്ഞു ഒരാഴിച്ച കഴിഞ്ഞപ്പോയേക്കും ഇക്കാക്ക പെണ്ണിനെ അവരെ വീട്ടില്‍ കൊണ്ടാക്കിയ വാർത്തയാണു കേട്ടതു...
വിശദമായി അനേഷിച്ചപ്പോള്‍ അവരു കാർ ഇന്നോവയാണു കൊടുക്കാമെന്നു പറഞ്ഞിരുന്നതു...
കൊടുത്തതു എർട്ടിഗ ആയിപ്പോയി.....
അതു ഉമ്മാക്ക്‌ ഉമ്മയുടെ കുടുംബക്കാരുടെ അടുത്ത്‌ വലിയ ക്ഷീണമുണ്ടാക്കി.....അതിനൊരു തീരുമാനമുണ്ടാക്കിയിട്ടു തിരിച്ചു കൊണ്ടു വന്നാല്‍ മതി എന്ന ഉമ്മയുടെ തീരുമാനം അതെ പടി അഌസരിച്ചിരിക്കുകയാണു ഉമ്മയുടെ പ്രിയപ്പെട്ട മകന്‍.....
നിക്കാഹ്‌ കഴിഞ്ഞപ്പോയുള്ള അവസ്‌ഥയല്ല പോലും ഇത്തായുടെ ഉപ്പാക്ക്‌....ബിസിനസില്‍ എന്തോ വലിയ നഷ്‌ടമുണ്ടായിരിക്കുന്നു....പറഞ്ഞ ആഭരണങ്ങള്‍ തന്നെ കഷ്‌ടപ്പെട്ടാണു ഉണ്ടാക്കിയതു പോലും.....
എയർപോർട്ടില്‍ കൂട്ടുകാരായിരുന്നു വന്നതു....അതു അവരുടെ അവകാശമാണു....ഡ്യൂട്ടി ഫ്രീയില്‍ നിന്ന്‌ അവർക്കുള്ളതു കൂടി കരുതിയിരുന്നു.....
വീട്ടില്‍ ഭയങ്കര ചർച്ച നടക്കുകയാണു...ഉമ്മാന്റെ ആങ്ങളമാരൊക്കെ വന്നിട്ടുണ്ട്‌...ഒരു വിട്ടു വീഴ്‌ച്ചക്കും തയ്യാറല്ല....പെണ്ണിനെ ഒഴിവാക്കുക....വാക്കു പാലിക്കാത്തവരുമായി ഒരു ബന്ധവും നമുക്കു വേണ്ട എന്ന തീരുമാനത്തിലാണു എല്ലാവരും...
അന്നു വൈകുന്നേരം അനിയന്‍ റിയാസ്‌ മൊബൈലില്‍ വിളിച്ചു അർജന്റൊയി ടൗണില്‍ എത്തണമെന്നും ഉമ്മയോടു പറയണ്ട എന്നും പറയുമ്പോള്‍ ...കള്ളും കുടിച്ചു അടിയുണ്ടാക്കി ശ്‌റ്റേഷനില്‍ ആയിക്കാണും ...ജാമ്യത്തിനിറക്കാനായിരിക്കും എന്നെ ഫിറോസ്‌ കരുതിയുള്ളൂ...
ഇക്കാ ചില കാര്യങ്ങള്‍ ഇക്കാനോടു സംസാരിക്കാനാ ഇങ്ങോട്ടു വരാന്‍ പറഞ്ഞതു...
നമ്മുടെ ഉമ്മാനെ ഇക്കാക്ക്‌ ശരിക്കും അറിയാലോ....അവരെ ഭാഗത്തു നിന്നും ഒരു വിട്ടു വീഴ്‌ച്ചയും പ്രതീക്ഷിക്കണ്ട.....
സംഭവം ഉമ്മാന്റെ കാലിനടിയിലാണു സ്വർഗം എന്നാണു നമ്മള്‍ പഠിച്ചതു...മക്കള്‍ മാതാപിതാക്കളെ അഌസരിക്കണം..ബഹുമാനിക്കണം..ഇതൊക്കെ ശരിയാണു...എന്നാലും അവരും മഌഷ്യരാണു..അവർക്കും തെറ്റു പറ്റാം.....അവരു പറയുന്നതും എടുക്കുന്ന തീരുമാനങ്ങളും തെറ്റാണു എന്നു ബോധ്യമുണ്ടെങ്കില്‍ എതിർക്കുന്നതില്‍ ഒരു തെറ്റുമില്ല ഇക്കാക്ക........
ഇക്കാക്ക....ഇതു എന്റെ കൂട്ടുകാരന്റെ സഹോദരിയുടെ കല്ല്യാണത്തിഌ അവരു കൊടുത്ത പുത്തന്‍ ഇന്നോവയാണു....അവന്റെ അളിയന്‍ അതു തിരിച്ചു കൊടുത്തു...അവർക്ക്‌ വേണ്ട പോലും.....
ഞാനതങ്ങു വാങ്ങിച്ചു....ഇക്കാക്ക്‌ അറിയാലോ..എനിക്ക്‌ അവിടെ വല്ല്യ ശമ്പളമൊന്നുമില്ലാ എന്നു...ഇത്‌ പതുക്കെ അടവടച്ചു തീർത്തു കൊടുത്താല്‍ മതി...അവർക്കും വല്ല്യ തിരക്കില്ല....
എന്റെ ഇക്ക ഈ ഇന്നോവയില്‍ എന്റെ ഇത്താത്തനെയും കയറ്റി വീട്ടിലേക്ക്‌ വാ.....ഉമ്മാക്കും സന്തോഷമാകും...എന്റെ ഇക്ക ഒരാണാണു എന്നു ഇക്കാന്റെ പെണ്‍ വീട്ടുകാരും കരുതട്ടെ....എന്നു പറഞ്ഞു റിയാസ്‌ ചാവി കൊടുക്കുമ്പോള്‍......കുടുംബത്തെ പറയിപ്പിക്കാനായുണ്ടായവന്‍ എന്നു താനടക്കം പറയുന്ന തന്റെ അനിയന്റെ മുമ്പില്‍ ചെറുതായി ചെറുതായി താന്‍ ഇല്ലാതാകുന്നതായി ഫിറോസിഌ തോന്നി........

Rahees

തീരുമാനം


ഇന്ന്‌ ഇതിഌ ഒരു തീരുമാനം ഉണ്ടാക്കണം.....ഇനി വയ്യ.... ...അഫ്‌സല്‍ അലറുകയായിരുന്നു....
എന്താ അഫ്‌സലെ പ്രശ്‌നം എന്നു ചോദിച്ചു ഉമ്മ അങ്ങോട്ടെത്തി.....
ഇത്‌ നോക്ക്‌ ഉമ്മാ....ഇക്കാന്റെ മോന്‍ എന്റെ മോന്റെ തലയില്‍ കല്ലു കൊണ്ടു എറിഞ്ഞിരിക്കുന്നു...
നീ കണ്ടോ അഫ്‌സലെ അവന്‍ എറിയുന്നെ....എന്ന ചോദ്യത്തിഌ ഇല്ല ശബ്‌നയാ ഉമ്മാ കണ്ടെതെന്നായിരുന്നു അഫ്‌സലിന്റെ മറുപടി....
എത്ര നാളായി ഞാന്‍ പറയുന്നു ഇക്കാനോടൊന്നു മാറി താമസിക്കാന്‍...എന്നും കുട്ടികള്‍ തമ്മില്‍ വഴക്ക്‌...ഒരു സമാധാനവും വീട്ടില്‍ എത്തിയാല്‍ കിട്ടില്ല...പിന്നെയും എന്തൊക്കൊയോ പറഞ്ഞു കൊണ്ടിരുന്നു അഫ്‌സല്‍.....
നാലു മക്കളായിരുന്നു അവർ മുത്തത്‌ റിയാസ്‌...അതിഌ താഴെ രണ്ടു പെണ്‍മക്കള്‍ ഏറ്റവും ഇളയത്‌ അഫ്‌സല്‍....
ജേഷ്‌ഠന്‍ റിയാസ്‌ തറവാട്ടില്‍ തന്നെയാണു താമസം...ഇതുവരെ വീടു മാറിയിട്ടില്ല...
ജേഷ്‌ഠഌം കുടുംബവും അവിടെ താമസിക്കുന്നതു ഷബ്‌നക്ക്‌ ഒട്ടും താല്‍പ്പര്യമില്ല...വന്ന നാള്‍ തൊട്ടു അവള്‍ അഫ്‌സലിനോടു ഇതു പറയാന്‍ തുടങ്ങിയതാണു....ഭാര്യ പറയുന്നത്‌ അക്ഷരം പ്രതി അഌസരിക്കുന്ന അഫ്‌സല്‍ ഇടക്കിടക്ക്‌ ഇതിന്റെ പേരില്‍ വഴക്കിടുന്നതും പതിവാണു...
ഇന്നും വീട്ടിലേക്ക്‌ കയറി വന്ന അഫ്‌സലിനോടു ഇക്കാന്റെ മോന്‍ കല്ലെറിഞ്ഞ്‌ മോന്റെ തല പൊട്ടിയ കഥയായിരുന്നു ഷബ്‌നക്ക്‌ ആദ്യം പറയാഌണ്ടായിരുന്നത്‌.....അതിന്റെ പേരിലാണു അഫ്‌സലിന്റെ ഇന്നത്തെ വഴക്ക്‌.......
സാധാരണ ഇത്താനോടു ഒന്നും പറയാറില്ലായിരുന്നു അഫ്‌സല്‍..ഇന്നു ഇത്താനെയും ചീത്ത വിളിച്ചിരിക്കുന്നു.....
ഉപ്പാ....ഉാമ്മാമ്മ വിളിക്കുന്നു....ഉമ്മച്ചിയെയും കൂട്ടാന്‍ പറഞ്ഞു എന്നു മോന്‍ വന്നു പറയുമ്പോള്‍ അഫ്‌സല്‍ ചെറിയ ഒരു കുറ്റ ബോധത്തില്‍ ഇരിക്കുകയായിരുന്നു...
ഇത്തനെ ചീത്ത പറയേണ്ടിരുന്നില്ല...വിവാഹത്തിന്റെ മുമ്പ്‌ എത്രയോ നോക്കിയതാണു തന്നെ...കരഞ്ഞു കൊണ്ടാണു ഇത്ത പോയതു....
ഷബ്‌നയെയും കൂട്ടി കോലായില്‍ എത്തുമ്പോള്‍ ചാരു കസേരയില്‍ ഉപ്പയും തൊട്ടടുത്ത്‌ ഉമ്മയും.....
മോനെ അഫ്‌സലെ കുറച്ചു കാര്യങ്ങള്‍ പറയാനാ ഉമ്മ വിളിപ്പിച്ചെ...
നിനക്ക്‌ ഓർമ്മയുണ്ടോ എന്നറിയില്ല... ഇരുപത്തി രണ്ടാമത്തെ വയസില്‍ ഗള്‍ഫിലേക്ക്‌ കയറിയതാണു നിന്റെ ഇക്ക....നിന്റെ രണ്ടു പെങ്ങന്‍മാരെ കല്ല്യാണം കഴിപ്പിച്ചയക്കാന്‍ ഉപ്പന്റെ സമ്പാദ്യം മാത്രം പോരായിരുന്നു..നിന്റെ ഇക്കയും കൂടെ നന്നായി കഷ്‌ടപ്പെട്ടോണ്ടാണു അവരെ നല്ല രീതിയില്‍ ഇറക്കി വിടാന്‍ കഴിഞ്ഞതു..
നമ്മുടെ പഴയ വീടു പൊളിച്ചു ഇപ്പോള്‍ കാണുന്ന വീടാക്കിയതു നിന്റെ ഇക്കാന്റെ മാത്രം വിയർപ്പാണു....അവഌ വേണമെങ്കില്‍ സ്വന്തം കാര്യം നോക്കാമായിരുന്നു..നോക്കിയില്ല....
നിന്റെ ഒരു കാര്യവും അവന്‍ ഉപ്പയോടു ചെയ്യിച്ചിട്ടില്ല....
പ്‌ളസ്‌ടുവിഌ പഠിക്കുമ്പോള്‍ നിനക്ക്‌ മാത്രം ഫോണില്ല എന്നു പറഞ്ഞു കരഞ്ഞപ്പോള്‍ അന്നത്തെ ഏറ്റവും വലിയ ഫോണാണു ഇക്ക നിനക്ക്‌ കൊടുത്തു വിട്ടെ....അതിന്റെ കടം വീട്ടാന്‍ രണ്ട്‌ മാസത്തിന്റെ മുകളില്‍ ന്റെ കുട്ടി കഷ്‌ടപ്പെടേണ്ടി വന്നിട്ടുണ്ട്‌ .നിനക്ക്‌ പുത്തന്‍ ബൈക്ക്‌....നിനക്ക്‌ പഠിക്കാന്‍ വന്ന ചിലവുകള്‍...അതൊക്കെ നീ മറന്നാലും ഉമ്മാക്ക്‌ മറക്കാന്‍ പറ്റില്ല...മോനെ.
പിന്നെ ഇന്നു നടന്നതു മോനൂസ്‌ മാവിലേക്ക്‌ കല്ലെറിഞ്ഞപ്പോള്‍ അറിയാതെ കൊണ്ടു പോയതാണു...അതു ഷബ്‌നക്കും അറിയാം....
ഷബ്‌ന ഒന്നും മിണ്ടിയില്ല.......
ഉമ്മ പതിവിലും ഗൗരവത്തിലാണു....
ഇന്നു തന്നെ ഒരു തീരുമാനമെടുക്കാനാണല്ലോ നീ പറഞ്ഞതു...എടുത്തേക്കാം....
അവന്റെ നല്ല സമയത്ത്‌ അവന്‍ നമ്മളെ വേണ്ട വിധത്തില്‍ നോക്കിയിട്ടുണ്ട്‌....ഇപ്പോള്‍ അവഌ മോശം സമയമായപ്പോള്‍ നമ്മള്‍ പഴയതല്ലാം മറക്കുന്നതു നന്ദി കേടാണു....
അതോണ്ടു കുടുംബത്തിലെ ഇളയ കുട്ടിക്കാണു തറവാടു എന്നു ഒരു നിയമവും ഇല്ല....ഉമ്മാന്റെ കുട്ടി എത്രയും പെട്ടെന്നു മറ്റൊരു വീടു നോക്കണം..'.....
ആദ്യം വാടകക്ക്‌ ഒരു വീടെടുത്ത്‌ മാറി പതുക്കെ പണി തുടങ്ങിയാ മതി'....
ഉപ്പ ഒന്നും പറഞ്ഞില്ലെങ്കിലും ഉപ്പാന്റെ കൂടെ തീരുമാനമാണ്‌ ഇതെന്നു അഫ്‌സലിഌ അറിയാം.''.
അവരു ഒരു തീരുമാനം പറഞ്ഞാല്‍ പിന്നെ അതില്‍ നിന്നും മാറില്ലാ എന്നും.....
അവന്‍ ഷബ്‌നയെ ഒന്നു നോക്കി....ഷബ്‌ന തിരിച്ചും.....'.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo