Slider

ഒരു ഉമ്മയുടെ രോധനം

0


Image may contain: Rahees Chalil, beard

——————————————————
അതിശക്‌തമായ ഇടിയും മിന്നലും......
തന്റെ ചിന്നു മോള്‍ അവിടെ ഒറ്റക്കാണല്ലോ എന്നു സുഹറ ഭീതിയോടെ ഓർത്തു....
ഇടിയും മിന്നലും അവള്‍ക്ക്‌ വലിയ പേടിയായിരുന്നു ....
മിന്നല്‍ വരുമ്പോള്‍ പേടിച്ചു വിറച്ചു തന്നെയും കെട്ടിപിടിച്ചു ഒരു കിടത്തമുണ്ട്‌ അവള്‍ക്ക്‌....
ആ കുട്ടിയാണു ഇന്ന്‌ അവിടെ ഒറ്റക്ക്‌ ...
ഏതു സമയത്തും മഴയും പെയ്യും...
മഴ ഒന്നു അടുത്തൂടെ പോയാല്‍ പനിക്കുന്ന കുട്ടിയാണു....
സുഹറ പൊട്ടി കരയാന്‍ തുടങ്ങി...
ആ കരച്ചിലിന്റെ ശബ്‌ദം ഒരു രോദനമായി പതുക്കെ പുറത്തേക്ക്‌ ഒഴുകാന്‍ തുടങ്ങി........
സുഹറ ഒരു മിടുക്കി പെണ്‍കുട്ടിയായിരുന്നു....
സാധാരണ ഏതൊരു പെണ്‍കുട്ടിയെയും പോലെ ഒരുപാടു നിറങ്ങളുള്ള സ്വപ്‌നങ്ങളുമായിട്ടാണു അവള്‍ ഭർതൃവീട്ടില്‍ എത്തിയതു...എന്നാല്‍
അവള്‍ പ്രതീക്ഷിച്ച അവള്‍ സ്വപ്‌നം കണ്ട ഒരു ജീവിതമല്ലായിരുന്നു അവിടെ അവള്‍ക്ക്‌......
ദുബായില്‍ നല്ല ജോലിയുള്ള ജമാല്‍ കല്ല്യാണം കഴിഞ്ഞാല്‍ ആകെ
മാറി പോകുമോ......ഇതു വരെ തങ്ങളെ നന്നായി നോക്കിയിരുന്ന അവന്‍ ഇനി ഭാര്യ വീട്ടുക്കാരുടെ ആളായി മാറുമോ...
ഇതൊക്കെ ആയിരുന്നു അവന്റെ ഉമ്മക്കും പെങ്ങന്‍മാർക്കുമുള്ള പ്രശ്‌നങ്ങള്‍.....
ജമാലിനെയും സുഹറയെയും അകറ്റാന്‍ അവർ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു....
വിവാഹം കഴിഞ്ഞു സുഹറയെ ദുബായിലേക്ക്‌ കൊണ്ടു പോകണമെന്നായിരുന്നു ജമാലിന്റെ ആഗ്രഹം.....
ഉമ്മക്ക്‌ സുഖമില്ല എന്ന കാരണം നിരത്തി അവരു കൊണ്ടു പോകാന്‍സമ്മതിച്ചില്ല...തന്നെ കഷ്‌ടപ്പെട്ടു വളർത്തിയ ഉമ്മയെ വയസാന്‍ കാലത്ത്‌ നോക്കാതിരിക്കുന്നത്‌ ശരിയല്ലാ എന്ന്‌ അവഌം തോന്നി.....
ജമാലിഌം സുഹറക്കും രണ്ടു മക്കളായി....മൂത്തവള്‍ ചിന്നു എന്ന്‌ വിളിക്കുന്ന ഹിബ നാലു വയസ്‌ ആകുന്നെ ഉള്ളൂ അവള്‍ക്ക്‌....രണ്ടാമത്തവന്‍ ഒന്നര വയസുകാരന്‍ സിനാന്‍...
അമ്മായിഅമ്മയുടെയും നാത്തൂന്‍മാരുടെയും കുത്തുവാക്കുകളും കുറ്റപെടുത്തലുകളും മാനസികമായി വല്ലാതെ തളർത്തിയിരുന്ന അവള്‍
മക്കള്‍ ഉണ്ടായതിഌ ശേഷം തന്റെ എല്ലാ ദു:ഖങ്ങളും മറന്നു.....മക്കള്‍ക്ക്‌ വേണ്ടി മാത്രമുള്ള ഒരു ജീവിതമായി മാറി അവളുടെത്‌.....ചിന്നുവിന്‌ തിരിച്ചും അങ്ങിനെ തന്നെയായിരുന്നു...ഒരു പാവം ഉമ്മ കുട്ടി....ഒരു തൊട്ടാ വാടി....
മക്കളെ പിരിഞ്ഞു ഇനിയും ദുബായില്‍ ഒറ്റക്ക്‌ നില്‍ക്കാന്‍ പറ്റില്ല...സുഹറയെയും കുട്ടികളെയും അങ്ങോട്ടേക്ക്‌ കൊണ്ടു പോകുന്നു എന്ന ജമാലിന്റെ പുതിയ തീരുമാനത്തില്‍ സുഹറക്ക്‌ പ്രതേ്യ കിച്ച്‌ ഒന്നും തോന്നിയില്ല, ഒരു കാലത്ത്‌ താന്‍ ആഗ്രഹിച്ചിരുന്നു ....ഇപ്പോള്‍ മനസ്‌ ആകെ മരവിച്ചു പോയിരിക്കുന്നു.....
ഇനി ഇതിന്റെ പേരില്‍ താന്‍
എന്തൊക്കെ അഌഭവിക്കേണ്ടി വരുമോ എന്തോ..........
ജമാലിന്റെ ഉമ്മക്കും പെങ്ങന്‍മാർക്കും ഒരിക്കലും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല....സുഹറയെ ദുബായിലേക്ക്‌ കൊണ്ടു പോകുന്നതു...
അല്ലെങ്കില്‍ തന്നെ കുട്ടികളുണ്ടായതിഌ ശേഷം ജമാല്‍ ഒരുപാടു മാറി....ഇനി അങ്ങോട്ട്‌ കൊണ്ടു പോകുകയും കൂടി ചെയ്‌താല്‍ പറയുകയും വേണ്ട...
അന്നു വൈകുന്നേരം ജമാലിന്റെ കുറച്ചു ബന്ധുക്കള്‍ വിരുന്നിഌ വീട്ടിലേക്ക്‌ വരികയും അതില്‍ ഒരാളുടെ മാല കാണാതാവുകയും ചെയ്‌തു......
സുഹറയടക്കം എല്ലാവരും മുറ്റത്തും പറമ്പിലും തിരഞ്ഞെങ്കിലും കിട്ടിയില്ല......
അവസാനം ഒരു നാത്തൂന്‍ സുഹറയുടെ ബാഗില്‍ നിന്ന്‌ ആ മാല കണ്ടെത്തി.....
തനിക്കറിയില്ല എന്നു സുഹറ കരഞ്ഞു പറഞ്ഞെങ്കിലും ആരും കേട്ടില്ല....തങ്ങളെ നാണം കെടുത്താനിറങ്ങിയ കള്ളി എന്നു പറഞ്ഞു അമ്മായിമ്മ സുഹറയെ അടിക്കുകയും ചെയ്‌തു....
സുഹറയുടെ ഉപ്പയെ വിളിച്ചു വരുത്തി....കുറെ ശകാരിച്ചു...ഒന്നും പറയാന്‍ കഴിയാതെ ആ മഌഷ്യന്‍ തല താഴ്‌ത്തി മോളെയും വിളിച്ചു അവിടുന്നു ഇറങ്ങേണ്ടി വന്നു.....
അതു വരെ പിടിച്ചിരുന്ന സുഹറ ജമാലും കൂടി വിളിച്ചു ശകാരിച്ചച്ചപ്പോള്‍ ആകെ തകർന്നു....തന്റെ നിരപരാധിത്വം എത്ര ബോധ്യപെടുത്തിയിട്ടും കേള്‍ക്കുന്നില്ല......അന്ന്‌ അവള്‍ ആദ്യമായി മരണത്തെ കുറിച്ചു ചിന്തിച്ചു..........ആ ചിന്ത നിരന്തരം അവളെ വേട്ടയാടി.....
എല്ലാവരും അറിഞ്ഞു...
.ഒരു കള്ളിയായി ജീവിക്കുന്നതിനേക്കാള്‍ നല്ലതു മരിക്കുകയാണു....ഉപ്പ ഉമ്മ മക്കള്‍ എല്ലാവരുടെയും മുമ്പില്‍ താനിന്നു കള്ളിയാണു....അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി...
അന്നു രാവിലെ ഏകദേശം ഒരു പത്തുമണിയായി കാണും...സുഹറ മോളെ കഞ്ഞി കുടിക്കാന്‍ വിളിച്ചു....
എനിക്ക്‌ ഇപ്പോള്‍ വിശക്കുന്നുമില്ല ഉമ്മാ പിന്നെ മതി എന്നു ചിന്നു പറഞ്ഞെങ്കിലും കഞ്ഞി മുഴുവന്‍ കുടിച്ചാല്‍ മോള്‍ക്ക്‌ ഉമ്മച്ചി ഒരു ഉമ്മ തരാം എന്നു പറഞ്ഞപ്പോള്‍ അവളു സമ്മതിച്ചു.......അവള്‍ അങ്ങിനെയാണു ഉമ്മ തരാമെന്നു പറഞ്ഞാല്‍ വേഗം അഌസരിക്കും.....
കഞ്ഞിയുമായി മുകളിലത്തെ നിലയില്‍ പോകുമ്പോയും ചിന്നു പറഞ്ഞിരുന്നു മുറ്റത്തൂന്ന്‌ മതി എന്ന്‌....അവിടെ ഉമ്മച്ചി ഒരു കാഴ്‌ച്ച കാണിച്ചു തരാമെന്നു പറഞ്ഞപ്പോള്‍ അവള്‍ സന്തോഷത്തോടെ ഓടി വന്നു.....
ആ വിഷം കൂട്ടിയ കഞ്ഞി ചിന്നൂന്‌ കൊടുക്കുമ്പോള്‍ സുഹറയുടെ കൈകള്‍ വിറച്ചു ...മുഴുവന്‍ കുടിച്ചു തീരുന്നതിഌ മുമ്പ്‌ ചിന്നു തളർന്നു വീണിരുന്നു....എന്നാലും അവള്‍ ഉമ്മകൊടുക്കാന്‍ ആംഗ്യം കാണിച്ചു ....'മോള്‍ക്ക്‌ അന്ത്യ ചുംബനം കൊടുക്കുമ്പോള്‍ സുഹറ പൊട്ടി കരയുകയായിരുന്നു
മകളെയും മകനെയും വിഷം കൊടുത്ത്‌ ആത്‌മഹത്യക്ക്‌ ശ്രമിച്ച സുഹറയുടെ വാർത്ത അന്നത്തെ പത്രങ്ങളിലൊക്കെ ഉണ്ടായിരുന്നു.....മകള്‍ മരിച്ചു....മോഌം സുഹറയും ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയിലും...........
ഇന്ന്‌ സുഹറ ജയിലിലാണു....മോളെ കൊന്ന കുറ്റത്തിഌ ജീവപര്യന്തം ശിക്ഷ അഌഭവിക്കുന്നു........
ഒരു മഴപെയ്‌താല്‍...ഇടി വെട്ടിയാല്‍...ഒരു മിന്നലുണ്ടായാല്‍ കേള്‍ക്കുന്ന സുഹറയുടെ രോദനം ഇന്ന്‌ ജയില്‍ വാസികള്‍കൊക്കെ പരിചയമായിരിക്കുന്നു.........
മക്കളെ ജീവഌ തുല്ല്യം സ്‌നേഹിക്കുന്ന ഒരു ഉമ്മക്കും സുഹറയുടെ ഗതി വരാതിരിക്കട്ടെ....

by-- rahees chalil

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo