Slider

പുഴ

0
Image may contain: Indu Praveen, smiling, selfie and closeup
കനിവേതുമില്ലാതെയീ മാനുഷർ,
കനിവോലുമാമാറിടം പിച്ചിച്ചീന്തിടുമ്പോൾ;
കിനിയാത്ത പാലിനായിനിവരും നാൾ
കരയുമെൻ പൈതങ്ങളെന്നറിഞ്ഞ്,
കരയുവതല്ലാതവളെന്തു ചെയ്‌വൂ?
കരയുവതല്ലാതവളെന്തു ചെയ്‌വൂ?
കുരവയും കൊട്ടുമൊന്നുമില്ലാതൊരു നാൾ
കണവനുമായ് രമിപ്പാൻ
കടകണ്ണടക്കാതവൾ കാത്തിരുന്നു
കാതരയായവൾ കാത്തിരുന്നു!
കുലവും കുടുംബവുമൊന്നുമേ
കുടുമ്പിനിയവൾ നോക്കിയില്ല
കുമ്പ നിറയെ വെള്ളം തേവിയവൾ
കുട്ടിക്കുറുമ്പന്മാർക്കെല്ലാർക്കുമേ!
കുളക്കോഴി പെണ്ണിനെ കണ്ടതില്ല
കാലമേറെയായ് കണ്ടതില്ല
കള്ളിപൂച്ചയും വന്നതില്ല
കാക്കപെണ്ണും പിണങ്ങിയല്ലോ!
കാലക്കോഴി കൂകിടുമ്പോൾ
കുളിയും തേവാരവും നടത്താൻ
കാളകൂറ്റൻമാർ വന്നതില്ല
കൊക്കും പരൽ മീനു തേടിയില്ല!
കാലമിതിതെത്ര കഴിഞ്ഞുവെന്നോ,
കാലനു പോലും വേണ്ടയെന്നോ?
കുടയായ് നിന്ന പൂമരങ്ങൾ
കടപുഴകി വീണതറിഞ്ഞിരുന്നോ?
കുളിരു പടർത്തിയ കൈകളിന്ന്
കറുത്ത നിഴലായ് മാറിയെന്നോ?
കുപ്പ നിറഞ്ഞ മേനി തൊടാൻ
കുട്ടികളാരുമേ എത്താറില്ല!
കവികൾക്കു പാടി വിലപിക്കുവാൻ
കുറുകിക്കറുത്തയീ ഗാത്രം മാത്രം
കലങ്ങിതെളിയാത്ത കണ്ണുകളുമായവർ
കവിതകൾ രചിച്ചവളുടെ മാറിൽ നിന്ന് !
.......ഇന്ദു പ്രവീൺ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo