Slider

അവൾ മഴയാണ്......

0
പുറത്ത് നല്ല മഴ ,
ജനലിൽ അരികിലുള്ള കട്ടിലിൽ രണ്ടു തലയിണയിലേക് തല അല്പം ഉയർത്തി വെച്ച് പുറത്തെ മഴ ആസ്വദിച്ചു കൊണ്ട് കിടക്കുകയാണ് ..
എത്ര നാളായി ഇങ്ങനെ മഴ കണ്ടിട്ട്..
മണ്ണിനെ കുളിരണിയിച്ചു കൊണ്ട് ഇലകളിൽ ചിന്നി ചിതറി പെയ്യുന്നു ..
ചെറിയ തുള്ളികൾ ജനലിന് ഉള്ളിലൂടെ എന്റെ മുഖത്തേക്ക് വീഴ്ത്തി കുസൃതി കാണിക്കുന്നു..
എനിക്ക് വേണ്ടി പെയ്യുന്നത് പോലെ ,
ഈ.. മഴക്ക് എന്തോ പ്രത്യേകത ഉള്ളത് പോലെ ..
എന്നെ നനയാൻ വിളിക്കുന്നത് പോലെ ..
എത്രനാളായി മഴനഞ്ഞിട്ട് ..
നെഞ്ചിൽ ഒരു ഭാരം ഒരു അനക്കം.. നല്ല കാച്ചിയ എണ്ണയുടെ മണം
നോക്കിയപ്പോൾ
എന്റെ നെഞ്ചിൽ തല വെച്ച് എന്നെ മുറുകെ ചുറ്റി പിടിച്ചു കൊണ്ട് അവൾ...ഇതെപ്പോ ??
പാതി അടഞ്ഞ കണ്ണുകൾ കൊണ്ട് അവളുംപുറത്തെ മഴകാണുവാണ്,
തണുപ്പ് ഉള്ളിലേക്ക് കയറുമ്പോൾ നെഞ്ചിലെ ചൂടിലേക്ക് കൂടുതൽ അമരുന്നു .. കൂടുതൽ മുറുകെ എന്നെ ചുറ്റി പിടിക്കുന്നു .. കൗതുകത്തോടെ ഞാൻ അവളെ നോക്കി .. അറിയാതെ എന്റെ കൈകൾ അവളുടെ നെറ്റിയിലെ മുടിയിൽ തഴുകി ..
നിഷ്കളങ്കമായ കുഞ്ഞിനെ പോലെ അവൾ ..
ഇ മഴ എനിക്കും എന്ന പോലെ തന്നെ ഇവൾക്കും അത്രയും പ്രിയപ്പെട്ടത് ആണ് ..
എന്ത് രെസല്ലേ.. ഏട്ടാ ഈ മഴകാണാൻ..
നമ്മുടെ മാരിയേജിന്റെ അന്നും പെയ്തിരുന്നു ചെറുതായി .. ഇല്ലേ .. നമ്മളെ ബുദ്ധിമുട്ടിക്കാതെ ഏട്ടൻ ഓർക്കുന്നോ...??
ഏട്ടാ ..
ഉം ..ഓർക്കുന്നു ...
നമ്മള് ആദ്യമായി കണ്ടപ്പോഴും ചെറിയ മഴ പെയ്തിരുന്നു .. ഓർക്കുന്നോ ..??
ഉം ...ഓർക്കുന്നു ..
മഴ കൊണ്ട് നമ്മൾ ബൈക്കിനു പോയത് ഓർക്കുന്നോ ... എന്റെ ഷാൾ കൊണ്ട് ഏട്ടന്റെ തല യിൽ ഇട്ടു ഞാൻ പിന്നിൽ ഇരുന്നു ഏട്ടനെ കെട്ടിപിടിച്ചു അങ്ങനെ .. നമ്മൾ ആ മഴ മുഴുവൻ നനഞു .. എന്ത് രസായിരുന്നു ...
ഉം ..
അച്ഛനും അമ്മയും ഇല്ലാഞ്ഞപ്പോ ..മഴപെയ്ത ഒരു വൈകുന്നേരം നമ്മള് രണ്ടുപേരും മഴയത് കൊച്ചു കുട്ടികളെ പോലെ ചാടി മറിഞ്ഞു.. പക്ഷെ നമുക് പനി ഒന്നും വന്നില്ല ... മഴ നമ്മുടെ ലൈഫുമായി അത്രത്തോളം അടുപ്പം ഉണ്ട് ഇല്ലേ ഏട്ടാ ..?
ഉണ്ട് ..
ഏട്ടൻ എന്താ ഇപ്പോൾ മഴ ഒന്നും നനയാത്തത് .. എന്നോടുള്ള സ്നേഹം ഒക്കെ കുറഞ്ഞു അതാ ..
ഏയ് .. അതല്ല ..ഇപ്പോ അങ്ങനെ ഒന്നും തോന്നാറില്ല അതാ .. പിന്നെ കുറച്ചു നാളായി പെയ്ത മഴകൾ ഒന്നും എനിക്കായി പെയ്തതായി തോന്നിയിട്ടില്ല ..
നിന്നോട് സ്നേഹം കുറയുകയും ഇല്ല ഏട്ടന് ..
ഏയ് ഏട്ടാ വിഷമിക്കാതെ ഞാൻ ചുമ്മാ പറഞ്ഞതാ .. എനിക്കറിയാം എന്റെ ഏട്ടന്റെ ഉള്ളിൽ ഞാൻ മാത്രമേ ഉള്ളു എന്ന്.. ഈ ഉള്ളു നിറയെ എന്നോടുള്ള സ്നേഹം ആണെന്ന് ..
നമ്മൾ ഒന്നിച്ചു അവസാനം മഴനനഞ്ഞത് ഓർക്കുന്നുണ്ടോ ? .. നമ്മുടെ കുഞ്ഞിനെ എന്റെ വയറ്റിൽ 6 മാസം ഉള്ളപ്പോളാ..
അന്ന് മഴപെയ്തപ്പോൾ മഴ നനയണം എന്ന് പറഞ്ഞപ്പോൾ ഏട്ടൻ സമ്മതിച്ചില്ല , ഏട്ടനെ ഒരുപാട് വഴക്കിട്ട് ഞാൻ കള്ളക്കരച്ചിൽ കരഞ്ഞപ്പോൾ അവസാനം ഏട്ടൻ സമ്മതിച്ചു .
ഏട്ടൻ എന്നെ മഴയത്തു ഇറക്കി ... നമ്മള് രണ്ടുപേരും നനഞു .. 'അത് കണ്ടു വന്ന 'അമ്മ അന്ന് ഏട്ടനെ വഴക്ക്പറഞ്ഞു .. അപ്പൊ ഞാൻ പറഞ്ഞു ഏട്ടൻ എന്നെ നിർബന്ധിച്ചു ഇറക്കിയതാമ്മേ എന്ന്
ഉം ഉം ഓർക്കുന്നു ചതിച്ചി .. ദുഷ്ട....... എന്നെ അന്ന് ഒറ്റികൊടുത്തു ..
ഹിഹി ..
ചിരിക്കല് നീ ,അന്ന് 'അമ്മ വൈകിട്ട് അച്ഛനോടും പറഞ്ഞു .. അച്ഛന്റെ വായീന്നും ഞാൻ കുറെ വഴക് കേട്ടു അപ്പൊ പാവത്താനെ പോലെ ഇരിക്കുവായിരുന്നു .നീ..ദുഷ്ട ..
അവളുടെ കവിൾ ഞാൻ പിടിച്ചു ചെറുതായി അമർത്തി ..
അച്ഛനും അമ്മയ്ക്കും നിന്നോട് അത്രയ്ക്കും ഇഷ്ടം അല്ലായിരുന്നോ നമ്മുടെ കുഞ്ഞിന് വേണ്ടി യുള്ള കാത്തിരിപ്പിന്റെ സമയവും ...
എന്ത് രസമായിരുന്നു അല്ലെ ഏട്ടാ .. പക്ഷെ ഞാൻ ...
കവിളിൽ പിടിച്ചിരുന്ന എന്റെ കൈയിൽ ചെറിയ നനവ് തോന്നി ..
ഏയ് എന്തായിത് കരയ്യാ.. മോളെ ഡീ ... എന്തിനാ കരയണേ...
എല്ലാം ഞാൻ ഇല്ലാതാക്കി ഇല്ലേ... ഏട്ടാ ....
എന്റെ ഏട്ടനെ ഞാൻ വിട്ടു പോയ്..
ഒരു വാക്ക് പോലും പറയാതെ.. ..
നമ്മുടെ കുഞ്ഞിനെ പോലും എനിക്ക് തരാൻ പറ്റിയില്ല ...
എന്റെ ഏട്ടനെ തനിച്ചാക്കി ഞാൻ പോയ് ..
ഏയ് കരയാതെ ...
നീ കരഞ്ഞാൽ ഏട്ടന് വിഷമം ആകും .. കരയാതെ..
കണ്ണുകൾ നിറഞ്ഞെങ്കിലും ..നെഞ്ച് പിടഞ്ഞു എങ്കിലും .. ഞാൻ അവളുടെ നെറുകയിൽ ഒരുമ്മ നൽകി ..
ഉം ...
ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ .ഏട്ടന് ...
ഞാൻ അവളെ ഒന്ന് നോക്കി ..
ഇന്നാണ് നമ്മൾ ആദ്യമായി കണ്ടത് ... നോക്ക് എന്റെ ഡയറിയിൽ ഞാൻ കുറിച്ച് വെച്ചിട്ടുണ്ട് ഡേറ്റ്..
ഇ മഴയെ ഞാനാ ഏട്ടാ.... ഏട്ടൻ വാ ... നനയാൻ വാ ..
ഞാൻ അവളെ തന്നെ നോക്കി നിന്നു.. എന്റെ കണ്ണുകൾ നിറഞ്ഞു ഒന്നും കാണാൻ വയ്യ ..
ജനലിനുള്ളിലൂടെ മഴ തുള്ളികൾ എന്റെ മുഖത്തേക്ക് വീണ്ടും വീണു .. കണ്ണുകൾ തുടച്ചു ഞാൻ നോക്കി നെഞ്ചിലെ ഭാരം ഇല്ല ,
അവൾ ഇല്ല , ചുറ്റും നോക്കി അവളില്ല ..
പക്ഷെ.... കാച്ചിയ എണ്ണയുടെ മണം അപ്പോഴും വിട്ടു പോയിട്ടില്ല.
പെട്ടെന്ന് എഴുനേറ്റു കലണ്ടറിൽ നോക്കി... അതെ ... അതെ .. ഇന്നാണ് ആ ദിവസം .
ആദ്യമായി കണ്ട ദിവസം.. ഓടി അറിയാതെ മുറ്റത്തേയ്ക് ഓടി ഇറങ്ങി ..
തല മുകളിലേക്കു ഉയർത്തി കൈവരിച്ചു നിന്നു അവളെ പുല്കാനായി ..
അവളാണ്, ഈ...മഴ അവളാണ്..
മഴ കൂടുതൽ ശക്തിയായി പെയ്യുന്നു ..
എന്നെ വാരി പുണരുകയാണ് അവൾ ..
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുടച്ചു ,എന്നെ ഒരുപാട് ഉമ്മവെച്ച് വാരി പുണർന്നു അവൾ പെയ്യുകയാണ് ... ഈ മഴ അവളാണ്...
:- ശ്രീജിത്ത്‌ വിജയൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo