
കേട്ടു തഴമ്പിച്ചുവെൻ കാതുകൾ
എന്നും കേൾക്കുന്ന ഈ വാക്കുകൾ
ഇരുപത്തിനാലു മണിക്കൂറും
എന്തിനുമേതിനുമെപ്പൊഴും...
എന്നും കേൾക്കുന്ന ഈ വാക്കുകൾ
ഇരുപത്തിനാലു മണിക്കൂറും
എന്തിനുമേതിനുമെപ്പൊഴും...
മുറ്റത്തും തൊടിയിലും
ഓടിക്കളിച്ചപ്പോഴും
പാടത്തുമമ്പലപ്പറമ്പിലും
കളിച്ചുനടന്നപ്പോഴും
കൂട്ടുകാരൊത്ത്
കറങ്ങിനടന്നപ്പോഴും
പൂരവും പെരുന്നാളും
കണ്ടാനന്ദിച്ചപ്പോഴുമെല്ലാം
അച്ഛനുമമ്മയും ചോദിച്ചു...
വീട്ടിലിരുന്നു രണ്ടക്ഷരം
പഠിക്കാതെയെന്തിന് നീ
തെണ്ടിതിരിഞ്ഞ് നടക്കുന്നു,
ഇരുപത്തിനാല് മണിക്കൂറും
ഓടിക്കളിച്ചപ്പോഴും
പാടത്തുമമ്പലപ്പറമ്പിലും
കളിച്ചുനടന്നപ്പോഴും
കൂട്ടുകാരൊത്ത്
കറങ്ങിനടന്നപ്പോഴും
പൂരവും പെരുന്നാളും
കണ്ടാനന്ദിച്ചപ്പോഴുമെല്ലാം
അച്ഛനുമമ്മയും ചോദിച്ചു...
വീട്ടിലിരുന്നു രണ്ടക്ഷരം
പഠിക്കാതെയെന്തിന് നീ
തെണ്ടിതിരിഞ്ഞ് നടക്കുന്നു,
ഇരുപത്തിനാല് മണിക്കൂറും
ഓർക്കുന്നു പിന്നെ ഞാൻ
ഒന്നുമാവാത്ത കാലത്ത്
കൂട്ടുകാരൊത്ത് ക്രിക്കറ്റ്
കളിച്ചു നടന്നപ്പോഴും
ക്ലാസ്സില്‍ കയറാതെ
ചുറ്റി നടന്നപ്പോഴും
പഠനം കഴിഞ്ഞൊരു-
പണിതേടി അലഞ്ഞപ്പോഴും
വീട്ടുകാരും നാട്ടുകാരും
വഴിപ്പോക്കരുമെല്ലാം ചോദിച്ചത്
വായ്നോക്കി നടക്കുന്നതെന്തിന്
ഇരുപത്തിനാലു മണിക്കൂറും ...
ഒന്നുമാവാത്ത കാലത്ത്
കൂട്ടുകാരൊത്ത് ക്രിക്കറ്റ്
കളിച്ചു നടന്നപ്പോഴും
ക്ലാസ്സില്‍ കയറാതെ
ചുറ്റി നടന്നപ്പോഴും
പഠനം കഴിഞ്ഞൊരു-
പണിതേടി അലഞ്ഞപ്പോഴും
വീട്ടുകാരും നാട്ടുകാരും
വഴിപ്പോക്കരുമെല്ലാം ചോദിച്ചത്
വായ്നോക്കി നടക്കുന്നതെന്തിന്
ഇരുപത്തിനാലു മണിക്കൂറും ...
കാലം മാറി, കോലം മാറി
മുടിയിൽ നര കയറിത്തുടങ്ങി
വെള്ളെഴുത്ത് തുടങ്ങി
മക്കളെല്ലാം നല്ല നിലയിലായി
അമ്മയും, നാട്ടുകാരും വീട്ടുകാരും
വഴിപ്പോക്കരുമെല്ലാം നിശ്ശബ്ദരായി ....
മുടിയിൽ നര കയറിത്തുടങ്ങി
വെള്ളെഴുത്ത് തുടങ്ങി
മക്കളെല്ലാം നല്ല നിലയിലായി
അമ്മയും, നാട്ടുകാരും വീട്ടുകാരും
വഴിപ്പോക്കരുമെല്ലാം നിശ്ശബ്ദരായി ....
പക്ഷേ ഇപ്പോഴും കേൾക്കുന്നു
കേട്ടുതഴമ്പിച്ചയാ വാക്കുകൾ
കേട്ടുതഴമ്പിച്ചയാ വാക്കുകൾ
"ഇരുപത്തിനാലു മണിക്കൂറും ..
ഊണിലും ഉറക്കത്തിലും
മറ്റു യാതൊരു ചിന്തയുമില്ലേ
ടിവിയും, ഫേസ് ബുക്കും
വാട്സപ്പും ലാപ്ടോപ്പും...”
ഊണിലും ഉറക്കത്തിലും
മറ്റു യാതൊരു ചിന്തയുമില്ലേ
ടിവിയും, ഫേസ് ബുക്കും
വാട്സപ്പും ലാപ്ടോപ്പും...”
****************
ഗിരി ബി വാരിയർ
25 മെയ് 2018
ഗിരി ബി വാരിയർ
25 മെയ് 2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക