"ഏതൊരു പെണ്ണും കൊതിക്കുമെടീ അവനെപ്പോലൊരുത്തനെ ഭർത്താവായി കിട്ടാൻ.. എന്ന കൂട്ടുകാരിയുടെ പറച്ചിൽ നന്ദനെന്ന ഞാൻ കാണാത്ത രൂപം ഉള്ളിൽ കുടിയേറിയത്....
പ്രണയവിവശയായി അവൾ അവനെക്കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോഴൊക്കെ നന്ദൻ എന്റെ മനസ്സിൽ കൂടു കൂട്ടുകയായിരുന്നു.കണ്ടിട്ടില്ലെങ്കിലും മനസിൽ ഞാൻ ആരാധിച്ചുപോന്ന ദൈവങ്ങൾക്കിടയിലായിരുന്നു നന്ദന്റെ സ്ഥാനം...
" നിന്റെ പ്രണയം നീ നന്ദനോട് പറഞ്ഞിട്ടുണ്ടോ അളകേ...
ആകാംഷാഭരിതമായ മുഖഭാവത്തോടെ ഞാനൊരിക്കൽ അളകയോട് വിവരം ആരാഞ്ഞപ്പോൾ അവളുടെ മുഖം വിവർണ്ണമായി...
"ഞാനൊരുപാട് പ്രാവശ്യം പറഞ്ഞു മടുത്തു കരി മിഴി.അവനെന്നെയൊട്ടും മൈൻഡ് കൂടി ചെയ്യുന്നില്ല...
അവളത് പറയുമ്പോൾ കുസൃതിയോടെ ഞാൻ തിരക്കി...
"എന്നെയൊന്ന് കാണിച്ചു തരുമോ നന്ദനെ.ഞാൻ എന്റെയിഷ്ടം ഒന്ന് അറിയിക്കട്ടെ...
വളരെ ആകാംഷയോട് ഞാൻ മൊഴിയുമ്പോൾ അവളുടെ ചൊടിയിൽ പരിഹാസഭാവം വിടർന്നു...
" വെളുത്ത സുന്ദരിയായ ഞാൻ നോക്കീട്ട് പറ്റുന്നില്ല.അപ്പഴാണ് കരി പിടിച്ചവൾ....
അവളുടെ സംസാരമെന്റെയുള്ളിലെ വർണ്ണ സ്വപ്നങ്ങൾ തച്ചുടച്ചു.എങ്കിലും തോറ്റ് പിന്മാറാൻ ഞാനൊരുക്കമായിരുന്നില്ല...
"കള്ളക്കണ്ണൻ കാർവർണ്ണനാണ്.അപ്പോൾ കറുപ്പിലൊന്നും കാര്യമില്ല അളകേ...
എങ്കിൽ നന്ദനെ ഞാൻ കാണിച്ചു തരാം.നീയൊന്ന് പ്രേമിച്ചു കാണിക്കെന്ന അളകയുടെ വെല്ലുവിളി ഒരു നിമിഷം ആലോചിച്ചിട്ട് ഞാൻ ഏറ്റെടുത്തു...
പിറ്റേദിവസം അവൾ നന്ദനെയെനിക്ക് കാണിച്ചു തന്നു.മനസിൽ ഇഷ്ടം തോന്നിയയാളെ നേരിട്ട് കണ്ടപ്പോൾ എന്റെ മനസ്സൊന്ന് തുടികൊട്ടി.ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്നേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ.അത് യാഥാർത്ഥ്യമായി.എന്റെ പ്രണയം എന്നിൽ തന്നെ തീരട്ടെയെന്ന് ഞാൻ കരുതി....
വളരെ അപ്രതീക്ഷിതമായിട്ടാണ് നന്ദൻ ഞാൻ ടീച്ചറായി വർക്കു ചെയ്യുന്ന കോളേജിൽ ഗസറ്റഡ് ലക്ച്ചറായി എത്തിയത്. അവിടുന്ന് അങ്ങോട്ട് ഞാൻ കുഴിച്ചു മൂടിയ പ്രണയത്തിന്റെ ഓർമ്മകൾക്ക് ജീവൻ വെച്ചു...
നന്ദനെ കോളേജിൽ വെച്ച് പരിചയപ്പെടുകയും ഞങ്ങൾ നല്ല സുഹൃത്തുക്കളുമായി മാറി....
ഒരുദിവസം അമ്മയെ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തു എന്നു പറഞ്ഞു നന്ദൻ നേരത്തെ പോയി.ക്ലാസ് കഴിഞ്ഞതും നന്ദന്റെ അമ്മയെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിൽ ഞാനെത്തി..
അവിടെ മുറിയിൽ ഞാൻ കണ്ട കാഴ്ചയെന്നെ അത്ഭുതപ്പെടുത്തി.ഒരു കുഞ്ഞിനെയെന്ന പോലെ നന്ദൻ അമ്മയെ പരിചരിക്കുന്നു.നിർബന്ധിപ്പിച്ച് ഗുളികയും ആഹാരവും കഴിപ്പിക്കുന്നു.മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഈ കാലഘട്ടത്ത് നന്ദൻ വേറിട്ടൊരാളായി മാറുന്നു...
എന്നെ കണ്ടതും നന്ദനൊന്ന് ചമ്മി.എന്നെ നന്ദൻ അമ്മക്ക് പരിചയപ്പെടുത്തി...
"അമ്മേ ഇത് കരി മിഴി. എന്റെ കൂടെ വർക്കു ചെയ്യുന്നു...
അമ്മയുടെ പുഞ്ചിരിക്ക് ഞാൻ കൈകൾ കൂപ്പി.
" എന്റെ വീട്ടിലും ഞാനും അമ്മയും മാത്രമേയുള്ളൂ...
എന്റെ സംസാരത്തിനു അവർ അത്ഭുതം കൂറി.ഈശ്വരൻ തന്ന കഴിവ് ആയിരിക്കും.. കൂടുതൽ അടുത്താൽ അവരെല്ലാം എന്റെ പ്രിയപ്പെട്ടവരാകും...
നന്ദനു പുറത്ത് പോകണ്ട ആവശ്യം ഉണ്ടായിരുന്നു. സാരമില്ല നന്ദാ പോയിട്ട് വാ അമ്മക്ക് കൂട്ടായി ഞാൻ നിൽക്കാം...
പിന്നീട് നന്ദൻ തിരിച്ച് വരുന്നത് വരെ അമ്മയോട് കൂട്ടു കൂടി ഞാനിരുന്നു.പിരിയാൻ നേരം അമ്മക്ക് വലിയ വിഷമം ആയിരുന്നു. നാളെയും വരാമെന്ന ഉറപ്പിൽ ഞാൻ മടങ്ങി.രണ്ടു മൂന്നു ദിവസം അമ്മയുടെ കൂടെ നിന്ന് ശരിക്കും അമ്മയുടെ മകളായി ഞാൻ മാറി...
"ഈശ്വരൻ എനിക്ക് ഇങ്ങനെയൊരു മകളെ തന്നില്ലല്ലൊ ഈശ്വരാ...
അമ്മയുടെ സംസാരം എന്നെ അത്ഭുതപ്പെടുത്തി.കോളേജ് വെക്കേഷൻ ടൈമിൽ അവിചാരിതമായി രണ്ടു അതിഥികൾ എന്നെ തേടിയെത്തി. നന്ദനും അമ്മയും. ഞാൻ സന്തോഷത്താൽ തുള്ളിച്ചാടി...
" ഈ പെണ്ണിനെ എന്റെ മകളായി തരുമോ...
നന്ദന്റെ അമ്മ എന്റെ അമ്മയോട് ചോദിച്ചത് എനിക്ക് സ്വപ്നം പോലെ തോന്നി.....
നന്ദന്റെ അമ്മ എന്റെ അമ്മയോട് ചോദിച്ചത് എനിക്ക് സ്വപ്നം പോലെ തോന്നി.....
"മിഴിപ്പെണ്ണേ നിറത്തിലല്ല കാര്യം. മനസ്സിന്റെ നന്മയാണ് പ്രധാനം. നിനക്കത് ആവശ്യത്തിനുണ്ട്.എന്റെ അമ്മക്കൊരു മരുമകൾ എന്നതിൽ ഉപരി ഒരു മകളെയും എനിക്ക് ഭാര്യയായി നല്ലൊരു കൂട്ടുകാരിയെയുമാണ് ഞാൻ ജീവിതപങ്കാളിയായി തേടിയിരുന്നത്.നിന്റെ അമ്മയും എന്റെ അമ്മയും എനിക്ക് ഒരുപോലെ.. വ്യത്യാസമില്ല.സമ്മതമെങ്കിൽ ഈ വിവാഹം നടക്കും...
എനിക്കും എന്റെ അമ്മക്കും യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല.അളക പറഞ്ഞത് സത്യമാണ്.
" ഇങ്ങനെയൊരാളെ ഭർത്താവായി കിട്ടാൻ ഏത് പെണ്ണാണ് മോഹിക്കാത്തത്....
ഞാനും നന്ദനുമായുള്ള വിവാഹത്തിനു ക്ഷണിച്ചാണ് അളകയോട് പകരം വീട്ടിയത്...
"നീയെന്റെ പുറമേയ്ക്കുള്ള കറുപ്പാണ് കണ്ടത്.പക്ഷേ നന്ദൻ തെളിയിച്ചു നിറത്തിലൊന്നും കാര്യമില്ലെന്ന്...
ചമ്മിയ അവളുടെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു...
" ഇനിയീ കാരണം പറഞ്ഞു വിവാഹം കൂടാൻ നീ വരാതിരിക്കരുത് ട്ടോ അളകാ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക