നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൗനാവശേഷൻ

Image may contain: 1 person, smiling
"എടി പെണ്ണുമ്പിള്ളേ നീ വെറുതെ പേടിക്കുവൊന്നും വേണ്ടാട്ടോ എനിക്ക് ചെറിയ തലവേദന മാത്രമേയുള്ളു...ഇവിടെ നല്ല ഡോക്ടർസ് ആണ് എല്ലാവരും.സിസ്റ്റർമാർ മാറി മാറി പൊതച്ചു മൂടിയ ഡ്രെസ്സും ഒക്കെയിട്ട് എപ്പോഴും അടുത്തുണ്ടാവും.മൊത്തത്തിൽ vip ട്രീത്മെന്റ്റ് ആണുട്ടോ.പിന്നേ മോൾക്ക് അച്ഛന്റെ വക ചക്കര ഉമ്മകൊടുത്തേക്കൂട്ടോ..നേരം കുറെ ഇരുട്ടി നീ ഉറങ്ങിക്കോട്ടോ ഞാൻ നാളെ വിളിക്കാം"
ഇത്രയും പറഞ്ഞു മഹി ഫോൺ വച്ചു..വിട്ടു മാറാത്ത പനിയും തലവേദനയും ആണ്.മാഹിക്കെല്ലാം അറിയാം.ഏതോ പുതിയ virus തന്നെ കൊല്ലാക്കൊല ചെയ്യുകയാണ്..ഇടയ്ക്കിടെ fix വരുന്നോണ്ടും മെഡിസിനെസ് ഒന്നും ഇല്ലത്തൊണ്ടും മാഹി എണ്ണപ്പെട്ട ദിവസങ്ങൾ പോലും മനസ്സിൽ fixഫിക്സ് ചെയ്തു വച്ചേക്കുവാണ്..വീട്ടുകാരുടെയും കൂട്ടുകാരുടെയും എല്ലാം കണ്ണിലുണ്ണിയായ മഹി മരണം മുന്നിൽ കണ്ടുകൊണ്ടു ഇന്ന് നാലാമത്തെ ദിവസമായി ഹോസ്‌പിറ്റലൈസ്‌ഡ്‌ ആയിട്ട് ..ഗീതുവിന്റെയും മോളുടെയും മുഖം മനസിൽ താലോലിച്ചു കൊണ്ട് അന്ന് മഹി നിദ്രയിലാണ്ടു...
ദുസ്വപ്നങ്ങളുടെ ഒരു മഹാപ്രളയമായിരുന്നു രാത്രി ഐസൊലേഷൻ വാർഡിൽ കിടക്കുമ്പോൾ മാഹിക്ക്..വെളുപ്പിന് ഗീതുവും മോളും കരയുന്നതു സ്വപ്നം കണ്ടു മഹി ഞെട്ടിയുണർന്നു .. ഉച്ചത്തിൽ വെള്ളം ചോദിച്ചു പക്ഷെ അടുത്ത് ആരുമില്ല വലിയൊരു മുറിയിൽ ഒറ്റക്കല്ലേ .. നഴ്സുമാർ അടുത്ത റൂമിലോ മറ്റോ ആണ്.ചാടിയെഴുന്നേൽക്കണം എന്നുണ്ട് പക്ഷെ ശരീരം അനുസരിക്കുന്നില്ല...വായിൽ നിന്നും നുരയും പതയും വരുന്നപോലെ..കണ്ണിൽ ഇരുട്ട് കേറുന്ന പോലെ...നാലു ദിവസമായി ഗീതുവിനെയും കുഞ്ഞിനേയും കണ്ടിട്ട്.ഇത് വരെ ഗീതുവിന്റെ അടുത്ത് തനിക്കു ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു മഹി പിടിച്ചു നിന്നു ..ഇനി പറ്റില്ല ഇനി മണിക്കൂറുകളേ മുന്നിലുള്ളുവെന്നു മാഹിക്ക് തോന്നി തുടങ്ങി.ഫോണെടുത്തു ഗീതുവിനെ വിളിക്കാൻ നോക്കിയപ്പോൾ അവരുടെ ഫോട്ടോ ആണ് വോൾപേപ്പർ ആയിട്ടിരിക്കുന്നതു..അവരുടെ എന്ത് പറയുമെന്നോർത്തു മഹി പൊട്ടിക്കരഞ്ഞു പോയി.
കോഴിക്കോടൊക്കെ പോകുമ്പോൾ വരാൻ വൈകിയാൽ തന്നെ ഗീതു കരച്ചിലാണ്..അവളോട് എന്ത് പറഞ്ഞു ആശ്വസിപ്പിക്കും തനിക്കെന്തെലും പറ്റിയാൽ ആരവളെ ആശ്വസിപ്പിക്കും.മോളോട് എന്ത് പറഞ്ഞു മനസിലാക്കും.നാവു പോലും കുഴഞ്ഞു പോകുന്ന പോലെ ..എന്നാലും മഹി വിളിച്ചു ...പക്ഷെ ഗീതു അറിഞ്ഞില്ല കാരണം കുഞ്ഞുറങ്ങുമ്പോൾ ഫോൺ സൈലന്റ് ആയിരിക്കും.മഹിയപ്പോൾ ഒരു വോയിസ് റെക്കോർഡ് അയക്കാൻ തീരുമാനിച്ചു.
""ഗീതു ,ഞാനാ ...അതേ എനിക്ക് തീരെ വയ്യടോ എന്ത് തെറ്റ് ചെയ്തിട്ടാണല്ലേ ഈ പരീക്ഷണം എന്നറിയില്ല ,സാരമില്ല നിങ്ങൾ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കണം എനിക്കത്രേയുള്ളു .മരണം വളരെ അടുത്തെത്തിയെന്നു തോന്നുന്നു നിങ്ങളെ കാണണമെന്ന വല്ലാത്ത ആഗ്രഹം ഉണ്ട് പക്ഷെ സാധിക്കുമെന്ന് തോന്നുന്നില്ല
വീഡിയോ വീഡിയോ കാൾ ചെയ്താലും നീ അറിയില്ല വേണ്ടാ അല്ലെങ്കിൽ കാണണ്ട കണ്ടാൽ നീ പേടിക്കും അത്രയ്ക്ക് വയ്യാതായി .നിങ്ങൾ ആരുടേങ്കിലും കൈയിൽ നിന്നു ഇത്തിരി വെള്ളം വാങ്ങി കുടിക്കണമെന്നുണ്ട് അതും സാധിക്കില്ല.നമ്മൾ ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ എല്ലാം നീ സഫലീകരിക്കണം .ഞാൻ പോവാട്ടോ വീണ്ടും വിറയൽ വരുന്നു.നിങ്ങള്ക്ക് എന്നെ ഒരുമ്മ വയ്ക്കാൻ പോലും പറ്റില്ല ഞാൻ മരിച്ചാൽ.ഇതങ്ങനെ അസുഖമാണെന്ന് എല്ലാരും പറയുന്നു നമ്മുടെ സ്നേഹം കണ്ടു ദൈവത്തിനു പോലും അസൂയ തോന്നിക്കാണും അതാവും ഇങ്ങനൊക്കെ.ഗീതു ഇനിയൊന്നും പറയാൻ പറ്റില്ല എന്നിക്കു.നിങ്ങളെ മാത്രം ഓർത്തു സ്നേഹിച്ചു ഞാൻ നിർത്തുവാട്ടോ ഐ ലവ് u ഗീതു ...നിങ്ങളെ വിട്ടു പോവാൻ തോന്നു ...ന്നി ..ല്ലാ ഇല്ലാ ഗീതു മോളേ ...അച്ഛൻ ഇനിയില്ല മോളേ ...അമ്മയോട് അച്ഛനെ പറ്റി എന്നും ചോദിക്കണോട്ടോ........””ഗീതുവിനോടും മോളോടും മഹിയുടെ അവസാന വാക്കുകൾ...ഹൃദയം തകരുന്ന വാക്കുകൾ...
പിറ്റേന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ പ്രത്യേകം തയാറാക്കിയ മാസ്കും ഗൗണും കണ്ണടയും ഒക്കെ ധരിച്ചു മഹിയെന്ന സ്നേഹനിധിയെ മണ്ണിലേക്ക് ഒരു പിടിചാരമാക്കാൻ തയ്യാറെടുക്കുമ്പോൾ ഒരു കുഞ്ഞും അമ്മയും ദൂരെ നിന്നു അലറിക്കരയുന്നുണ്ടായിരുന്നു....പുറം ചട്ടകളൊന്നും ഇല്ലാതെ....ഒരു പക്ഷെ മാഹിയുടെ ആത്മാവ് തന്റെ ഘാതകനായ വൈറസ് ശ്വാസത്തിലൂടെ പോലും അവരുടെ അടുത്തെത്താതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരിക്കാം .....കാരണം അവരായിരുന്നു അവന്റെ ജീവശ്വാസം പോലും....
ശരത് ആർ മേനോൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot