Slider

ഗുഡ് ഫ്രൈഡേ ആണോ ദുഃഖവെള്ളിയാഴച ?

0
Image may contain: 1 person


ഹലോ
നിങ്ങൾ എവിടെയാ?
നിങ്ങൾ ഇതുവരെ പുറപ്പെട്ടില്ലേ?
പുറപ്പെട്ടു, പുറപ്പെട്ടു,
വേണമെങ്കിൽ അരമണിക്കൂർ മുമ്പേ പുറപ്പെടണോ?
പുറപ്പെട്ടെന്നോ? ഇത് ഞങ്ങൾ അങ്ങോട്ട് വിളിച്ച കാളല്ലേ?
അതേ നിങ്ങൾ ഇങ്ങോട്ട് വിളിച്ച കാളാണ്. ഇന്റർനാഷണൽ കോൾ വിളിച്ച് ഇതുപോലെ മണ്ടത്തരം പറയുന്നവരെ ഞാനാദ്യമായി ആണ് കാണുന്നത്.
നിങ്ങളാരാണ്, നിങ്ങൾക്കെന്താണ് വേണ്ടത്,
എന്തിനാണ് ഈ പാതിരാത്രിയ്ക്ക് എന്നെ ഫോൺ ചെയ്ത് വിളിച്ചെഴുന്നേൽപ്പിച്ചത്. എന്റെ സ്വഭാവം എനിക്കു തന്നെ പിടിക്കാതിരിക്കുകയാണ്.
പിന്നേയും ചോദിക്കുകയാണ്, ഹലോ നിങ്ങൾ എവിടെയാണ്?
ഉറങ്ങിക്കിടന്ന എന്നെ വിളിച്ചെഴുന്നേൽപ്പിച്ചിട്ട് എവിടെയാണ് എന്നു ചോദിയ്ക്കുന്നതിന് എന്ത് ചുട്ട മറുപടി കൊടുക്കണം എന്നോർത്ത് ഞാൻ നിശബ്ദനായി. സമയം നോക്കിയപ്പോൾ രണ്ടര ആകുന്നതേയുള്ളു.
നാട്ടിൽ നിന്ന് വന്ന കോളാണ്, പരിചയമില്ലാത്ത നമ്പരാണ്. പരിചയമില്ലാത്ത ശബ്ദവും ആണ്. അതിനാൽ ഞാൻ ആത്മസംയമനത്തോടെ മൃദുവായ ശബ്ദത്തിൽ വീണ്ടും ചോദിച്ചു.
നിങ്ങൾ നമ്പർ തെറ്റി വിളിക്കുന്നതാണോ, നിങ്ങൾക്ക് ആരെയാണ് വേണ്ടത്. എവിടെ നിന്നാണ് വിളിക്കുന്നത്.
ഞങ്ങൾ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നാണ് വിളിക്കുന്നത്. അരമണിക്കൂർ ആയി ഇവിടെ നിങ്ങളെ കാത്തു നിൽക്കുകയാണ്. നിങ്ങളുടെ കൈയിൽ അവിടെ നിന്ന് ഒരു വിസ തന്നു വിട്ടത് വാങ്ങാൻ കാത്തു നിൽക്കുകയാണ്.
അപ്പോൾ അതാണ് സംഭവം. ഇവിടെ എന്റെ കൈയിൽ വിസ ഏൽപ്പിച്ചവർ നാട്ടിലേക്ക് വിളിച്ചു പറഞ്ഞത് വെള്ളിയാഴ്ച വിസയും ആയി വരും രാവിലെ നാലു മണിക്ക് എയർപോർട്ടിൽ കാത്തു നിൽക്കണം എന്ന്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കാൻ എന്റെ നമ്പരും കൊടുത്തു.
സത്യത്തിൽ ചിരിയ്ക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയി. ഞാൻ വെള്ളിയാഴ്ച നാട്ടിൽ പോകുന്ന വിവരം അറിഞ്ഞ് ഒരു കൂട്ടർ നാട്ടിൽ കൊടുക്കാനായി ഒരു വിസ തന്നേൽപ്പിച്ചു.
വെള്ളിയാഴ്ച രാത്രി പോകും, രാവിലെ വിസ കൊടുക്കാം എന്ന് പറഞ്ഞതിന് അവിടത്തെ എയർപോർട്ടിൽ ഇരുന്ന് വെള്ളിയാഴ്ച രാവിലെ നാലു മണിയ്ക്ക് ഉറങ്ങി കിടന്ന എന്നെ വിളിയ്ക്കും എന്ന് സ്വപ്നത്തിൽ പോലും ഓർത്തില്ല.
കഴിഞ്ഞ ഇടയ്ക്ക് ഒരു വെള്ളിയാഴ്ച ഇതുപോലെ ടിക്കറ്റിന്റെ സമയത്തിന്റെ കാര്യത്തിൽ പണി കിട്ടിയ ഒരു സൂഹൃത്തിന്റെ കഥ ഓർത്തു പോയി . അന്നൊരു വെള്ളിയാഴ്ച ഒരു മണിക്കാണ് ഫ്ലൈറ്റ് എന്നും പറഞ്ഞ് 9 മണിക്ക് എയർപോർട്ടിലേക്ക് പോയി. എയർപോർട്ടിൽ ചെന്ന് ചെക്കിൻ ചെയ്യാൻ ചെന്നപ്പോൾ ആണ് അവൻ അറിയുന്നത് ഒരു മണിക്ക് അവനു പോകേണ്ട ഫ്ലൈറ്റ് വെളുപ്പിന് നാലരക്ക് നാട്ടിൽ എത്തി എന്ന കാര്യം അന്നാണ് അവന് Am ഉം Pm ഉം തമ്മിലുള്ള വ്യത്യാസം മനസ്സിലായത്.
അല്ലെങ്കിൽ തന്നെ ഇന്നലെ രാത്രി പട്ടിണി ആയിരുന്നു.
അച്ചൻ പറയാറുള്ള പഴമൊഴി
ഓർത്തു കിടന്നു. ഓണമുണ്ട വയറേ ഓണപ്പാട്ടും പാടി കിടന്നോ എന്ന് . പട്ടിണി കിടന്നിട്ട് പാട്ടു പാടിയാൽ എവിടെ ഉറക്കം വരും. അങ്ങിനെ തിരിഞ്ഞും
മറിഞ്ഞും കിടന്നിട്ട് അവസാനം ഒന്നുറങ്ങി വന്നപ്പോഴാണ് അവന്റെ ഒരു വിസച്ചതി.
സത്യത്തിൽ ഇന്നാണല്ലേ ഗുഡ് ഫ്രൈഡേ അതോ ദുഃഖവെള്ളിയാഴ്ചയോ?
ഇന്നത്തെ ഇനിയുള്ള
ഉറക്കത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. റാംജി റാവുവിലെ മത്തായിച്ചൻ
പറയുന്ന പോലെ ഇവരുടെ ഇടയിൽ കിടന്ന്
എന്നെ ബുദ്ധിമുട്ടിയ്ക്കാതെ ഇവരെ അങ്ങോട്ട് നേരത്തെ വിളിയ്ക്കണേ.

PSANILKUMAR
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo