Slider

കുറ്റവും ശിക്ഷയും

0
Image may contain: Shabna Shabna Felix, smiling
******************
ഫോണിലെ അലാം സമയം നാലരയെന്നറിയിച്ചു.
തുരുതുരാ അത്‌ അലറിവിളിച്ചുകൊണ്ടിരുന്നു.
രാത്രിയുടെ നിശ്ശബ്ദതക്കു ഭംഗം വരുത്തിയ അരോചകസ്വരത്തെ പത്രോസ് കൈയ്യെത്തിച്ച് അവസാനിപ്പിച്ചു.ഉറക്കമുണർന്നു കിടക്കാൻ തുടങ്ങിയിട്ടു നേരമേറെയായി..കണ്ട സ്വപ്നം മായാതെ കണ്മുന്നിലിപ്പോഴും ..
നെഞ്ചിടിപ്പ് അടങ്ങിയില്ല ഇപ്പോഴും..
വരാൻ പോകുന്ന നാശത്തിന്റെ മുന്നോടിയോ ഈ സ്വപ്നം.
വീഴ്ചയിൽ നിന്നും ഉയിർത്തു വരുന്നതേ ഉള്ളൂ.
ഇനിയും ഒരു കാലിടറൽ.!
"കർത്താവേ കാക്കണേ! "നെടുവീർപ്പോടെ പത്രോസ് നെറ്റിയിൽ കുരിശു വരച്ചു.വാതിൽ തുറന്നു പുറത്തിറങ്ങി.മുറ്റത്തെ മരത്തിലെവിടെയോ ഇരുന്ന് കാലൻ കോഴി നീട്ടിക്കൂവി.ശക്തമായ കാറ്റിൽ ആടിയുലഞ്ഞ മരച്ചില്ലകൾക്കിടയിൽക്കൂടി പള്ളിയുടെ കുരിശുരൂപം മിന്നിമാറി കളിച്ചു.
അച്ചൻ എത്തികാണുമോ?അടുത്ത ബന്ധുവിന്റെ മരണമറിഞ്ഞു രാത്രി തന്നെ അച്ചൻ യാത്ര തിരിച്ചിരുന്നു..രാവിലെയുള്ള കുര്ബാനക്ക്‌ മുന്നേ മടങ്ങും എന്നു പറഞ്ഞിരുന്നതാണ്..പതിവായി 5 30 ക്ക്‌ താൻ പള്ളിയിൽ എത്താറുണ്ട്..
അയാൾക്കെന്തോ മനസ്സു പിടഞ്ഞു കൊണ്ടിരുന്നു..പത്രോസ് വീണ്ടും വീടിനകത്തേക്ക് കയറി പള്ളിയിലേക്ക് പോകാനൊരുങ്ങി.
പിൻവാതിലിൽ കൂടി ഇറങ്ങാൻ നേരം ഒരിക്കൽ കൂടി മകളുടെ മുറി തുറന്നുനോക്കി.
മഗ്‌ദ്ലെന സുഖമായി ഉറങ്ങുന്നു.
മനസ്സിനെ പണയം വെച്ചവൾ..
ചാരി വെച്ച സൈക്കിൾ പത്രോസിനെയും താങ്ങി പള്ളിയെ ലക്ഷ്യമാക്കി നീങ്ങി.വർഷങ്ങളുടെ പൈതൃകം പേറുന്ന പള്ളിക്കു മുന്നിൽ കർത്താവ് കൈകൾവിരിച്ചു നിന്നു. കർത്താവിനെ നോക്കി കുരിശു വരച്ച് പള്ളിയുടെ ഇടതുവശം താണ്ടി സങ്കീർത്തിനി മുറിയിലേക്ക് നീങ്ങി.
തൊട്ടരികിൽ പള്ളിമേട..വാതിൽ താഴിട്ടു പൂട്ടി കിടന്നു .
'അച്ചൻ എത്തിയില്ല! "പത്രോസ് ആത്മഗതം പറഞ്ഞു സങ്കീർത്തിനി മുറി തുറന്നു പള്ളിയിലേക്ക് കടന്നു .
*******************
"സത്യം പറഞ്ഞോ.അതാണ് നിനക്കു നല്ലത്?"ആരൊക്കെയോ വിളിച്ചു പറഞ്ഞു.
"ഞാൻ എടുത്തിട്ടില്ല..കുരിശിൽ കിടക്കുന്ന കർത്താവാണേ സത്യം" പത്രോസ് പൊട്ടിക്കരഞ്ഞു കൊണ്ട് കൈകൾ കൂപ്പിപറഞ്ഞു.
"അച്ചോ ഇവനെ സ്റ്റേഷനിൽ കൊണ്ടുപോയി ശരിക്കൊന്നു പെരുമാറിയാൽ പറയും."
അച്ചന്റെ അരികിൽ നിന്നിരുന്ന കൈക്കാരൻ സണ്ണി പല തവണ വിളിച്ചു പറഞ്ഞു..
ദുഷ്ടതയുടെ പര്യായം..അച്ചന്റെ ബന്ധു.തന്റെ മകളുടെ ജീവിതം നശിപ്പിച്ചവൻ..പള്ളിമുറ്റത്തു കളിച്ചു വളർന്നവർ.വളർന്നപ്പോ പ്രണയം എന്ന വികാരത്തിൽ മുക്കി സ്വന്തം ബീജത്തെ മഗ്ദലേനേയുടെ വയറ്റിൽ നിക്ഷേപിച്ചവൻ..
സണ്ണിക്ക് നേരെ പത്രോസ് കനപ്പിച്ചു നോക്കി.
കാലങ്ങളായി ആവർത്തിക്കപ്പെടുന്ന ചരിത്രം മഗ്ദലീനയിൽ വഞ്ചനയായി പുനരാവിഷ്കാരിച്ചപ്പോൾ അവിഹിതഗർഭം ധരിച്ച പെണ്ണിന് കാലത്തിന്റെ പുതിയ രീതികളെ കൂട്ടുപിടിച്ചു കൊലപാതകത്തിന് കൂട്ടു നിൽക്കേണ്ടി വന്നു.
ഭ്രൂണഹത്യ..
വ്യഭിചാരം എന്ന ആറാംപ്രമാണത്തെ തുടർന്ന് കൊല്ലരുത് എന്ന അഞ്ചാം പ്രമാണ ലംഘനം...
തലമുറകൾ കൈമാറുന്ന ശിക്ഷാവിധി..
പിറന്ന നാൾ മുതൽ പള്ളിമുറ്റമായിരുന്നു കളിസ്ഥലം.കല്പനകൾ ലംഘിക്കാതെ വിശ്വാസത്തിനു നിരക്കാത്തതായി ഒന്നും ചെയ്യാത്ത പാവം പെണ്ണിനു പ്രണയം എന്ന അഗ്നിക്കൂടിനുള്ളിൽ നില തെറ്റിപ്പോയി.
പണ കൊഴുപ്പിൽ നിറഞ്ഞാടിയ സണ്ണിക്ക് മുന്നിൽ പാവപ്പെട്ട കുടുംബത്തിലെ പെണ്ണിന്റെ മാനത്തിനു വിലയില്ലാതെയായി..തന്നെ തള്ളിപ്പറഞ്ഞ സണ്ണിക്ക് മുന്നിൽ അവൾ കരഞ്ഞില്ല.കെഞ്ചിയില്ല..
ഒന്നേ ആവശ്യപ്പെട്ടുള്ളൂ...
പാപത്തിന്റെ ഭാരത്തിനെ നുറുക്കണം..
മകളുടെ മാനത്തിനു മുന്നിൽ പഠിച്ച വിശ്വാസപ്രമാണങ്ങൾ..കാത്തു വെച്ച സുകൃതങ്ങൾ എല്ലാം നീർച്ചാലായി ഒഴുകിയിറങ്ങി.
ക്ഷമിക്കാൻ പഠിപ്പിച്ച ക്രിസ്തുവിനു മുന്നിൽ എല്ലാം അർപ്പിച്ചു പത്രോസ് സ്വയം ഉരുകി.
ഇപ്പോഴിതാ സണ്ണി വീണ്ടും..
അച്ചന്റെ വിശ്വസ്ഥ കാര്യസ്ഥൻ.
മേടയിലെ സ്ഥിരം സന്ദർശകൻ..
രണ്ടേ രണ്ടു താക്കോലുള്ള പള്ളി മേടയിൽ സൂക്ഷിച്ച പണം കളവു പോയിരിക്കുന്നു. പള്ളിയിൽ ആദ്യം എത്തിയ പത്രോസ്..ഒരു താക്കോൽ പത്രോസിന്റെ കൈവശം.. തെളിവുകൾ പത്രോസിനു എതിരെ..
അച്ചനരികിൽ നിന്നു വീണ്ടും വീണ്ടും സണ്ണി ആക്രോശിച്ചു കൊണ്ടിരുന്നു..തന്റെമേൽ കുറ്റം ചാർത്താൻ ഉള്ള ശ്രമം.
അച്ചൻ സണ്ണിയോട് അടങ്ങാൻ പറയുന്നുണ്ട്..
ചുറ്റിനും കൂടിയ ആളുകൾക്കു മുന്നിൽ ഒരു കുറ്റവാളിയെ പോലെ താൻ...
ഒരിക്കൽ തകർത്തെറിഞ്ഞതാണ് തന്റെ കുടുംബത്തെ..മാനസികനില തകർന്ന തന്റെ മകൾ...
ഇപ്പോൾ വീണ്ടും..അതേ സണ്ണി.
പത്രോസിന്റെ കണ്ണിലേക്ക് കോപം ഇരച്ചു കയറി..നാഡികൾ വരിഞ്ഞു മുറുകി.
പത്രോസ് അടുക്കള ലക്ഷ്യമാക്കി ഓടി..തട്ടിന്മേൽ ഇരുന്ന കത്തി കൈപിടിയിലൊതുക്കി..പിന്നാലെ ഓടി വന്നവർക്ക്‌ നേരെ കത്തി ആഞ്ഞു വീശി..
"പത്രോസെ.. അവിവേകം കാണിക്കല്ലേ.."അച്ചൻ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..
പത്രോസിന്റെ മുന്നിൽ ഇപ്പോൾ അച്ചനില്ല.. ആളുകളില്ല..പ്രതികാരം മാത്രം..
നാളുകൾ ആയി അടക്കി പിടിച്ച വേദന ..കാലങ്ങളായി അമർത്തിവെച്ച മനോ വ്യഥകൾ..ഭാര്യയുടെ അകാലമരണത്തിനു ശേഷം മോളുടെ അമ്മയായി അപ്പനായി ഏട്ടനായി..
കീഴടക്കാൻ മുന്നോട്ടു വന്ന സണ്ണിക്ക് നേരെ പത്രോസ് കത്തി ആഞ്ഞു വീശി..കണ്മുന്നിൽ സണ്ണി മാത്രം..കണ്ണിലേക്ക് പാഞ്ഞെത്തിയ കൂരിരുൾ...വേറൊന്നും നോക്കാതെ മുണ്ടിന് കുത്തി പിടിച്ചു ആഞ്ഞു കുത്തി...
ചുറ്റിനും ആരവം ഉയർന്നു കേൾക്കുന്നു..ഓശാന ഞായർ പോലെ..
വലിഞ്ഞു മുറുകിയ ഞരമ്പുകൾ തലയിലെവിടെയൊക്കെയോ പൊട്ടി രക്തം അണപൊട്ടിയൊഴുകുന്നു..പത്രോസിൽ കുടിയേറിയ പിശാച് അയാളിൽ ഇരുന്നു പൊട്ടിച്ചിരിച്ചു..അയാളുടെ ശരീരം വിറപൂണ്ടു നിന്നു...മുഖത്തേക്ക് ചീറ്റി തെറിച്ച രക്തം..
കണ്ണുകൾ പതിയെ തുറന്നു...
ഒന്നേ നോക്കിയുള്ളൂ...
"എന്റെ പൊന്നച്ചോ..."അറിയാതെ വിളിച്ചു പോയി.വെളുത്ത ളോഹയിൽ പരന്നൊഴുകുന്ന രക്തം....തരിച്ചു നിൽക്കുന്ന ആളുകൾക്ക്‌ നേരെ കത്തി വീശി..പത്രോസ് കാട്ടിലേക്കു മറഞ്ഞു..
തലമുറകൾ കൈമാറി വന്ന പാരമ്പര്യം.. കപ്യാർസ്ഥാനം..സ്ഥാനം കൊണ്ടു രണ്ടാം പാതിരി..പള്ളി നിയമങ്ങളുടെ മുച്ചൂടും മനപാഠമാക്കിയവൻ..ശരികളുടെ മാത്രം ലോകത്തു പിച്ചവെച്ചു നടന്നവൻ..താൻ
ഇന്ന്..
ഗതികിട്ടാത്ത പ്രേതം കണക്കെ...
തലമുറകൾ കൈമാറുന്ന ശാപം..കർത്താവിന്റെ പ്രതിപുരുഷന്റെ രക്തം ഭൂമിയിൽ പതിക്കാൻ ഇടയായാൽ...
ചെയ്ത സുകൃതങ്ങൾ സത്കർമ്മങ്ങൾ ..കർത്താവിന്റെ നീതി പീഠത്തിന് മുന്നിൽ പാപപുണ്യങ്ങളുടെ ചുരുളഴിയും. പാതിരിയുടെ ജീവനെടുത്ത പത്രോസിന്റെ തലമുറക്ക് മേൽ ഘോരശാപം പതിയും.
പറഞ്ഞു പഠിച്ചതും വിശ്വസിച്ചു പോന്നതുമായ വിശ്വാസങ്ങളീവിധം..
ശാപങ്ങൾ ഏറ്റു വാങ്ങാൻ ഇനി തലമുറകൾ വേണ്ടാ...രണ്ടാം പാതിരിയെന്ന സ്ഥാനമാനം വേണ്ട..ഇവിടെ നീതിന്യായങ്ങളില്ല...സത്യസ്നേഹങ്ങളില്ല...ഇരുൾ മൂടിയ മനസുകൾക്കു മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന ലോകം....
പത്രോസിലെ പിശാച് തന്റെ ഇരയുടെ മനസ്സിനെ ഏറ്റെടുത്തു കഴിഞ്ഞിരുന്നു..
പിറ്റേന്നു വെളുപ്പിനെ കൂട്ടമണി കേട്ടു വിശ്വാസികൾ ഓടിക്കൂടി...
അങ്ങു ദൂരെ ആശുപത്രിയിൽ ആയുസ്സു നീട്ടി കിട്ടിയ പാതിരി...രണ്ടാം പാതിരിയെ സ്‌നേഹപൂർവം തിരക്കിക്കൊണ്ടിരിക്കുന്നത് അറിയാതെ..തെറ്റുകളുടെ ലോകത്തു ക്ഷമയെന്ന പുണ്യം മരിച്ചിട്ടില്ലെന്ന സത്യം അറിയാതെ..
പള്ളിമുറ്റത്തു കുരിശിന്റെ താഴെ പത്രോസിന്റെയും 

By: 
Shabna Shabna Felix
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo