
പൂക്കളെക്കാളും മൃദുലമാം മാനസം,
പൂമേനിയൊന്നിൽ ഞാൻ കണ്ടുവച്ചൂ..
പെണ്ണേ- കുടമുല്ലപ്പൂവിന്റെ ചിരിയുള്ള
നിന്നിലെൻ,
തേനൂറും ചിതയൊന്നു കരുതിവച്ചൂ..
പൂമേനിയൊന്നിൽ ഞാൻ കണ്ടുവച്ചൂ..
പെണ്ണേ- കുടമുല്ലപ്പൂവിന്റെ ചിരിയുള്ള
നിന്നിലെൻ,
തേനൂറും ചിതയൊന്നു കരുതിവച്ചൂ..
ഹൃദയപ്പൂവുരുകുമീ പ്രണയപ്പൂ വനികയിൽ,
ആത്മാവിൻ മെഴുതിരി ഞാൻ തെളിച്ചൂ..
പെണ്ണേ-രാഗേന്ദുതോൽക്കുമാ പൂമുഖമെന്നെന്നും,
ചാരത്തു കാണുവാൻ ഞാൻ കൊതിച്ചൂ..
ആത്മാവിൻ മെഴുതിരി ഞാൻ തെളിച്ചൂ..
പെണ്ണേ-രാഗേന്ദുതോൽക്കുമാ പൂമുഖമെന്നെന്നും,
ചാരത്തു കാണുവാൻ ഞാൻ കൊതിച്ചൂ..
പകുത്തൊരാ ഹൃദയത്തിൽ നാമെന്ന നോവുമായ്,
ഈവഴിത്താരയിൽ നോമ്പ് നോറ്റു വച്ചൂ...
പെണ്ണേ-മോഹങ്ങൾ ഇഴചേരും നേരങ്ങൾ നുണയുവാൻ,
കാലത്തിൻ തേരിലായ്
കടലോളം മോഹങ്ങൾ കൂട്ടി വച്ചൂ..
ഈവഴിത്താരയിൽ നോമ്പ് നോറ്റു വച്ചൂ...
പെണ്ണേ-മോഹങ്ങൾ ഇഴചേരും നേരങ്ങൾ നുണയുവാൻ,
കാലത്തിൻ തേരിലായ്
കടലോളം മോഹങ്ങൾ കൂട്ടി വച്ചൂ..
Shajith..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക