പവിഴനഗരത്തിലെ മോർച്ചറിയിലൊരു പതിനേഴുകാരിയുണ്ട്,
ഇടനെഞ്ചിലധികാര ഭ്രാന്തിന്റെ വെടിയുണ്ടെയേറ്റിരയായവളുടെ ജഡമാണത്;
ഒരു തുള്ളിശുദ്ധജലത്തിനായ് പോരാടി,
തെരുവിൽ ചോരവാർന്നു വീണുമരിച്ചവൾ,
സ്നോലിൻ, നീയാണു രക്ത സാക്ഷിത്വംവഹിച്ചവളെന്നു ഞാനുറക്കെപ്പറയുന്നു;
കൗമാരമൊട്ടിനെ തീയുണ്ടകളാൽ തീർത്ത തൂത്തുക്കുടിയിൽ നിന്നുയരുന്ന വിലാപങ്ങൾ! കേൾക്കുവാനാരുമില്ലേ,
സ്വപ്നങ്ങളൊക്കെ ബാക്കിയാക്കി നീ പോയ്മറിയുമ്പോൾ,
നെറികെട്ട നാടിനെയോർത്തു ഞാനൊരു ഭ്രാന്തനായട്ടഹസിക്കുന്നു,
മലിനജലം കുടിച്ചു നിന്റെ കൂടപ്പിറപ്പുകളൊക്കെയും വൃക്കകൾ ദ്രവിച്ചു മരിച്ചുവീഴുമ്പോൾ,
ശുദ്ധജലത്തിനും വായുവിനും വേണ്ടി നീ പൊരുതി മരിച്ചുവീണുവല്ലോ.
പത്താംതരം കഴിഞ്ഞു നീ കണ്ട കിനാക്കളൊക്കെയും കരിച്ചു കളഞ്ഞല്ലേതീയുണ്ടകൾ,
എവിടെപ്പോയി വിപ്ലവകാരികൾ,
എവിടെപ്പോയ് പ്രതിഷേധ ജാഥകൾ,
എവിടെപ്പോയ് സ്ത്രീകളുടെ കനലുകൾ,
സ്നോലിൻ, നിനക്ക് മരണമില്ല,
തൂത്തുക്കുടിയുടെ വായുവിലലിഞ്ഞു നിൽക്കുന്നുണ്ട് നിന്റെ ആത്മാവ്,
മനുഷ്യശരീരം മലിനമാകട്ടെ,
കാൻസറു കാർന്നുതിന്നട്ടെ മർത്യശരീരം,
ചെമ്പ് ശുദ്ധീകരിക്കുമ്പോൾ,
വായുവുംവെള്ളവും മലിനമാക്കി കിട്ടുന്ന നോട്ടുകെട്ടുകൾക്കൊണ്ടധികാരവർഗത്തിന്റെ പട്ടsയിലെരിഞ്ഞു തീരട്ടെ;
സ്നോലിൻ, നിന്റെയാത്മാവിന്റെ വിലാപം കേൾക്കുമ്പോൾ പ്രകൃതിയ താസംഹാരരുദ്രയായ് മാറിക്കൊണ്ടിരിക്കുന്നുണ്ടീ
കിരാതജന്മങ്ങളെ, കടപുഴകിയെറിയുവാൻ;
മകളേ, മാപ്പ്,
മോർച്ചറിയിൽ മരവിച്ചുകിടക്കുന്ന, കൗമാരസുന്ദരീ മാപ്പ്,
വെടിയുണ്ടയേറ്റ നിന്റെയിടനെഞ്ചിലതാ,
ഒരു പനിനീർപുഷ്പം വിടർന്ന്
പരിമളം പരത്തുന്നു.

( തൂത്തുക്കുടിയിൽ വേദാന്തയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റിനെതിരെ സമരം നടത്തി അധികാര വർഗത്തിന്റെ വെടിയുണ്ടകളാൽ പിടഞ്ഞുവീണു മരിച്ച കൗമാരക്കാരി സ്നോലിനു സമർപ്പിച്ചു കൊണ്ട് )
സജി വർഗീസ്
Copyright protected.
Copyright protected.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക