നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കവിതയോട്.( കവിത )


Image may contain: one or more people, sunglasses and closeup
************
വരിക,
ഇന്നീ രാവിന്റെ നെഞ്ചിൽ.
തരിക .,
,ഒരാശ്വാസനിശ്വാസമായ്.
തിരികെ ,
പോകുംവരേക്കുമെങ്കിലും
അരികെ 
,ചേർന്നിരിക്കൂ കവിതേ .!
ഓർമ്മ തൻ അഭ്രപാളികൾക്കുള്ളിൽ
മാഞ്ഞു പോയ് കുറേനാളെന്റെ കവിതേ .
തൂലിക തുമ്പിലും നീയില്ല .
വന്നില്ല.
ശബ്ദതാരാവലിക്കുള്ളിലും ഇല്ല .
വൃത്തവും, ഭംഗിയും ,വർണ്ണവും ചാലിച്ച് ഞാന്നിന്നെഴുതി കൂട്ടിയ
എല്ലാം കവിതയായില്ല .അയ്യോ!
തുലാവർഷമടുത്തു അലറി
വന്നെത്തി എന്റെ പുരപ്പുറത്തു മഴ .
പ്രണയമാണ് മഴയോടെനിക്കെന്ന്
എഴുതാനാവില്ല സത്യം .
ഓലപ്പുര
മേലെ മഴ പതിക്കുമ്പോൾ അകം
നിറയുന്ന ജലധാര നോക്കി
ഞാനെങ്ങനെ പ്രണയിക്കും
ഈ മഴയെ.?
ചത്തവന്റെ ജഡത്തിനു മേലെ പറന്നിറങ്ങുന്ന മഴയെ നോക്കി
എനിക്കെങ്ങനെ പാടാനാവും.?
ബലിക്കല്ലിൽ ചിതറിത്തെറിക്കും
മഴത്തുള്ളി രൗദ്ദ ഭാവത്തിലലറും
ഭദ്രകാളിയായിടും വരെ 
ഞാനീ ഇടക്ക തൻ നാദം ശ്രവിച്ചു
അലറുന്ന
കാറ്റിൽ ഉലയുന്ന തോണിപോലെ,
തുള്ളിക്കൊരുക്കുടമായിട്ടുചെയ്യുന്ന
മഴ കൊണ്ടു താളം ചവിട്ടിയാടാം .
അരികിൽ വരൂ കവിതേ .....
എന്റെ ചിന്തകൾക്കുള്ളിൽ
കുന്തിരിക്കമായ് പുകയുക കവിതേ
ആൺഡ്രോയ് ഫോണിന്റെ
താളിലേക്ക് ,
താളലയ ലാസ്യ ഭാവമോടെ
പദാനു ഭാവ രസപ്രാസമോടെ
നീയെന്റെ തൂലിക തുമ്പിലിരുന്ന്
ഒന്നെന്നെ ആശിർവദിച്ചാലും.
ഇന്നിനി വേണ്ട ഒട്ടേറെ നേരമായ്
കഥ പറഞ്ഞാലും കേൾക്കാത്ത
കാതാണെനിക്കിന്ന് .ഞാൻ മടങ്ങാം.
മെല്ലെയീരാത്രിയിൽ മഞ്ഞിൽ
കുളിരു പോൽ,
നേർത്ത പുതപ്പായു് എന്നെ പുണർന്നാലും. 
,*****************
അസീസ് അറക്കൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot