Slider

ഗള്‍ഫ് ഷെയ്ക്കും, ഗള്‍ഫ് മാഷും,

0
Image may contain: Shoukath Maitheen
========
''കല്ല്യാണം കഴിഞ്ഞ്
മാസങ്ങള്‍ക്കു
ശേഷമാണ് കുഞ്ഞാമിന

ഞെട്ടിക്കുന്ന
സത്യം അറിയുന്നത്,
തന്റെ കെട്ട്യോന്‍ കളവ്
പറഞ്ഞിരിക്കുന്നു,
തന്നെ ചതിച്ചിരിക്കുന്നു,
വിവരം അറിഞ്ഞ ഉടന്‍
അവള്‍ മൊബൈലെടുത്ത്
അറബി നാട്ടിലെ മൊബൈ
ല്‍ നമ്പര്‍ ഡയല്‍ ചെയ്തു,
''സോറി ഈ നമ്പര്‍ നിലവിലില്ല''
''ങെ, '
''ങ്ഹാ, നമ്പരും മാറ്റിയല്ല,''
കാണിച്ചു തരാം, ! വൈകിട്ട്
വിളിക്കുമല്ലോ, ??
''അന്നു വൈകിട്ട്,
അറബിക്കടല്‍ താണ്ടി,
ഇന്ത്യന്‍ മഹാസമുദ്രവും
കടന്ന് കൊച്ചിക്കായലിന്
മുകളിലൂടെ ഒരു
വിദേശ ഫോണ്‍ കാള്‍
തൃശൂര്‍,
എംസി റോഡിലെത്തി,
കറങ്ങി തിരിയുന്നത്
കണ്ടപ്പോള്‍ ,
നിപ്പ
വൈറസിനെ പേടിച്ച്
തമിഴ് നാട്ടിലേക്ക്
ഒളിച്ചോടാന്‍,
എം സി റോഡിലെത്തിയ
ഒരു മലയാളി
കാറ്റിനെ കൂട്ടുപ്പിടിച്ച്
കുഞ്ഞാമിനയുടെ
വീടിന്റെ മുറ്റത്തെത്തി
ഈ വിദേശ കാള്‍,
അടുക്കളയിലെ
തുറന്നിട്ട ജനല്‍പ്പാളിയിലൂടെ
കുഞ്ഞാമിനയുടെ
മുറിയില്‍ കടന്ന
കാള്‍ കുഞ്ഞാമിനയുടെ
മൊബൈ
ലിനെ കയറിപ്പിടിച്ചു,
പാവം ചൈനാ സെറ്റ്,
ഒരു വിദേശി കാളിന്റെ
അപ്രതീക്ഷമായ കയറി
പിടുത്തത്തില്‍ ഒന്നു വിറച്ചു,
പിന്നെ നിലവിളിച്ചു,
മൊബൈല്‍ റിംഗ് ചെയ്യുന്നതു
കേട്ട് കുഞ്ഞാമിന ചാടി എണീറ്റു,
വിദേശ കാളിന്റെ കരവലയത്തില്‍
കിടന്ന് പിടയുന്ന ടച്ചിംഗ്
സെറ്റിനെ തഴുകി, മൊബൈല്‍
ചെവിയിലേക്ക് വച്ചു,
''ഭര്‍ത്താവ് കുഞ്ഞോനാണ്, ''
''അല്ലാ, നിങ്ങള് ഫോണ്‍ നമ്പര്‍
മാറ്റിയോ, ?
''ഇല്ല,''
''പക്ഷേങ്കില് ഞാന്‍ വിളിച്ചിട്ട്
നമ്പര്‍ നിലവില്ലാ എന്നാണല്ലോ
പറഞ്ഞത്,
''ങാ, അത് നീ എങ്ങനെയാ നമ്പര്‍
ഡയല്‍ ചെയ്തത്, ?
''സാധാരണ ചെയ്യുന്നതു പോലെ,''
''അതാ പ്രശ്നം, ? എടി, ഇത് അറബി
നാടല്ലേ, അക്ഷരങ്ങളും, അക്കങ്ങളു
മെല്ലാം എഴുതുന്നത് ഇടത്ത് നിന്ന
ല്ലേ, നീ നമ്പര്‍ ഡയല്‍ ചെയ്തതിന്റെ
കൊഴപ്പമാ, ഇടത്ത് നിന്ന് വലത്തേ
ക്ക് നമ്പര്‍ ഡയല്‍ ചെയ്താലേ
കാള്‍ പോകുകയുളളു, !
''അതെങ്ങിനെയാ ഇടത്ത് നിന്ന്
വലത്തോട്ട് ഡയല്‍ ചെയ്യണെ,?
കുഞ്ഞാമിനയ്ക്ക് സംശയം,!
''എടീ മണ്ടി,
അതറിയില്ലേ, സാരമില്ല,
തത്ക്കാലം ,
വീടിന്റെ ഇടത് മൂല
യില്‍ പോയി നിന്ന് ഡയല്‍
ചെയ്താലും മതി,!
'ഓ, ! =======
അല്ല ഞാനൊരു വിവരം അറിഞ്ഞു, !
';അപ്പം വിവരം വച്ചു തുടങ്ങി,
ങാ ചോയ്ക്ക്, !
';നിങ്ങക്ക് അവിടെ ജോലീ
എന്താന്നാ പറഞ്ഞത്, ?'
''ഞാനിവിടെ ഷെയ്ക്കിന്റെ
അടുത്ത ആളാ, !!
';ഷാര്‍ജയില് അല്ലേ, ?
';അതെ, !
''എന്തിനാ മനുഷ്യ എന്നോട്
കളളം പറഞ്ഞത്, നിങ്ങടെ
ജോലി എന്താണെന്ന്
ഞാനറിഞ്ഞു, ''
'എന്തറിഞ്ഞു, എങ്ങനെയറിഞ്ഞു,
എവിടുന്നറിഞ്ഞു, ആരു പറഞ്ഞു,?
''ഇന്നലെ ഒരു കല്ല്യാണത്തിന്
പോയപ്പോള്‍ അവിടെ നിങ്ങളെ
പരിചയമുളള ഒരു ഷാര്‍ജക്കാരനെ
കണ്ടുമുട്ടി, മൊബൈലില്‍
നിങ്ങടെ ഫോട്ടോ കാണിച്ചു
കൊടുത്തപ്പോള്‍ അയാള്‍
പറയുകയാ,
';ഇത് നമ്മുടെ കുഞ്ഞൊനല്ലേ,
ജ്യൂസ് കടയിലെ പയ്യനല്ലേ
ഇവനെ എനിക്കറിയാ
മെന്ന്, !!
';എന്റെ മനുഷ്യാ എന്റെ തൊലി
ഉരിഞ്ഞു പോയി, നിങ്ങളെന്താ
എന്നോട്
പറഞ്ഞത്
ഷാര്‍ജാ ഷെയ്ക്കിന്റെ
തൊട്ടടുത്ത ആളാണെന്ന് അല്ലേ, ?''
';എടി,
''ഷാര്‍ജാ ഷേക്ക് ജ്യൂസടിക്കുന്ന
പണിയാവുമ്പോള്‍ ,
ഞാന്‍'' ഷേക്കിന്റെ'* തൊട്ടടുത്ത
ആളല്ലേടീ, അങ്ങനെ പറഞ്ഞത്
തെറ്റാണോ, ? ഇനി ഞാന്‍ മറ്റൊരു
സത്യം പറയട്ടെ, !
''കുഞ്ഞാമിന സങ്കടത്തോടെ,
ങും, പറ, !
''നിന്റെ അയല്‍ വാസി
സഫിയായുടെ കെട്ട്യോന്‍
ഇവിടെ മാഷാ''ണെന്നല്ലേ
നാട്ടില്‍ ,
പറഞ്ഞിരിക്കുന്നത്,!!
''അതെ ,അതും പറഞ്ഞുളള
അവളുടെ ഗമ കാണണം,!
അവളുടെ മുന്നില്‍ ഇനി
ഞാനെങ്ങനെ തലയുര്‍ത്തി
നടക്കും, !!
';എടീ, അയാള് സ്കൂളിലെ മാഷൊ
ന്നുമല്ല, !!
';പിന്നെ, ? കുഞ്ഞാമിനക്ക് അതിശയം,!
''ഡബ് സ്മാഷാടി,
പിളേളരെ മിമിക്രി പഠിപ്പിക്കുന്ന
ഡബ് സ്മാഷ്,!!
''കുഞ്ഞാമിന സന്തോഷത്തോടെ
,
''അതയോ, ? പടച്ചോനെ
എനിക്ക് ഇപ്പഴാ സമാധാനമായത്,
എന്നാല്‍ , നിങ്ങള് വെച്ചോളീന്‍
ഡബ് മാഷിന്റെ
''ഡംമ്പ് '' ഞാനിവിടെ
എല്ലാരോടും ഒന്ന് പറയട്ടെ,
ഓകെ, !!
ഫോണ്‍ കട്ട്,
കുഞ്ഞാമിന അയല്‍പക്കത്തേ
ക്കോടി,
''ചൈനാ സെറ്റിനെ
കയറി പിടിച്ച
''വിദേശ കാള്‍
അതോടെ മയ്യത്തായി,''
==========
ഷൗക്കത്ത് മൈതീന്‍ ,
കുവൈത്ത് ,!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo